രണ്ടാങ്ങളന്മാർക്ക് ഒരേയൊരു പെങ്ങളാണ്…

Uncategorized

അവളൊരു പെണ്ണാണ്…..

രചന: ഫസ്ന സലാം

‘വാപ്പി …ഇനിയും. എന്നെയാ വീട്ടിലേക് പറഞ്ഞയക്കല്ലേ വാപ്പി.. അവരുടെ കുത്തുവാക്കും പരിഹാസവും കേട്ടു മടുത്തു..വാപ്പി എനിക്കങ്ങോട്ട് പോണ്ട വാപ്പി ‘…

നസീമ അവളുടെ വാപ്പ.. റഷീദിന്റെ … കാലിൽ വീണു കേണു പറഞ്ഞു…

‘നീയിതന്നെ പറഞ്ഞൊണ്ടിരുന്നാലെങ്ങനാ…നസീ .. ഷാഫി ന്റെ നിക്കാഹ് കഴിഞ്ഞു… ഷഫീക്കിനും കൂടി പെണ്ണു ശരിയായാ രണ്ടു കൂട്ടരുടെയും കല്യാണം ഒരു പന്തലിൽ നടക്കും… അതു കഴിഞ്ഞുള്ള കാര്യന്നു ആലോയ്ച്ചു നോക്ക് നീയ്യ്..

ഭർത്താവ് മ രിച്ചു… രണ്ടു കുട്ട്യോളായ നീ നാത്തൂൻന്മാരുടേം.. ആങ്ങളാർടേം ഇടയിൽ ഒരധികപറ്റായി… ജീവിക്കണതു… അതൊക്കെ ആലോചിച്ചിട്ടല്ലേ… ഞാനും ഉമ്മിയും നിന്നെ അങ്ങോട്ടേക്ക് വിടണത്.. ഇപ്പൊ തന്നെ ഭർത്താവ് മരിച്ച നീ വീട്ടിലുണ്ടന്നറിഞ്ഞിട്ട് തന്നെ… ഷാഫി ന്റെ പെണ്ണു വീട്ടുകാർക്കെന്തോ വല്ലയ്ക യുണ്ട്..

നിന്നെ അവരൊഴിവാക്കിയാലും… നിന്റെ മക്കൾ രണ്ടും അവള്ടെ ചോ രയല്ലേ… കുട്ട്യോളോടെങ്കിലും സ്നേഹം കാണുമല്ലോ…

വാപ്പിക്കൊപ്പം… അവള്ടെ ഉമ്മി സൈനബയും… പറഞ്ഞു…

രണ്ടാങ്ങള ന്മാർക്ക് ഒരേയൊരു പെങ്ങളാണ് നസീമ.. അവരുടെ കുടുംബത്തിൽ… ആറ്റു നോറ്റുണ്ടായ പെൺകുട്ടിയായത് കൊണ്ട് താഴത്തും തലയിലും വെക്കാതെയാണവളെ വളർത്തിയത്…

ചെറുപ്പം മുതലേ എല്ലാവരുടെയും സ്നേഹം… അവൾക്ക് ആവോളം ലഭിച്ചിരുന്നു.. പഠിക്കാൻ മിടുക്കിയായിരുന്നു നസീമ .. അവളെ കാണാനും നല്ല മൊഞ്ചായിരുന്നു…

അതുകൊണ്ട് … പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോ തന്നെ … കല്യാണക്കാര് വന്നു തുടങ്ങി…പെണ്ണിന് മൊഞ്ച് കൂട്യ നേരം ന്നു പറഞ്ഞാൽ . അവള്ടെ മധുര പതിനേഴിന്റെ നേരാണ്..

അതു കഴിഞ്ഞാൽ അവള്ടെ ഭംഗിയൊക്കെ കണക്കാ .ആ നേരത്തവളുടെ കല്യാണം നടത്തണം .

കുടുബത്തിലെ കാരണവന്മാരുടെ സ്ഥിരം പല്ലവിയാണിത്… അതു കേട്ട… റഷീദും ഭാര്യ സൈനബയും മോൾടെ കല്യാണം..പ്ലസ് വൺ കഴിഞ്ഞപാടെ നടത്തി…

നസീമയുടെ… ഭർത്താവ് ഷഹീദ് ഗൾഫിലായിരുന്നു

കല്യാണം കഴിഞ്ഞിട്ടും പഠിപ്പിക്കുമെന്ന ഉറപ്പിൻന്മേൽലാണ്… അവളും വിവാഹത്തിന് സമ്മതിച്ചത്…

പക്ഷെ വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോഴേക്കും നസീമ ഗർഭിണിയായി… അതോടു കൂടി…. അവള്ടെ സ്വപ്‌നങ്ങളെല്ലാം ചിറകറ്റു വീണു ..

എന്നാലും… കുഞ്ഞു പിറന്നതോടെ… അവള്ടെ വിഷമങ്ങളെല്ലാം മാറി…

ആയിടക്കാണ്.. ഷഹീദ്… ഗള്ഫിലൊരു പുതിയ ബിസിനസ്‌ തുടങ്ങുന്നത്… ബിസിനസ്സിലേക്കെന്നും പറഞ്ഞു അവള്ടെ സ്വർണ്ണമെല്ലാം വിറ്റു …

രണ്ടു വർഷം ബിസിനസ്‌ കുഴപ്പമില്ലാതെ മുന്നോട്ട് പോയി… അതിനിടയിൽ നസീമ ഒരാൺ കുഞ്ഞിന് കൂടി ജന്മം നൽകി..

ജീവിതമങ്ങനെ കുഴപ്പമില്ലാതെ മുന്നോട്ടു പോയി കൊണ്ടിരിക്കുമ്പോഴാണ്… വിധി ആക്സിഡണ്ടിന്റെ രൂപത്തിൽ… ഷഹീദിന്റെ ജീവൻ കവർന്നെടുക്കുന്നത്..

നസീമക്കതു താങ്ങാവുന്നതിലുമപ്പുറമായിരുന്നു… ഈ രണ്ടു പൈതലുകളെയും കൊണ്ട് താനിനിയെങ്ങനെ ജീവിക്കും.. പക്ഷെ ഷഹീദ് ന്റെ ഉമ്മയും വാപ്പയും പറഞ്ഞു… അവരിവിടെ നിൽക്കട്ടെ..ഇതാണ് അവര്ടെ വീട് . ഞങ്ങള് നോക്കിക്കോളാം ന്ന്..

കുറച്ചു ദിവസൊക്കെ കുഴപ്പല്ലാതെ പോയി… പിന്ന..പിന്നെ ചെറിയ ചെറിയ പ്രശ്നങ്ങൾ മുള പൊട്ടി തുടങ്ങി…

ഷഹീദ് ന്റെ അനിയന്റെ ഭാര്യമാർക്കെല്ലാം നസീമയോടും അവള്ടെ മക്കളോടും വിരോധം തോന്നി തുടങ്ങി….തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയലും കളിയാക്കലും പതിവാക്കി .. ഒരു പരിധി വരെയവൾ സഹിച്ചു…

സ്വന്തം മക്കൾക്ക് മനസ്സമാധാനത്തോടെ ഒരു ബിസ്ക്കറ്റ് പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥ… എന്നാലും എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി മക്കൾക്കു വേണ്ടി അവളാ വീട്ടിൽ നിന്നു…

ഒടുവിൽ എന്തോ വാക്ക് തർക്കമുണ്ടായപ്പോൾ ശഹീദിന്റെയുമ്മ അവള്ടെ മുഖത്തു നോക്കി പറഞ്ഞു… നിന്റെ പിടിപ്പു കേടു കൊണ്ടാണ് എന്റെ മോൻ മരിച്ചതെന്ന്… വന്നു കയറിയ പെണ്ണുങ്ങൾ നന്നായാലേ ആ കുടുംബത്തിന് നല്ലത് വരൂ ന്ന്…

അതും കൂടെയായപ്പോൾ നസീമ പിന്നെയവിടെ ഒരു നിമിഷം പോലും നിന്നില്ല… മക്കളെയുമെടുത്തു കൊണ്ട് നേരെ അവള്ടെ വീട്ടിലേക്ക് പോയി..

അവിടെയും ഇപ്പറഞ്ഞത് പോലെ ആദ്യം നല്ല സ്നേഹമൊക്കെയായിരുന്നു… പിന്നെ പിന്നെ… അവിടെയുള്ളോർക്കും… അവളും മക്കളും കണ്ണിലെ കരടായി മാറി … അതു വരെ… സ്നേഹത്തോടെ നസീ ന്ന് വിളിച്ച ആങ്ങളമാർ…അവളോട് മിണ്ടാതെയായി അവള്ടെ മുഖത്തു പോലും നോക്കാതെയായി…

സ്വന്തം വാപ്പയും ഉമ്മയും കൂടെ അകറ്റി നിർത്തിയതോടെ… നസീമ തീർത്തും ഒറ്റ പ്പെട്ടു…

അവൾ ചെറിയൊരു എഴുത്തുകാരി കൂടിയായിരുന്നു..

അവള്ടെ എല്ലാ സങ്കടങ്ങളും വേദനകളും തൂലികയിൽ നിന്നുമുതിർന്നു വീഴുന്ന ഓരോ അക്ഷരങ്ങളോടും പങ്ക് വെച്ചു… ഫേസ്ബുക്കിൽ അത്യാവശ്യം വായന ക്കാരുള്ള എഴുത്തു കാരി യായി മാറിയിരുന്നു അവൾ …

അവളും കൂടി അംഗമായ ഫേസ്ബുക് കൂട്ടായ്മ ഒരു പാട് ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടായിരുന്നു… അതവളുടെ ശ്രദ്ധയിൽ പെട്ടു… അതിനെല്ലാം ചുക്കാൻ പിടിക്കുന്ന ആ ഗ്രൂപ്പിലെ അഡ്മിനോട്‌ ഇൻബോക്സിൽ പോയി തന്റെ വിഷമങ്ങളെല്ലാം പങ്കു വെച്ചു…

എനിക്കിനി ജീവിക്കണ്ടാ ന്നും ഈ മക്കളെയോർത്തിട്ടാണിത്രേം കാലം പിടിച്ചു നിന്നതെന്നും… ഞാൻ ആത്മഹത്യ ചെയ്യാൻ പോവുക യാണെന്നും അദ്ദേഹത്തോട് പറഞ്ഞു…

അതുകേട്ട അയാൾ… നസീമയോട്… സമാധാനപൂർവ്വം കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലന്നും നിന്റെ മക്കൾക്ക് വാപ്പയെ മാത്രമെ നഷ്ടപ്പെട്ടിട്ടൊള്ളൂ ഉമ്മയെ കൂടി നഷ്ടപ്പെടുത്തരുതെന്നും പറഞ്ഞു..

ഇവിടെ ജീവിക്കാൻ അവർക്കെന്ന പോലെ നിനക്കും അവകാശമുണ്ട്… നിന്റെ ഭർത്താവ് മരിക്കാൻ കാരണം നീയല്ല…ആയുസ്സിന്റെ കണക്ക് ഓരോ ഉടലിലും ഉടയോൻ എഴുതി വെച്ചിട്ടുണ്ട്…

അവഗണിക്കുന്നവരുടെ മുന്നിൽ അന്തസ്സോടെ ജീവിക്കണമെന്നും അവിടെയാണ് നിന്റെ വിജയമെന്നും അയാളുണർത്തി…

അതു കേട്ടതോടെ നസീമയുടെ മനസ്സൊന്നു തണുത്തു… ഉടനെ തന്നെ… ഫേസ്ബുക് കൂട്ടായ്മയുടെ നേതൃത്വത്തിൽ… അവൾക്കൊരു തയ്യിൽ മെഷീൻ വാങ്ങി കൊടുത്തു…

ഇപ്പൊ നസീമ… അത്യാവശ്യം പണം സമ്പാദിക്കുന്നുണ്ട്.. ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിന്നു കൊണ്ട് തന്റെ മക്കള്ടെ ആവിശ്യങ്ങളെല്ലാം നിറവേറ്റുന്നുണ്ടവൾ….

…’ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ… ഒരാളുടെയും മുന്നിൽ കൈ നീട്ടാതെ അഭിമാനത്തോടെ ജീവിക്കണമെങ്കിൽ… അവർ സ്വയം പര്യാപ്തരാവുക തന്നെ വേണം ..സ്വന്തമായൊരു ജോലി വേണം…

അതിനാദ്യം വേണ്ടത്…വിദ്യാഭ്യാസമാണ്… അവരുടെ ഈ അവകാശത്തെ ഹനിക്കാതിരിക്കൂ… അവരെല്ലാം പഠിക്കട്ടെ… പഠിച്ചു പഠിച്ചു.. സ്വയം പര്യാപ്‌തരാവട്ടെ…. ‘

രചന: ഫസ്ന സലാം

Leave a Reply

Your email address will not be published. Required fields are marked *