അന്ന് പെയ്ത മഴയിൽ…

Uncategorized

രചന: ശ്രീരാജ് പുന്നക്കത്തറയിൽa

അന്നും ഒരു ചടങ്ങ് പോലെ കോലായിലെ തൂക്ക് വിളക്കിന്റെ പ്രഭയിൽ പൂർണചന്ദ്ര ശോഭയെ നോക്കി ചാരു ‘കസേരയിലിരുന്ന് അര ഗ്ലാസ് ബെക്കാടിയിൽ നാരങ്ങാ നീര് പിഴിഞ്ഞൊഴിച്ച് ആസ്വദിച്ച് കഴിക്കുന്ന ശ്രീഹരി..

ആ പൂർണ ചന്ദ്ര ശോഭയിൽ കർക്കിടക രാത്രിയിലെ സർവ്വഭാവങ്ങളോടും കൂടി ശ്രീരാഗ ശ്രുതി മേളത്തോടെ മഴ കോരിച്ചൊരിയുന്നു. .,❤️

പതിയെ പതിയെ ശ്രീഹരിയുടെ ചിന്തകൾ പൂർവ്വകാല സ്മരണയിലേക്ക് ചേക്കേറി…

ഒരു സന്ധ്യാ സമയം തൃശൂർ വടക്കും നാഥ ക്ഷേത്ര മൈതാനിയിലൂടെ വലം വെച്ച് ജോൺസണുമായി ഓരോ ഗ്രാമ പശ്ചാത്തല കഥകൾ പറഞ്ഞ് നടന്ന് നീങ്ങുന്നതിനിടക്കാണ് ഓരോ പൊതി കപ്പലണ്ടി വാങ്ങാൻ ഞങ്ങൾ തട്ടുകടയിൽ കയറിയത്.

ആ കടയുടെ ഉടമസ്ഥ പൂച്ച കണ്ണുള്ള ഒരു പെൺകുട്ടി ആയിരുന്നു. ആരെന്ത് ചോദിച്ചാലും പറഞ്ഞാലും യാതൊരു ഭാവമാറ്റങ്ങളുമില്ലാതെ തന്നെ ചുറുചുറുക്കോടെ കച്ചവടം നടത്തുന്നു എന്നത് തന്നെ ശ്രീഹരിയെ അൽഭുതപെടുത്തി.

അവളുടെ നേർത്ത കൈകളാൽ പൊതിഞ് തരുന്ന കപ്പലണ്ടി ആവോളം ആസ്വദിച്ച് മൈതാനം വലം വെക്കുമ്പോഴും ശ്രീഹരിയുടെ ചിന്തകൾ ആ പൂച്ചക്കണ്ണിയിൽ തന്നെയായിരുന്നു..

പിന്നീടുള്ള പല ദിവസങ്ങളിലും ആ പൂച്ചക്കണ്ണിയെ കാണുവാൻ വേണ്ടി മാത്രമാണ് ശ്രീഹരി കടയിൽ വന്ന് ഓരോ പൊതികൾ വാങ്ങിയിരുന്നത്.

നാളിതു വരെയും ഒരു സ്ത്രീയിലും പ്രകടമാകാത്ത എന്തോ ഒന്ന് അവളിൽ ഉണ്ടെന്ന് ശ്രീഹരിക്ക് ബോധ്യമായി .

പക്ഷേ ആ മുഖഭാവം സങ്കടമാണോ സന്തോഷമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരവസ്ഥ…’ ഒന്നു മാത്രം അറിയാം ആ മുഖം കാണുമ്പോൾ മാത്രമാണ് താൻ പതിവിൽ എന്നും സന്തോഷവാനായി കാണപ്പെടുന്നത്. ആ ദിനചര്യ രണ്ട് വർഷങ്ങളോളം തുടർന്നു..

തമ്മിൽ കാണുന്ന ദിവസങ്ങളിൽ ഒരു ചെറുപുഞ്ചിരി മാത്രം സമ്മാനിച്ച് ജോലികളിൽ തുടരുന്ന നീലിമ.

അപ്രതീക്ഷിതമായി ജോലി സംബന്ധമായ ചില കാര്യങ്ങൾക്ക് വേണ്ടി ദൂരയാത്ര വേണ്ടി വന്നത് കൊണ്ട് കുറച്ച് നാളുകൾ ശ്രീഹരി മൈതാനവീഥിയിലൂടെ വരാതെയായി.

നാളുകൾക്ക് ശേഷം തിരക്കുകൾ കഴിഞ്ഞ് ശ്രീഹരി തന്റെ ആത്മ മിത്രവുമായി പിന്നിട്ട മൈതാന വീഥികളിലൂടെ യാത്ര തുടർന്നു.

ആ യാത്രക്കിടയിൽ തെരുവോര ക്കച്ചവടക്കാർ ഓരോരുത്തരേയും അയാൾ മാറി മാറി നോക്കി. . പ്രതീക്ഷിച്ച മുഖം മാത്രം ആ കൂട്ടത്തിൽ ഇല്ല. എന്നറിഞ്ഞപ്പോൾ അയാളുടെ തൊണ്ടയിടറി.. ജോൺസാ’.. അവൾക്കെന്താടോ പറ്റിയേ.. ഒരു വാക്ക് പോലും പറയാതെ…

എന്താടാ കൊച്ചു പിള്ളേരെ പോലെ.. നീ വാ നമുക്കൊന്ന് അന്വേഷിച്ചു നോക്കാം… | നീ വിഷമിക്കാതെ ജോൺസൺ ശ്രീഹരിയുടെ തോളിൽ തട്ടി ആശ്വാസിപിച്ച് കൊണ്ട് അവർ പതുക്കെ മുന്നോട്ട് നീങ്ങി

ഓരോ അന്വേഷണത്തിൽ നിന്നും പലരുടെ സംസാരത്തിൽ നിന്നും ആ പെൺകുട്ടിയുടെ മേൽവിലാസം തപ്പിയെടുത്തു .

മൈതാനവീഥിയിൽ നിന്നുള്ള ആ യാത്ര അവസാനിച്ചത് ഗ്രാമഭംഗി നിറഞ്ഞ പാടവരമ്പിനടുത്തുള്ള ഒരു പനയോല മേഞ്ഞ കൊച്ചു വീടിനു മുന്നിലായിരരുന്നു.. ആ ഗ്രാമീണ ഭംഗി അയാളുടെ മനസിനെ മാടി വിളിച്ചു.. തെങ്ങോലകൾ മന്ദമാരുത നാൽ തഴുകിയുണർത്തി.

അന്നും മഴ നിർത്താതെ പെയ്യ്തു കൊണ്ടേയിരുന്നു. ആ മഴ നനഞ്ഞ് കൊണ്ട് അവർ വീടിനു മുന്നിലെത്തി… ആരേയും കാണാതായപ്പോൾ ജോൺസന്റെ ശബ്ദം ഉയർന്നു. ഹലോ ഇവിടെ ആരുമില്ലേ. കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം ആരെയും കാണാതെ തിരിച്ച് പോകാൻ നിൽക്കുമ്പോഴാണ് യാദൃശ്ചികമായി ആ പൂച്ചക്കണ്ണി പെൺകുട്ടി കരഞ്ഞ് കൊണ്ട് അകത്ത് നിന്ന് പുറത്തേക്ക് ഓടി വന്നത് .

ആ കാഴ്ച കണ്ടതും ശ്രീ ഹരിയുടെ മനസിൽ ഒരു കൊള്ളിയാൻ മിന്നി.. എവിടേയോ ഒരു അപകടം മണത്തു.. അവൾ ഓടി വന്ന് ശ്രീ ഹരിയുടെ കാൽക്കൽ അഭയം പ്രാപിച്ചു.

ആംഗ്യ ഭാഷയിൽ അവൾ എന്തൊക്കേയോ കാണിച്ച് ശ്രീഹരിയുടെ കൈയിൽ പിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ട് പോയി.

കട്ടിലിൽ കിടക്കുന്ന നീലിമയുടെ അഛൻ മരണവെപ്രാളം കൊള്ളുന്ന ആ കാഴ്ച കണ്ട് ശ്രീഹരിയും ജോൺസണും. ചേർന്ന് അദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആ ജീവൻ ഈശ്വരനിൽ വിലയം പ്രാപിക്കുമ്പോഴും കോരി ചൊരിയുന്ന മഴയുണ്ടായിരുന്നു.

ബെക്കാടിയുടെ കാഠിന്യ മൂർച്ചയിൽ ഓരോ ചിന്തകൾ മിന്നി മറയുന്നതിനടക്കാണ് ശ്രീഹരിയുടെ പുറകിൽ നിന്ന് കൊണ്ട് കഴുത്തിന് പിന്നിലൂടെ ആലിംഗനം ചെയ്യത് തന്റെ കവിളിലേക്ക് ചുടു ചുംബനം തരുന്ന ‘പൂച്ചക്കണ്ണിയെ കണ്ടത്.

തന്റെ പാതിയെ മാറോടണച്ച് ഉമ്മറ കോലായിൽ നിന്നും മുറ്റത്തേക്കിറങ്ങി മഴ നനഞ്ഞ് കൊണ്ട് അവളുടെ കണ്ണുകളിൽ തെളിഞ്ഞ് നിന്ന പ്രണയത്തെ നോക്കി മന്ത്രിക്കുന്ന ശ്രീഹരി

അന്ന് ഞാൻ നിന്നെ അവിടെ ഉപേക്ഷിച്ചു പോന്നിരുന്നെങ്കിൽ ഇന്ന് ഈ നിമിഷം നമുക്കിടയിൽ ഉണ്ടാകിലെന്ന് പറഞ്ഞ് നീലിമയുടെ നെറ്റിയിൽ ചുടുചുംബനം നൽകുമ്പോഴും. ഒരു വാക്ക് പോലും സംസാരിക്കാനാകാതെ അവളുടെ കണ്ണീർ ശ്രീഹരിയുടെ കാലിൽ വീഴുന്നുണ്ടായിരുന്നു.

അതെല്ലാം കണ്ട് അദേഹത്തിന്റെ ആത്മാവ് അങ്ങ് ദൂരെ ഒരു നക്ഷത്രമായ് മകളെ നോക്കി അനുഗ്രഹിക്കുന്നുണ്ടാകും…..

ഇതിനെല്ലാം സാക്ഷ്യം വഹിച്ച് കൊണ്ട് തൂക്ക് വിളക്കിലെ ദീപപ്രഭ കോരിച്ചൊരിയുന്ന മഴയിലും ശോഭയോടെ ജ്വലിച്ച് നിൽക്കുന്നു

ശുഭം

രചന: ശ്രീരാജ് പുന്നക്കത്തറയിൽ

Leave a Reply

Your email address will not be published. Required fields are marked *