മീനാക്ഷിയുടെ വിവാഹം… ഈ ചെറുകഥ ഒന്നു വായിച്ച് നോക്കൂ…

Uncategorized

രചന: Rajesh Dhipu

പച്ച വിരിച്ച നെൽപാടങ്ങളുടെ വഴിയിലൂടെയുള്ള ആ യാത്രയിൽ അവനു വഴി തെറ്റിയോ എന്നൊരു സംശയം. “”അച്ഛാ നമ്മൾ വഴി തെറ്റിയെന്ന് തോന്നുന്നു..”” ഈ പാടത്തിന് ഒരു അവസാനവുമില്ലേ.. കുറേ നേരമായല്ലോ.. മനസ്സിൽ പറഞ്ഞത് പുറത്തു പറയാൻ അവൻ ധൈര്യം കാണിച്ചില്ല.കാരണം തൊട്ടടുത്ത് അച്ഛനും അമ്മാവനും ഇരിക്കുന്നുണ്ട്.. ചെറുപ്പം മുതൽ ഭയവും, ബഹുമാനവും ഉള്ള രണ്ടു വ്യക്തികൾ.. “”ഇല്ല മോനോ.. പ്രഭാകരൻ പറഞ്ഞ പ്രകാരം ഈ പാടം കഴിഞ്ഞാൽ കയറുന്നത് അവരുടെ വീടാണ് “”.. അച്ഛനോടുള്ള മറുപടി ഒരു

മൂളലിൽ ഒതുക്കി. പച്ച വിരിച്ചപാടത്തെ ഇളം കാറ്റ് ..ഗൾഫിലെ മരുഭൂമിയെ പോലെ കണ്ണെത്താ ദൂരം വെറും നെൽവയലുകൾ മാത്രം… അവൻ കൊച്ചു കുട്ടികളെ പോലെ കാറിലെ ഗ്ലാസ്സും താഴ്ത്തി .. ആ കാഴ്ച ആസ്വദിച്ചിരിന്നു.. പെട്ടന്ന് അമ്മാവൻ ആണ് അങ്ങിനെ പറഞ്ഞത് .. “”അളിയാ ആ കാണുന്ന വീടാണെന്ന് തോന്നുന്നു..”” ഞാനടക്കം എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു .. വീടിന്റെ ഭംഗിയേക്കാളും വീടിന്റെ വലിപ്പമാണ്.. എല്ലാവരേയും ആശ്ചര്യപ്പെടുത്തിയത്

എന്നാൽ കാർ വീട്ടിലേയ്ക്ക് അടുക്കും തോറും .ആ ആശ്ചര്യത്തിന് ചെറുതായി മങ്ങലേറ്റു തുടങ്ങി .. പ്രൗഡി നശിച്ച ഒരു പഴയ തറവാട്.. ദൂരെ നിന്നു കണ്ടാൽ ആരും ചെറിയ ഒരു കൊട്ടാരമെന്നേ പറയൂ…. .. മുറ്റത്തും അകത്തുമായി ഒരു നിശ്ചയത്തിനുള്ള ആളുണ്ട്. .. വിഷ്ണു അമ്മാവന്റേ മുഖത്തേയ്ക്ക് നോക്കി.. “”അമ്മാവാ.. നമ്മൾ ആദ്യമായിട്ടല്ലേ .. ഇവിടെ വരുന്നത്.. ഇന്ന് ഇവിടെ നടക്കുന്നത് ഒരു പെണ്ണുകാണൽ മാത്രമല്ലേ.. അതിന് ഇത്രയും പേരോ ..””

അമ്മാവൻ അവനോട് കണ്ണിറുക്കി കാണിച്ചു .. ഒന്നും മനസ്സിലാകാതെ അവരോടൊപ്പം അവനും. അകത്തേയ്ക്ക് കയറി.. അകത്തുള്ളവരുടെ മുഖത്തെല്ലാം .. നിറഞ്ഞ സന്തോഷം.. ഇനി ഒരു പക്ഷേ. ഞാനറിയാതെ തന്റെ നിശ്ചയമെങ്ങാനും ആകുമോ ഇപ്പോൾ നടക്കാൻ പോകുന്നത് മനസ്സിൽ അല്പം നീരസം തോന്നിയെങ്കിലും പുറത്ത് കാട്ടാതെ ചിരിച്ച മുഖത്തോടു കൂടി സോഫയിൽ ഇരുന്നു .. എട്ടു വയസ്സു മുതൽ അറുപത്തഞ്ചു വയസ്സുവരെയുള്ള ഒരു മഹിളാസമാജം തെന്നെയുണ്ടായിരുന്നു അവിടെ … സത്യം പറഞ്ഞാൽ അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.

ഇതിൽ നിന്ന് ആരെങ്കിലും ആകണേ എന്നു മനസ്സിൽ ചുമ്മാ ഒന്നു ആഗ്രഹിച്ചു. .. എല്ലാം ഒന്നിനൊന്നു മെച്ചം.. അങ്ങിനെ ചിന്തിച്ചിരിയ്ക്കുമ്പോഴാണ് പെൺകട്ടിയുടെ അച്ഛനാണെന്ന് തോന്നുന്നു.. തൊട്ടടുത്തിരുന്ന് ഒരു മധ്യവയ്സകൻ വിളിച്ചു പറഞ്ഞു .. “”എന്നാൽ കുട്ടിയെ വിളിക്കാ.. ..””

എന്റെ കണ്ണുകളോടൊപ്പം ആ കൂടി നിന്നവരുടെ കണ്ണുകളും അകത്തേയ്ക്ക് തിരിഞ്ഞു. കയ്യിൽ ചായ ഗ്ലാസ്സുമായ് വരുന്നത് സ്ത്രീയാണോ.. അതോ.. ദേവീയാന്നോ.. എന്നൊരു സംശയം.. അവൻ കണ്ണുകൾ തിരുമ്മി ഒരിക്കൽ കൂടി നോക്കി.. മനുഷ്യരൂപം കൈ കൊണ്ട സാക്ഷാൽ ദേവീ..തന്നെ . അവളുടെ കണ്ണുകൾ അവനെത്തന്നെ നോക്കി നിന്നു.. എന്തോ പറയാൻ ഉള്ള പോലെ.. “”മീനാക്ഷി .ചായ എടുത്തു കൊടുക്കൂ..””

ആരോ അവളുടെ പേര് പറഞ്ഞപ്പോൾ മനസ്സിൽ അറിയാതെ കുറിച്ചിട്ടു .. മീനാക്ഷി വിഷ്ണു .. ആ ഗ്ലാസ്സ് ഏറ്റുവാങ്ങുമ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനതിൽ ലയിച്ചിരുന്നു.. ഒന്നു .സംസാരിക്കണമെന്നുണ്ടായിരുന്നു .. കൂടെയുള്ളവർ അതിനെ കുറിച്ച്ഒന്നു പറയുന്നുമില്ല. സാധാരണ കൂടെയുള്ളവർ അതിനുള്ള ഒരു സാഹചര്യം ഒരുക്കാറുണ്ട്..അച്ഛന്റെയും അമ്മാവന്റേയും കൂടെ പെണ്ണുകാണാൻ വരണ്ടായിരുന്നു.എന്നു ഒരു നിമിഷം തോന്നിപ്പോയി.. എന്നാൽ അവന്റെ അഭിലാഷം തകർത്തു കൊണ്ട് അച്ഛൻ ഇടയ്ക്കു കയറി പറഞ്ഞു. “. എന്നാൽ കുട്ടിപ്പോയ്ക്കോളു .””

തല ഉയർത്തി നോക്കുന്നതിന് മുൻപേ അവൾ മുഖം തിരിച്ചു നടന്നു.. അച്ഛനും അമ്മാവനും നല്ല സന്തോഷത്തിലായിരുന്നു .. എനിയ്ക്ക് എതിർപ്പൊന്നുമില്ല എന്ന് എന്റെ മുഖം നോക്കി മനസ്സിലാക്കിയിരിക്കണം .. “”അപ്പോൾ പ്രഭാകരാ ഈ വരുന്ന ചിങ്ങം പതിനൊന്നു നല്ല ഒരു മുഹൂർത്തം ഉണ്ട് അന്നു നടത്താം.. എന്തു പറയുന്നു ..”” “”എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ ..”” അച്ഛനും ഭാവി അമ്മായിഅച്ചനും കൂടി വിവാഹം ഉറപ്പിച്ചു .. അപ്പോഴാണ് അവനു മനസ്സിലായത് ഇത് പെണ്ണുകാണൽ ചടങ്ങു മാത്രമായിരുന്നില്ല നിശ്ചയം കൂടിയായിരുന്നുവെന്ന് .. തിരിച്ചു വരുമ്പോൾ അച്ഛനോടും അമ്മാവനോടും ഒരക്ഷരം മിണ്ടിയില്ല .. സുന്ദരിയായിരുന്നാലും എല്ലാ തിരുമാനങ്ങളും അവർ തനിയെ എടുത്തതിലുള്ള ഒരു ചെറിയ മനോവിഷമം .. വീട്ടിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ അമ്മയുടെ വക ഒരു കളിയാക്കിക്കൊണ്ടുള്ള ചോദ്യം. “”മോനേ വിഷ്ണു ..കുട്ടിയേ ഇഷ്ടപ്പെട്ടോ..””

“”ഞാൻ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എല്ലാം ഉറപ്പിച്ചില്ലേ.. ഒന്നു സംസാരിക്കാൻ കൂടി സമ്മതിച്ചില്ല..”” അകത്തുനിന്ന് വേഷം മാറി അച്ചൻ ഉമ്മറത്തേയ്ക്ക് വന്നു.. “”അവൾ സംസാരിക്കില്ല..”” അവൻ ആശ്ചര്യത്തോടെ അച്ചന്റെ മുഖത്തേയ്ക്ക് നോക്കി.. അപ്പോൾ ഒരു ഊമയെ എന്റെ തലയിൽ കെട്ടിവയ്ക്കാൻ പോവുകയാണോ.. അവളുടെ ജീവിതം തകർത്ത നിന്നെ കൊണ്ടാല്ലാതെ പിന്നെ ആരെ കൊണ്ടാണ് അവളെ കെട്ടിക്കേണ്ടത്.. “”അച്ചൻ എന്തൊക്കെയാണ് ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല ..””

“”നാലു വർഷങ്ങൾക്ക് മുൻപ് നീ അമേരിക്കയിലേയ്ക്ക് പോകുന്നതിന്റെ ആയിടെക്കായി. രേഷ്മ മോളുടെ ഡാൻസ് കാണാൻ ഹൈസ്ക്കൂൾ കലോൽസവത്തിന് പോയത് ഓർമ്മയുണ്ടോ ..”” “”ഉവ്വ് കൂട്ടുകാർ ഒന്നിച്ച്”” “”അന്ന് അവിടെ വെച്ച് നിനക്ക് പറ്റിയ ഒരു കൈബ്ബദ്ധമാണ് ആ കുട്ടിയുടെ ജീവിതം തകർത്തത് .. “” “”അച്ഛാ ഒന്നു തെളിച്ചു പറയൂ..”” “”മദ്യപിച്ചു ലക്കുകെട്ട് നീ ചെയ്ത ഒരു നീച പ്രവർത്തി..ഒന്നു രണ്ടു വർഷക്കാലം ആ കുട്ടി മെന്റൽ ഹോസ്പിറ്റലിൽ ആയിരുന്നു .. ആ ആഘാതത്തിൽ അവളുടെ സംസാരശേഷി നഷ്ടപ്പെട്ടു..””

“”എല്ലാം ശരിയായി എന്നു കരുതി സന്തോഷിച്ചിരിക്കുമ്പോഴാണ് സ്കൂൾ മാഗസിനിൽ ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നിന്റെ മുഖം ആ കുട്ടി വീണ്ടും കാണാനിടയായത് അന്നവൾ ഒരു പാട് കരഞ്ഞു.. ആ ഫോട്ടോയുടെ ഉറവിടം തേടി അവർ ഇവിടെയെത്തി.. എല്ലാ കാര്യങ്ങളും എന്നോടു പറഞ്ഞു ..

ആദ്യമെല്ലാം ഞങ്ങൾക്കും വിശ്വാസമുണ്ടായില്ല. എന്റെ മകൻ അങ്ങിനെ ചെയ്യില്ലയെന്ന് നിന്റെ യമ്മ ആണയിട്ടു പറഞ്ഞു .. എന്നാൽ തെളിവുകൾ നിരത്തിയപ്പോൾ ഞങ്ങൾക്ക് വിശ്വസിച്ചേ മതിയാവൂ എന്ന ഘട്ടത്തിലായി.. കേസും കോടതിയുമായി കേറിയിറങ്ങാൻ ഈ വയസ്സുകാലത്ത് വയ്യാത്തതു കൊണ്ട് ഞാൻ അവരുടെ കാലുപിടിച്ചു മാപ്പു പറഞ്ഞു ..

അന്നു ഞാൻ അവർക്ക് വാക്കു കൊടുത്തതാ.. എന്റെ മകൻ വിദേശത്തു നിന്ന് വന്നാലുടൻ അവളുടെ കഴുത്തിൽ എന്റെ മകൻ താലി കെട്ടിയിരിക്കുമെന്ന് ….”” “”അപ്പോൾ അവൾക്ക് എന്നെ മുൻപേ അറിയാമായിരുന്നോ. ,”അറിയാം..”

ഈ വിവാഹക്കാര്യം അവളോട് പറഞ്ഞപ്പോൾ ആദ്യമാദ്യം എതിർത്തിരുന്നു.. പീന്നീട് നിന്റെ ശബ്ദങ്ങളിലൂടെയും ഫോട്ടോ കളിലൂടെയും നിന്നെ പതിയെ പതിയെ അവൾ ഇഷ്ടപ്പെടുകയായിരുന്നു ..നീ ഞങ്ങൾക്ക് അയക്കുന്ന വോയ്സ് മേസ്സേജുകൾ അമ്മ അവൾക്ക് അയച്ചു കൊടുക്കുമായിരുന്നു .. ഈ അടുത്താണ് അവൾ നിന്നെ ഇഷ്ടമാണെന് അവളുടെ അച്ഛനോട് പറഞ്ഞത്..””

“”അവർ ഈക്കാര്യം ഇവിടെ വന്നു പറഞ്ഞു .. ഇത് നേരത്തേ പറഞ്ഞാൽ നീ ഒരു പക്ഷേ വന്നില്ലങ്കിലോ.. എന്നു കരുതിയാണ് നീ വരുന്നത് വരെ കാത്തിരുന്നത് .. ഇനി പറയൂ നിനക്ക് ആ കുട്ടിയേ വിവാഹം കഴിക്കണ്ടേ..”” അവന്റെ കണ്ണുകൾ നിറഞ്ഞു .. അച്ഛനെനെക്കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടു പറഞ്ഞു …. “”എന്റെ പൊട്ട മനസ്സിൽ വെറുതേ തോന്നിയതാ അച്ഛാ എനിയ്ക്ക് അവൾ തന്നെ മതി. ഞാൻ ചെയ്ത തെറ്റു പൊറുത്ത് എന്നെ സ്നേഹിച്ച ഇവളേക്കാളും നല്ല ഒരു പെണ്ണിനെ ദൈവം എനിയ്ക്ക് വേണ്ടി വേറെ സ്യഷ്ടിച്ചിട്ടുണ്ടാവില്ല..””

അവൻ ആ അശുഭനിമിഷങ്ങൾ ഓർത്തു അന്ന് കൂട്ടുകാർ നിർബന്ധിച്ചപ്പോൾ പതിവില്ലാതെ അല്പംകഴിച്ചു.. എന്നാൽ എന്താണ് സംഭവിച്ചതെന്ന് ഒന്നും ഓർമ്മയില്ല..പാവം അവൾ എത്ര മാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും താനെത്ര നീചനായി പോയി …

അച്ഛനും അമ്മയും അതു പറഞ്ഞപ്പോൾ ഭൂമിയിൽ താഴ്ന്നു പോയെങ്കിലോ എന്ന് ആഗ്രഹിച്ചു.. ജീവിതത്തിൽ ഇനിയൊരിക്കലും മദ്യം കൈകൊണ്ടു തൊടില്ല ഇനിയവൾക്ക് വേണ്ടിയാണ് തന്റെ ജീവിതം.. കതിർ മണ്ഡപത്തിൽ അവളുടെ കഴുത്തിൽ താലിചാർത്തി ആ നെറ്റിയിൽ സിന്ദൂരം തൊടുവിച്ചപ്പോൾ അവൻ ചെയ്തു പോയ തെറ്റിന് മാപ്പ് നല്കണേ.. എന്ന് മനസ്സിൽ ആയിരം തവണ ഉരുവിടുകയായിരുന്നു .. ആ സമയം അവന്റെ വിരലിലൂടെ പകർന്നു നല്കിയ ആ സ്നേഹസ്പർശം അവൾ തന്റെ ഹൃദയത്തിലേയ്ക്ക് ആവാഹിക്കുകയായിരുന്നു.

ആ ഹൃദയകോടതിയിൽ സ്നേഹം കൊണ്ടു അവളവന് മാപ്പ് നൽകിക്കഴിഞ്ഞു…

രചന: Rajesh Dhipu

Leave a Reply

Your email address will not be published. Required fields are marked *