എന്റെ ഈ ഒരു ആശയം നിങ്ങളുടെ അടുത്തു എത്തിക്കാൻ എനിക്ക് അവസരം തന്നു…

Uncategorized

രചന: തുഷാര കാട്ടൂക്കാരൻ

ഷാഹിന ടെ മാത്രം ഹോം വർക്ക്‌ കാണിച്ചില്ലലോ ??

മിനി ടീച്ചർ ന്റെ ശബ്ദം ഒരു ഇടിമുഴക്കം പോലെ ആയിരുന്നു ഷാഹിന കേട്ടത്… ഇന്നലെ പെയ്ത മഴ വീടിന്റെ പുറത്തു വീണതിലും അധികം അകത്തായിരുന്നു വീണത്‌.. കലവും ചട്ടിയും കൊടുത്തിട്ടും ദാഹം അടങ്ങാതെ വെള്ളം അവളുടെ പുസ്തകങ്ങൾ കൂടി വിഴുങ്ങിയിരുന്നു…

ഷാഹിന എവിടെ നിന്റെ ഹോം വർക്ക്‌ ബുക്ക്‌ എടുത്തിട്ട് വാ…

അത് ടീച്ചർ ഞാൻ ബുക്ക്‌ എടുക്കാൻ മറന്നു..

ബുക്ക്‌ മഴയിൽ നനഞ്ഞു പോയി എന്നു പറയാനുള്ള അവളുടെ അപകർഷതാ ബോധം ആവും അവളെ കൊണ്ടു കള്ളം പറയിച്ചത്.. ആ നുണയ്ക്കു ടീച്ചർ നൽകിയ ശിക്ഷ അന്ന് മുഴുവൻ പുറത്തു നിൽക്കുക എന്നതായിരുന്നു…

ആരെ പഴിക്കേണ്ടത് ഇന്നലെ തോരാതെ പെയ്ത മഴയെയോ.. മഞ്ഞപിത്തം കരളിന് ബാധിച്ചു തളർന്നു കിടക്കുന്ന വാപ്പയെയോ… ഒരു നേരത്തിനു അന്നത്തിനു വേണ്ടി കഷ്ടപെടുന്ന ഉമ്മിച്ചിനെയോ അതോ അവൾ നിശബ്ദയായിക്ലാസിനു പുറത്തിറങ്ങി.. തല താഴ്ത്തി നിന്നു താൻ കരയുന്നത് കൂട്ടുകാർ കാണേണ്ട..

ഷാഹൂ നീ വിഷമിക്കണ്ട ഇന്റർബെൽ നു അവളുടെ പ്രിയ കൂട്ടുകാരി മാളു അടുതെത്തി …

പ്രിയ ടീച്ചർ ന്റെ ക്ലാസ്സ്‌ കഴിഞ്ഞില്ലേ ഇനി നീ അകത്തിരുന്നോ നീ ഇവിടെ നില്കുന്നത് കാണുമ്പൊൾ വിഷമം വരുന്നു.. നിന്റെ കുഴപ്പം അല്ലാലോ മഴ നനഞ്ഞതല്ലേ… O അതെ മാളു അത് നിനക്ക് മാത്രം അല്ലേ അറിയുള്ളു.. നീ വേറെ ആരോടും പറയേണ്ട.. ഉമ്മിച്ചി ഉടനെ തന്നെ ബുക്ക്‌ വാങ്ങി തരാന്ന് പറഞ്ഞിട്ടുണ്ട്..

ഷാഹൂ ന്റെ വീട്ടിൽ കുറച്ചു ബുക്ക്‌ ഇരിക്കുന്നുണ്ട് അമ്മ സ്കൂൾ തുറന്നപ്പോൾ എനിക്ക് കുറേ ബുക്ക്‌ വാങ്ങി വെച്ചിരുന്നു ഞാൻ നിനക്ക് നാളെ കൊണ്ടൊന്നു തരാം..

അയ്യോ വേണ്ട മാളൂ അമ്മ വഴക്ക് പറയില്ലേ വേണ്ട.. എനിക്ക് പേടിയാ നിനക്ക് അടി കിട്ടിയാലോ…

എയ്യ് ഇല്ലാ ഞാൻ അത് എഴുതി തീർക്കാത്തതിന്റെ പരാതിയാ അമ്മക്ക് പിന്നെ നീ ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി അല്ലേ അതോണ്ട് അമ്മക്ക് നിന്നോട് ഭയങ്കര ഇഷ്ടാ… നീ ഉമ്മിച്ചിയോട് വിഷമിക്കണ്ട എന്നു പറയണം.. പിന്നെ ഞാൻ നിന്റെ സഹോദരിയെ പോലെ അല്ലേ ന്റെ കയ്യിന്നു ഒരു ബുക്ക്‌ വാങ്ങിന്ന് പറഞ്ഞു നിന്റെ അഭിമാനം മുഴുവൻ ഇടിഞ്ഞു വീഴേണ്ട…

ഒന്ന് പോ മാളൂ ഇവിടെ ന്റെ കാര്യം ഒക്കെ പറയാനും മനസ്സിലാക്കാനും നീ മാത്രല്ലേ ഉള്ളൂ..

അവർ രണ്ടാളും ക്ലാസ്സിലേക്ക് നടന്നു…

വൈകുന്നേരം വീട്ടിൽ എത്തിയിട്ടും മാളു ന്റെ മനസ്സിൽ ഷാഹിന ടെ കരഞ്ഞ മുഖം ആയിരുന്നു… അവൾക്കു വേണ്ടി എന്തേലും ചെയ്യണം.. പാവല്ലേ ഷാഹൂ.. അവൾ മനസ്സിൽ പറഞ്ഞു…

അല്ല ന്റെ മാളൂട്ടി ക്കു ന്താ ഇത്രയധികം ചിന്തിക്കാൻ…സ്കൂളിൽ നീ ന്തെലും കുറുമ്പ് കാട്ടിയോ..

ഇല്ല അമ്മേ ഞാൻ ഷാഹൂ ന്റെ കാര്യം ആലോചിക്കായിരുന്നു..

ഷാഹൂ നു എന്താ പറ്റിയത്…ശാമ മാളൂനോട് അന്യേഷിച്ചു മാളൂ നടന്ന കാര്യം അമ്മയോട് പറഞ്ഞു..

നമുക്ക് എന്ത് ചെയ്യാൻ പറ്റും മോളെ ഒരു കാര്യം ചെയ്യാം ഷാഹിനാക്കു വേണ്ടിയുള്ള ബുക്കും പുസ്തകങ്ങളും അമ്മ വാങ്ങി തരാം മോളു കൊണ്ടു പോയി കൊടുക്ക്‌…

അത് മാത്രമല്ല അമ്മേ ഷാഹൂ നു വീട് അല്ലേ വേണ്ടത്.. അച്ഛൻ വിളിക്കട്ടെ ഞാൻ പറയുന്നുണ്ട് അവളുടെ കാര്യം അച്ഛൻ വിചാരിച്ചാൽ എന്തേലും ചെയ്യാൻ പറ്റും..

നിന്റെ അച്ഛൻ അല്ലേ ഗൾഫിലെ ഷേക്ക് ഒന്ന് പോ മാളൂ…

ഹമ് എനിക്ക് ന്റെ അച്ഛൻ ഷേക്ക് തന്നെയാ… ദാ അമ്മേ ഫോൺ ബെല്ലടിക്കുന്നു മാളൂ ഫോൺ ഇരിക്കുന്ന മുറിയിലേക്ക് ഓടിച്ചെന്നു

ആ ദാ വിളിക്കുന്നു നിന്റെ ഷേക്ക്‌ അച്ഛൻ വേഗം എടുത്തോ ശാമ ചിരിച്ചോണ്ട് പറഞ്ഞു..

മാളൂ ഫോൺ എടുത്തു അച്ഛനോട് സംസാരിക്കാൻ തുടങ്ങി അവൾ സംസാരിച്ചത് മുഴുവൻ ഷാഹൂനെയും അവളുടെ വീടിന്റെ കാര്യവും ആയിരുന്നു..

അച്ഛാ നമുക്കും ഷാഹൂന് വീട് വെച്ച് കൊടുക്കണം.. മാളൂ രേമശനോട് പറഞ്ഞു..

ന്റെ മാളൂട്ടി നിന്റെ നല്ല മനസ്സു കണ്ടു അച്ഛനു ഒരുപാട് സന്തോഷം ആയി പക്ഷെ ഇവിടെ അച്ഛൻ വലിയ പണി ഒന്നുമല്ലലോ വീട് ഒക്കെ വെച്ച് കൊടുക്കാൻ ഒരുപാട് പൈസ വേണ്ടേ.. നമുക്ക് അതിന്റെ പകുതി കൊടുക്കാൻ പറ്റുമാകും മോളെ പോലെ നല്ല മനസ്സുള്ള ഒരുപാട് കുട്ടികൾ വിചാരിക്കേണ്ടി വരും..

മ്മം…മാളു എല്ലാം മൂളി കേട്ടു..

മോളു വിഷമിക്കേണ്ട അച്ഛൻ കുറച്ചു പൈസ അയച്ചു തരാം അത് മോളു ഷാഹിനാടെ വീട്ടിൽ അമ്മയും ആയി കൊണ്ടു പോയി കൊടുക്കണം…

ശെരി അച്ഛാ ഞാൻ അമ്മക്ക് ഫോൺ കൊടുക്കാം.. മാളൂ ശാമ ക്കു ഫോൺ കൈമാറി മുറിയിലേക്ക് കയറി..

തന്റെ സ്റ്റഡി ടേബിൾ നു മുൻപിൽ ഷാഹിന യെ എങ്ങനെ സഹായിക്കും എന്നു ആലോചിച്ചു ഇരുന്നപ്പോഴാണ് നാളെ അസംബ്ലി ക്കു സ്‌പീച് പറയേണ്ടത് താൻ ആണല്ലോ എന്നു മാളൂ ആലോചിച്ചത്…

നാളെ പറയാനുള്ള പ്രസംഗം എഴുതി അവൾ കിടന്നു… രാവിലെ അമ്മ വാങ്ങി വെച്ച ബുക്കിൽ നിന്നും ഷാഹൂ നു കൊടുക്കാനുള്ള ബുക്ക്‌ എടുക്കാൻ അവൾ മറന്നില്ല. ..

എല്ലാവരും അസംബ്ലി ക്കു നിരന്നു പ്രാർത്ഥന യും ഹെഡ്മാസ്റ്റർ ന്റെ പ്രസംഗവും കഴിഞ്ഞു ഇനി മാളൂ ന്റെ പ്രസംഗം ആണ്.. എല്ലാ കുട്ടികളെയും പോലെ ചെറിയ പേടിയോടും എന്നാൽ ആത്മവിശ്വാസത്തോടും കൂടി മാളൂ തുടർന്നു..

ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ടീച്ചേർസ് പ്രിയപ്പെട്ട കൂട്ടുകാരെ

എന്റെ പേര് മാളവിക രേമേഷ് 7 സ്റ്റാൻഡേർഡ് B ഡിവിഷൻ.. എല്ലാവർക്കും നമസ്കാരം…

ഇന്നു ഞാൻ ഇവിടെ പറയാൻ പോകുന്നത് സഹായം എന്ന വിഷയത്തിനെ കുറിച്ചാണ്…നമുക്ക് ഉള്ളതിന്റെ പാതി ഒന്നുമില്ലാത്തവന് കൊടുക്കണം എന്നു പഠിപ്പിച്ചു തന്നത് എന്റെ മുത്തച്ഛനാണ്‌.. മറ്റുള്ളവരെ ആപത്തിൽ സഹായിച്ചാലേ നമ്മൾ യഥാർത്ഥ മനുഷ്യൻ ആവുള്ളു എന്നും അദ്ദേഹം എന്നെ പഠിപ്പിച്ചു..ഇന്നു അടച്ചിട്ട മുറിയിൽ താമസിക്കുന്ന നമ്മൾ മറ്റുള്ളവരെ സഹായിക്കുന്നത് പോയിട്ട് അവരെ കുറിച്ച് അറിയാനും കൂടി താല്പര്യപെടുന്നില്ല… നമ്മൾ കുട്ടികൾ ആണ് നാളെ ഈ ലോകത്തെ നയിക്കേണ്ട യുവ തലമുറയായി വളരേണ്ടത് ഇന്നേ നമുക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിഞ്ഞാൽ നാളെയും അങ്ങനെ ചെയ്യാൻ മനസ്സുണ്ടാവും..

അതെ കൂട്ടുകാരെ നമുക്കും സഹായിക്കാം . എന്റെ ക്ലാസ്സിലെ ഷാഹിന അവൾക്കു ഒരു വീടില്ല അവളുടെ വാപ്പി ക്കും വയ്യാണ്ടിരിക്കയാണ്.. ഇന്നലെ ന്റെ അച്ഛനോട് അവൾക്കു വീട് വെച്ച് കൊടുക്കുന്ന കാര്യം പറഞ്ഞപ്പോൾ അച്ഛൻ എന്നോടു പറഞ്ഞു എന്നെ പോലെ കുറേ നല്ല മനസ്സുള്ള കുട്ടികൾ വിചാരിച്ചാൽ നടക്കുമെന്ന്… അപ്പോഴാണ് ഞാൻ ആലോചിച്ചത് ന്റെ കൂട്ടുകാരോട് കൂടി ഈ കാര്യം പറയാമെന്നു… കൂട്ടുകാരേ നമ്മൾ എല്ലാ ദിവസവും മിഠായി വാങ്ങിയും അല്ലാതെയും ചിലവാക്കുന്ന നാണയത്തുട്ടുകൾ ചേർത്തു വെച്ചാൽ നമുക്ക് നമ്മുടെ കൂട്ടുകാരിയെ സഹായിക്കാൻ കഴിയും… എല്ലാ കൂട്ടുകാരും എന്റെ കൂടെ നിൽക്കുമെന്ന് ഞാൻ കരുതുന്നു.. അതിനു വേണ്ടി ഞാൻ ആദ്യം തന്നെ ഹെഡ് മാസ്റ്റർ സർ ന്റെ കയ്യിൽ ന്റെ കയ്യിലുള്ള പൈസ കൊടുക്കുന്നു..

എന്റെ ഈ ഒരു ആശയം നിങ്ങളുടെ അടുത്തു എത്തിക്കാൻ എനിക്ക് അവസരം തന്നു എന്നെ പ്രോത്സാഹിപ്പിച്ച സർ നു നന്ദിയും പറയുന്നു…

മാളൂ പ്രസംഗം നിർത്തി എല്ലാവരും അത്ഭുതത്തോടെ മാളൂനെ നോക്കി നിന്നു പിന്നാലെ വലിയ കയ്യടിയും…. അവളുടെ ആശയം ഉൾക്കൊണ്ടു അന്ന് മുതൽ അവർ ഷാഹിന ടെ വീടിനു വേണ്ടി പൈസ ഒരുകൂട്ടി..

ഇന്നത്തെ ദിവസത്തിനു ഒരു പ്രേത്യേകത ഉണ്ട്.. ഇന്നാണ് ഷാഹൂന്റെ വീടിന്റെ താക്കോൽ മാറ്റം.. MLA ഒക്കെ വരുന്നുണ്ട്.. മാളൂ ഭയങ്കര ഒരുക്കത്തിലാണ്.. എല്ലാരും വല്ല്യ സന്തോഷത്തിലാ.. ഒരു കാര്യോം കൂടി ഉണ്ട് ഇപ്പൊ അവർ വേറെ 10 കുട്ടികൾക്ക് കൂടി വീട് വെച്ച് കൊടുക്കാനുള്ള തയ്യാറെടുപ്പിലാ.. കുറച്ചു നല്ല മനസ്സുള്ള സംഘടനകളും സഹായിക്കാൻ വന്നിട്ടുണ്ട്…

ന്റെ മാളൂ നീ ഒരുങ്ങിത് മതി ഒന്ന് വേഗം ഇറങ്ങുവോ… ശാമ പറഞ്ഞു…

അവൾ ഒരുങ്ങട്ടെ ശാമേ ഇത്തവണത്തെ സ്കൂൾ ലെ ബെസ്റ്റ് സ്റ്റുഡന്റസ് അവാർഡ്‌ കൂടി വാങ്ങാൻ പോകുവല്ലേ ന്റെ മാളൂ.. അപ്പൊ ഇത്തിരി കൂടുതൽ ഒരുങ്ങാം.. മുത്തച്ഛൻ പറഞ്ഞു

അങ്ങനെ പറഞ്ഞു കൊടുക്ക്‌ മുത്തൂ.. മാളൂ മുത്തച്ഛന്റെ കവിളില് പിടിച്ചു പറഞ്ഞു…

രചന: തുഷാര കാട്ടൂക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *