ഓഫീസിലെ തിരക്ക് പിടിച്ച ജോലിക്കിടെയാണ് ബാങ്കിൽ നിന്നും കാൾ വന്നത്…

Uncategorized

രചന: Binu Omanakuttan

ഹലോ സർ ഒരുമാസം കൂടി എന്ന് വീണ്ടും ആവർത്തിച്ചെങ്കിലും ജപ്തിനടപടികൾ എടുക്കാൻ പോകുകയാണെന്ന് പറഞ്ഞു അവർ കാൾ കട്ട് ചെയ്യുമ്പോ ആകെ തളർന്നു പോയിരുന്നു ഞാൻ.

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുറെ നേരം കംപ്യൂട്ടറിന്റെ മുന്നിൽ തലപുകഞ്ഞിരുന്നു.

എന്തും വരട്ടെ നേരിടുക തന്നെ. ഒരു സുഹത്തിനെ സഹായിച്ചതിന്റെ ഫലം എന്ന് കരുതി ദീർഘ നിഷ്യസമെടുത്ത് ഒന്നമർന്നിരുന്നു.

സമയം പോയതറിഞ്ഞില്ല. ഉച്ചക്കൊക്കെ ആരൊക്കെയോ കഴിക്കാൻ വന്നു വിളിച്ചത് ഓർമയുണ്ട്. മണി 5ആയപ്പോ ബാഗും എടുത്തു പാർക്കിങ്ങിലേക്ക് നടന്നു.

വീട്ടിലേക്ക് മടങ്ങുമ്പോ കയ്യിലെ ചെറിയൊരു കവറിൽ ഭാര്യക്കും കുട്ടികൾക്കും കഴിക്കാൻ വാങ്ങിക്കൊണ്ട് വരുന്നത് പതിവ് സംഭവം തന്നാണ്.

ഇന്നും അതാവർത്തിച്ചു.

നേർത്ത മഴപൊടിഞ്ഞിട്ടും ബൈക്ക് റോഡ് സൈഡിലേക്ക് ഒതുക്കാതെ തിടുക്കമിട്ട് ഓടുന്നത് വീട്ടിൽ എന്നെയും തിരക്കി മൂന്ന് പേരിരിപ്പുണ്ട് അവരോടൊപ്പം ഒന്നിച്ചു സമയം ചിലവഴിക്കാൻ വേണ്ടത്ര സമയം കണ്ടുപിടിച്ചിരുന്നു.

നനഞ്ഞ കൈ കോളിംഗ് ബെല്ലിൽ രണ്ടുവട്ടം അമർത്തി ഞെക്കിയെങ്കിലും അകത്തു ആരും കേട്ടില്ല. Tv ഇട്ടിട്ടുണ്ട് അതിന്റ ശബ്ദം വെളിയിൽ നന്നായി കേൾക്കാം.

നല്ല തണുപ്പുണ്ട്. കിടുകിടാ വിറച്ചു വെളിയിൽ നിൽപ്പ് തുടങ്ങിയിട്ട് കുറച്ചു നേരമായി. ഒടുവിൽ ജനാലക്കരികിലൂടെ അകത്തേക്ക് നോക്കിയതും ഒരു ചില്ലിനപ്പുറം മതിമറന്നരോടോ ഫോണിൽ സംസാരിക്കുകയാണ് ഭാര്യ. പെട്ടെന്ന് എന്നെ കണ്ടിട്ടാവണം അവൾ ഫോൺ താഴ്ത്തി വാതിലിലേക്ക് ഓടിയത്.

ഡോർ തുറന്നു അകത്തേക്ക് കയറിയതും അവളുടെ ചോദ്യവും പെട്ടെന്നായിരുന്നു മഴ കഴിഞ്ഞു വന്നാൽ പോരായിരുന്നോ. എവിടേലും കേറി നിന്നൂടാരുന്നോ.. !!

ഓ എന്നെ ആരേലും പൊക്കിയെടുത്തോണ്ട് പോയാലോ. എന്നെ തികഞ്ഞ സംശയം ആയോണ്ടാല്ലേ ഓഫീസ് വീട്ടുടനെ വീട്ടിൽ കയറുന്നെ.

അവളെന്തൊക്കെയോ പുലമ്പുന്നുണ്ട്. ഒന്നും കേൾക്കാത്തപോലെ ഞാൻ നടന്നു റൂമിലേക്ക് ചെന്നു. കുട്ടികൾ രണ്ടുപേരും നല്ല ഉറക്കത്തിലാണ്. ഇവരെന്താ നേരത്തെ ഉറങ്ങിയോ.. !! തോർത്തെടുത്ത് തല തോർത്തിക്കൊണ്ട് ഞാൻ പതിയെ പറഞ്ഞു.

ഊണ് മേശക്കരികിൽ ഏറെ നേരമായി അവൾക്ക് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട്. വിശന്നിട്ടു കണ്ണ് കാണാതെ വന്നപ്പോ ഞാൻ പാത്രത്തിലേക്ക് ചോറും കൂട്ടാനും വിളമ്പി…

ആരോടാണ് ഇത്രേം നേരം സംസാരിച്ചതെന്ന് ചോദിച്ചാൽ പിന്നെ വഴക്കാണ്… രണ്ടുമൂന്നു തവണ ആവർത്തിച്ചെങ്കിലും വീട്ടിൽ വഴക്ക് വേണ്ടെന്ന എന്റെ ചിന്ത അതിൽ നിന്നും എന്നെ പിന്തിരിപ്പിക്കുകയായിരുന്നു.

കട്ടിലിൽ കേശവും പാറുവും നല്ല ഉറക്കത്തിലാണ്. അവരുടെ അടുത്തേക്ക്‌ ഞാനും ചെന്നു കിടന്നു.

മുകളിൽ ശക്തിയായി കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് കുറെ നേരം നോക്കി എന്തൊക്കെയോ ചിന്തിച്ചു. അറിയാതെ കണ്ണുരണ്ടും നിറഞ്ഞഴുകിയിരുന്നു.

ഒരിടത്ത് വാനോളം സ്നേഹിച്ച പെണ്ണ് മറ്റാരുമായോ ബന്ധം തുടങ്ങിയിരിക്കുന്നു.. എന്നെ മടുത്തിരിക്കുന്നു.. മറ്റൊരിടത്ത് കുന്നോളം കടങ്ങൾ പെരുകി കാലിനടിയിലെ മണ്ണുൾപ്പെടെ പോകാൻ വെമ്പുന്നു.

*******

കോട്ടയത്തെ ഒരു സ്വകാര്യആശുപത്രിയിൽ ബൈക്ക് ആക്സിഡന്റായി അഡ്മിറ്റ്‌ ആയിരിക്കവെയാണ് മാളൂനെ ഞാൻ പരിചയപ്പെടുന്നത്. BSC നഴ്സിംഗ് കഴിഞ്ഞ് ട്രൈനിംഗ് ന്റെ ഭാഗമായി അവളെന്ന് അവിടെ ഉണ്ടായിരുന്നു.

ദിവസേനയുള്ള സന്ദർശനം അവിടെ ഒരു പ്രണയം പൂവണിയാൻ തുടങ്ങി. ഒഴിവു സമയങ്ങൾ ഉച്ചഭക്ഷണസമയങ്ങളിൽ അങ്ങനെ എപ്പോഴും എപ്പോഴും അവളെന്റെ അരികിലേക്ക് ഓടിയെത്തി.

എല്ലാം അവസാനിപ്പിക്കുവാനായിരുന്നു ആ ആക്സിഡന്റ് ഞാൻ സൃഷ്ടിച്ചത് പക്ഷെ അതൊരു പുതിയ വഴിത്തിരിവായിരുന്നു.

അന്നൊരു ഉച്ച സമയം അമ്മ ഭക്ഷണം കൊണ്ടുവരാൻ കുറെ വൈകി. നല്ല ഉറക്കത്തിൽ കിടന്നപ്പോഴാണ് നെറ്റിയിലെന്തോ തണുക്കുന്ന പോലെ തോനിയാണ് ഞാൻ കണ്ണ് തുറന്നത്. ഏതോ അമ്പലത്തിലെ പ്രസാദം നെറ്റിയിലിട്ട് തിരിഞ്ഞ് നടക്കുന്നവളെയാണ് ഞാൻ കണ്ടത്.

തന്റെ ചെറിയ ചെറിയ ജീവിതപ്രശ്നങ്ങളൊക്കെ കണ്ടനാൾ മുതൽ അവളോട് തുറന്ന് പറഞ്ഞിരുന്നു. അതായിരിക്കാം ഇപ്പൊ ഇങ്ങനൊക്കെ….

അമ്മ വന്നില്ലേ അപ്പുവേട്ട..

ഇല്ല…

വിശക്കുന്നുണ്ടോ…

ണ്ട് അമ്മ വരാതെ എങ്ങനെ..?

എന്റെ ചോറ് കഴിച്ചോ… ബാഗ് മുന്നിലേക്ക് നീട്ടി അവൾ പറഞ്ഞെങ്കിലും ഒടിഞ്ഞു തൂങ്ങി പ്ലാസ്റ്ററിട്ട കയ്യും കൊണ്ട് എങ്ങനെ കഴിക്കാൻ.. എന്നായിരുന്നു എന്റെ ചോദ്യം..

ഞാനെടുത്തു തരാം. ഗുളിക കഴിക്കണ്ടേ..

അവളുടെ അത്തരം പ്രവർത്തികളിൽ ഒരു അമ്മയെപ്പോലെ എന്നെ അവളിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചു. ഒരു പാത്രത്തിൽ നിന്ന് രണ്ടുപേർ കഴിച്ചു തുടങ്ങി. എപ്പഴോ ഒരു കുസൃതി തോന്നിയിട്ടാവണം എന്റെ നേർക്ക് വന്ന കൈ വിരലുകളിൽ ചെറിയൊരു കടി കൊടുക്കാൻ തോന്നിയത്. പെട്ടന്ന് ഡോർ തുറന്നു അമ്മ വന്നതും ഒരുമിച്ചായിരുന്നു. ചോറും പാത്രവുമായി വേഗം അവൾ പുറത്തേക്ക് പോയ്‌…

അവിടുന്നെന്റെ കാമുകൻ ജനിക്കുകയായിരുന്നു. ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തി പിറ്റേയാഴ്ച മാളൂട്ടിടെ വീട്ടിലേക്ക് അവളെയും ചോദിച്ചു ചെന്നു. പ്ലാസ്റ്റിക് കൊണ്ട് ചുവരുകൾ മറച്ച ഒരു കൂര. കണ്ടിട്ട് എന്റെ മനസ്‌ വല്ലാണ്ട് പിടഞ്ഞു.

ഇട്ട നൈറ്റി കുറെ ദിവസങ്ങളായി കഴുകാത്തതിന്റെ മുഷിട് ഗന്ധം നിറഞ്ഞ പടുവൃദ്ധയായ ഒരു സ്ത്രീ അവളുടെ അമ്മയായിരിക്കണം. അനിയൻ എന്നെ കണ്ടിട്ട് അന്തം വിട്ട് നിക്കുന്നു. കയ്യിൽ മണ്ണും ചെളിയും ഒക്കെ പറ്റിയിട്ടുണ്ട്. പുള്ളി എന്തോ കളിയിൽ ആയിരുന്നെന്നു തോന്നി.

കുടിക്കാൻ തന്ന ചായ ഗ്ലാസിൽ തേയിലക്കറകൊണ്ട് കറുത്തിരുന്നു.

ഞാൻ ഇറങ്ങട്ടെ സംസാരിച്ചു സമയം പോയതറിഞ്ഞില്ല. കയ്യിൽ കെട്ടിയ വാച്ചിലേക്ക് നോക്കി ഞാൻ പറഞ്ഞു. അത് കേട്ട് ആ അമ്മ ഒന്ന് തലയാട്ടുക മാത്രമാണ് ചെയ്തത്.

അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോ ആ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾക്കറിയാം ആ വീട്ടിൽ വന്നു തന്നെ കണ്ടാൽ അതോടെ മതിയാകുമെന്ന്. വിദൂരതയിലേക്ക് അവളെന്നെ നോക്കിയിരുന്നു. ഫോണിലേക്ക് ഒന്ന് വിളിക്കുക പോലും അവൾ ചെയ്തില്ല.

രണ്ട് ദിവസം കഴിഞ്ഞു എന്റെ ഫോൺ കോളിന്റെ ഫസ്റ്റ് റിങ് കേട്ടപ്പോ തന്നെ അവൾ അറ്റൻഡ് ചെയ്തിരുന്നു. എന്നിട്ടൊരു കരച്ചിലും..

അന്ന് കാൾ കട്ടാവും മുൻപ് അവളോട് ഞാൻ പറഞ്ഞിരുന്നു എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും എന്ന്…

അതിപ്പോഴും ഞാൻ തുടരുന്നു. പക്ഷെ അവൾ…

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മനസിലെ ഓർമ്മകൾ എന്നെ വീർപ്പു മുട്ടിച്ചുകൊണ്ടേയിരുന്നു. എപ്പഴോ വന്നവൾ അരികത്തു കിടന്നു…

ഏട്ടാ… അവളെന്നെ പതിയെ വിളിച്ചു. ആദ്യം ഞാൻ എന്നെയല്ലെന്ന് കരുതി ഞാൻ മിണ്ടാതെ കിടന്നു വീണ്ടും കുലുക്കിയുണർത്തിക്കൊണ്ടവൾ വിളിച്ചു.

മ്മ് എന്താ… കടുപ്പിച്ചായിരുന്നു എന്റെ ശബ്ദം.

എന്നോട് ദേഷ്യം ഉണ്ടോ ഏട്ടാ…?

എന്തിന്… !! അതിന് നീ തെറ്റൊന്നും ചെയ്തില്ലല്ലോ.. ഒക്കെ ചെയ്തു കൂട്ടിയത് ഞാനല്ലേ. അപ്പൊ ഇതൊക്കെ ഞാൻ അനുഭവിക്കണം… അത്രയും പറഞ്ഞു ഞാൻ വീണ്ടും നിശബ്ദനായി.

മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ ശബ്ദം മാത്രം റൂമിൽ നിറഞ്ഞിരുന്നു. ഒരു പ്ലാസിക് കവറിൽ നിന്ന് അവളെന്തോ എടുക്കുന്നതറിഞ്ഞാണ് ഞാൻ പെട്ടന്ന് അങ്ങോട്ട് നോക്കിയത്.

മുന്നിലേക്ക് നീട്ടിയ പണത്തിന്റെ കെട്ട് കണ്ടു ഞാൻ ഞെട്ടി.

എവിടുന്നു നിനക്കിത്രയും പണം.?

ഞാൻ ചെയ്ത ജോലിയുടെ.

അടുത്ത ചോദ്യം നീയെന്ത് ജോലിയാണ് ചെയ്തത് എന്ന് എന്റെ മുഖം നോക്കിയാണ് അവൾ മനസിലാക്കിയത്.

ഏട്ടാ ഏട്ടൻ എന്നെ ഏട്ടനേക്കാളേറെ സ്‌നേഹിക്കുന്നില്ലേ ആ ഞാൻ മറ്റൊരാളുടെ സ്നേഹം ആഗ്രഹിക്കുവോ… അതിനെനിക്ക് കഴിയുവോ..?

എന്റെ പൊന്നുമക്കളെ വിട്ട് മറ്റൊരാളോടൊപ്പം എനിക്ക് പോകാൻ കഴിയുവോ..

അവളുടെ മറുപടികളിൽ ഞാൻ വിറച്ചിരുന്നു.

Phone Medicare നെ ആവശ്യമുണ്ട് എന്നൊരു വാർത്ത കണ്ടാണ് ഞാൻ അവരെ ബന്ധപ്പെട്ടത്. വിളിച്ചു കാര്യം ചോദിച്ചപ്പോ ഭ്രാന്തനായൊരു യുവാവിനെ ഫോണിൽ വിളിച്ചു സംസാരിക്കുക. എന്തോ പുള്ളിയെ ആരോ വൃത്തിക്ക് ഇസ്തിരിയിട്ടു അങ്ങനെ വട്ടായി പോയതാ.. അവൾ മന്ദഹാസത്തോടെ പറഞ്ഞു ഇക്കാലമല്ലേ അതിനും പണം ചിലവാക്കി ഡോക്ടർ കണ്ടുപിടിച്ചൊരു മരുന്നായിരുന്നു ഞാൻ. അവരുടെ ആവശ്യം അയാൾക്ക് താല്പര്യമുള്ളപ്പോഴൊക്കെ സംസാരിക്കുക പിണങ്ങുക ഒക്കെ ചെയ്യാനാണ് പിന്നെ റിയാൽ ആയിട്ട് അയാൾക്ക് തോന്നണം അതിനാണ് ഏട്ടനിൽ നിന്ന് ഞാൻ ഇത്രയും അകലം പാലിച്ചത്. അയാളുടെ രോഗം പകുതിയോളം മാറി…. അവർക്ക് ആവശ്യം പോലെ ഉള്ളതും പണം നമുക്ക് ഇല്ലാത്തതും പണം

നാളെപ്പോയി ആധാരം തിരിച്ചെടുക്കണം എന്നവൾ പറഞ്ഞവസാനിച്ചപ്പോൾ കുറ്റബോധം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു എന്റെ പാതിയെ ഒരു നേരമെങ്കിലും സംശയിച്ചതിൽ ഞാൻ അവളോട് മാപ്പ് പറയുമ്പോഴും അവളെന്നെ നെഞ്ചോട് ചേർത്ത് ആശ്യസിപ്പിച്ചിരുന്നു…..

രചന: Binu Omanakuttan

Leave a Reply

Your email address will not be published. Required fields are marked *