വാക പൂത്ത വഴിയേ – 55

Uncategorized

രചന: നക്ഷത്ര തുമ്പി

വൈകിട്ട് 3 പേരും കൂടി സംസാരിച്ചിരിക്കേണ് വിഷയം ഗൗരിടെ തിരിച്ചു വരവ്

ഡാ എന്നിട്ട് നിന്നോട് സംസാരിച്ചില്ലേ… അഖി

മ്മ് സംസാരിച്ചു

എന്തു പറഞ്ഞവൾ….. അഖി

കണ്ണൻ എല്ലാ കാര്യവും പറഞ്ഞു കൊടുത്തു

അവൾ നിന്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞില്ല എന്നു തോന്നുന്നല്ലോ…. അഖി

മ്മ് എനിക്കും തോന്നി…..

അവൾ ഇവന്റെ കാര്യത്തിൽ ഒരു ചാൻസ് കിട്ടും എന്നു വിചാരിച്ചായിരിക്കും എത്തിയത്……. അജു

എന്റെ അജു നീ ഇത്രേം കടന്നു ചിന്തിക്കല്ലേ…….. കണ്ണൻ

ഇവൻ പറഞ്ഞത് ശരിയാണ്, അവൾ ആയതു കൊണ്ട് ഒന്നും ഉറപ്പിക്കാൻ പറ്റില്ലല്ലോ….. അഖി

അങ്ങനെ എങ്ങാനും ഗൗരി ടെ മനസ്സിൽ ഉണ്ടെങ്കിൽ ആ കുട്ടിപിശാശ് അവളെ കൊന്നു കൊലവിളിക്കും

ഏതു കുട്ടി പിശാശ്….. അഖി

അനു,

അഖിയും, അജുവും ചിരിച്ചു

ഇന്ന് തന്നെ ഗൗരിടെ സംസാരം കേട്ടിട്ട് അവളുടെ തലക്കടിക്കാൻ തോന്നുന്നു എന്നു പറഞ്ഞവളാ

നീ എന്നാൽ ഗൗരിയോട് അധികം സംസാരം വേണ്ട….. അജു

മ്മ് നീ അനുനോട് അഭി വന്ന കാര്യം പറഞ്ഞോ…… അഖി

യെ ഇല്ലട അതിനു സമയം കിട്ടിയില്ല,

പറയണം

മ്മ് എത്രയും പെട്ടന്ന് പറയുന്നതാ ശരി…. അജു

മ്മ്

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കണ്ണൻ ബാൽക്കണിയിൽ മാനത്തേക്കും നോക്കി ഇരിക്കുകയാണ്

അങ്ങോട്ടേക്ക് അനുവന്നു

കടുവ എന്താ നിരാശ കാമുകനെ പോലെ ഇരിക്കുന്നേ, ഇനി ഗൗരിയെ പറ്റി ആലോചിക്കുകയാണോ………. (അനു ആത്മ)

കണ്ണേട്ടാ

മ്മ്

കിടക്കണില്ലേ,

മ്മ്, നീ ഇങ്ങ് വന്നേ,

അവൾ അവൻ്റെ അടുത്തേക്കു ചെന്നു,

അവൻ അവളെ പിടിച്ച് മടിയിൽ ഇരുത്തി

എന്താണ് ഒരു മാനം നോക്കി ഒരു ആലോചന, ഗൗളിയാണോ മനസിൽ

കണ്ണൻ ചിരിച്ചു,

എന്ത്യേ അങ്ങനെ ചോദിക്കാൻ

അല്ല നിരാശ കാമുകൻമാരെ പോലെ ,മാനത്തോട്ടും നോക്കി ഇരിക്കുന്നത് കണ്ട് ചോദിച്ചതാണേ

സ്വപ്‌നങ്ങൾ കൊണ്ടൊരു കൊട്ടാരം പണിഞ്ഞപ്പോൾ ഞാൻ അറിഞ്ഞില്ല അത് തകരുമെന്ന്…സ്വപ്നം കാണാൻ പടിപ്പിച്ചവളും മനസ്സിലാക്കിയില്ല എനിക്കും വേദനിക്കുന്ന ഹൃദയമുണ്ടെന്ന്

അവൻ അനുനെ നോക്കി പറഞ്ഞു, അനു പെട്ടെന്ന് വല്ലാതെയായി

കണ്ണേട്ടാ,Sorry ഞാൻ പെട്ടെന്ന്, കണ്ണേട്ടന് വിഷമം ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു, അനുൻ്റ കണ്ണുകൾ നിറഞ്ഞു, വിതുമ്പലടക്കാൻ പാടുപെടുകയായിരുന്നു അവൾ

എനിക്ക് വിഷമം ഉണ്ടെന്ന് നിന്നോട് ആരാ പറഞ്ഞത്,

ഇപ്പോ പറഞ്ഞതോ

ഇഷ്ടം ഉണ്ടായിരുന്നു, അവൾ പോയപ്പോൾ വിഷമവും, ഞാനും അറിയാതെ എപ്പോഴെങ്കിലും സ്നേഹിച്ചിരിക്കാം അവളെ, പക്ഷേ ഇപ്പോൾ ഒരു വിഷമം ഇല്ല, എൻ്റെ മനസിൽ നീ മാത്രം ഉള്ളു, നിന്നോട് മാത്രമാണ് ഇപ്പോൾ എൻ്റെ പ്രണയവും, അവൾ പോയതിൽ എനിക്ക് ഇപ്പോ ഒരു നഷ്ടബോധം ഇല്ല, എനിക്ക് വിധിച്ചത് നിന്നെ ആണ്

അനു ചിരിച്ചു

മാറിയോ എൻ്റെ പെണ്ണിൻ്റെ സങ്കടം

മ്മ്,

മാറിയില്ലെങ്കിൽ വേറേ എന്തെങ്കിലും തരാട്ടോ, മധുരമുള്ളത്

വോ വേണ്ട, എനിക്ക് ഉറക്കം വരുന്നു, വാ കിടക്കാം

കിടക്കാം, കുറച്ച് കഴിയട്ടെ

എന്താ പ്രകൃതി ഭംഗി ആസ്വദിച്ച് കഴിഞ്ഞില്ലേ

അനു, ഞാൻ ഒരു കഥ പറഞ്ഞു തരട്ടെ നിനക്ക്

ഈ പാതിരാത്രി എനിക്ക് കഥ പറഞ്ഞു തരാൻ നിങ്ങൾക്ക് എന്താ ഭ്രാന്തുണ്ടോ മനുഷ്യ

ഇത് അങ്ങനെ ഒരു കഥയല്ല, നീ അറിയണ്ട കഥയാണ് നീ മാത്രം

അവൻ്റെ മുഖത്തെ ഭാവം കണ്ടിട്ട് കാര്യം സീരിയസ് ആണെന്നു അനുവിന് തോന്നി

മ്മ്, പറഞ്ഞോ

ഉറങ്ങരുത്

ഇല്ല,

കണ്ണൻ പറഞ്ഞു തുടങ്ങി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ആവണിപുരം എന്നൊരു ഗ്രാമം അവിടുത്തെ പ്രധാന ജൻമിയായിരുന്നു വടക്കേടത്ത് മാധവൻ തമ്പി, പണത്തിനും പ്രതാപത്തിനും അയാളെ വെല്ലാൻ ആ നാട്ടിൽ വേറേ ആരും ഉണ്ടായില്ല, അതിൻ്റെ ഒരു സ്വകാര്യ അഹങ്കാരവും അദ്ദേഹത്തിന് ഉണ്ടായിരുന്നു, നല്ല കർക്കശക്കാരൻ ആയിരുന്നു അദ്ദേഹത്തിനും ഭാര്യ സാവിത്രിക്കും രണ്ട് മക്കൾ ആയിരുന്നു, ഒരാണും ഒരുപെണ്ണും മകൻ അച്ചനെ പോലെ തന്നെ സ്വഭാവം, നല്ല അഹങ്കാരിയും, നിഷേധിയും, ആരോടും ഒരു അനുകമ്പ പോലും ഇല്ലാത്തവൻ ,ജിതേന്ദ്രൻ

മകൾ അമ്മയെ പോലെയായിരുന്നു, അരുന്ധതി, ഒരു സാധു, കാണാൻ അതീവ സുന്ദരിയും ,നല്ല സ്വഭാവത്തിന് ഉടമയും, അച്ചൻ്റെയും ഏട്ടൻ്റെയും കണ്ണിലുണ്ണിയും,ആരു കണ്ടാലും നോക്കി നിന്നു, പോകും, അവരെ വിവാഹം കഴിക്കാൻ ആലോചിച്ച് ഒട്ടനവധി പേര് ആ നാട്ടിൽ ഉണ്ടായിരുന്നു, പക്ഷേ അരുന്ധതിയുടെ മനം കവർന്നത് അവിടുത്തെ കാര്യസ്ഥൻ റ മകൻ ഗോവിന്ദ് ആയിരുന്നു

അരുന്ധതിടെ കളിക്കുട്ടുകാരൻ, ചെറുപ്പം മുതൽ അരുന്ധതിയെ സ്കൂളിൽ ആക്കുന്നതും തിരിച്ച് വീട്ടിൽ കൊണ്ടു വന്നിരുന്നതും ഗോവിന്ദ് ആയിരുന്നു, അരുന്ധതി ഗോവിന്ദി നോട് മാത്രമേ സംസാരിക്കുള്ളു, കൂട്ടും ഉള്ളു, വലുതാകുന്തോറും അരുന്ധതിക്ക് ഗോവിന്ദി നോട് ഇഷ്ടം കൂടി കൂടി വന്നു, പതുക്കെ അത് പ്രണയത്തിന് വഴിമാറി, ഇതൊന്നും അറിയാതെ ഗോവിന്ദും, വീട്ടുകാരും

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഗോവിന്ദിനെ കാണുമ്പോഴൊക്കെ, അരുന്ധതിടെ മനസ് ,ആനന്ദത്താൽ തിമിർത്തു

എത്രയും പെട്ടെന്ന് ഗോവിന്ദിനെ തൻ്റെ ഇഷ്ടം അറിയിക്കണമെന്നും അരുന്ധതി തീരുമാനിച്ചു

നഷ്ടപ്പെടുത്താൻ വയ്യ, അത്രക്ക് ആഗ്രഹിക്കുന്നു, അവരുടെ മനസ്

അവസാനം പറയാൻ തീരുമാനിച്ചു,

പക്ഷേ അരുന്ധതിടെ പ്രതീക്ഷക്കു വിപരീതമായി ഗോ വിന്ദ് പ്രണയം നിരസിച്ചു,

ഗോവിന്ദിൻ്റ മനസിൽ അങ്ങനെ ഒന്നും ഇല്ലെന്നു തന്നെ പറഞ്ഞു

അരുന്ധതി ആകെ തളർന്നു പോയി, കേട്ടതു വിശ്വസിക്കാനാകാതെ, ഗോവിന്ദിൻ്റെ ചില നോട്ടങ്ങളിൽ തന്നോട് ഉള്ള പ്രണയം അരുന്ധതി മനസിലാക്കിയിരുന്നു

ഗോവിന്ദും പതിയെ അവരിൽ നിന്നും അകന്നു, അരുന്ധതിയും വീടിനു പുറത്ത് ഇറങ്ങാതെയായി, പഴയ കളി ചിരികളും നിന്നു, മുറിക്കുള്ളിൽ തന്നെ,എന്നും വിഷാദ ഭാവം മാത്രം മുഖത്ത് അമ്മയും അച്ചനും, ഏട്ടനും ആശങ്കപ്പെടാൻ തുടങ്ങി

ഗോവിന്ദിനും കുറ്റബോധം അലയടിച്ചു, അരുന്ധതിയെ ഇഷ്ടമാണ്, ജീവനാണ് പക്ഷേ, വടക്കേടത്ത് വീടിനോടുള്ള കൂറും, അതിൽ നിന്നു പിന്തിരിപ്പിക്കുന്നു, നന്ദികേട് കാണിക്കരുതല്ലോ

പക്ഷേ ആ പ്രണയം അരുന്ധതിയിൽ നിന്ന് അധികനാൾ ഒളിപ്പിക്കാൻ ഗോവിന്ദിന് സാധിച്ചില്ല

ഗോവിന്ദിൻ്റെ വീട്ടിൽ എത്തിയ അരുന്ധതി, ഗോവിന്ദിൻ്റെ മുറിയിൽ, അരുന്ധതിയെക്കുറിച്ച് എഴുതിയെക്കുന്നതും, അരുന്ധതിയുടെ പടം വരച്ചേക്കുന്നതും, പ്രണയമാണെന്ന് പറയാതെ പറഞ്ഞതും എല്ലാം കണ്ടു, കണ്ണുകൾ നിറഞ്ഞു

ഗോവിന്ദിനോട് ചോദിച്ചപ്പോൾ എല്ലാം നിഷേധിച്ചു, ഇഷ്ടം ഒരിക്കലും തുറന്നു പറയില്ല എന്നൊരു വാശിയായിരുന്നു,

തന്നോടുള്ള ഇഷ്ടം എത്രയും പെട്ടെന്ന് തുറന്നു പറയിപ്പിക്കുമെന്ന് വാശിയിൽ അരുന്ധതിയും,

അതിനായി, ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിൽ ക്ഷേത്രകുളത്തിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി,

പക്ഷേ എന്നിട്ടും, ഗോവിന്ദിന്, ഒരു കുലുക്കവും ഉണ്ടായില്ല

തൻ്റെ ജീവൻ്റെ ഒപ്പം പ്രണവും നഷ്ടപ്പെടട്ടെ എന്ന ചിന്തയിൽ അരുന്ധതി ക്ഷേത്ര കുളത്തിൽ എടുത്തു ചാടി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ആരെക്കെയോ കണ്ട്, അവരെ രക്ഷപ്പെടുത്തി, വിവരം അറിഞ്ഞ് ആളുകൾ ഒത്തുകൂടി, കുറേയധികം വെള്ളം കുടിച്ചിരുന്നു,

കാലുതെന്നി വീണതാണ് എന്ന് അരുന്ധതി നുണ പറഞ്ഞു

ആൾക്കൂട്ടത്തിനിടയിലും, അവൾ തൻ്റെ പ്രിയതമനെ തിരഞ്ഞു, ദൂരെ മാറി നിറകണ്ണുകളോടെ തന്നെ നോക്കുന്നു, മുഖത്ത് നിർവചിക്കാനാവാത്ത ഭാവം, കു റ്റബോധം ആണോ, സങ്കടം ആണോ മുന്നിട്ടു നിൽക്കുന്നത് എന്നറിയില്ല

ആളുകൾ ഒഴിഞ്ഞപ്പോൾ ഓടി അടുത്തെത്തി, ഇറുകെ പുണർന്നു, അത്രയും നേരം അനുഭവിച്ച സംഘർഷങ്ങൾക്ക് അയവു വരുത്തി, മുഖം മുഴുവൻ ചുംബനങ്ങളാൽ മൂടി, കണ്ണുനീരിൻ്റ അകമ്പടിയോടെ

പറയാതെ ഒളിച്ചു വച്ച പ്രണയം മറനീക്കി പുറത്തു വന്നിരുന്നു.

അവിടെ തുടങ്ങി അവരുടെ പ്രണയം, വാഴത്തോപ്പിലും, ക്ഷേത്ര കുളത്തിലും, കാവിലും, തൊടികളിലും അവരുടെ പ്രണയം ഒഴുകി, ചില നേരങ്ങളിൽ മൗനം കൊണ്ടും, നോട്ടം കൊണ്ടും പ്രണയം മുന്നേറി, ആരുമറിയാതെ എന്ന വർധരിച്ചു

പക്ഷേ അവരുടെ ധാരണകളെ തച്ചുടച്ച് കൊണ്ട്, ആരുമറിയാത്ത പ്രണയം ,അവളുടെ അമ്മ അറിഞ്ഞു

അവർ ആവുന്നത്ര വിലക്കി നോക്കി സ്വന്തം മകളെ, പക്ഷേ വാശിക്കാരിയായ മകൾ അവളുടെ പ്രണയത്തിൽ ഉറച്ചു നിന്നു

സാവിത്രിയമ്മ ഗോവിന്ദിനോടും പറഞ്ഞു ഇതിൽ നിന്നും പിൻമാറാൻ, പിൻ മാറിയൽ അരുന്ധതി മരിച്ചു കളയും, അവളില്ലെങ്കിൽ ഞാനില്ല, അവളെ അറിഞ്ഞു കൊണ്ട് അപകടത്തിലേക്ക് തള്ളിവിടാൻ ഗോവിന്ദ് ഒരുക്കം അല്ലായിരുന്നു

പിന്നീട് സാവിത്രിയമ്മ ഒന്നും പറഞ്ഞില്ല, അത്രക്ക് തീവ്രമായിരുന്നു അവരുടെ പ്രണയം,

സാവിത്രിയമ്മ ആരും അറിയുരുതെ എന്നു പ്രാർത്ഥിച്ചു

പക്ഷേ അവരുടെ പ്രാർത്ഥനയും ഫലം കണ്ടില്ല, ആരോ പറഞ്ഞ് ജിതേന്ദ്രനും മാധവനും പ്രണയകഥ അറിഞ്ഞു

(കാത്തിരിക്കണേ )

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

മനസിലായോ

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *