വാക പൂത്ത വഴിയേ – 28

Uncategorized

രചന: നക്ഷത്ര തുമ്പി

അനുവീണ്ടും ഇംപോസിഷൻ എഴുതി തുടങ്ങി

കുറച്ച് അകലെയായി കണ്ണൻ ഇരിക്കുന്നുണ്ടായിരുന്നു, മൊബൈലും നോക്കി, ഇടക്കിടക്ക് കണ്ണൻ്റ കണ്ണ്,കുറുക്കൻ്റെ പോലെ കോഴി കൂട്ടിൽ, ആണ് അനുൻ്റ മുഖത്ത് ആണെന്നു😊

ഭക്ഷണം കഴിക്കാൻ സമയം ആയപ്പോൾ, മായ, എല്ലാവരേയും വിളിച്ചു, പിന്നെ അപ്പോഴും അനു എഴുതി കഴിഞ്ഞിട്ടുണ്ടായിരുന്നി ല്ല, , ബാക്കി ഫുഡ് കഴിച്ച് ,എഴുതാം എന്ന് പറഞ്ഞതു കൊണ്ട് അനു മനസില്ലാ മനസോടെ, ഭക്ഷണം കഴിക്കാൻ ചെന്നു

ഭക്ഷണം കഴിക്കുമ്പോഴും, കണ്ണൻ അനുനെ തന്നെ നോക്കുകയായിരുന്നു, പക്ഷേ തിരിച്ച് ഒരു നോട്ടം പോലും, അനു നൽകിയില്ല, അതു കണ്ണനെ നിരാശയിൽ ആഴ്ത്തി

ഭക്ഷണം കഴിച്ച്, പാത്രങ്ങൾ കഴുകി, അടുക്കള ക്ലീൻ ആക്കി, മായ കിടക്കാൻ പോയി, അനു ഹാളിൽ ഇരുന്ന് ഇംപോസിഷൻ എഴുതി തുടങ്ങി വീണ്ടും

ഒരു പാട് നേരം കഴിഞ്ഞിട്ടും റൂമിൽ എത്താത്ത, അനുനെ നോക്കി ,കണ്ണൻ താഴേക്ക് ചെന്നു,

കണ്ണൻ ചെന്നപ്പോൾ മേശയിൽ തല വച്ച് കിടന്നുറങ്ങുന്ന അനുനെ കണ്ടു, അവൻ അവളുടെ അടുത്തേക്ക് ചെന്ന്, നിഷ്കളങ്കമായ മുഖത്തോടെ കിടന്നുറങ്ങുന്ന അനുനോട്, അവന് അതിയായ സ്നേഹം തോന്നി,

കണ്ണൻ ഇരു കൈകളിലും അവളെ കോരി എടുത്ത് ബെഡ് റൂമിൽ കൊണ്ടുപോയി കിടത്തി, ബുക്ക് കൊണ്ട് പോയി മേശയിൽ വച്ചു മുഖത്തേക്ക് പറന്നു വീഴുന്ന മുടികളെയൊക്കെ ഒരു ചെവിടെ സൈഡിലേക്ക് ഒതുക്കി വച്ച്, സീമന്തരേഖയിൽ ഒരു ചുംബനം നൽകി ചെറുചിരിയോടെ അവനും കിടന്നു കിടന്നുറങ്ങുന്ന അനുൻ്റ ചുണ്ടിലും, ഒരു ചിരി മിന്നി മാഞ്ഞിരുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ആദ്യം എഴുന്നേറ്റത് അനു ആണ്, പതുക്കെ കണ്ണ് തുറന്നപ്പോൾ ആണ് മനസിലായത് ബെഡ് റൂമിൽ ആണെന്ന്,

ഞാൻ എങ്ങനെ ഇവിടെ എത്തി?

ഇന്നലെ, ഇംപോസിഷൻ എഴുതി മേശയിൽ തല വച്ച് കിടന്നു ഉറങ്ങിപ്പോയല്ലേ

ഇനി ,വല്ല സോമാനാ ബുലിസം എങ്ങാനും ആണോ,

ഏയ് അതാകാൻ വഴിയില്ല

ഇനി കടുവ എങ്ങാനും, അനു കണ്ണൻ്റെ മുഖത്തേക്ക് നോക്കി

No Never

കിടക്കണ കിടപ്പ് കണ്ടാ, എന്തൊരു നിഷ്കു, എഴുന്നേറ്റാലോ, തനി കടുവ ,അല്ലെങ്കിൽ കാമദേവൻ

അതൊക്കെ ആലോചിച്ച് ഇരുന്ന്,

അയ്യോ ഇംപോസിഷൻ തീർന്നട്ടില്ല, 10 times കൂടി ഉണ്ട്, വേഗം എഴുതി തീർക്കണം

അനു ഇംപോസിഷൻ എഴുതി, ഫ്രഷായി താഴേക്ക് പോയി, പിന്നെ മായമ്മ ആയി, അടുക്കളയിൽ പണി എടുത്തു

കുഞ്ഞി ഇംപോസിഷൻ തീർന്നോ

തീർന്നമ്മേ, രാവിലെ തീർന്നു

നന്നായി, അല്ലെങ്കിൽ അവൻ ക്ലാസിൽ കയറ്റില്ലായിരുന്നു, പഠിക്കണ കാര്യത്തിൽ അവൻ ഭയങ്കര സ്ട്രീറ്റ് ആണ്

മ്മ്, അതൊക്കെ എനിക്ക് അറിയാം?

എങ്ങനെ?

എന്നെ Plus two പഠിപ്പിച്ചിട്ടുണ്ട്,

ആണോ,

ആ 6 മാസം ഗസ്റ്റ് ആയിട്ട്,

ആഹാ, അപ്പോ നേരത്തേ അവനെ അറിയുമായിരുന്നോ

അറിയാം, കമ്പനി ഒന്നും ഉണ്ടായില്ല, പക്ഷേ പെണ്ണുകാണാൻ വന്നപ്പോൾ ക്ഷോക്ക് ആയി പ്പോയി

മ്മ്, അതാണ് കല്യാണത്തിന് സമ്മതിക്കാത്ത അവൻ മോളെ കണ്ടപ്പോൾ ഓക്കെ പറഞ്ഞത് നേരേത്തേ അറിയാവുന്നത് കൊണ്ട് ആയിരിക്കും അല്ലേ

അനു അതു കേട്ട് ചിരിച്ചതേ ഉള്ളു,

അമ്മക്ക് അറിയില്ലല്ലോ, പ്രതികാരത്തിന് വേണ്ടിയാണ് കണ്ണൻ കല്യാണം കഴിച്ചത് എന്നും, കണ്ണൻ്റെ പ്രണയം നഷ്ടപ്പെടാൻ അനു എന്ന ഞാൻ ആണ് കാരണം എന്നും അനു മനസിൽ ആലോചിച്ചു

മോൾ എന്താ ആലോചിക്കണേ

ഒന്നുമില്ല അമ്മേ

കണ്ണൻ്റ കല്യാണം ഒരിക്കൽ മുടങ്ങി പോയതാ മോളെ,

അറിയാം അമ്മേ, എനിക്കെല്ലാം, ഞാൻ സാറിൻ്റെ സ്റ്റുഡൻ്റ ആയിരുന്നല്ലോ, പിന്നെ വിച്ചു പറഞ്ഞു തന്നിട്ടുണ്ട്

മായ ഒരു നെടുവീർപ്പിട്ടു

അമ്മേ ഞാൻ റെഡിയാകട്ടെ,

മ്മ് ശരി മോളെ

അനു റൂമിലേക്ക് നടന്നു

പ്രതികാരത്തിന് വേണ്ടിയാണ് കല്യാണം കഴിച്ചത്, ഇപ്പോൾ കാണിക്കുന്നത് എന്താ, ഇഷ്ടം ഉണ്ടോ എന്നോട്, അതോ അതും പ്രതികാരം ആണോ ആലോചിക്കുന്തോറും അനുവിൻ്റെ കണ്ണുകൾ കലങ്ങി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

യാന്ത്രികമായിട്ടാണ് അനു റൂമിൽ എത്തിയത്, അകത്തേക്ക് കേറുമ്പോഴോണ്, കണ്ണൻ റെഡിയായി പുറത്തേക്ക് ഇറങ്ങിയത്, കണ്ണൻ നോക്കിയപ്പോൾ, അനു നിർവീകരമായ ഒരു ചിരി നൽകി, അനു അകത്തേക്ക് പോയി

ഇവൾക്കിതെന്തു പറ്റി, മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നല്ലോ,……….. ഇനി അസുഖം വല്ലതും ഉണ്ടോ ആവോ…. താഴേക്ക് വരുമ്പോൾ ചോദിക്കാം……

അനു റൂമിൽ ചെന്ന് ഡ്രസ് മാറി ഒരു ചമയങ്ങളും ഇല്ലാതെ താഴേക്ക് ഇറങ്ങി, മായടെ കൂടെ ബ്രേയ്ക്ക് ഫാസ്റ്റ് എടുത്തു വയ്ക്കാൻ ഒക്കെ കൂടി……..

ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും ആരെയും ശ്രദ്ധിക്കാതെ, തല കുമ്പിട്ട് നുള്ളി പെറുക്കിയാണ് കഴിക്കുന്നേ,……

കണ്ണൻ അവളെ നോക്കുന്നുണ്ടായിരുന്നു

എന്തു പറ്റി കുഞ്ഞിമുഖം ഒക്കെ വല്ലാതെ, ഇരിക്കുന്നേ പാടില്ലേ മോൾക്ക്, – മായ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കിയാണ് ചോദിച്ചത്, ഒരമ്മയുടെ വേവലാതി…..

ഒന്നുംമില്ലമ്മേ, വിശപ്പില്ല………. അനു അങ്ങനെ പറഞ്ഞാൽ ശരിയാവില്ല, അമ്മ പ്ലേറ്റ് നീക്കിവച്ച്, ഞാൻ വാരി തരാം, കുഞ്ഞിക്ക്

വേണ്ടമ്മേ……

അതെന്താ, ഞാൻ വാരി തന്നാൽ കഴിക്കാൻ പറ്റില്ലേ,

ഇങ്ങട് വാ കണിക്കെൻ്റെ കുഞ്ഞി അമ്മ ഭക്ഷണം എടുത്ത് എൻ്റെ നേരേ നീട്ടി അനുവാ തുറന്ന് കൊടുത്തു, ഇതുവരെ തോന്നാത്താ ഒരു പ്രത്യേക രുചി, വായിൽ വച്ച് തന്ന ഭക്ഷണത്തിന്, തോന്നി, അത് അമ്മ വാരി തന്നതുകൊണ്ടായിരിക്കും അല്ലേ, അമ്മ തരുന്ന ഭക്ഷണത്തിൻ്റെ രുചി ഒന്നു വേറേ തന്നെ ആണെന്ന് പലരും പറത്ത് കേട്ടിട്ടുണ്ട്, പക്ഷേ ഓർമ്മകളിൽ അങ്ങനെ ഒന്ന് ഇല്ല, എന്തിനോ കണ്ണുകൾ കലങ്ങി

എന്താടാ കരഞ്ഞേ എരിവ് ഉണ്ടോ കറിക്ക് – ഇല്ലമ്മേ……

അമ്മേ എനിക്കും വാരി താ…… വിച്ചു

ഒന്നു പോടാ നിനക്ക് ഒന്നും ഇല്ല, ഞാൻ എൻ്റെ മോൾക്ക് മാത്രമേ കൊടുക്കു…..

അല്ലെങ്കിലെ അനു വന്നപ്പോൾ ഞങ്ങൾടെ സ്ഥാനം പോയി…… വിച്ചു

നല്ല കുശുമ്പ് ഉണ്ടല്ലേ വിച്ചു നിനക്ക്….. അച്ചൻ

ഒന്നു പോ അച്ചാ….. വിച്ചു

വിച്ചു ൻ്റെ വഴക്ക് കൊണ്ട്, അമ്മ, അവനും, കടുവക്കും വാരി കൊടുത്തു കണ്ണൻ്റ ആ ഭാവം, അനു ആദ്യമായി കാണുകയായിരുന്നു

കണ്ണൻ അപ്പോഴും അനുനെ തന്നെ നോക്കുന്നുണ്ടായിരുന്നു,

അനു ഒരു പിടച്ചിലോടെ നോട്ടം മാറ്റി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

മോൾ എന്താ ഇന്ന് കണ്ണ് ഒന്നും എഴുതാത്തത്, എന്തു പറ്റി

ഒന്നുമില്ല അമ്മേ, ഞാൻ,….. ഞാൻ മറന്നു പോയി

ഞാൻ എഴുതി തരട്ടേ

മ്മ്

അമ്മ അനുന് കണ്ണെഴുതി പൊട്ടും കുത്തി കൊടുത്തു,……

അമ്മ അങ്ങനെ ചെയ്തപ്പോൾ തനിക്ക്, അന്യമായിരുന്ന എന്തോ തനിക്ക് കിട്ടിയപ്പോൾ അനുൻ്റ കണ്ണുകൾ കലങ്ങി അമ്മയുടേയും ,

എന്തിനാ അമ്മടെ കണ്ണുനിറഞ്ഞേ,

എനിക്ക് പെൺകുട്ടികൾ ഉണ്ടാവാൻ ഭയങ്കര ആഗ്രഹം ആയിരുന്നു, പക്ഷേ കിട്ടിയില്ല, ഇപ്പോ മോളെ കിട്ടിയല്ലോ,, മോൾക്ക് കണ്ണൊക്കെ എഴുതി തന്നപ്പോൾ എനിക്ക് സന്തോഷം കൊണ്ടാ കണ്ണ് നിറഞ്ഞത്, ഞാൻ അമ്മയെ കെട്ടി പിടിച്ചു, അമ്മ തിരിച്ചും,

അമ്മയും മോളും, കെട്ടിപിടിത്തം, കഴിഞ്ഞെങ്കിൽ വാ, മീനു അവിടെ ,കാത്ത് നിൽപുണ്ട്…. വിച്ചു

അമ്മനോട് യാത്ര പറഞ്ഞ് ഇറങ്ങി,, കടുവ ഞാൻ മൈൻഡ് ചെയ്യാത്തത് കൊണ്ട് നേരത്തേ പോയി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ക്ലാസിൽ എത്തിയിട്ട് ഒരു സന്തോഷം തോന്നുന്നു ണ്ടായില്ല, എന്തോ ഒരു വിഷമം എന്നെ കാർന്നുതിന്നുന്നു

ചെന്നപാടെ ഡെസ്ക്കിൽ തല വെച്ച് കിടന്ന്,

കടുവ ക്ലാസിൽ വന്നതും, മറ്റും അറിഞ്ഞു, പക്ഷേ നോക്കിയില്ല, എന്തോ എന്നെ തടയുന്നു എന്താ അത്, അറിയില്ല

കടുവടെ ശബ്ദം ആണ് ചിന്തയിൽ നിന്ന് ഉണർത്തിയത്

good morning Students ഞാൻ ഇന്ന് ഒരാളെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാം

എല്ലാവരും പരസ്പരം നോക്കി, ഫ്രണ്ട്സ് ഒക്കെ എന്നെ നോക്കുന്നു, ആരെയാണ് സാർ പരിചയപ്പെടുത്തുന്നത് എന്നറിയാൻ, ഇങ്ങേര് ഇത് ആരുടെ കാര്യം ആണ് പറയുന്നത് എന്ന് ആലോചിച്ച് ഞാനും

കാത്തിരിക്കണേ

Like & Comments ചെയ്യണേ…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *