വാക പൂത്ത വഴിയേ – 53

Uncategorized

രചന: നക്ഷത്ര തുമ്പി

‍ഞങ്ങളെക്കാൾ ഞെട്ടി നിൽക്കുന്നത് ജാൻ ആണ്,

അവളുടെ കണ്ണുകൾ ഇപ്പോൾ താഴെ വീഴും എന്ന രീതിയിൽ നിൽക്കേണ്

ഡി ഞാൻ കാണുന്നത് തന്നെ ആണോ നിങ്ങൾ കാണുന്നത്…. ജാൻ

ഞങ്ങളുടെ കണ്ണൊന്നും അടിച്ചു പോയിട്ടില്ല…. ഹണി

ഡി ഇത് ഗൗരി അല്ലേ, ഇവൾ എന്താ ഇവിടെ…. ജാൻ

ആ ആർക്കറിയാം…… അനു എല്ലാം കുരിശുകളും ഇങ്ങോട്ട് ആണെല്ലോ…..

നീ എന്താ അങ്ങനെ പറഞ്ഞെ…… ഹണി

ഡി ആദ്യം വിവേക് സർ വന്നു, പിന്നെ അജു ചേട്ടായി വന്നു പിന്നെ ഇപ്പോൾ ഗൗരി യും അതു കൊണ്ട് പറഞ്ഞത് ആണ്…. അനു

എന്നാലും എന്തിനായിരിക്കും ഗൗരി ഇങ്ങോട്ട് വന്നത്, നീ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ് അനു…… ജാൻ

ഞാനോ എന്തിനു

അല്ല സിനിമയിൽ ഒക്കെ കാണുന്ന പോലെ, നിന്നോട് പകരം വീട്ടാൻ എങ്ങാനും വന്നതാണെങ്കിലോ…… ജാൻ

കാര്യമായിട്ട് ആണ് ജാൻ പറയുന്നത്

എന്നോട് അല്ല നമ്മളോട് ബഹുവചനം മതി ……അനു

അല്ലടി നീ സാറിനെ വിവാഹം കഴിച്ചെന്നു അറിഞ്ഞാൽ നിന്നോട് ദേഷ്യം തോന്നി, പകരം വീട്ടിയാലോ അതാ ഞാൻ ഉദ്ദേശിച്ചത്…. ജാൻ

നീ എങ്ങനാ കോളേജിലേക്ക് വന്നത്… ഹണി

ഞാൻ വണ്ടിക്ക് എന്താടി….. ജാൻ

തിരിച്ചു ആംബുലൻസിൽ പോകേണ്ടങ്കിൽ ഇനി നീ വാ തുറക്കരുത്…. അനു

അവളുടെ ഒരു ഉദ്ദേശിക്കൽ….. ഹണി

അതോടെ ജാൻ വായക്കു സിബ് ഇട്ടു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഹായ് സ്റ്റുഡന്റസ് ഞാൻ നിങ്ങളുടെ ന്യൂ ഗസ്റ്റ് ലച്ചർ, എന്റെ പേര് ഗൗരി നമുക്ക് എല്ലാവർക്കും പരിചയപ്പെടാം

ഓ നമ്മുടെ മിസ്സ്‌ ആണ്, സൂക്ഷിക്കണം…. അനു

മ്മ്, അതെ…. ഹണി

ഗൗരി എല്ലാവരെയും പരിചയപ്പെട്ടു,

ഞങ്ങൾ 3പേരുടെയും അടുത്ത് എത്തിയപ്പോൾ ഒരു നോട്ടം

ഗൗരിക്ക് എല്ലാം അറിയാം…… ജാൻ

മ്മ് എനിക്കും തോന്നി….. അനു

ഡി ഇവൾ കല്യാണം കഴിച്ചെന്നു അല്ലേ നമ്മൾ അറിഞ്ഞത്, പക്ഷെ താലിയും കുങ്കുമം, കാണുന്നില്ലല്ലോ…… ഹണി

ചിലപ്പോ ഇടാത്തത് ആയിരിക്കും…. ജാൻ

ഗൗരി ക്ലാസ് കഴിഞ്ഞു പുറത്തേക്കു പോയി

ഡി നിങ്ങൾക്ക് ഗൗരി മിസിനെ അറിയോ…..മേഘ

അറിയാം….. ജാൻ

ജാൻ എല്ലാ കാര്യവും അവരോട് പറഞ്ഞു

ഓ അപ്പോൾ ഇതാണ് ആ നായിക…..

മേഘ ഞങ്ങൾക്ക് പരിചയം ഉണ്ടെന്നു നിനക്ക് എങ്ങനെ തോന്നി……. ഹണി

നിങ്ങളെ രൂക്ഷമായി മിസ്സ്‌ നോക്കുന്നത് കണ്ടു

പിന്നെ വിഷ്ണു നെ നോക്കിയപ്പോൾ അവന്റെ മുഖം ദേഷ്യത്തിൽ ഇരിക്കുന്ന കണ്ടു, അതാ ചോദിച്ചേ…… മേഘ

അനു വിച്ചു ന്റെ മുഖത്തു നോക്കി, ഇപ്പോഴും ദേഷ്യം തന്നെ അവൾ അവന്റെ അടുത്തേക്ക് പോയി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

വിച്ചു എന്തിനാടാ നിനക്ക് ഇത്ര ദേഷ്യം

എനിക്ക് ഗൗരിയെ കണ്ണിനു നേരേ കണ്ടു കൂടാന്ന് നിനക്ക് അറിഞ്ഞൂടേ

അതൊക്കെ അറിയാം, ഇവിടെ അവൾ വരുമെന്ന് നമുക്ക് അറിയില്ലായിരുന്നല്ലോ,

അവൾടെ വരവിന് എന്തോ ഉദ്ദേശം ഉണ്ടെന്നു തോന്നുന്നു എനിക്ക്

നിനക്ക് അത് വെറുതേ തോന്നുന്നതാ,

ഇനിയും അവൾ ഏട്ടൻ്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമോ

ഏയ് ഇല്ലടാ, കണ്ണേട്ടന് ഇപ്പോ എല്ലാം അറിയാലോ, ഇവളുടെ സ്വഭാവം, അതു കൊണ്ട് നീ പേടിക്കണ്ട, ഇനി അവൾ എന്തെങ്കിലും ചെയ്താൽ നമുക്ക് നോക്കാടാ

മ്മ്

വിച്ചു നോട് അങ്ങനെ പറയുമ്പോഴും എന്തെനെന്നറിയാത്തൊരു പേടി, അനുവിനെ പൊതിഞ്ഞു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഗൗരി ക്ലാസിൽ നിന്നറങ്ങിയപ്പോൾ ആണ് എതിരെ വരുന്ന കണ്ണനെ കണ്ടത്

കണ്ണനെ കാണുന്തോറും അവളുടെ കണ്ണുകൾ തിളങ്ങി, അവളിലെ പഴയ കാമുകി ഉണർന്നു

വിവി പണ്ടത്തേക്കാൾ സുന്ദരനായിട്ടുണ്ട് അവൾ മനസിൽ കരുതി

അവൾ നടന്നു അവൻ്റെ അടുത്ത് എത്തി

അവൾ അവനെ നോക്കി ചിരിച്ചു, അവനും

ഹായ് വിവി

ഹായ്, താൻ ആണല്ലേ, പുതിയ ലച്ചർ

മ്മ്, എന്നെ പ്രതീക്ഷിച്ചിരുന്നോ ഇവിടെ

ഒരിക്കലും ഇല്ല

അവൻ്റെ മറുപടി അവളെ നിരാശയിൽ ആഴ്ത്തി

താൻ എന്നു വന്നു നാട്ടിൽ, സുഖമാണോ,ഹസ്ബൻഡ് ഉണ്ടോ, കൂടെ,

2 week ആയി വന്നിട്ട്, ഹസ്ബൻഡ് ഇല്ല, ഇവിടെ ഒഴിവ് കണ്ടിട്ട് ഇൻ്റർവ്യൂ അറ്റൻ്റ ചെയ്തു കിട്ടി വിവി ഇവിടെ ഉണ്ടെന്നു ഞാൻ കഴിഞ്ഞ വീക്ക് ആണ് അറിഞ്ഞത്

മ്മ്, വൺ ഇയർ ആയി

ഞാൻ ഫോണിൽ ഒരുപാട് ട്രൈ ചെയ്തിരുന്നു കിട്ടിയില്ല, എന്തു പറ്റി, ഇവിടെ ഇല്ലായിരുന്നോ

മ്മ്, ഞാൻ നമ്പർ മാറ്റി, തറവാട്ടിൽ ആയിരുന്നു

മ്മ്, വിഷ്ണു ഇവിടെ ആണല്ലേ പഠിക്കുന്നേ ഞാൻ കണ്ടിരുന്നു

മ്മ് അതെ, എങ്ങനെയുണ്ട് ലൈഫ്

പറയാൻ ആണെങ്കിൽ ഒരു പാട് ഉണ്ട്, ഞാനിവിടെ തന്നെ ഉണ്ടല്ലോ, പറയാം എല്ലാം

അജയ് ഇവിടുണ്ട്

മ്മ് സുഖമാണോ, ലൈഫ് ഒക്കെ എങ്ങിനെ പോകുന്നു

പരമസുഖം, ലൈഫ് അടിപൊളി, ഒരു പാട് ഹാപ്പിയാണ് ഞാനിപ്പോൾ,

അവൾക്കും തോന്നി അവൻ ഒരു പാട് ഹാപ്പി ആണെന്നു

കല്യാണം ??

കഴിഞ്ഞു, ഒരു വർഷം ആകാൻ പോകുന്നു

ആ മറുപടി അവളിൽ ഞെട്ടൽ ഉളവാക്കി

വൈഫ് എന്തു ചെയ്യുന്നു…..

പഠിക്കുന്നു

മ്മ്, വിവി പഴയതൊക്കെ മറന്നല്ലേ, ഞാൻ കരുതി, ഇപ്പോഴും പഴയ ഓർമ്മകളിൽ ആണെന്ന്

ഗൗരി പഴയതെല്ലാം മറന്ന് വേറൊരു വിവാഹം കഴിച്ചില്ലെ, പിന്നെ ഞാനെന്തിന് പഴയതൊക്കെ ഓർത്തിരിക്കണം

ഞാനിപ്പോഴും പഴയ ഓർമ്മകളിൽ ആണ് ജീവിക്കുന്നത്, പഴയതൊന്നും മറക്കാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല

ജീവിതത്തിൽ ചിലരെ നമ്മൾ ഒത്തിരി സ്നേഹി ക്കുകയും വിശ്വസിക്കുകയും ചെയ്യും പക്ഷേ………….. അവർ ചിലപ്പോൾ നമ്മളെ കാണുന്നത് വെറും ശല്യങ്ങൾ ആയിട്ടായിരിക്കും

ഗൗരിക്ക് വാക്കുകൾ ഇല്ലായിരുന്നു

എനിക്ക് അങ്ങനെ ഒരു തെറ്റുപറ്റി, ഞാനത് ഇപ്പോ തിരുത്തി

അത് പിന്നെ…അന്നത്തെ എൻ്റെ സാഹചര്യം, അതായിരുന്നല്ലോ, അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയവർ വിഷ്ണു ൻ്റ ക്ലാസിൽ ഉണ്ട്, വിവിക്ക് അറിയില്ലേ

മ്മ് അറിയാം, അതു മാത്രമല്ല വേറെ പലതും ആ സാഹചര്യം ഉണ്ടാക്കി എടുത്ത വേറേ പലരേയും അറിയാം

ഗൗരി നിന്നു വിയർത്തു

പെട്ടെന്നാണ്, കണ്ണൻ്റെ ഫോൺ റിങ്ങ് ചെയ്തത്

ഫോൺ ഡിസ്പ്ലേയിലെ പേര് കണ്ട് അവൻ്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു

ഗൗരിഅത് നോക്കി നിന്നു, ചിരിക്കുമ്പോൾ അവൻ്റെ മുഖം കാണാൻ നല്ല ഭംഗി അവൾ മനസിൽ കരുതി

അവൾ ഡിസ്പ്ലേയിലെ പേരിലേക്ക് നോക്കി

വാക പെണ്ണ് Calling

ഗൗരി എനിക്ക് ക്ലാസ് ഉണ്ട് പിന്നെ സംസാരിക്കാം

അവൻ അവളോട് പറഞ്ഞ് ഫോൺ ചെവിയോടടുപ്പിച്ച് നടന്നു നീങ്ങി

അവൾ അവൻ്റെ പോക്കും നോക്കി നിരാശയോടെ നിന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

📞എന്താണ് എൻ്റെ വാകപെണ്ണേ, ക്ലാസിൽ ഇരുന്ന് ഇപ്പോ ഒരു വിളി, ക്ലാസിൽ സാർ ഇല്ലേ, നിനക്ക്

📞സാർ ക്ലാസിൽ വരാതെ പഴയ കാമുകിയും ആയി കൊഞ്ചിക്കോണ്ട് നിൽക്കേണു

📞ഓഹോ അങ്ങനെയാണോ

📞അതേല്ലോ,

📞കുശുമ്പ് തീരെ ഇല്ലല്ലോ എൻ്റെ അടക്കാ കുരുവി

📞എനിക്ക് എന്തിന് കുശുമ്പ്

📞ഞാൻ ഗൗരിയായി സംസാരിക്കുന്നത് കണ്ടിട്ടല്ലേ നീ വിളിച്ചത്, ഞാൻ ഇനിയും അവളെ കൂടി എങ്ങാനും പോകും എന്നു തോന്നിയോ, എൻ്റെ മോൾക്ക്

📞അങ്ങനെ ഒരു തോന്നലും ഇല്ലെൻ്റെ കടുവേ

📞അതെന്താ അത്രക്ക് വിശ്വാസം ആണോ നിനക്ക് എന്നെ,

📞ഏയ് അതൊ കൊണ്ടൊന്നും അല്ല

📞പിന്നെ,

📞അവളുടെ കൂടെ പോകാൻ നിങ്ങൾക്ക് കാലു രണ്ടു വേണ്ടേ കടുവേ

📞എൻ്റെ കാൽ എവിടെ പോകും

📞നിങ്ങൾ അവളുടെ കൂടെ പോകണം എന്നു എന്ന് ചിന്തിക്കുന്നുവോ, അന്ന് ഞാൻ നിങ്ങളുടെ രണ്ടു കാലും തല്ലിയൊടിക്കും ഉറപ്പ്

📞എടി ദുഷ്ടേ,

📞പിന്നെ എന്തു വിചാരിച്ച് കണ്ണേട്ടൻ, നിങ്ങൾ പോയാൽ ഞാനിവിടെ മാനസ മൈനേ പാടി നടക്കോന്നോ,

📞അയ്യോ അങ്ങനെ ഒന്നും കരുതിയില്ലേ

📞മ്മ്, എന്നാൽ നിങ്ങൾക്ക് കൊള്ളാം, ആ ഗൗളി യുമായി കൊഞ്ചാതെ വന്നു ക്ലാസെടുക്കാൻ നോക്ക് മനുഷ്യ

📞ഓ ആയിക്കോട്ടെ,

അവൾ ഫോൺ കട്ട് ചെയ്തു

കുശുമ്പി പാറു അവൻ്റെ ചുണ്ടുകൾ മൊഴിഞ്ഞു

(കാത്തിരിക്കണേ )

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കമൻറ പോന്നാട്ടെ, ഗൗരിയെ കുറിച്ച് അഭിപ്രായം പറയണേ….

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *