വേഴാമ്പൽ

Uncategorized

✍🏻 നക്ഷത്ര💕 തുമ്പി

“വാക പൂത്ത വഴിയേ “ക്കു മുൻപേ എഴുതി തുടങ്ങിയ നോവൽ ആണിത്, ഇടക്കാലത്ത് വച്ച് നിർത്തി കളഞ്ഞു പിന്നീട് വീണ്ടും എഴുതി തുടങ്ങുകയാണ്, വലിയ കഥയൊന്നും അല്ല ചെറിയ കഥ

എല്ലാവരുടെയും സപ്പോർട്ടും, പ്രാർത്ഥനയും വേണം

NB : ചെറിയ പാർട്ടുകൾ ആയിരിക്കും, ജോലി തിരക്ക് കാരണം സമയം കുറവാണ് എഴുതാൻ…

✍️നക്ഷത്ര തുമ്പി

ഹോട്ടൽ മുറിയിലെ വാതിലിൽ തുടരേ തുടരേ ഉള്ള മുട്ട കേട്ടാണ് ഞാൻ വാതിൽ തുറന്നതു നല്ല തലവേദന യും ഷീണവും കാരണം ഉറങ്ങി പോയത് 🥱 അറിഞ്ഞില്ല

വാച്ചിൽ സമയം നോക്കിയപ്പോൾ 12.30 ഈ നേരത്തു ഇതാരാണാവോ 🤔🤔

വാതിൽ തുറന്നപ്പോൾ 3 പോലീസ് കാര് അതിൽ ഒരു വനിതാ പോലീസും കൂടാതെ ഹോട്ടൽ മാനേജരും കൂടാതെ വേറെ 2 പേരും (അതിൽ ഒരാൾ ചെറുപ്പക്കാരൻ മറ്റേ ആളു ഇത്തിരി പ്രായം ചെന്ന ഒരു മനുഷ്യൻ ) അവരെ എനിക്ക് അറിയില്ല

പോലീസ് 1: എന്താടാ വാതിൽ തുറക്കാൻ നിനക്ക് ഇത്ര താമസം

ഞാൻ : എന്താ സർ ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു

പോലീസ് 2 : നിന്‍റെ ഉറക്കത്തിന്റെ കാര്യം ഒക്കെ ഞങ്ങൾക്ക് മനസിലായി

ഞാൻ : എന്ത് കാര്യം മനസിലായി ,നല്ല തലവേദന കാരണം ആണ് റൂം എടുത്തത് കിടന്നപ്പോൾ വേഗം ഉറങ്ങി അതാ ഡോർ തുറക്കാൻ ലേറ്റ് ആയതു

പോലീസ് 1: റൂം എടുത്തിട്ട് അനാശ്യസം കാണിച്ചിട്ട് നിന്നു പ്രസംഗിക്കുന്നോടാ

ഞാൻ : അനാശ്യ സ്യോ സർ എന്തൊക്കെ ആണ് പറയുന്നേ ഞാൻ എന്ത് അനാശ്യാസം ആണ് കാണിച്ചത്

പോലീസ് 2 : നിനക്ക് ഞാൻ പറഞ്ഞു താരാട്ടോ ചെറുപ്പക്കാരൻ : സർ ആ മുറിയിലേക്ക് കേറി നോക്ക് അവൾ ഇവിടെ തന്നെ ഉണ്ടാവും

ഞാൻ : ഡോ മര്യാദക്ക് സംസാരിക്കണം ഏതു അവള് ??? (ഞാൻ അവന്റെ നേർക്ക് കയ്യ് ചൂണ്ടി ആണ് പറഞ്ഞത്‌ )

പോലീസ് 1 : നീ ഫ്രണ്ട് നിന്നും മാറഡാ ഞങ്ങൾക്ക് ഇൻഫർമേഷൻ കിട്ടിട്ടാണ് വന്നത് ഞങ്ങൾ സെർച്ച് ചെയ്യട്ടെ അതും പറഞ്ഞു അവർ അകത്തേക്ക് കേറി പോലീസ് 1 : ഇത് പിന്നെ ആരാടാ നിന്‍റെ തള്ളയോ

ഞാൻ : ഏതു ???

റൂമിൽ മേശ ടെ അടുത്ത് ആയി നിലത്തു ഒരു പെൺകുട്ടി ചുരു ണ്ട് കൂടി ഇരിക്കുന്നുണ്ട് കണ്ണൊക്കെ കരഞ്ഞു വീർത്തു ഇരിപ്പുണ്ട് ദാവണി ആണ് വേഷം ബാഗ് മാറോടണച്ചാണ് ഇരിക്കുന്നത്

കൂടെ ഉണ്ടായിരുന്ന വനിതാ പോലീസ് നോട് അവളെ പിടിച്ചു എഴുനെല്പിക്കാൻ പറഞ്ഞു പോലീസ് കാരി അവളെ എന്‍റെ അടുത്ത് നിർത്തി

പോലീസ് 1 : ഇത് ആരാടാ നിന്‍റെ ഇത് പിന്നെ അനാശ്യാസ അല്ലേ ???

ഡോ ഇങ്ങോട്ട് വന്നേ (ഹോട്ടൽ മാനേജറിനോട് )

ഇവരിൽ ആരാണ് ആദ്യം വന്നത്

മാനേജർ : ആദ്യം സർ വന്നു റൂമിന്റെ കീ ആയി പോയി അതിനു ശേഷം ഈ കുട്ടി വന്നു ഈ സർ ന്‍റെ റൂം നമ്പർ എത്ര ആണെന്ന് ചോദിച്ചു ഞാൻ പറഞ്ഞു കൊടുത്തപ്പോൾ ഈ കുട്ടി അങ്ങോട്ട് പോയി (ഈ സമയം അവളും ഞാനും ഞെട്ടി അവൾ മാനേജറെ നോക്കുന്നുണ്ടായിരുന്നു )

അത്രേം അറിയുള്ളു സർ എനിക്ക്

പോലീസ് 1 : നീ റൂം എടുത്തിട്ട് ഇവളെ വിളിച്ചു പറഞ്ഞതാണെല്ലേ അതിന്റെ പുറകെ അവളും വന്നു എന്നിട്ട് 2 കൂടി എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട

ഞാൻ : സർ മര്യാദക്ക് സംസാരിക്കണം

പോലീസ് 2 : നിന്നോടൊക്കെ ഇത്രേം മര്യാദ മതി (ഈ സമയം ഒക്കെയും അവൾ കരച്ചിൽ തന്നെ ആയിരുന്നു )

ഞാൻ : സർ ഞാൻ പറയുന്നത് ഒന്ന് കേൾക്കു

പോലീസ് : എനിക്ക് ഒന്നും കേൾക്കണ്ട ബാക്കി ഒക്കെ നമുക്കെ സ്റ്റേഷൻ ഇൽ ചെന്നിട്ടു പറയാം S I സർ നോട് , കേട്ടല്ലോ

ഇവരെ 2 എണ്ണത്തിനേം പിടിച്ചു വണ്ടി കേറ്റു

(ഈ നേരം അത്രയും ആ ചെറുപ്പക്കാരൻ വശ്യം ആയി അവളെ നോക്കി ഇരിക്കേരുന്നു , )

പ്രായം ചെന്ന മനുഷ്യൻ : ഇത് കൊണ്ടൊന്നും നിന്നെ വെറുതെ വിടുമെന്ന് നീ കരുതണ്ടാടി ഇത് വെറും സാമ്പിൾ കരുതി ഇരുന്നോ നീ …

(അവളോടാണ് വാടാ പോകാം ചെറുപ്പക്കാരനോട് ) …

ചെറുപ്പക്കാരൻ : അന്ന് ഞാൻ നിന്‍റെ കയ്യിൽ പിടിച്ചപ്പോൾ നീ എന്‍റെ കവിളത്തു തന്ന സമ്മാനം ഞാൻ മറന്നിട്ടില്ല അന്ന് നിനക്ക് നല്ല നാക്കരുന്നല്ലോ ഇപ്പോ എന്താ ചെമ്പകശേരിയിലെ തമ്പുരാട്ടി കുട്ടി യെ അനാശ്യാസത്തിനു പോലീസ് പിടിച്ചപ്പോൾ നിന്‍റെ നാക്ക് എവിടെ പോയി( ഒരു പരിഹാസ രൂപേണ അവളുടേ ചെവിടെ അടുത്ത് ആണ് പറയുന്നേ അവൻ)

ഇതൊക്കെ കേട്ടിട്ടും അവൾ കണ്ണീർ സീരിയൽ നായികയെ പോലെ തിരിച്ചു ഒന്നും പറയാതെ കരഞ്ഞോണ്ടിരിക്കേരുന്നു

(ആരായിരിക്കും ഇവർ ഇവർക്ക് ഇവളായിട്ടു എന്താ ബന്ധം ചോദിച്ചു നോക്കാം) (അത്മ )

ഇത്രേം പറഞ്ഞു അവർ 2 പേരും പുറത്തേക്കു പോയി (അവർ ഞങ്ങളുടെ പുറകെ സ്റ്റേഷനിലേക്ക് വന്നിരുന്നു)

ഞങ്ങളെ പോലീസ് സ്റ്റേഷൻ ഇറക്കി ഒരു ബെഞ്ചിൽ കൊണ്ട് പോയി ഇരുത്തി

(അവരുടെ വർത്തമാനത്തിൽ S I വന്നിട്ടില്ലെന്ന് മനസിലായി )

ഞാൻ അവളോട് ചോദിച്ചു എന്താ നിന്‍റെ പേരു ,അവരൊക്ക ആരാണ് നിന്നെ ആരാണ് ആ റൂമിൽ കൊണ്ട് വന്നത്

അതിനു അവളുടെ മറുപടി കരച്ചിൽ തന്നെ ആയിരുന്നു

ഞാൻ : ഇങ്ങനെ കരഞ്ഞു ഇരുന്നാൽ ശരി ആവുന്നത് എങ്ങിനെയാണ് നീ എന്തെകിലും പറയു ഞാൻ ചോദിച്ചതിന്

അവൾ : കരഞ്ഞു കൊണ്ട് എന്നെ രക്ഷിക്കണം ഞാൻ എന്റെ പേരു ….. അത്രയും പറഞ്ഞു വന്നപ്പോളേക്കും ഒരു ജീപ്പ് വന്നു അതിൽ നിന്നും ഒരു പോലീസ് കാരൻ ഇറങ്ങി( S I ആണെന്ന് തോന്നുന്നു )

ആ പോലീസ് കാരൻ അകത്തേക്ക് വന്നു ,

ആരാടോ ഇവരൊക്ക ,

പോലീസ് 1: ഇപ്പൊ വസുന്ധര ഹോട്ടലിൽ നിന്നും റൈഡ് നിന്നും പിടിച്ചതാ

S I : ആണോ എന്നാൽ അവരെ ഇങ്ങോട്ടു വിളിക്കു

ഒരു പോലീസ് കാരൻ വന്നു ഞങ്ങളെ SI യുടെ റൂമിലേക്ക് കൊണ്ട് പോയി

ഞങ്ങളുടെ പുറകെ ആ ചെറുപ്പ കാരനും മറ്റേ അയാളും ഉണ്ടായിരുന്നു

(അവരെ കണ്ടപ്പോൾ SI സർ ചിരിച്ചിട്ട് എന്താ സർ ഇതുവഴി വല്ല അത്യവശ്യം ഉണ്ടോ ,

ഞങ്ങൾ ചുമ്മാ വന്നതാ ( ചെറുപ്പക്കാരൻ )

SI : ഇവരെ ആണോ ഇന്നു പിടിച്ചേ കണ്ടിട്ട് അധികം പ്രായം ഒന്നും ഇല്ലാലോ

,2 എണ്ണത്തിനും നിനക്കൊക്കെ എന്തിന്റെ കേടാണെടാ

ഞാൻ : സർ ഞാൻ പറയുന്നത് ഒന്ന് കേൾക്കു

ഞാൻ ചോദിക്കുന്നതിനു മാത്രം നീ ഉത്തരം തന്നാൽ മതി അല്ലാതെ നീ പറയുന്നത് മൊത്തം കേൾക്കാനല്ല ഞാൻ എവിടെ നിൽകുന്നത്

ഞാൻ : എന്നാൽ സർ ചോദിക്കു

നിന്‍റെ പേര് എന്താ :

അഭിമന്യു

നിന്റെയോ :

അവന്തിക

നിങ്ങൾ എന്തിനാ ഹോട്ടലിൽ റൂം എടുത്തത് നേരത്തെ പരിചയം ഉണ്ടോ

ഞാൻ : ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ സർ അവന്തു ന്‍റെ വീട്ടിൽ കല്യാണത്തിനു സമ്മതിക്കുന്നില്ല അത് കൊണ്ട് ഇവളെ വിളിച്ചിറക്കി കൊണ്ട് പോന്നു രാത്രി ആയതു കൊണ്ടാണ് ഹോട്ടലിൽ റൂം എടുത്തത് നാളെ രജിസ്റ്റർ മാര്യേജ് ചെയ്യാൻ ഇരിക്കേരുന്നു അപ്പോഴാ ഇവരു വന്നു ഇങ്ങോട്ടു കൊണ്ട് വന്നത്

(ഇത് കേട്ടു അവൾ ഞെട്ടി എന്നെ നോക്കുന്നൂണ്ട് ഞാൻ കണ്ണ് അടച്ചു കാണിച്ചു കൊടുത്തു )

S I : ഡി കൊച്ചെ ഇവൻ പറഞ്ഞതൊക്ക സത്യം ആണോ

ഞാൻ (ആത്മ ) ദൈവമേ ഇവള് സമ്മതിക്കോ

അവന്തിക എന്നെ നോക്കി അതെ എന്ന് തലയാട്ടി

ഞാൻ( അത്മ )രെക്ഷപെട്ടു

ഇത് കേട്ടു ഞങ്ങളെ ഇങ്ങോട്ടു കൊണ്ട് വന്ന പോലീസ് കാരും മറ്റേ 2 പേരും ഞെട്ടി നില്പുണ്ട്

S I : അങ്ങനെ ആണെകിൽ ഞാൻ രാവിലെ നിങ്ങളുടെ രജിസ്റ്റർ മാര്യേജ് നടത്തിത്തരാം നിങ്ങൾ ആ ബെഞ്ചിൽ വെയിറ്റ് ചെയ്യൂ

ഇപ്പോൾ ഞെട്ടിത് ഞങ്ങൾ 2 പേരും ആണ്

(തുടരും ) ക്ഷമിക്കുക

അപ്പോ തുടങ്ങട്ടെ

സ്നേഹത്തോടെ നക്ഷത്ര 💕തുമ്പി

രചന: നക്ഷത്ര💕 തുമ്പി

Leave a Reply

Your email address will not be published. Required fields are marked *