വാക പൂത്ത വഴിയേ – 54

Uncategorized

രചന: നക്ഷത്ര തുമ്പി

കണ്ണൻ ക്ലാസിലേക്ക് ചെല്ലുമ്പോൾ കണ്ണനെ നോക്കി ദേഷ്യത്തോടെ ഇരിക്കുന്ന അനുവിനെ ആണ് കണ്ടത്

അതു കാണെ കണ്ണന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു

കുശുമ്പ് കൊണ്ടുള്ള അവളുടെ ദേഷ്യം പോലും അവന്റെ ഉള്ളിൽ അവളോടുള്ള സ്നേഹം ഇരട്ടിയാക്കി

ക്ലാസ്സ് കഴിഞ്ഞു പോകുമ്പോഴും തന്നെ നോക്കി മുഖം വെട്ടിക്കുന്ന അനു വിനെ നെഞ്ചോടു ചേർക്കാൻ അവന്റെ ഉള്ളം കൊതിച്ചു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ക്ലാസ്സ്‌ കഴിഞ്ഞു ക്യാബിനിൽ ഇരിക്കുമ്പോൾ ആണ് അജു അങ്ങോട്ട്‌ വന്നത്

ആ താടക ആണല്ലേ പുതിയ ലച്ചർ?

താടകയോ അതാരാ

ഗൗരി

മ്മ്, അതെ, നീ കണ്ടോ

മ്മ്, കണ്ടിരുന്നു നിന്നോട് സംസാരിക്കുന്നതു, ദേ വല്യ സ്നേഹം ഒന്നും കാണിക്കണ്ട അവളോട് നീ, ചിലപ്പോ പഴയതൊക്കെ പൊടി തട്ടി എടുക്കാൻ ശ്രമിച്ചെന്നിരിക്കും

ഓ, അവൾ പഴയതൊക്കെ പൊടി തട്ടി എടുത്താലും എനിക്ക് അതിൽ ഒട്ടും താല്പര്യം ഇല്ല,

എനിക്ക് എന്റെ അടക്കക്കുരുവിയെ തന്നെ മതിയേ, അതാകുമ്പോൾ ബഹളക്കാരി ആണെങ്കിലും, എന്നെ ഇട്ടേച്ചു പോകില്ല

അപ്പോ പേടി ഉണ്ടല്ലേ അനുനെ

മ്മ്, ഇപ്പോൾ തന്നെ ഗൗരിയോട് സംസാരിച്ചെന്നു പറഞ്ഞു എന്റെ 2കാലും തല്ലി ഓടിക്കോന്നു പറഞ്ഞവളാ നിന്റെ പെങ്ങൾ,

അപ്പോ നീ പറഞ്ഞതെങ്ങാനും കേട്ടാൽ അവൾ എന്നെ കൊല്ലും

അതു കേട്ടു അജു ചിരിച്ചു

ഡാ എന്നിട്ട് ഗൗരി എന്തൊക്കെ പറഞ്ഞു

ഗൗരി പറഞ്ഞ കാര്യങ്ങൾ കണ്ണൻ അജുനോട് പറഞ്ഞു

മ്മ്, ഒരു നഷ്ട ബോധം മണക്കുന്നല്ലോ അവളിൽ

കുങ്കുമവും താലിയും കണ്ടില്ലല്ലോ

ഇനി ഡിവോഴ്സ് ആയോ,

അവളുടെ സ്വഭാവം വെച്ചു ഡിവോഴ്സ് ആയില്ലെങ്കിലേ അത്ഭുതം ഉള്ളു

ആവോ അറിയില്ല, പക്ഷെ എന്തോ പ്രോബ്ലം ഉണ്ട് ലൈഫിൽ പിന്നീട് പറയാം എന്നു പറഞ്ഞു

ആ പ്രോബ്ലംത്തിന്റെ സൊല്യൂഷൻ നീ അവരുത് അവസാനം അതു ഓർമ ഉണ്ടാവണം, പഴയതൊന്നും ആവർത്തിക്കരുത്

ഞാൻ എല്ലാം മറന്നു എന്റെ മനസ്സിൽ ഇപ്പോൾ അനു മാത്രം ഉള്ളു, അവളോടുള്ള അടങ്ങാത്ത പ്രണയവും

അവളുടെ വരവിന്റെ ഉദ്ദേശ്യം നല്ലതിനല്ല എന്നു എന്റെ മനസ് പറയുന്നു

നീ വെറുതെ ആവശ്യം ഇല്ലാത്തതൊന്നും ഓർക്കേണ്ട, എന്നെ സംബന്ധിച്ചു ഗൗരി അടഞ്ഞ ഒരു അദ്ധ്യായം ആണ് ഞാൻ തുറക്കൻ ഇഷ്ടപെടാത്ത, ഓർക്കാൻ ഇഷ്ടപെടാത്ത അദ്ധ്യായം

അജു ചിരിച്ചിട്ട് അവന്റെ തോളിൽ തട്ടി, നിന്റെ വായിൽ നിന്നും ഇങ്ങനെ ഒന്നു കേൾക്കാൻ ഞാനും അഖിയും എത്ര ആഗ്രഹിച്ചിട്ടുണ്ട് എന്നറിയോ

നന്നായി

ഡാ എനിക്ക് ഈ അവർ ക്ലാസ്സ്‌ ഉണ്ട് പിന്നെ കാണാം

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഉച്ചക്ക് ശേഷം കണ്ണന് ഫ്രീ ആയിരുന്നു, ലാസ്റ്റ് അവർ ആയപ്പോൾ ഗൗരി കണ്ണൻ്റെ ക്യാബിനിലേക്ക് ചെന്നു

ഫ്രീ ആണോ വിവി

മ്മ് അതേ, എന്ത്യേ

എനിക്ക് കുറച്ച് സംസാരിക്കണം ആയിരുന്നു, സമയം ഉണ്ടാവോ,

മ്മ്, വാ, താൽപര്യമില്ലാതിരുന്നിട്ടും അവൻ വെറുതേ മൂളി

അവൾ അവന് എതിർദിശയിൽ വന്നിരുന്നു

എന്താ പറയാൻ ഉള്ളത്

അത് എങ്ങനെ തുടങ്ങണം എന്നറിയില്ല, എൻ്റെ ലൈഫ് ആകെ ശോകമാണ് വിവി

എന്തു പറ്റി

ഞങ്ങൾ ഡിവോഴ്സ് ആകാൻ പോകേണു, ഒത്തു പോകാൻ പറ്റുന്നില്ല രണ്ടു പേർക്കും, പിന്നെ ആളുകളെ പറ്റിക്കാൻ വെറുതേ അഡ്ജസ്റ്റ്മെൻ്റ ചെയ്ത് ജീവിച്ചിട്ട് എന്തു കാര്യം, അതു കൊണ്ട് മ്യൂച്ചൽ ഡിവോഴ്സിന് കൊടുക്കാൻ തീരുമാനിച്ചു

മ്മ്, ഞാൻ മനസിലാക്കിയടുത്തോളം, ദീപക് നല്ലൊരാളാണ് ,ഗൗരിയെ നന്നായി മനസിലാക്കിയ ഒരാൾ, പിന്നെ എന്താ നിങ്ങൾ തമ്മിൽ പ്രശ്നം,

അത് പിന്നെ, അയാൾക്ക് എന്നും ബിസിനസ് എന്ന ഒറ്റ ചിന്ത മാത്രമേ ഉള്ളു , ബാക്കി ഒന്നിലും താൽപര്യമില്ല, ശ്രദ്ധയും ഇല്ല

കണ്ണൻ ചിരിച്ചു

എന്താ വിവി ചിരിക്കുന്നേ ?

ദീപക് അങ്ങനെയാണന്നു നിനക്ക് മനസിലായിട്ടുണ്ടായില്ലെ, ഗൗരി ഇതുവരെ കല്യാണത്തിന് മുൻപ് ഒരുപാട് കറങ്ങി നടന്നുതും പ്രേമിച്ചു നടന്നതും അല്ലേ നിങ്ങൾ

അത്.. പിന്നെ… മറുപടി പറയാൻ ആവാതെ അവൾ കുഴങ്ങി

കല്ല്യാണം കഴിഞ്ഞിട്ട് 2 വർഷം ആയില്ലേ, ഗൗരി, ഒരു ഭാര്യ എന്ന നിലയിൽ നിനക്ക് ദീപക്കിനെ മാറ്റിയെടുക്കാൻ സാധിച്ചില്ലല്ലോ, കഷ്ടം തന്നെ

അവൾ മറുപടി പറയാനാവാതെ തല താഴ്ത്തി,

രണ്ടു പേരും തമ്മിൽ പരസ്പരം സംസാരിച്ച്, ഒത്തുതീർപ്പാക്കി, ഒരുമിച്ച് ജീവിക്കാൻ നോക്ക് ഗൗരി, എന്തിനാ വെറുതേ നല്ലൊരു ജീവിതം നശിപ്പിച്ച് കളയുന്നത്

ഉപദേശിക്കാൻ എല്ലാവർക്കും എളുപ്പമാണ്, പ്രാവർത്തികമാക്കാൻ ആണ് പാട്

പ്രാവർത്തികമാക്കാൻ ആത്മാർത്ഥമായി ശ്രമിച്ചാൽ മതി, വിജയം കാണും ഉള്ളിൽ ദീപക്കിനെ പ്രണയിക്കണം, പിന്നെ ഒരിക്കലും തമ്മിൽ പിരിയാൻ പോലും ചിന്തിക്കില്ല

അതിന് ആത്മാർത്ഥ പ്രണയം വേണം മനസിൽ,

അല്ലാതെ എന്നോട് കാണിച്ചത് പോലെ, പ്രണയം അഭിനയിക്കരുത്, പ്രണയം ആരോടും വാശിക്കാകരുത്, നിനക്ക് ദീപക്കിനോടും ഇതു തന്നെ അല്ലേ ഉണ്ടായിരുന്നത്

അവൾക്ക് ഒന്നിനും മറുപടിയുണ്ടായില്ല കാരണം, കണ്ണൻ പറയുന്നതൊക്കെ ശരിയാണെന്നു അവൾക്കു തന്നെ ബോദ്ധ്യം ഉണ്ടായിരുന്നു

അവൾ അവനെ തന്നെ നോക്കി കാണുകയായിരുന്നു, അവൾ ഉപേക്ഷിച്ചതിൽ അവന് തെല്ലൊരു നഷ്ടബോധം പോലും ഇല്ലെന്നത് അവളിൽ ഞെട്ടൽ ഉളവാക്കി

നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും എൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല

അതൊക്കെ വെറുതേ പറയുന്നതാണെന്ന് നിനക്കും അറിയാം എനിക്കും അറിയാം

കല്യാണം മുടക്കാൻ നീ കാണിച്ച എല്ലാ കാര്യവും, ഞാൻ അറിഞ്ഞിട്ടുണ്ട് ഗൗരി, അതിലേക്ക് ഒന്നും ഞാൻ കടക്കുന്നില്ല

അവൻ്റെ മറുപടി കേട്ട് അവൾ ഞെട്ടി,

എന്നോട് ദേഷ്യം ഉണ്ടോ,

എന്തിന്, എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല, മറിച്ച് നിന്നോട് നന്ദി മാത്രമേ ഉള്ളു

എന്തിന്

നീ കാരണം ആണ് എനിക്ക് എൻ്റെ ഭാര്യയെ കിട്ടിയത് , പ്രണയം എന്തെന്നു ഞാൻ മനസിലാക്കിയത്,

എന്നെ ഭാര്യയെ പരിചയപ്പെടുത്തി തന്നില്ലല്ലോ,

അതിനെന്താ പരിചയപ്പെടുത്തി തരാം, സമയമാവട്ടെ

എനിക്ക് നഷ്ടബോധം തോന്നുന്നു,

എന്തിന്, ഈ നഷ്ടങ്ങൾ നീ തന്നെ ഉണ്ടാക്കിയതല്ലേ

ഞാൻ വിവി കല്യാണം കഴിച്ചിട്ട് ഇല്ലെന്നു ആണ് കരുതിയിരുന്നത്

ഞാനെന്തിന് എന്നെ വേണ്ടാന്ന് പറഞ്ഞ് പോയവളെ ഓർത്ത് ജീവിതം നശിപ്പിക്കണം

ഗൗരി എന്തോ പറയാൻ വന്നതും, ക്യാബിൻ ഡോർ തുറന്ന് ഒരാൾ അകത്തേക്കു വന്നത്

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ക്ലാസ് കഴിഞ്ഞ് ഹണിയും, അനുവും ഒരുമിച്ചാണ് ഇറങ്ങിയത്, ഡി നീ ഇന്ന് മീനുൻ്റ കൂടെ പോകുന്നില്ലേ…. ഹണി

ഏയ് ഇല്ലടി, ഞാൻ ഇന്ന് കണ്ണേട്ടൻ്റെ ഒപ്പം പോകാം എന്നു കരുതി, അവർക്കും വേണ്ടേ ഒരു പ്രൈവസി, ഞാനന്തിന് അവരുടെ ഇടയിൽ കട്ടുറുമ്പ് ആകണം, ഞാനില്ലാത്ത കൊണ്ട് രണ്ടും കറങ്ങാൻ പോകേണു….. അനു

കൊള്ളാം, അനിയനെ പ്രേമിക്കാൻ സപ്പോർട്ട് ചെയ്യുന്ന ഏടത്തിയമ്മ….. ഹണി

പോടി

ഡി അത് സന്ദീപ് അല്ലേ…….. ഹണി

ആ, അതെ അവൻ തന്നെ, അവൻ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയോ ഇത്ര വേഗം..’…… അനു

ഡി അവൻ ഇങ്ങോട്ട് തന്നെയാ വരുന്നേ, മൈൻഡ് ചെയ്യണ്ട വേഗം നടക്കാം…… ഹണി

മ്മ്

സന്ദീപ് നടന്നു അവരുടെ അടുത്ത് എത്തി, അനുൻ്റ മുന്നിൽ തടസം സൃഷ്ടിച്ചു

തമ്പുരാട്ടി ഒന്നു നിന്നേ ഞാൻ അങ്ങ് തട്ടി പോയന്നു കരുതിയോ നീയും, നിൻ്റെ അനിയനും

അങ്ങനെ പെട്ടെന്നൊന്നും കാഞ്ഞു പോകില്ല ഞാൻ, നിനക്കും അവനും, ഉള്ള പണി തന്നിട്ടേ ഞാൻ അടങ്ങു, കാത്തിരുന്നോ അതിനു വേണ്ടിയാ എൻ്റെ വരവ് എന്താടി നീ മിണ്ടാത്തെ

നിനക്ക് കിട്ടിയതൊന്നും പോരേ സന്ദീപേ……, വെറുതേ എന്തിനാ ,ഇനിയും വിച്ചുൻ്റെ കയ്യിൽ നിന്നും അടി ഇരന്നു വാങ്ങുന്നെ

നീ അവനെ കണ്ടാണോ തുള്ളുന്നേ

അല്ല, ഈ താലികെട്ടിയവനെ കണ്ടിട്ട്, നീ ഈ കാണിക്കുന്ന ഷോ ക്കു ഇനി നിനക്ക് ഉള്ളത് തരാൻ പോകുന്നത്, എന്നെ താലികെട്ടിയവൻ ആയിരിക്കും, ഞാൻ ഒന്നു പറഞ്ഞാൽ മതി

മ്മ്, നന്നായി

അതു തന്നെയാ എനിക്കും പറയാൻ ഉള്ളത് നീ നന്നായാൽ നിനക്ക് കൊള്ളാം, അല്ലെങ്കിൽ നിനക്കിട്ട് കൊള്ളും

വാ ഹണി, പോകാം കുരക്കും പട്ടി കടിക്കില്ലന്നല്ലേ പ്രമാണം

കാണാം നമ്മൾക്ക്…… സന്ദീപ്

ആയിക്കോട്ടെ,

ഹണിയും, അനുവും നടന്നു നീങ്ങി

സാറിൻ്റെ കൈക്ക് പണിയാവും…’…. ഹണി അതു കേട്ട് അനു ചിരിച്ചു

അവളുടെ ചിരി കണ്ട് സന്ദീപിൻ്റെ കണ്ണുകളിൽ പകയാളി, നീ കരയാൻ പോകുന്നേ ഉള്ളു അനു, ഞാൻ കരയിപ്പിക്കും നിന്നെ, അവൾ പോയ വഴിയേ നോക്കി സന്ദീപ് ചിരിച്ചു,

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

തനിക്ക് ഒരു മാനേഴ്സ് ഇല്ലേ, ഇങ്ങനെ ആണോ ഒരു അദ്ധ്യാപകൻ്റെ ക്യാബിനിലേക്ക് വരുന്നത്, അറ്റ്ലീസ്റ്റ് ഡോറിൽ ക്നോക്ക് ചെയ്യണം എന്നു പോലും അറിയില്ലേ, തനിക്ക്, ഡിഗ്രിക്ക് അല്ലെ പഠിക്കുന്നേ, ഇനി ഇതൊക്കെ എന്ന് പഠിക്കാൻ ആണ് അതെങ്ങനെയാ ആ നല്ല ശീലങ്ങൾ ഒന്നും തനിക്ക് ഇല്ലല്ലോ………..ഗൗരി

ഗൗരി പറഞ്ഞ് കത്തി കേറുകയാണ്

അതു കേട്ട് ക്യാബിനിലേക്ക് വന്ന അനുവും കസേരയിൽ ഇരിക്കുന്ന കണ്ണനും ഞെട്ടി നോക്കുന്നുണ്ട്

ഇതിപ്പോ എന്താ സംഭവം, ഈ പെണ്ണുമ്പിള്ള എന്തിനാ ഇങ്ങനെ കിടന്ന് തുളുന്നത്. … …അനു ആത്മ

അനു കണ്ണു കൊണ്ട് കണ്ണനോട് ഇത് ഇപ്പോ എന്താ എന്ന് ചോദിച്ചു

അവളുടെ കണ്ണു കൊണ്ടുള്ള ആക്ഷൻ കണ്ട് ,കണ്ണന് ചിരി പൊട്ടി

ഗൗരി,…….. കണ്ണൻ

വിവി, നീ തന്നെ പറയ്, ഇങ്ങനെ ആണോ നിൻ്റെ ക്യാബിനിലേക്ക് ഒരു സ്റ്റുഡൻ്റ വരേണ്ടത്, നല്ല ചീത്ത പറയണം നീ ഈ കുട്ടിയെ, മേലാൽ ഇവൾ ഇത് ആവർത്തിക്കരുത്

ഇവർക്ക് എൻ്റെ കൈ കൊണ്ട് ചാകാൻ ആണ് വിധി……. അനു ആത്മ

ഗൗരിക്ക് അനുനോടും ഫ്രണ്ട്സിനോടും ഉള്ള ദേഷ്യത്തിലാണ് സംസാരിക്കുന്നത് കിവി എന്നു കേട്ടിട്ടുണ്ട് വിവിയോ, അതെന്ത് സാധനം., ആ എന്തെങ്കിലും ആവട്ടെ……. അനു ആത്മ

ഗൗരി, റിലാക്സ് താൻ എന്തിനാ ഇങ്ങനെ ടെൻസ്ഡ് ആവുന്നേ, ഈ കുട്ടി ക്യാബിനിലേക്ക് ചോദിക്കാതെ വന്നതുകൊണ്ടോ പറയുന്തോറും കണ്ണൻ കസേരയിൽ നിന്നും എഴുന്നേറ്റു

കുട്ടിയോ, ഈ കടുവനെ ഞാനിന്ന്…… (അനു ആത്മ)

നീ എന്താ ഇത്ര സോഫ്റ്റ് ആയി ഇവളോട് പെരുമാറുന്നത്

അതിനൊരു കാരണം ഉണ്ട്

എന്ത് കാരണം

കണ്ണൻ അനുനെ തോളത്തുടെ കൈയ്യിട്ട് ചേർത്ത് പിടിച്ച്

she is my wife Mrs അനന്യ വിവേക്

ഞെട്ടി ഞെട്ടി ഗൗരി അടപടലം ഞെട്ടി

നിന്ന നിൽപ്പിൽ സമാധിയായോ ഇവര്…. അനു ആത്മ

നിനക്ക് ഇവളെ മാത്രമേ കിട്ടിയൊള്ളോ, ഭാര്യയാക്കാൻ, നമ്മുടെ കല്യാണം മുടക്കിയത് ഇവളും ഫ്രണ്ട്സും കൂടിയല്ലേ

കണ്ണൻ ചിരിച്ചു, അതിനേക്കാൾ പങ്ക് കൂടുതൽ നിനക്കും ഇല്ലേ ഗൗരി, കല്യാണം മുടക്കിയതിൽ

ആ ഡയലോഗ് കേട്ടതോടെ ഫ്യൂസ് പോയ ബൾബ് പോലെയായി ഗൗരി

ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ

ഗൗരി മിസ്സേ, ഒരു സ്റ്റുഡൻ്റിന് സാറിൻ്റെ ക്യാബിനിലേക്ക് വരുമ്പോൾ മാത്രം ക്നോക്ക് ചെയ്താൽ മതി, ഭാര്യക്ക് അത് വേണ്ടല്ലോ അല്ലേ

ഗൗരി വെറുതേ ഒന്നു ചിരിച്ചു കൊടുത്തു അല്ലാതെ പിന്നെ എന്തു ചെയ്യാൻ,

മിസ് പുറത്തോട്ട് പോകുകയല്ലേ, എനിക്ക് കണ്ണേട്ടനോട് ഒന്നു ഒറ്റക്ക് സംസാരിക്കണം,

മ്മ്,

എന്നാൽ പോയാട്ടേ

ശരി വിവി

ഗൗരി പുറത്തേക്കു നടന്നു

ഗൗരി…….. കണ്ണൻ

അവൾ തിരിഞ്ഞു നോക്കി, ഒരു അഡ്വൈസ് തരട്ടെ

അവൾ അവനെ തന്നെ നോക്കി

സ്നേഹം അറിയാതെ പോകുന്ന ജീവിതം നഷ്ടം മാത്രമാണ്.എന്നാൽ അതിലും നഷ്ടമാണ് സ്നേഹിക്കുന്നവരെ അറിയാതെ പോകുന്നത്

ഇനിയെങ്കിലും അത് മനസിലാക്കി മുന്നോട്ടു പോകുക

അതു കേൾക്കേ അവളിൽ നിരാശഭാവം വന്നെത്തി, ഒന്നും ഉരിയാടാതെ അവൾ റൂമിൽ നിന്നും പുറത്തേക്കു പോയി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഗൗരി പോയ വഴിയേ നോക്കി നിന്ന അനുനെ കണ്ണൻ പുറകിലൂടെ ചുറ്റി പിടിച്ചു, തോളിൽ താടിയൂന്നി

കഴിഞ്ഞോ മോളുടെ പെർഫോമൻസ്,….

ഈ….. മനസിലാക്കിയല്ലേ

അവളെ നൈസ് ആയി ക്യാബിനിൽ നിന്ന് ഇറക്കിവിട്ടപ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ടല്ലേ മോൾക്ക്

പിന്നെ ഇല്ലാതിരിക്കോ

അല്ല, ഈ കിവി എന്നൊക്കെ കേട്ടിട്ടുണ്ട് വിവി അതെന്താ

അവൾ വിവേകിനെ Short ആക്കി വിളിക്കുന്നതാ, എങ്ങനെയുണ്ട്

നല്ല ബോർ ആയിട്ടുണ്ട്

അല്ല ഭാര്യ ആണെന്ന് ഒക്കെ പരിചയപ്പെടുത്തുന്നുണ്ടായല്ലോ, എന്തു പറ്റി

എന്ത്യേ ഇഷ്ടപ്പെട്ടില്ലേ,

അതൊക്കെ ഇഷ്ടപ്പെട്ടു

അങ്ങനെ പരിചയപ്പെടുത്തില്ലെങ്കിൽ അവളുടെ വർത്തമാനം കേട്ട് നീ അവളെ ആ കസേര വലിച്ച് അടിച്ചാൽ ഞാൻ തന്നെ സമാധാനം പറയണ്ടേ

പോടൊ മനുഷ്യ

അതൊക്കെ പോട്ടെ എന്താണ് ഈയുള്ളവൻ്റ ക്യാബിനിലേക്ക് ഉള്ള ആഗമനോദ്ദേശ്യം

വീട്ടിൽ പോകണം

അതിനെന്താ പൊക്കുടേ

കണ്ണേട്ടൻ്റ കൂടെ വരണം

അയ്യോ, വേണ്ട, മീനുൻ്റെ, വിച്ചുൻ്റ കൂടെ പൊക്കോ, ഞാൻ രാവിലെ വിളിച്ചപ്പോൾ ഭയങ്കര അഹങ്കാരം ആയിരുന്നല്ലോ

അയ്യോ അവര് രണ്ടു പേരും പോയി

നിന്നെ കൂട്ടാതെയോ

ഞാൻ അവരോട് പൊക്കോളാൻ പറഞ്ഞു, അവർക്കും ഒരു പ്രൈവസി വേണ്ടേ,, അതു കൊണ്ട് അവർ കറങ്ങാൻ പോയി

ആ… വേണം വേണം,

നിങ്ങൾ എന്നെ കളിയാക്കുകയാണോ കടുവേ,

ഏയ് ഞാൻ അങ്ങനെ ചെയ്യോ

ചെയ്യും, അനു മുഖം തിരിച്ചു

നീ അവർക്ക് പ്രൈവസി കൊടുക്കാൻ ആണ് അവരുടെ കൂടെ പോകാഞ്ഞത്, അല്ലാതെ ഗൗരി എൻ്റെ ക്യാബിനിൽ വന്നതുകൊണ്ടല്ല അല്ലേ

മ്മ്, മനസിലായല്ലേ,

തീർച്ചയായും, കുറേ നാളായില്ലേ കൂടെ കൂട്ടിയിട്ട്, തീരെ കുശുമ്പ് ഇല്ല എൻ്റെ അടക്കാ കുരുവിക്ക് അവൻ അവളുടെ മൂക്കിൽ പിടിച്ച് ആട്ടി

പോ, അവിടന്ന്, നിങ്ങൾ എന്നെ കൂടെ കൊണ്ടു പോകുമോ

ഇല്ല, രാവിലെ വിളിച്ചപ്പോൾ വന്നില്ലല്ലോ, തനിയെ പോയാൽ മതി,

ഞാൻ പോകുമേ

പൊക്കോ

താൻ എന്നെ കൊണ്ടു പോകണ്ടടോ കടുവേ, ഞാൻ ബസിന് പൊക്കോളാം, അല്ലെങ്കിൽ ഓട്ടോ വിളിച്ച് പൊക്കോളാം

ശരി,

ഡോർ വരെ നടന്നിട്ട്

ദൈവമേ കടുവ തിരിച്ച് വിളിക്കണേ…. (അനു ആത്മ)

വിളിക്കണ ലക്ഷണം ഇല്ല, കാലു പിടിക്കേണ്ടി വരും….. അനു ആത്മ

അതേ ഞാൻ അവസാനം ആയി ചോദിക്കേണ് കൊണ്ടു പോകുമോ എന്നെ

അതു കേൾക്കെ കണ്ണന് ചിരി പൊട്ടി

കൊണ്ടു പോകാം പക്ഷേ ഒരു കണ്ടീഷൻ

ഇതിനും കണ്ടീഷനോ, എന്താ

അവൻ അവളെ പൊക്കി എടുത്ത് ടേബിളിൽ ഇരുത്തി

ഇനി മുതൽ എല്ലാ ദിവസും രാവിലെ എൻ്റെ കൂടെ വരണം കോളെജിലേക്ക്, വൈകിട്ടും സമ്മതിച്ചോ, എനിക്കും വേണ്ടേ ഒരു പ്രൈവസി ഒക്കെ

കണ്ണൻ അനുൻ്റ നെറ്റിയിൽ നെറ്റിമുട്ടിച്ചു

അനു ചിരിയോടെ തലയാട്ടി

നമുക്ക് ബീച്ചിൽ പോകാം,

മ്മ്,

അവർ എങ്ങോട്ട് ആണ് പോയത്

അവർ 2 പേരും മാളിൽ

വാ ഇറങ്ങ് അവൻ ടേബിളിൽ നിന്ന് അവളെ ഇറക്കി,, ക്യാബിൻ ഡോർ അടച്ച് ബാഗും മായി കണ്ണനും അനും പുറത്തേക്ക് ഇറങ്ങി

രണ്ടു പേരും ചിരിച്ച് സംസാരിച്ച്, കൈകോർത്താണ് നടക്കുന്നത്

അതു കണ്ട ഗൗരിയുടെ കണ്ണുകളിൽ നഷ്ടബോധം അലയടിച്ചു,

വിവിയുടെ അത്രയും ചിരിക്കുന്ന, മുഖം അവൾ ആദ്യമായി കാണുകയായിരുന്നു, ആ കണ്ണുകളിൽ അനുനോടുള്ള പ്രണയം മാത്രം ആയിരുന്നു, അവിടെ വേറേ ആർക്കും സ്ഥാനമില്ല

തൻ്റെ ഒരു നിമിഷത്തെ തെറ്റാണ് ഇന്നത്തെ നഷ്ടത്തിന് കാരണം എന്ന് ഗൗരി തിരിച്ചറിയുകയായിരുന്നു

വിധി അല്ല, താൻ ആയിട്ട് തട്ടിയെറിഞ്ഞ ജീവിതം, താനായിട്ട് നഷ്ടപ്പെടുത്തിയ ജീവിതം

നഷ്ടപ്പെടുന്നതിൻ്റെ വേദന ഇപ്പോഴാണ് തിരിച്ചറിഞ്ഞത്, അവരുടെ കോർത്തു പിടിച്ച കൈകൾ കാണുമ്പോൾ

അകലേക്ക് നടന്നടുക്കുന്ന ആ രണ്ടു പേരേ നോക്കി ഗൗരി മൊഴിഞ്ഞു

(കാത്തിരിക്കണേ )

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ബല്യ പാർട്ട് ആണേബല്യ കമൻ്റ തന്നെ തരണം അല്ലെങ്കിൽ ഞാൻ മിണ്ടൂല്ല…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *