മറ്റൊന്നിനേക്കാളേറെ ഒരുപെണ്ണ് ഒരാണ്ണിൻറ്റെ സ്നേഹവുംപരിലാളനയുമാണ് ആഗ്രഹിക്കുന്നത്….

Uncategorized

രചന: Dhevayavanika Devu

“നിന്നക്കു പോവാറായില്ലേ മീനൂ ഇനീ വൈകിയാൽ ലാസ്റ്റ് ബസ്സുംപോവും”

അയാളുടെ മടിയിൽ അലസമായി കിടക്കുന്ന അവളെ അയാളെ നോക്കി കൊണ്ടു പറഞ്ഞു.

” മ്…കുറച്ചു നേരംകൂടി കെടക്കട്ടേ സാർ ഞാൻ …! പൊക്കോളാം..!”

അവൾ അയാളുടെ മടിയിൽ കണ്ണുകൾ മുറുക്കിയടച്ച് മുഖംപുഴ്ത്തികൊണ്ടു പറഞ്ഞു.

അയാൾ അവളുടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അവളുടെ നെറുകയിൽ തലോടി.

അല്പംകഴിഞ്ഞ് ബാഗുമെടുത്ത് ശാന്തമായി നടന്നു പോകുന്ന അവളെ തൻറ്റെ കണ്ണിൽ നിന്നു മറയുന്നതുവരേ അയാൾ നോക്കി നിന്നു.

“ചീ തേവിടിശീ എന്നുംഈ മൂവായിരംഓവ കൊണ്ടുവന്നിട്ട് എന്താടീ കാര്യം..!?”

ആഞ്ഞു വീശിയ അയാളുടെ തഴംബുള്ള കൈകൾ ചെകിടിൽ പതിച്ചതുകൊണ്ട് കണ്ണിൽ നിന്ന് പൊന്നീച്ച പറന്നുപോകുന്ന വേദനതിൽ ഒരു മൂളക്കംപോലേയാണ് അവളത് കേട്ടത്.

അയാളുടെ കുത്തുവാക്കുകൾ തുടർന്നുകൊണ്ടിരുന്നു.

“ആ ബസ്സ് സ്റ്റാൻറ്റിലെങ്ങാനുംപോയി നിന്നാൽ ദിവസോംരണ്ടായിരോ മുവായിരോ ഇണ്ടാക്കാം..!

ഒരാളെ തന്നെ വച്ചോണ്ടിരുന്നാ തന്തയില്ലാത്ത ഈ കൊച്ചിന് ആര് ചിലവിന് കൊടുക്കും…!?

പതിവു പല്ലവി കേട്ടുകൊണ്ടു അവൾ എഴുന്നേറ്റു.വേദനമറന്ന് കരഞ്ഞു കീറുന്ന കുഞ്ഞിനെ എടുത്തു നിലത്തിരുന്നുകൊണ്ടു പാൽ കൊടുത്തു.

ഒന്നുമറിയാത്ത ആ കുഞ്ഞ് അവളുടെ ഉണങ്ങിയൊട്ടിയ മാറിടത്തെ വലിച്ചുകുടിച്ചുകൊണ്ട് സുരക്ഷിതനെന്നപോലെ കിടന്നു.

മറ്റൊന്നിനേക്കാളേറെ ഒരുപെണ്ണ് ഒരാണ്ണിൻറ്റെ സ്നേഹവുംപരിലാളനയുമാണ് ആഗ്രഹിക്കുന്നതെന്ന് അയാൾക്ക് ഏതു ഭാഷയിലാണ് പറഞ്ഞു കൊടുക്കേണ്ടതെന്ന് അവൾക്ക് അപ്പോഴുംഅറിയില്ലായിരുന്നു.

അമ്മയുടെ രണ്ടാമത്തെ ഭർത്താവായ ഇളയച്ഛൻറ്റെ കാമഭ്രാന്തിൽ നശിച്ചുപോയ ജീവിതം.

ഒടുവിൽ പതിനേഴാംവയസിൽ അയാളുടെ കുഞ്ഞിന് ജന്മംനല്കിയപ്പോൾ അയാളുംലോകവുംഅവൾക്ക് പിഴച്ചുപെറ്റവൾ എന്ന പേരുംനല്കി.

ഒരിക്കൽ ഇളയച്ഛൻ സെക്ക്യൂരിറ്റിയായി ജോലിചെയ്യുന്ന എസ്റ്റേറ്റിലെ മുതലാളിയുടെ മകൻറ്റെ പണക്കാരനായ ഒരു സുഹൃത്തിനു വേണ്ടി അയാൾ അവളെ അവിടേയ്ക്ക് കൊണ്ടുപോയി.

പ്രണയ നൈരാശ്യകാരണംആകേ തകർന്നുപോയിരുന്ന നന്ദു എന്ന നന്ദകുമാറിൻറ്റെ വിഷാദ മനസ്സിനെ മാറ്റാൻ വേണ്ടിയാണ് കൂട്ടുക്കാരെല്ലാംചേർന്ന് അയാളെ ആ മലയോര എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് കൂട്ടികൊണ്ടുവന്നത്.

ഒരു വാഹനാപകടത്തിൽ മരണപ്പെട്ടതായിരുന്നു അയാളുടെ അതീവ സുന്ദരിയായ കാമൂകീ.

അന്ന് അയാൾക്കു കാഴ്ചവയ്ക്കാൻ വേണ്ടിയാണ് ഇളയച്ഛൻ അവളെ അവിടേയ്ക്ക് കൂട്ടികൊണ്ടുപോയത്.

അയാളെ ഒരുപാടു നിർബന്ധിച്ചാണ് അവൾക്കരികിലേക്ക് പറഞ്ഞുവിട്ടത്.

അയാളുടേത് അതി തീർവ്വമായ പ്രണയമായിരുന്നു.അതുകൊണ്ട് കാമൂകിയുടെ ഓർമകൾ അയാളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

അവൾ അടുത്തു വന്നപ്പോൾ തൻറ്റെ മരണപ്പെട്ട പ്രണയിനിയെ ആണ് അയാൾക്ക് ഓർമവന്നത്. ആദ്യമൊക്കെ അവളെ ഒന്നു നോക്കാൻ പോലുംഅയാൾക്ക് തോന്നിയില്ലായിരുന്നു.

പക്ഷേ നിഷ്കളങ്കത നിറഞ്ഞ ഒരു ചെറിയ പെൺക്കുട്ടിയുടെ ഭയന്നരണ്ട മുഖംഅയാളിൽ മാറ്റങ്ങൾ വരുത്തി.

അടിച്ചുംഭയപെടുത്തിയുമാണ് അവളെ അങ്ങോട്ടു കൂട്ടികൊണ്ടുവന്നിരിക്കുന്നതെന്ന് അവളുടെ മുഖത്തെ പാടുകളിൽ നിന്ന് വ്യക്തമായിരുന്നു.

ആദ്യമായി പുറംലോകംകാണുന്ന ഒരു പെൺക്കുട്ടിയുടെ മുഖത്തെ ഭയഭാവങ്ങൾ അയാൾക്ക് മനസ്സിലായിരുന്നു.

രണ്ടു പകലും ഒരു രാത്രിയും അവൾ അയാൾക്കരികിലുണ്ടായിരുന്നു.അവളെ അറിയാൻ ആ ചുരുങ്ങിയ മണിക്കൂർകൾ തന്നെ അയാൾക്ക് അതികമായിരുന്നു.

ശാന്തവുംസൗമ്യവുമായ തൻറ്റ കാമൂകിയേ പോലേ തന്നെ സുന്ദരിയായിരുന്നു അവൾ.പിന്നെ അയാൾക്കവളോട് നിറഞ്ഞ ആവേശമായിരുന്നു.

അവൾക്ക് അയാളോട് കടുത്ത ആരാധനയാണ് തോന്നിയരുന്നത്.ഒരാൾ തൻറ്റെ ശരീരത്തെ ആദ്യമായി പ്രണയത്തോടെ സ്പർശിക്കുന്നു.

അവൾ മിണ്ടാതിരുന്നു..ഒരു അനുസരണയുള്ള കുട്ടിയേ പോലേ ആശ്ചര്യത്തോടെ അയാളെ അവൾ നോക്കി കൊണ്ടിരുന്നു.

മദ്യവുംബീഡിയുംമണക്കുന്ന തൻറ്റെ രണ്ടാന്ച്ഛൻറ്റേയോ മാംസംകാർന്നു തിന്നുന്ന നരബോജികളായ പുരുഷ വർഗത്തിൻറ്റെ വെറി പിടിച്ച നായാട്ടായിരുന്നില്ല അവൻറ്റെ സ്പർശനങ്ങൾക്ക്.

അവയവളെ കാർന്നുതിന്നുന്ന ആവേശമായിരുന്നില്ല അയാൾക്കവളോട്.

അന്ന് കൊച്ചുമുതലാളി പ്രതിഫലമായി അതിന് അയ്യായിരംരൂപയുംനല്കീ.

അതായിരുന്നു അവളുടെ ജീവിതത്തിലെ ആദ്യത്തെ സംബാദ്യം തൻറ്റെശരീരംവിറ്റുണ്ടാക്കിയ ആദ്യത്തെ സംബാദ്യം.

നാളുകൾക്ക് ശേഷംഅവളുടെ കുഞ്ഞിന് കലശലായ വയറിളക്കംപിടിപ്പെട്ടു കുട്ടിയേ ആശുപത്രിയിൽ കൊണ്ടുപോകാൻ പൈസ ഇല്ലാതായപ്പോൾ അവൾ എസ്റ്റേറ്റിലേക്കോടീ.

അന്ന് അവിടെ മുതലാളി ഉണ്ടായിരുന്നില്ല.പകരംഅവധി ദിവസങ്ങൾ ആഘോഷിക്കാൻ വന്ന നന്ദുവുംമറ്റും അടങ്ങുന്ന മകൻറ്റെ സുഹൃത്തുക്കളായിരുന്നു അവിടെ ഉണ്ടായിരുന്നത്.

മുതലാളിയെ കാണാത്തതുകൊണ്ടു മടങ്ങി പോകാൻ നിന്ന അവളെ അവരിൽ ചിലർ തിരികെ വിളിച്ചു.

അവർക്കവളെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. അവർ നാലഞ്ചുപേരുണ്ടായിരുന്നു.

“ഡീ പെണ്ണേ കാശു വേണേൽ ഞങ്ങൾ തരാടീ..നീ ഇപ്പോ ഇവിടെ നില്ക്ക് വൈകീട്ട് പോകാം..ഞങ്ങൾ നാലഞ്ചുപേരുണ്ട്..”!

അതിലൊരാൾ അവളോട് കാമംകലർന്നി നോട്ടത്തിൽ പറഞ്ഞു.

വേറെ വഴികളൊന്നുമില്ലാതെ അവൾ മൗന സമതത്തോടെ ഒന്നുംമിണ്ടാതെ അകത്തേക്കു കയറി. സുഖമില്ലാതെ കിടക്കുന്ന തൻ മകൻ മാത്രമായിരുന്നു അപ്പോൾ അവളുടെ മനസ്സിൽ.

ഇതൊന്നുംഅറിയാതേ നന്ദു ടറസ്സിൽ നിന്ന്കൊണ്ട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എല്ലാവരുടേയുംആവശ്യങ്ങൾക്ക്അവൾ വഴങ്ങി കൊടുത്തു.

നന്ദുഫോൺ ഓഫ് ചെയ്ത് താഴേക്കു വന്നപ്പോൾ ഒരു വെളുത്ത ബഡ്ഷീറ്റ്മാത്രംപുതച്ച് കട്ടിലിൽ കിടക്കുകയായിരുന്നു അവൾ.

ഒന്ന് എഴുന്നേൽക്കാൻ പോലുമാവാത്തവിധംഅവശയായിരുന്നു അവൾ.അയാളെ കണ്ടതുംഅവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.

അവളെ ആ സാഹചര്യത്തിൽ കണ്ടപ്പോൾ അയാളുടെ നെഞ്ചിൽ നീറ്റലാണ് ഉണ്ടായത്.

അനുകംബയുംഒന്നായി തീർന്നപ്പോൾ അവളോട് തോന്നിയ പ്രണയവുമാണ് അയാളിൽ അപ്പോൾ ആ നീറ്റലുണ്ടാക്കിയത്.

അതുകൊണ്ടാണ് താൻ മനസ്സുകൊണ്ടുംശരീരംകൊണ്ടുംഅനുഭവിച്ച അവളെ ആ കിടക്കയിൽ കശക്കിയെറിഞ്ഞ ഒരു പൂപോലേ കണ്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചതും.

മാനംവിറ്റ് കഴിയുന്ന വെറുമൊരു തെരുവുപെണ്ണല്ല അവളെന്ന് അയാൾക്കറിയാമായിരുന്നു എന്നതായിരുന്നു സത്യം

അയാൾ അവൾക്കരികിലേക്ക് നടന്നു ചെന്നു.അവൾ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചപ്പോൾ അവളുടെ മാറിലെ പുതപ്പ് താഴേക്കു ഉതിർന്നു വീണു.

കൂട്ടുക്കാരിൽ ആരുടേയോ വികൃതിയാവണം മാറിൽ പല്ലുകൾ പതിഞ്ഞ ആഴത്തിലുള്ള ഒരു മുറിവുണ്ട്.

അതിൽ നിന്ന് രക്തകണങ്ങൾ ഒലിച്ചിറങ്ങുന്നുണ്ട്. പിന്നെ നഖങ്ങളുടേയുംവിരലുകളുടേയുംചുവന്നു നീലച്ച പാടുകൾ ആ വെളുത്തപുതപ്പിൽ രക്തംഒലിച്ചിറങ്ങി കറപിടിച്ച് ഉണങ്ങിയ പാടുകളുമുണ്ട്.

അവൾ ദയനീയത മറച്ചുവച്ച് അയാളുടെ മുഖത്തുനോക്കി ചിരിച്ചെന്നു വരുത്തി.

അയാൾ അടുത്തു ചെന്ന് ഒരു ദീർഘ നിശ്വാസത്തോടേ അവളുടെ മിഴിനീർ ഒലിച്ചിറങ്ങിയ നീണ്ട കണ്ണുകളിൽ അമർത്തി ചുംബിച്ചു.

എഴുന്നേൽക്കാൻ തുനിഞ്ഞപ്പോൾ അവളുടെ ചോദ്യംഅയാളെ ആശ്ചര്യപെടുത്തി.

“അപ്പോ സാറിന് എന്നെ വേണ്ടേ..?”സാറ് മാത്രേ ഇനി ബാക്കീളൂ…”എങ്കിൽ പെട്ടനാവൂ സാർ… പോയിട്ടുവേണംമോനേം കൊണ്ട് എനിക്കാശുപത്രിയിൽ പോവാൻ..!”

മുഖത്തെ ഭാവഭേദങ്ങളില്ലാത്ത ഒരു ചോദ്യം.എന്തൊരു പെണ്ണാണ് ഇവൾ.? ഇത്രയുംചെറുപ്പത്തിൽ അവൾക്കെങ്ങിനെ ഇത്രയ്ക്കുംശാന്തമായി ചിന്തിക്കാനാവുന്നു.!? അയാൾ ആശ്ചര്യത്തോടേ ഓർത്തു.

മാറിൽ നിന്നും അപ്പോഴുംരക്തകണങ്ങൾ പൊഴിയുന്നുണ്ടായിരുന്നു. ഇനിയുമുണ്ടാവുംശരീരത്തിൽ താൻ കാണാത്ത ഒരുപാട് മുറിവുകൾ എവിടെയൊക്കയോ …!

എന്നിട്ടുംആ ചോദ്യം..! ഇവൾ പെണ്ണ് തന്നെയാണോ…? അവളുടെ ആചോദ്യത്തിന് അയാളുടെ മനസ്സിൽ ആ മറുച്ചോദ്യമായിരുന്നു ഉത്തരം.

നിറഞ്ഞ കണ്ണുകളോടേ അയാൾ അവളെ തൂക്കിയെടുത്തു കെട്ടിപിടിച്ചു ഒന്നുംമനസ്സിലാവാതേ അവൾ അവശയായി അയാളെ നോക്കി.

ശേഷംവസ്ത്രംഎടുത്തു നല്കി ധരിക്കാൻ പറഞ്ഞ് അയാൾ പുറത്തേക്കിറങ്ങി.അവൾ വസ്ത്രംമാറി വന്നപ്പോൾ അയാളവളെ ബലമായ് പിടിച്ചു കാറിൽ ഇരുത്തി വാഹനംഅതിവേഗംപായിച്ചു.

ആ ആശുപത്രികിടക്കയിൽ അവളുംമകനും അടുത്തടുത്ത കട്ടിലിൽ കിടന്നു.

കട്ടിലിനരികിൽ ഇരിക്കുന്ന അയാളെ അവൾ നോക്കി കിടന്നു.

“എന്തിനാണ് അയാൾ തന്നോട് ഇങ്ങനെ മനുഷ്യത്ത്വംകാണിക്കുന്നത്..!?

തൻറ്റെ ആരാണ് അയാൾ..!?”

അങ്ങനെയങ്ങനെ ഒരുപാടു ചോദ്യങ്ങൾ അവളുടെ മനസ്സിലൂടെ തികട്ടി നിന്നു.

ചോദ്യഭാവേന തന്നെയാണ് അവൾ അയാളെ നോക്കികൊണ്ടിരുന്നതും അയാൾക്കുംഅതിന് വ്യക്തമായ ഉത്തരമില്ലായിരുന്നു.കനിവു നിറഞ്ഞ കണ്ണോടെ അയാളവളെ നോക്കികൊണ്ടിരുന്നു.

അതായിരുന്നു തുടക്കംപിന്നീട് നന്ദു ആ എസ്റ്റേറ്റിലേക്കു വരുംബോഴൊക്കയുംഅവളെ കാണുമായിരുന്നു.

ഒന്നുംപരസ്പരംതുറന്നു പറയാത്ത ഒരു ബന്ധം..! ആരാണെന്നോ എന്തിനാണെന്നോ അറിയാത്ത ഒരു ബന്ധം…!

വരുംബോഴൊക്കെ അയാളവൾക്ക് പൈസ നല്കും.ആദ്യമൊക്കെ അവളത് നിരസിച്ചിരുന്നു.പിന്നെ നന്ദുവിൻറ്റെ സ്നേഹ ശാസനകൾക്കു ഭയന്ന് അവൾ അത് വാങ്ങാൻ തുടങ്ങി.

പിന്നീട് അയാളുടെ വിവാഹം നിശ്ചയിച്ചതുമുതൽ കുറെ നാളുകളായി അവർ തമ്മിൽ ശാരിരിക ബന്ധമൊന്നുമില്ല.

അയാൾ അവളെ തേടി വരുംഅല്പനേരംഅടുത്തിരുന്നു.സംസാരിച്ചശേഷംതിരികെ പോകും.

അവളെ അടുത്തറിഞ്ഞപ്പോൾ ജീവിതത്തിൽ അവളെ കൂടേ കൂട്ടണമെന്ന ഒരുപാടു മോഹം അയാൾക്കുണ്ടായി.

കളങ്കമില്ലാത്ത പിച്ചിചീന്തപ്പെട്ട ഒരു പാവംപെൺക്കുട്ടി അതായിരുന്നു അവൾ.

പക്ഷേ വീട്ടുക്കാരുംസുഹൃത്തുക്കളുംഒരിക്കലുംഅത് അംഗീകരിക്കില്ല എന്ന വിശ്വാസമുളളതുകൊണ്ട് എല്ലാംമനഃപൂവ്വംമറച്ചുവച്ചു.

ഇപ്പോൾ ആ ബന്ധംതുടങ്ങിയിട്ട് രണ്ടു വർഷംപിന്നിട്ടു കഴിഞ്ഞു.ഈ മാസംഇരുപത്തിയേഴിന് നന്ദുവിൻറ്റെ വിവാഹമാണ്.

” ഇനി മുതൽ ഞാൻ മാസത്തിൽ ഒരിക്കൽ മാത്രം സാറിനെ വന്ന് കണ്ടോട്ടേ..”!

അയാളുടെ മടിയിൽ കിടന്നുകൊണ്ട് മുഖംനോക്കാതെ അവൾ തിരക്കി.

“സാറിന് പറ്റില്ലെങ്കിൽ വേണ്ടാട്ടോ ഞാൻ എൻറ്റെ ഒരു ആശ പറഞ്ഞു എന്നു മാത്രം..”

അയാളുടെ ശക്തമായ മൗനംകാരണംഅവൾ അതിന് ഉത്തരമെന്നപോലേ സ്വയം പറഞ്ഞു.

അവൾ അയാളെ നോക്കികൊണ്ടിരുന്നു.

“നിന്നക്കെന്നെ നന്ദേട്ടാന്ന് വിളിച്ചൂടെ മീനു..!” അയാളുടെ ആ പതിവു ചോദ്യംഅയാൾ വീണ്ടുംആവർത്തിച്ചു.

വേണ്ട സാർ ഈ വിളിക്ക് ഒരു സുരക്ഷിതത്ത്വമുണ്ട്..ഈ വിളി എനിക്ക് എപ്പോൾ വേണേലുംനിർത്താംതുടരാം.

ജോലി ചെയ്തതിനു ശംബളംതരുന്ന ഒരു മുതലാളി മാത്രമാണ് സാറെനിക്കെന്ന് തോന്നലുണ്ടാവാൻ ഇതാണ് നല്ലത്..!

ഈ സാറ് വിളിക്ക് അതു സാധിക്കുന്നുണ്ട്..! അല്ലെങ്കിൽ എനിക്ക് ഒരുപാട് സങ്കടാവുംസാർ..

നന്ദേട്ടാന്നു വിളിക്കുംബോ സാറ് എൻറ്റ സ്വന്തമാണെന്ന് എനിക്കൊരു തോന്നലുണ്ടാവും..! അതുവേണ്ട..!

പലതും ഓർക്കാനും..പിന്നെ മറക്കാനും. സാറേന്നുള്ള ഈ വിളിയാണ് നല്ലത്…എന്തുകൊണ്ടും..!”

ഒരു ദീർഘ നിശ്വാസത്തോടെ അവൾ പറഞ്ഞു നിർത്തി.

എത്രയോവട്ടംഅയാൾ അവളോട് ചോദിച്ച ചോദ്യമായിരുന്നു അത്. അന്നെല്ലാംഅതിന് മൗനംമാത്രമായിരുന്നു ഇതുവരെ കിട്ടിയിരുന്ന മറുപടി.

അന്നാണ് അയാളുടെ കണ്ണുകൾ നോക്കികൊണ്ട് ഇമവെട്ടാതെ ശക്തമായ ഭാഷയിൽ ആദ്യമായി അവൾ മറുപടിനല്കിയത്.അപ്പോഴേക്കുംഅയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

ഒരു വലിയ നെടുവീർപ്പോടേ അയാളവളെ അമർത്തി ചുംബിച്ചു.

” എങ്കിൽ പോയ്ക്കോട്ടേ…!

സാർ ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല…?!”

മടയിൽ നിന്ന് വേഗത്തിൽ എഴുന്നേറ്റ് അവൾ മുഖംകുനിച്ചുകൊണ്ട് അയാളോട് ചോദിച്ചു. ” മീനൂ പറഞ്ഞില്ലേ.., എന്നെ നന്ദേട്ടാന്ന് വിളിക്കുംബോൾ മോൾക്ക് എന്നോട് അടുപ്പംതോന്നുംഎന്നൊക്കെ..!

അതുപോലേയാണ് മീനു വിവാഹശേഷംഞാൻ മീനൂന്നെ കണ്ടാൽ പിന്നെ ഒരിക്കലും എനിക്കെൻറ്റെ ഭാര്യയേ സ്നേഹിക്കാനാവില്ല..!

നീ മാത്രമേ ഇപ്പോ എൻറ്റെ മനസ്സിലുള്ളു..പക്ഷേ വിവാഹംകഴിച്ചു കഴിഞ്ഞാൽ നിന്നെപോലേ തന്നെയാണ് അവളെനിക്കും..!

ഒരു പെണ്ണിനെ സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലുംഅവളെ അവഗണിക്കാൻ പാടില്ല കുട്ടി..

അത് പാപമാണ് വലിയ പാപം.. ! എൻറ്റെ അമ്മ അത് ഒരുപാട് അനുഭവിച്ചതാണ്..ഒടുവിൽ സ്വയം ഉരുകീ ഉരുകീയാണ് അമ്മ പോയത്..!

അതുകൊണ്ട് ഒരു പെണ്ണിനേയുംവേദനിപ്പിക്കാൻ എനിക്കു പറ്റില്ല…! അമ്മയില്ലാതെ വളർന്നതുകൊണ്ടാവാംഞാൻ ഇങ്ങനെയൊക്കേ ചിന്തിക്കുന്നത്…

പക്ഷേ മീനൂ പേടിക്കേണ്ട നിന്നേയും കുഞ്ഞിനേയുംഞാൻ കൈയ്യൊഴിയില്ല ..ഔദാര്യമല്ല പോന്നെ….!

അത്..അത് എൻറ്റെ കടമയാണ്..! ”

അതു പറഞ്ഞു തീർന്നപ്പഴേക്കുംഅയാൾ ഉറക്കെ കരഞ്ഞിരുന്നു.

നിറഞ്ഞ കണ്ണുകളോടേ അവൾ അയാളെ നോക്കി നിന്നു. രണ്ടുമൂന്നടി നടന്ന ശേഷംഅവൾ അയാളുടെ അടുത്തേക്കു തിരികെ ചെന്നു. ഈറനണിഞ്ഞ കണ്ണുകളൊടെ അയാളെ നോക്കി.

” ഇത് എൻറ്റെ അവസാന ചുംബനമാണ്..! ഇനി നമ്മൾ തമ്മിൽ കാണാതിരിക്കട്ടേ…!

പിന്നെ അവസാനമായി ഞാൻ ഒന്നുകൂടി പറഞ്ഞോട്ടേ….!

ഞാൻ മാസത്തിൽ ഒരിക്കൽ മാത്രംകാണണമെന്ന് മറ്റൊന്നിനുമല്ല…

ആ മടിയിൽ ഒന്നു കിടക്കാൻ വേണ്ടിയാണ്…! കിടക്കുംബോ ഞാൻ എൻറ്റെ എല്ലാ സങ്കടങ്ങും മറക്കുന്നു..! എൻറ്റെ അമ്മയുടേയും അച്ഛൻറ്റേയുംസ്നേഹവുംകരുതലും അറിയുന്നു…!

അതിന്…. അതിന് വേണ്ടി മാത്രമാണ്…ഞാൻ വരട്ടേന്ന് ചോദിച്ചത്..!

അത് സാറിന് ധർമ്മ സങ്കടമാവുമെങ്കിൽ വേണ്ട….!! മടങ്ങട്ടേ…..! ഇനിയൊരു യാത്ര ചൊല്ലലില്ല…”

അതുംപറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു നടന്നു.

അയാൾ അവളെ നോക്കികൊണ്ടു നിന്നു.അവൾ എത്ര വേഗമാണ് മാറിയത്…താൻ ആദ്യംകാണുംബോൾ പുറംലോകംകാണാത്ത ഒരു പൊട്ടിപെണ്ണായിരുന്നു അവൾ.

ഇപ്പോൾ പക്വതയുള്ള ഒരു മുതിർന്ന സ്ത്രീയേ പോലേ സംസാരിക്കുകയും പെരുമാറുകയുംചെയ്യുന്നു..

ഒരുപാടു സ്നേഹം തനിക്കുമാത്രമായി പകർന്നു തന്ന് പകരം ഒരു കുഞ്ഞു തലോടൽ മാത്രം ആഗ്രഹിച്ച ഒരു പാവംപെണ്ണ്…!

” ഇതാ തൻറ്റെ പ്രിയപ്പെട്ടവൾ അവൾ പറന്നു പോകുന്നു തൻറ്റെ കൈവെള്ളയിൽ നിന്നും…! പറക്കുംബോൾ അവളുടെ കുരുന്നു ചിറകുകൾ തളർന്നു വീഴാതിരിക്കട്ടേ… !

നിർവികാരത്തോടെ അയാൾക്ക് അവൾ പോകുന്നതുംനോക്കി നിന്നു.

* * * * * * * * * കടൽ കരയിലെ മണൽ തട്ടിൽ അവളിരുന്നു ചുറ്റുംനോക്കി. സന്ധ്യയുടെ ചുവപ്പിൽ അവളുടെ വെളുത്ത നിറമുള്ള സാരി രണവർണ്ണമായി മാറി.

അവളുടെ ശരീരവടിവുകൾക്കിടയിലൂടെ കടൽകരയിൽ ചുറ്റിതിരിയുന്ന മനുഷ്യ കഴുകൻമാരുടെ കണ്ണുകൾ പാഞ്ഞു കയറി അവയെ കൊത്തി വലിച്ചു വിലയിട്ടു

അസ്തമയ സൂര്യൻറ്റെ ചുവന്ന കിരണം അവളുടെ കടൽ കാറ്റിൽ പാറിപറന്ന മുടിയിഴയിലൂടെ കടന്ന് ആ മണൽ തിട്ടയിൽ വികൃതമായ അവളുടെ നിഴൽ രൂപം ഒരുക്കി… അവളുടെ ജീവിതത്തെ പോലേ വികൃതമായത്…!

രചന: Dhevayavanika Devu

Leave a Reply

Your email address will not be published. Required fields are marked *