വാക പൂത്ത വഴിയേ – 27

Uncategorized

രചന: നക്ഷത്ര തുമ്പി

വൈകിട്ട് ക്ലാസ് കഴിഞ്ഞ പാടെ അനു മീനുനെ കൂട്ടി ബസ് സ്റ്റോപ്പിലേക്ക് ഓടി……

ബസ് സ്റ്റോപ്പിൽ ചെന്ന് കിതപ്പടക്കാൻ പാടുപെടുകയായിരുന്നു അനു…….. ഇതു കണ്ട മീനു

എന്തിനാ ചേച്ചി ഇത്ര സ്പീഡിൽ ഓടിയത് …….

അതോവിച്ചു വന്നിട്ടുണ്ടാകും എന്നു കരുതി ,അവനെ അധികനേരം കാത്ത് നിർത്തി കണ്ടല്ലോ എന്നു വിചാരിച്ചു …….

അതിന് വിച്ചു ഏട്ടൻ വരാൻ ആകുന്നത് അല്ലേ ഉള്ളു…… വേറേ എന്തോ കാര്യം ഉണ്ടല്ലോ ഒടിയതിന് …..

ആ കടുവയെ പേടിച്ചാണ് ഓടിയത് എന്ന്, എനിക്ക് മാത്രമേ അറിയു…….

എന്താ ചേച്ചി ആലോചിക്കുന്നേ….

ഒരു വെറൈറ്റിക്ക് വേണ്ടി ഓടിയതാ, എങ്ങനെ ഉണ്ട് കളർ ആയിട്ടില്ലേ …..

ഉവ്വാ, ആ ദേ വിച്ചു ഏട്ടൻ വന്നു……

ഞങ്ങൾ വണ്ടിയിൽ കേറി, വിച്ചു കാർ സ്റ്റാർട്ടാക്കി…..

ഞങ്ങളുടെ കാറിൻ്റെ കുറച്ച് ദൂരെയായി കാറിൻ്റ ഡോറിൽ ചാരി നിന്ന് ഞങ്ങളെ തന്നെ നോക്കുന്നു……

വേറേ ആരും അല്ല കടുവ തന്നെ….

മുഖം ദേഷ്യത്താൽ ചുവന്ന് തുടുത്തിട്ടുണ്ട് ….. ഇങ്ങേർക്ക് ഇതു തന്നെയാണോ പണി…..

ഞാൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു…….

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

വീട്ടിൽ ചെന്ന് ഫ്രഷായി,ചായ കുടിച്ചു ,അമ്മനോട് കുറച്ച് നേരം സംസാരിച്ചു ,……..

പിന്നെ അങ്കം തുടങ്ങി….. വേറേ ഒന്നും അല്ല ഇംപോസിഷൻ തന്നെ…….

ഹാളിൽ ഇരുന്ന് ആണ് എഴുതി തുടങ്ങിയത്, അമ്മയും അച്ചനും, വിച്ചു ഉണ്ടായിരുന്നു ഹാളിൽ…….

നീയെന്താ ഈ എഴുതി കൊണ്ടിരിക്കുന്നേ…….- വിച്ചു

ഈ ഇംപോസിഷൻ …..

ങേ….

ഏത് വിഷയം ആണെടി …… വിച്ചു

എനിക്ക് അവിടെ ഇംപോസിഷൻ തരാൻ ഒരാളെ ഉള്ളു എന്ന് നിനക്ക് അറിയില്ലേ, ആ ആൾ തന്നെ തന്നതാ, അയാളുടെ വിഷയം….

ആര് ….? വിച്ചു

ആ കടുവ……

എന്ത്?

അല്ല കണ്ണേട്ടൻ എന്ന് പറഞ്ഞതാ,,,,……

എത്ര പ്രാവശ്യം ആണ്?…..

100 ……

അതു കേട്ട് അവൻ ചിരിയോട് ചിരി തന്നെ….

ഡാ പട്ടി നീയെന്തിനാ ഇത്ര കിണിക്കണെ…..

നിനക്ക് ഇംപോസിഷൻ കിട്ടിയത് ഓർത്ത് ചിരിച്ചതാ……

പോടാ, ഇത് മനപുർവ്വം എനിക്ക് പണി തന്നതാ. ,നിൻ്റെ കണ്ണേട്ടൻ …….

എന്താ മോളെ അങ്ങനെ പറഞ്ഞേ – അമ്മ

ഞാൻ കല്യാണം കാരണം പോകാത്ത ദിവസങ്ങളിലെ പോർഷൻസിൽ നിന്ന് ഇന്ന് ചോദ്യം ചോദിച്ചേക്കേന്നു, അതെവിടെത്തെ ന്യായം ആണെമ്മേ…. ഞാൻ, അന്ന് ക്ലാസ് അറ്റൻ്റ ചെയ്തിട്ടില്ലാന്നു കണ്ണേട്ടനു അറിയാല്ലോ, എന്നിട്ടും മനപൂർവ്വം എന്നോട് ചോദ്യം ചോദിച്ചു, ക്ലാസിൽ ഞാൻ മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു അമ്മേ ,എനിക്ക് മാത്രം അതും 100 ടൈംമ്സ്

ഞാൻ സങ്കടം അഭിനയിച്ച് പറയേരുന്നു,….

അത് മോൾ പഠിക്കാൻ വേണ്ടി ആയിരിക്കും കുഞ്ഞി…… – മായമ്മ

അതൊന്നും അല്ല അമ്മേ, ഇതൊന്നോട് ദേഷ്യം തീർക്കാൻ വേണ്ടി, തന്നത് തന്നെയാ, ,ഞാൻ സങ്കടം അഭിനയിച്ച് വീണ്ടും പറഞ്ഞു …….-

അമ്മേ, അമ്മ ഒന്നു പറയോ കണ്ണേട്ടനോട് പ്ലീസ്…..

എന്ത് പറയാൻ കുഞ്ഞി,…..

ഞാൻ ഒരു 50 പ്രാവശ്യം എഴുതാന്നു, കുറേ ഉണ്ട് ,……

ഞാൻ പറഞ്ഞാൽ ഒന്നും അവൻ കേൾക്കില്ല, കുഞ്ഞി അവൻ്റെ സ്വഭാവം അറിയാലോ……..

മോൾ തന്നെ പറഞ്ഞ് നോക്ക് …. അച്ചൻ

അത് വേണോ, അച്ചാ,,

എന്താ പേടിയാണോ നിനക്ക് …… വിച്ചു

പേടിയോ എനിക്കോ,? എന്തിന് എനിക്കൊരു പേടിയും ഇല്ല…..,

അപ്പോൾ പിന്നെ നീ തന്നെ പറഞ്ഞാൽ മതി…… വിച്ചു

ഞാനോ, അല്ലെങ്കിലേ എന്നോട് ദേഷ്യത്തിലാ, ഇനി ഇതും പറഞ്ഞ് ചെന്നാൽ നല്ല രസം ആയിരിക്കും

എന്തിനാ മോളോട് ദേഷ്യം,…… അച്ചൻ

ആ കടുവക്ക് വല്ല കാര്യം വേണോ എന്നോട് ദേഷ്യം വരാൻ ……

കടുവയോ….. – വിച്ചു, അമ്മ, അച്ചൻ

ഈ ,ചുമ്മാ, സ്വഭാവം വച്ച് അങ്ങനെയാ വിളിക്കേണ്ടത്

അവൻ കേൾക്കണ്ടാ….. അച്ചൻ

അതെല്ലേ ഉറക്കെ വിളിക്കാത്തെ, ………

നിങ്ങൾ 3 പേരും, ഞാൻ അങ്ങനെ വിളിക്കുന്ന കാര്യം ആ കടുവയോട് പറയരുതെട്ടോ……

ഞങ്ങളായിട്ട് പറയില്ല, അവൻ കേട്ടാലോ,……- അമ്മ

കേട്ടാലും എനിക്ക് grass ആണ്, എനിക്ക് ഒരു പേടിയും ഇല്ല,…..

ഞാൻ ഇതൊക്കെ പറഞ്ഞപ്പോൾ മൂന്നും ഞാൻ ഇരിക്കുന്നതിൻ്റെ ബാക്കിലേക്ക് നോക്കുന്നു……

ഇവരൊക്കെ എന്താ പുറകോട്ട് നോക്കുന്നേ……

ഞാനും നോക്കി……

ഞാനെ കണ്ടുള്ളു ഞാൻ മാത്രമേ കണ്ടുള്ളു……..

ഡോറിൽ ചാരി കൈ പിണച്ചുകെട്ടി, കട്ട കലിപ്പിൽ, മിഷ്ടർ കടുവ……

ആ മുഖം കണ്ടിട്ട്, ഞാൻ പറഞ്ഞതൊക്കെ കേട്ടിട്ടുണ്ടെന്നു സാരം……

നൈസായിട്ട് മുങ്ങാൻ വഴി നോക്കിയിട്ട് നോ രക്ഷ……

3 എണ്ണവും എൻ്റെ കട്ടായം കണ്ടിട്ട് കിണിക്കെണ് ……..

ക ….ണ്ണേട്ടൻ…. എപ്പോ വന്നു…..

ഉള്ളിലെ പതർച്ച മറച്ചു വച്ച് ഞാൻ ചോദിച്ചു……

ഞാൻ വന്നിട്ട് കൊല്ലം 30 ആകാറായി….. ഈ കാലൻ കളിയാക്കേണു ….

അതെല്ലാ……

പിന്നെ,,,,,….?

ചായ എടുക്കട്ടെ ……

ഞാൻ ഫ്രഷായി വരട്ടെ, എന്നിട്ട് വിസ്തരിച്ച് ചായ അങ്ങ് കുടിച്ച് കളയാം…..

എന്തോ കുത്തി പറയുന്ന പോലെയില്ലേ…… ഉണ്ട് ആ മുഖഭാവം കണ്ടാൽ അറിയാം….. അനു ആത്മകഥിച്ചു……

കണ്ണൻ മുകളിലേക്കുള്ള സ്റ്റെപ്പ് കേറാൻ തുടങ്ങിയതിനു മുൻപായി ……..

അനു ഇംപോസിഷൻ കഴിഞ്ഞോ……

ഇ….ല്ല. .. ഇല്ല……

മ്മ്, എഴുതാൻ നോക്ക്…..

മ്മ്……

ഡാ പട്ടി നിനക്ക് ഒന്ന് പറഞ്ഞുടായിരുന്നോ കണ്ണേട്ടൻ വന്ന കാര്യം……..

ആ അതു കൊള്ളാം, നിനക്ക് പേടിയില്ല എന്നു പറഞ്ഞിട്ട് കണ്ണേട്ടനെ -……. വിച്ചു

പേടിയില്ല, ചെറിയൊരു ഭയം,, അങ്ങേരെ കാണുമ്പോൾ എനിക്ക് കൈയ്യും, കാലും വിറക്കും….

എന്നിട്ടാണോടി നീ കടുവ എന്നൊക്കെ വിളിക്കുന്നേ ……

ഈ,

വേഗം എഴുതാൻ നോക്ക് അവൻ ഇപ്പോ വരും

ഞാൻ വീണ്ടും അങ്കം തുടങ്ങി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അമ്മയും അച്ചനും TVടെ മുൻപിൽ ആണ്, വിച്ചു റൂമിലേക്ക് പോയി …..

കുളി കഴിഞ്ഞ് കടുവ എത്തി, ഒരു ബ്ലാക്ക് TShirt, ഉം ,ഒരു ട്രാക്ക് സ്യൂട്ട് പാൻ്റും ആയിരുന്നു വേഷം കഴുത്തിലും, മുഖത്തും വെള്ള തുള്ളികൾ പറ്റിപിടിച്ചിരുന്നു, പിരിച്ചു വച്ച കട്ടിയേറിയ മീശയും, താടിയിലെ കുറ്റി രോമങ്ങളും ,മുഖത്തു കൂടുതൽ ഭംഗി നൽകി……

കണ്ണിൻ്റെ മുകളിൽ കൈ ഞൊടിച്ചപ്പോഴാണ് ഞെട്ടിയത് …. അയ്യേ ഞാൻ ഇത്രയും നേരം ഇങ്ങേരേ വായിനോക്കി നിൽക്കേരുന്നോ ഛേ മോശം അനു മോശം

ഇംപോസിഷൻ എഴുതാണ്ട്, സ്വപ്ന ലോകത്താണോ നീ…….

ആ..അതൊന്നും ഇല്ല….. ഞാൻ….. ചായ….. എടുക്കാം

തിടുക്കത്തിൽ അടുക്കളയിലേക്ക് നടന്നു

എന്തോ സാറിനെ നോക്കാൻ ചമ്മൽ തോന്നി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അടുക്കളയിൽ തിടുക്കത്തിൽ ഫ്ലാസ്ക്കിൽ നിന്ന് ചായ പകർത്തുകയാണ് ,അനു കൂടെ എന്തക്കെയോ പിറുപിറുക്കുന്നുണ്ട്,…..

ശേ കടുവ എന്ത് വിചാരിച്ച് കാണും, ഞാൻ വായി നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ടാവില്ലെ…….

ഛേ ,…..

പെട്ടെന്ന് പിന്നിൽ ആരോ നിൽക്കുന്നതു പോലെ തോന്നി,…….. ആരാണെന്ന് മനസിൽ ആയപ്പോൾ അനുൻ്റ തൊണ്ട വരണ്ടു, അവൾ ഉമിനീരിറക്കി തിരിഞ്ഞു നോക്കി……

പിന്നിൽ കൈയ്യും കെട്ടി കടുവ……

ഉള്ളിലെ പേടി മറച്ചു വച്ചു കൊണ്ട് അനു ചോദിച്ചു…… എ…..ന്താ…..

മ്മ് ച്ചും……..

അടുത്ത് കണ്ണൻ്റ സാമിപ്യം അറിഞ്ഞതും അവളുടെ ഉള്ളിൽ വെപ്രാളം നിറഞ്ഞു….

ചാ…യ ,വേ….ണ്ടെ…..

വേണം….

അവൾ ചായഎടുക്കാൻ തിരിയുന്നതിനു മുൻപായി, അനുനെ കൈപിടിച്ച് നെഞ്ചോട് ചേർത്തിരുന്നു കണ്ണൻ……

അതു കണ്ട അനുവിൻ്റെ കണ്ണുകൾ മിഴിഞ്ഞു…..

എന്താ… സാർ….വിടുന്നേ…., എന്തായി കാണിക്കുന്ന….

ഞാൻ ഒന്നും കാണിച്ചില്ലല്ലോ അനുസെ, കാണിക്കാൻ പോകുന്നതേ ഉള്ളു……

ങേ

നിന്നോട് ഞാൻ വീട്ടിൽ വെച്ച് എന്നെ എന്തു വിളിക്കാൻ ആണ് പറഞ്ഞത് സാർ എന്ന് ആണോ?…….

മ്മ് ങ്ങും,…….

വായ തുറന്ന് പറയെടി……

ഇല്ല……

പിന്നെ എന്ത് വിളിക്കാൻ ആണ് പറഞ്ഞത്….

അത്…

അത്?…..

കണ്ണൻ …. കണ്ണേട്ടൻ……

ആണല്ലോ, എന്നിട്ടാണോടി പുല്ലേ, എന്നെ നീ ഇപ്പോൾ സാർ എന്ന് വിളിച്ചത്…..

അത് പിന്നെ ഞാൻ അറിയാതെ….. സോറി….

മ്മ് ,ഓക്കെ……

അവൻ കൈഅയച്ചതും, അനു ആശ്വാസത്തോടെ നെഞ്ചിൽ കയ്യ് വച്ചു, ദീർഘനിശ്വാസം എടുത്തു……

പക്ഷേ അത് നിമിഷം നേരം കൊണ്ട് മാറി മറിയാൻ പറ്റുന്നതു പോലെ ആയിരുന്നു കണ്ണൻ്റെ പ്രവൃത്തി…..

തിരിഞ്ഞു നിന്ന കണ്ണൻ, കാറ്റിനെക്കാൾ വേഗതയിൽ, അനുനെ, ഇടുപ്പിലുടെ ചുറ്റി പിടിച്ചിരുന്നു രണ്ട് കൈകൾ കൊണ്ടും…..

അനുൻ്റ മിഴിഞ്ഞ കണ്ണുകൾ ഒന്നുകൂടെ മിഴിഞ്ഞു……

എന്താ…..

ഞാൻ കേറി വന്നപ്പോൾ നീ എന്നെ വേറേ എന്തോ പേര് വിളിക്കുന്നുണ്ടായിരുന്നല്ലോ…..

തൊണ്ട വറ്റിയിട്ട് ,അനുന് സംസാരിക്കാൻ പോലും പറ്റുന്നുണ്ടായില്ല,,,,…….

എന്താ ചോദിച്ചത് കേട്ടില്ലേ….

ഞാനോ… ഞാൻ… ഒന്നും വിളിച്ചില്ല….

സത്യം……

മ്മ്…..

അനു തല താഴ്ത്തി…….

മുഖത്തോട്ട് നോക്കടി……

പേടിച്ചിട്ട് അനു, കണ്ണൻ്റെ മുഖത്തേക്ക് നോക്കി, അവൻ്റെ കണ്ണിൽ വേർതിരിച്ചെടുക്കാൻ പറ്റാത്ത വേറൊരു ഭാവം…..

നീ എന്നെ വിളിച്ച പേര് പറയില്ല, അല്ലേ….

പറയിപ്പാക്കാൻ എനിക്ക് അറിയാം….

കണ്ണൻ്റെ മുഖത്ത് വിരിഞ്ഞ കുസൃതി ചിരി കണ്ടപ്പോൾ തന്നെ അനുന് മനസിൽ ആയി എന്തോ പന്തികേട് ആണെന്ന്…..

ടോപ്പിൻ്റെ സ്ലിറ്റിൻ്റെ ഇടയിൽ കൂടെ, കണ്ണൻ്റെ കൈ നഗ്നമായ വയറിൽ പതിഞ്ഞതും, അനു ഒന്ന് ഏങ്ങിപ്പോയി……

അപ്പോഴും, കണ്ണൻ്റെ മുഖത്ത് കുസൃതി ചിരി തന്നെയായിരുന്നു…..

പറയ് അനു എന്താ നീ എന്നെ വിളിച്ചത്,…..

അനുൻ്റെ മറുപടി കിട്ടാത്തതു കൊണ്ട്, കണ്ണൻ അനുൻ്റെ മുഖത്തേക്ക് തൻ്റെ മുഖം താഴ്ത്തി……

കണ്ണൻ്റെ അനുൻ്റെ, നെറ്റിയിലും പുരികകൊടിയിലും, ഇരു കണ്ണിലും, മാറി മാറി ചുംബിച്ചു……

,ഇനിയും പറയില്ലേ നീ ,,,,,,…..

വീണ്ടും, കണ്ണൻ്റ ചുണ്ടുകൾ, ഇരു കവിളിലും, മുക്കിൻ തുമ്പിലും, താടി ചുഴിയിലും ഓടി നടന്നു ,അപ്പോഴും അവൻ്റെ കൈകൾ അവളുടെ നഗ്നമായ അണി വയറിൽ കുസൃതി കാണിക്കുന്നുണ്ടായിരുന്നു……

ഒരു വാക്ക് പോലും ഉരിയാടാൻ ആവാതെ, കണ്ണൻ്റെ പ്രവൃത്തി കൊണ്ട് പരിഭ്രമം മൂലം ,നിൽക്കുകയാണ് അനു…..

വീണ്ടും കണ്ണൻ്റെ ചുണ്ടുകൾ, അനുൻ്റെ റോസ് കളറിലെ ചുണ്ടിലേക്ക് അടുത്തതും ,….. അനു കൈ രണ്ടും കൊണ്ട് വായ പൊത്തിയിരുന്നു……

അതു കണ്ട്, ചിരിയോടെ കണ്ണനും……

ഇനിയും നീ പറയില്ലേ അനു,…., എനിക്ക് നിന്നെ കൊണ്ട് പറയിപ്പിക്കാൻ ഇനിയും വഴികൾ ഉണ്ടെട്ടോ….

പറഞ്ഞു തീർന്നതും, കണ്ണൻ അനുൻ്റ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു, അവിടെയും കണ്ണൻ്റ ചുണ്ടുകൾ ഓടി നടന്നതും പരവേശത്തോടെ, അനുപറഞ്ഞു

കടുവ…. കടുവ എന്നാ…. ഞാൻ വിളിച്ചേ…. സോറി….. ഇടക്കിടക്ക് സ്വഭാവം കാണുമ്പോൾ എനിക്ക് അങ്ങനെ വിളിക്കാൻ തോന്നും,,,……, മനപുർവ്വം അല്ല….

അതു കേട്ട് കണ്ണൻ തലയുർത്തി നോക്കി

അനുകുമ്പിട്ട് നിൽക്കുകയാണ്, അതു കണ്ട് കണ്ണനു ചിരി വന്നു….. കണ്ണൻ്റെ ചിരി കേട്ട്, അനു തലയുയർത്തി നോക്കി…..

അപ്പോഴും തന്നെ നോക്കി ചിരിച്ച് നിൽക്കുന്ന കണ്ണനെ, കണ്ട് അനുന് ദേഷ്യം കേറി……

അത്രക്ക് അങ്ങിട് ചിരിക്കാൻ ഞാൻ തമാശ ഒന്നും പറഞ്ഞില്ലല്ലോ,

അവൻ ചിരിയോടെ നിന്നതല്ലതെ മറുപടി ഒന്നും പറഞ്ഞില്ല,

കണ്ണനെ തള്ളി മാറ്റി പോകാൻ തുനിഞ്ഞു അനു,

അങ്ങനെ അങ്ങ് പോയാലോ, എന്നെ കടുവ എന്ന് വിളിച്ചിട്ട് നിന്നെ ചുമ്മാ വിടാനോ, No Never ശിക്ഷ വേണ്ടേ

വേണ്ട….

വേണം….

എന്ത് ശിക്ഷയാ നിനക്ക് നൽകുക🤔…….

ഈശ്വര ഇനി എന്തിനുള്ള പുറപ്പാട് ആണാവോ…… അനു ആത്മ……

ആലോചിക്കലും, അനുൻ്റ ഷോൾഡറിൽ നിന്ന് ഡ്രസ് നീക്കി, പല്ലുകൾ ആഴ്ത്തി , അനു ഒരു പിടച്ചിലോടെ, കണ്ണൻ്റെ ടീ ഷർട്ടിൽ ചുറ്റി പിടിച്ചു, പല്ലുകൾ ആഴ്ത്തിയോടൊത്ത്, ഒരു ചുംബനം കൂടി നൽകി കണ്ണൻ അകന്നു മാറി……

ഇന്ന് ഇത്രയും ശിക്ഷ മതി, ദിവസങ്ങൾ കിടക്കുകയല്ലേ, ഓരോ ദിവസം തന്നോളം’ ശിക്ഷകൾ കുസൃതി ചിരിയോടെ കണ്ണൻ പറഞ്ഞു നിർത്തി….

അനു ഇപ്പോഴും ഷോക്കിൽ തന്നെയാണ്….

കണ്ണൻ അനുൻ്റ സൈഡിലായി വച്ചിരുന്ന ചായ ഗ്ലാസ്സ് എടുക്കാൻ കൈ നീട്ടിയതും ,അനു പേടിയോടെ നീങ്ങി,….

അതു കണ്ട് ചിരിയോടെ കണ്ണൻ ചായ ഗ്ലാസ് അനുന് കാണിച്ച് കൊടുത്തു…

അതു കണ്ട അനു ചമ്മലോടെ മുഖം താഴ്ത്തി…..

നടന്നു നീങ്ങിയ കണ്ണൻ, തിരിഞ്ഞ് നോക്കി…

നിൻ്റെ ഇംപോസിഷൻ എഴുതി തീർന്നോ….

മ്മ് ച്ചും….

എന്നാൽ പോയ് എഴുതടി….., വായിനോക്കി നിൽക്കാതെ, ഫുൾ എഴുതി തീർത്തിട്ട് പൊന്നുമോൾ കിടന്നു ഉറങ്ങിയാൽ മതി …..

അനു ഞെട്ടി നിന്നു, ഇയാൾ എന്താ അന്യനോ, ഓരോ നേരത്ത് ഓരോ സ്വഭാവം, ഇത്രയും നേരം ഉമ്മ വയ്ക്കാൻ കടുവക്ക് ഞാൻ വേണം ആയിരുന്നു

അനുപിറുപിറുത്ത് കൊണ്ട്, ഇംപോസിഷൻ എഴുതാൻ പോയി

(കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *