വിവാഹം കഴിക്കാൻ തീരുമാനിച്ചത്, നിൻ്റെ സന്തോഷം ആണ് എന്നു പറഞ്ഞതുകൊണ്ടു മാത്രം…

Uncategorized

രചന: നക്ഷത്ര തുമ്പി

ആത്മനൊമ്പരം

✍🏻: നക്ഷത്ര തുമ്പി

ശിവേട്ടാ, എന്നെ എപ്പോഴെങ്കിലും മറക്കുമോ

ഞാനോ ഇപ്പോ എന്താ ഇങ്ങനെ ഒരു ചോദ്യം പെണ്ണേ,

അല്ല അറിയാൻ വേണ്ടി,

നീ എന്നെ മറന്നു പോകുമോ ഇന്ദു

ശിവേട്ടനെ മറന്നാൽ പിന്നെ എനിക്കൊരു ജീവിതം ഇല്ല, ഞാനും മരിച്ചെന്നു കരുതിക്കോളണം, നിങ്ങളിൽ ആണ് ഇന്നെൻ്റ ജീവൻ കുടിക്കൊള്ളുന്നത് കണ്ണുകളിൽ നനവ് പടർന്നു,

ഏയ് ഇങ്ങനെ കണ്ണു നിറക്കല്ലേ, ഞാൻ തമാശക്ക് ചോദിച്ചതല്ലേ

ഞാൻ ചോദിച്ചതിന് മറുപടി താ

എന്ത്

ശിവേട്ടൻ എപ്പോഴെങ്കിലും എന്നെ മറന്നു പോകുമോ

മറന്നാൽ

പിന്നീട് ഒരിക്കലും എന്നെ നിങ്ങൾ കാണില്ല

ശിവേട്ടൻ്റെ താലിയും സിന്ദൂരവും സ്വപ്നം കണ്ട് നടക്കുന്നവളാണ് ഈ ഇന്ദുജ, അങ്ങനെ ഒന്നു ഉണ്ടായില്ലെങ്കിൽ മരണം കൊണ്ടല്ലാതെ ഞാൻ പകരം വീട്ടില്ല

ഞാൻ എന്നാൽ വേറേ കല്യാണം കഴിക്കും

പോട ദുഷ്ടാ

കൈ തണ്ടയിൽ ഒരടിവച്ചു തന്നു കുലുങ്ങി ചിരിച്ചു കൊണ്ടവൾ ഓടി മറഞ്ഞു

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഞാനില്ലെങ്കിൽ അവളില്ല എന്നു പറഞ്ഞവളാ, എൻ്റെ താലിയും പ്രണയം ഇല്ലെങ്കിൽ മരണം പുൽകും എന്നു വാശി പിടിച്ചവളാ, എന്നെ വേണ്ടാന്നു വച്ചു പോയത്, എന്തിനെന്നറിയില്ല ഇപ്പോഴും

എൻ്റെ ഇന്ദു ശിവേട്ടനെ ഇത്രമാത്രം വെറുക്കാൻ കാരണം എന്തെന്ന്

എഴുന്നേൽക്ക് , ആരുടെയോ വാക്കുകൾ ആണ് സ്വപ്നങ്ങളിൽ നിന്ന് ഉണർത്തിയത്

ഇന്നെൻ്റെ വിവാഹം ആണ്, വധുവിൻ്റെ സ്ഥാനത്ത് ഞാൻ ഏറെ ആഗ്രഹിച്ച ഇന്ദു അല്ലെന്നു മാത്രം

പല്ലവി, അമ്മയും പെങ്ങളും എനിക്കു വേണ്ടി കണ്ടെത്തിയത്, ഒന്നുമറിയാതെ എൻ്റെ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാൻ വരുന്നവൾ

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

നിന്നെ വേണ്ടാന്ന് വച്ചു പോയവളുടെ ഓർമ്മകളും പേറി ജീവിക്കുന്നതെന്തിനാ ശിവ നീ, നിനക്ക് ഒരു ജീവിതം വേണ്ടേ, അമ്മയുടെയും പെങ്ങളുടെയും കണ്ണുനീർ കാണുന്നില്ലേ, ഇനിയും നിനക്ക് നിൻ്റെ വാശിയും പ്രണയവും ആണോ വലുത്

നാട്ടുകാരുടെയും കൂട്ടുകാരുടെയും അതിലുപരി അമ്മയുടെയും വാക്കുകൾ കേൾക്കാതെയിരിക്കാൻ പറ്റില്ലെന്നായി, അച്ഛനില്ലാതെ ഞങ്ങളെ വളർത്തിയ കഥ അമ്മ പറഞ്ഞപ്പോഴും മൗനം പാലിച്ചു, എല്ലാവരുടെയും സങ്കടങ്ങൾക്കു മുൻപിൽ എൻ്റെ സങ്കടങ്ങളും പ്രണയവും ഒന്നും അല്ലാതായി തീർന്നു അവസാനം അവളും പറഞ്ഞു എൻ്റെ വിവാഹം കാണണമെന്നു

എന്നെ വേണ്ടാന്ന് വച്ചു പോയവൾ, കാര്യമില്ലാതെ അവൾ എന്നെ വേണ്ടന്നു വയ്ക്കുമോ, എൻ്റെ മനസിൽ പല ചോദ്യങ്ങളും ഉയർന്നു

അവളെക്കുറിച്ചുള്ള എല്ലാവരുടെയും വിശേഷണം അങ്ങനെ വേണ്ടാന്ന് വച്ചു പോയപ്പോൾ, എൻ്റെ മനസ് എന്തേ അവൾ കണ്ടില്ല, പറിച്ചെടുത്തു മാറ്റാൻ പറ്റുമോ, മരിച്ചു പോകില്ലേ, എന്തേ അവൾ അതറിഞ്ഞില്ല

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ക്ഷേത്രത്തിലേക്ക് നടക്കുമ്പോഴും കാലുകൾ തളരുന്നു, മരിച്ചുവീണെങ്കിൽ ഹൃദയം അലമുറയിടുന്നു

ശിവാൻഷ്Weds പല്ലവി

എന്നോട് ചേർന്ന് ഇന്ദുവിൻ്റെ സ്ഥാനത്ത് വേറൊരു പെൺകുട്ടിയുടെ പേര്

എല്ലാവരിലും നിറഞ്ഞ സന്തോഷം, പരാജയപ്പെടുന്നവൻ്റെ സന്തോഷം ആർക്കും അറിയണ്ട

താലി കെട്ടുവാൻ ക്ഷേത്രത്തിൽ നിൽക്കുമ്പോഴാണ്, ആ വാർത്ത കാതുകളിൽ എത്തിയത്, ആരോ പറയുന്നതാണ്, കേട്ടത് വിശ്വസിക്കാനാകാതെ നിന്നു

ഒന്നും സത്യമാകരുതേ

ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് ഓടി, പിടിച്ചു നിർത്താൻ നോക്കിയവരെ കൈ കരുത്ത് കൊണ്ട് തടഞ്ഞു,

ആരുടെയും വിളികളും, കരച്ചിലും ഒന്നും എൻ്റെ ചെവിയിൽ പതിഞ്ഞില്ല

ഇന്ദു മാത്രം, അവളുടെ ശബ്ദം മാത്രം

അവളുടെ വീടിൻ്റെ അടുത്ത് എത്തിയപ്പോൾ കാലുകൾ കുഴഞ്ഞു, വീണുപോകുമെന്നു കരുതി,

അങ്ങിങ്ങായി നീല ടർപ്പായകൾ വലിച്ചുകെട്ടുന്നു, മുൻപിൽ തന്നെ ആദരാജ്ഞലികൾ എന്നൊരു ബോർഡും

അവളുടെ നിഷ്കളങ്കമായ ചിരിയുള്ള മുഖവും

എന്നെ വേണ്ടാന്ന് പറഞ്ഞ് പോയത് ഇതിനായിരുന്നോ

വിഷം കുടിച്ച് മരിച്ചതാ, കൂട്ടത്തിൽ പലരുടെയും സംസാരങ്ങൾ

അവളെ കിടത്തിയിരിക്കുന്നിടത്ത് എത്തി, ആ മുഖത്തിപ്പോഴും നിറഞ്ഞ ചിരി തന്നെയാണ്, ജയിച്ചവളുടെ ചിരി ഞാനല്ലേ തോറ്റത്, എന്തിനാടി, എന്നെ വിട്ടിട്ടുപോയത്, നീ വേണ്ടാന്ന് വച്ചു പോയത് എന്നെന്നേക്കുമായി എൻ്റെ ജീവിതത്തിൽ നിന്നും പോകാൻ ആയിരുന്നു, അതറിഞ്ഞിരുന്നെങ്കിൽ നീ എന്നെ വേണ്ടാന്നു പറഞ്ഞാലും ഞാൻ വിട്ടിട്ട് പോകുമായിരുന്നോ

നീ പറഞ്ഞിട്ട് അല്ലേ ഞാൻ വേറേ വിവാഹം കഴിക്കാൻ തീരുമാനിച്ചത്, നിൻ്റെ സന്തോഷം ആണ് എന്നു പറഞ്ഞതുകൊണ്ടു മാത്രം

നീ പറഞ്ഞത് എത്ര ശരിയാണ് ഇന്ദു, എൻ്റെ താലിയും കുങ്കുമവും കിട്ടിയില്ലെങ്കിൽ മരണത്തെ പുൽകുമെന്നു ഒന്നു അറിയാതെ ആട്ടം ആടിയ വിഡ്ഢി ഞാൻ മാത്രമായി അല്ലേ

ഓർമ്മയില്ലാതെ പിച്ചു പേയും വിളിച്ചു പറഞ്ഞു ശിവൻ, അവൻ്റെ മനസ്കൈവിട്ടു പോയിരുന്നു

ഇന്ദുവിൻ്റെ മരണം അവനു ഉൾക്കൊള്ളാൻ ആയില്ല

അത്രത്തോളം തകർന്നു ആ മനസും ശരീരവും

അവൻ്റെ കണ്ണുനീരിൽ, അവിടെ കൂടി നിൽക്കുന്നവരുടെ കണ്ണുകളും ഈ റനണിഞ്ഞു എന്തു പറഞ്ഞു അവനെ സമാധാനിപ്പിക്കും എന്നറിയാതെ എല്ലാവരും കുഴങ്ങി

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഒരു മൂലയിൽ ചുരണ്ടു കൂടി ഇരിക്കുന്നവൻ്റെ മുൻപിൽ ഇന്ദുവിൻ്റെ അമ്മ എത്തി,

അവനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ

ഇന്ദുൻ്റ മരണത്തിന് താൻ മാത്രമാണ് കുറ്റക്കാരൻ എന്ന ബോധം അവനെയും കാർന്നു തിന്നു

ശിവ……

തലയുയർത്തി നോക്കി

കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണെ, മനസ് പതറി അവൻ്റെ

എന്താ അമ്മേ…….

അവർ ഒരു ബോക്സ് കൊടുത്തു,, ഇന്ദു മോനു വേണ്ടി തരാൻ വച്ചിരുന്നതാ കല്ല്യണത്തിൻ്റെ സമ്മാനം ആയി

അവൻ്റെ മടിയിലേക്ക് ബോക്സ് വച്ചു കൊടുത്തു വിതുമ്പലടക്കാൻ പാടുപെട്ടു അവർ

മകൾ നഷ്ടപ്പെട്ട ഒരു അമ്മയുടെ തേങ്ങൽ എത്രത്തോളം എന്നത്, നിർവ്വചിക്കാനാകാത്ത ഘടകം

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

,കല്യാണം കഴിഞ്ഞ് സമ്മാനം മോൻ്റെ കയ്യിൽ എത്തിച്ചാൽ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നു പക്ഷേ…….. അമ്മയുടെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി

ശിവേട്ടാ,…. നിങ്ങളില്ലാതെ എൻ്റെ ജീവിതം പൂർണ്ണമാവില്ല, നമ്മൾ വിചാരിക്കുന്ന പോലെ കാര്യങ്ങൾ നടക്കില്ലല്ലോ, നമ്മുടെ സ്നേഹം ദൈവത്തിനു പോലും ഇഷ്ടമാവില്ലായിരിക്കും, അതാണോ നമ്മളെ തമ്മിൽ അകറ്റിയത് പ്രണയവും സാമ്പത്തികവും തുലാസിൽ തൂക്കിയപ്പോൾ എൻ്റെ പ്രണയത്തിൻ്റെ തട്ടിന് തൂക്കം പോരായിരുന്നു ശിവേട്ടാ അത് ഏട്ടൻ്റ അമ്മ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്, എന്തോ ആ അമ്മയെ തിരുത്താൻ ആയില്ല മക്കളുടെ ജീവിതം നന്നായി കാണണമെന്നേ, എല്ലാ അമ്മമാരും ആഗ്രഹിക്കു, ശിവേട്ടൻ്റ അമ്മയും അതേ, ആ അമ്മയുടെ ആഗ്രഹത്തിന് മുൻപിൽ എൻ്റെ പ്രണയം ചെറുതാണന്നു തോന്നി

ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെയാണ്, ഞാൻ ഏട്ടനെ വേണ്ടാന്ന് പറഞ്ഞത്, അല്ലാതെ വാശിക്കോ വെറുപ്പിനോ വേണ്ടിയല്ല, ഇതിൽ ഏട്ടനു തരാൻ എൻ്റെ വിവാഹ സമ്മാനം മാത്രമേ ഉള്ളു, ഏട്ടന് ഈസമ്മാനം കിട്ടുന്ന സമയത്ത് ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ല, ഏട്ടൻ മറ്റൊരാളുടേത് ആകുന്നത് എൻ്റെ മരണത്തിന് തുല്യമാണ്

ശിവേട്ടാ നിങ്ങളുടെ താലി മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ വീഴുന്ന നിമിഷം ഞാൻ മരണത്തെ പുൽകും ഈ ജൻമം ഒന്നാവില്ല അല്ല വരും ജൻമം നിനക്ക് വേണ്ടി ജനിക്കും, നിനക്കായി കാത്തിരിക്കും എന്ന് പ്രിയപ്പെട്ട ഇന്ദുജ

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ശിവാൻഷ് എന്ന് പേരെഴുതിയ മോതിരവും, ആ കത്തും നെഞ്ചോടടുക്കി പിടിച്ച് അവൻ ആർത്തു കരഞ്ഞു

ആ കരച്ചിൽ പ്രകൃതി പോലും ഏറ്റെടുത്തു എന്നു തോന്നി

ആർത്തുലച്ച് കലിപൂണ്ട് പെയ്യുന്ന മഴയെ പോലും വകവെയ്ക്കാതെ അവൻ നടന്നു നീങ്ങി

താളം തെറ്റിയ മനസുമായി

ഇന്ദു ……എന്നു മന്ത്രിച്ചു കൊണ്ട്
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

എൻ്റെ ആദ്യ ചെറുകഥയാണ് സപ്പോർട്ട് പ്ലീസ്…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *