അവളെന്റെ ഭാര്യയാണ്…

Uncategorized

രചന: Diya Aadhi

“ചെറുക്കന് വേറെ ആരേം കിട്ടിയില്ലേ… എന്റെ ഭാനേച്ചി…. ഇതിപ്പോൾ രണ്ടും രണ്ടറ്റത്തല്ലേ..എല്ലാംകൊണ്ടും അങ്ങോട്ട് എന്തോ ഒരു പൊരുത്തക്കേട് ”

അമ്മായിയുടെ സംസാരം കേട്ടുകൊണ്ടാണ് അകത്തളത്തിലേക്ക് ഞാൻ കയറിയത്… എന്നെ കണ്ടത് കൊണ്ടാവാം അമ്മ പറയാൻ വന്ന മറുപടി പാടേ വിഴുങ്ങിയത് എന്ന് തോന്നുന്നു..

നേർത്ത പുഞ്ചിരി സമ്മാനിച്ചു ഞാൻ പടികൾ ഓരോന്നായി കയറി മുറിക്കകത്തെ മേശയിൽ കവറും വെച്ച്, ജനലിനരികിലേക്ക് വന്നു.. കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആണ് ചുറ്റും. ചുരുങ്ങിയ മണിക്കൂറുകൾ മാത്രമേ കല്യാണത്തിന് ഉള്ളുവെങ്കിലും പലർക്കും മുറുമുറുപ്പ് ആണ്…

” ഇവന് വേറെ ആരേം കിട്ടിയില്ലേ????

ലോകത്ത് അവൾ മാത്രമാണോ പെണ്ണായിട്ടുള്ളത്????

ചേർന്ന് നിന്നാൽ നാലുപേർ പറയണ്ടേ നല്ല ജോഡിയാണെന്നു…

അവൾ ഈ കുടുംബത്തിന് പറ്റിയവൾ ആണോ??

ഈ ചെക്കന് നോക്കിയും കണ്ടും പ്രേമിച്ചുടെ??? ”

അങ്ങനെ നീണ്ടുപോകും പലരുടെയും ചോദ്യങ്ങൾ. ചോദ്യം കേട്ടാൽ തോന്നും അവരാണ് അവളെ വിവാഹം ചെയ്യുന്നതെന്ന്… എന്തിനു സ്വന്തം വീട്ടുകാരുപോലും പൂർണ്ണമനസ്സോടെ അല്ല സമ്മതം മൂളിയത്..

പതിയെ ഞാൻ ചിന്തകളിലേക്ക് മുഴുകി.

ഒരിക്കലും ഞങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ്സൈറ്റ് ഒന്നുമല്ലായിരുന്നു.. മനസ്സുകൊണ്ടാണ് ഞാനവളെ സ്നേഹിച്ചതും..

ജോലിയുടെ ഭാഗമായാണ് ആദ്യമായി അവളെ പരിചയപ്പെടുന്നത്.. അന്ന് തീർത്തും ഞങ്ങൾ വെറും ഫ്രണ്ട്‌സ് മാത്രമായിരുന്നു. ഒരു പുഞ്ചിരിയിലോ രണ്ടു വാക്കുകളിലോ മാത്രം ഒതുങ്ങി നിന്ന സൗഹൃദം. പിന്നീട് ഒരുമിച്ച് ഒരേ ടീമിൽ വർക്ക്‌ ചെയ്തപ്പോഴായിരുന്നു ഞങ്ങൾ കൂടുതൽ അടുത്തത്.. അപ്പോഴുള്ള സംസാരങ്ങളിൽ നിന്നുമാണ് ഞങ്ങൾക്കിടയിലെ കോമൺ ഫാക്ടർസ് കണ്ടുപിടിച്ചത്..ആദ്യമൊക്കെ അത്ഭുതം ആയിരുന്നു എന്റെ അതെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉള്ള ഒരാളെ കണ്ടതിൽ… പിന്നീട് എപ്പോഴോ ആ സൗഹൃദം എന്റെ മനസ്സിൽ പ്രണയമായി.. എന്തോ മനസ്സ് പറയും അവളെ പോലെ മറ്റാർക്കും എന്നെ മനസിലാക്കി സ്നേഹിക്കാൻ പറ്റില്ല എന്ന്.. പിന്നെ മനസ്സ് ആഗ്രഹിച്ചു തുടങ്ങി എന്റെ നല്ല പാതി അവൾ തന്നെയാണെന്ന്..

തീർത്തും ഒരുപാട് നാളത്തെ ആലോചനകൾക്ക് ശേഷമാണ് അവളോട് ഞാനെന്റെ ഇഷ്ടം തുറന്നു പറഞ്ഞത്..ആദ്യമൊക്കെ പലതും പറഞ്ഞു എതിർത്തെങ്കിലും മെല്ലെ മെല്ലെ അവളും എന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു..

പിന്നെ പ്രായം കുറേ ആയതുകൊണ്ട് ഒരിക്കലും ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല.. തീർത്തും മെച്യുർഡ്‌ ആയിരുന്നു..

“ഏട്ടാ ഇതെന്തൊരു നിൽപ്പാ…. ദേ കല്ല്യാണ ചെറുക്കനെ താഴെ എല്ലാവരും അന്വേഷിക്കുന്നു ”

അനിയത്തിയുടെ വാക്കുകൾ ആണ് ചിന്തകളിൽ നിന്നുമെന്നെ ഉണർത്തിയത്..

“ദ വരുന്നു… ”

എന്നും പറഞ്ഞു എന്നെത്തെയും പോലെ ഒരു കാക്ക കുളിയും പാസ്സാക്കി ഞാൻ താഴേക്കു ചെന്നു.. ആളുകളും ബഹളവുമായി അന്നത്തെ ദിവസം കടന്നുപോയി…

ഇന്നാണ് ആ ദിവസം ഞാൻ ആഗ്രഹിച്ച എന്റെ കല്യാണ ദിവസം…. ആളും ആരവങ്ങളിലും അവൾ നിറതാലവും ആയി വരുമ്പോൾ അവളിൽ ഞാൻ ഏഴഴക് കണ്ടിരുന്നു.. എല്ലാവരെയും സാക്ഷിയാക്കി ഞാവളുടെ കഴുത്തിൽ താലി ചാർത്തിയപ്പോൾ വിയലമതിച്ചതെന്തോ സ്വാന്തമാക്കിയവനെ പോലെ സന്തോഷവാൻ ആയിരുന്നു….

“എന്തൊക്കെ പറഞ്ഞു നടന്ന ചെക്കനെ ഇപ്പൊ കണ്ടില്ലേ…… ഇതെന്തൊരു പെണ്ണാ…. അവന്റെ ഏഴയലത്തു വരില്ല…. ഉയരവും കുറവ്… ശേ… ഇവനിതു എന്ത് കണ്ടിട്ടാവോ ഈ പെണ്ണിനെ കെട്ടിയത്.. ”

തീർന്നു എന്നു കരുതിയ മുറുമുറുപ്പ് അങ്ങിങ്ങായി ഉയർന്നു തുടങ്ങി…. അവളെ നോക്കിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. ഇത്തവണ എനിക്ക് ആ മുറുമുറുപ്പുകളെ അവഗണിക്കാൻ കഴിഞ്ഞില്ല….

എല്ലാവരും കേൾക്കെ… ഞാനവളെ ചേർത്ത് പിടിച്ചു പറഞ്ഞു…

“ശെരിയാ… എന്റെ പെണ്ണെന് പറഞ്ഞാൽ അങ്ങനെ വേണം ഇങ്ങനെ വേണമെന്നൊക്കെ ഞാൻ പറഞ്ഞു നടന്നതാണ്…പക്ഷെ അതൊക്കെ എത്ര ബോർ ആണെന് ഞാൻ മനസിലാക്കുന്നു…. ഞാനിവളെ സ്നേഹിച്ചത് മുതലാണ് മനുഷ്യൻ ആയത്… എന്റെ കുറവുകൾ മനസ്സിലാക്കി സ്നേഹിക്കുന്നതും തെറ്റുകളെ തിരുത്തുന്നതും ആയ ഒരു പെണ്ണിനെ ആണ് അവളിൽ ഞാൻ കാണുന്നത്… ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൾ എനിക്ക് സുന്ദരി തന്നെയാ… എന്റെ കണ്ണിൽ അവൾ enym സുന്ദരി ആയിരിക്കും… ബികോസ് അവൾ എന്റെ ഭാര്യ ആണ്.. ”

അത് പറഞ്ഞു ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ കണ്ട തിളക്കത്തിന് ഏഴുവർണമായിരുന്നു…

രചന: Diya Aadhi

Leave a Reply

Your email address will not be published. Required fields are marked *