വാക പൂത്ത വഴിയേ – 29

Uncategorized

രചന: നക്ഷത്ര തുമ്പി

good morning Students ഞാൻ ഇന്ന് ഒരാളെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാം

വാതിലിൻ്റെ അടുത്ത് നിന്ന് കേറി വരുന്ന ആളെ കണ്ട് ഞാൻ ഞെട്ടി ‘

ഇവനോ,

സ്റ്റുഡൻറസ്, This is വിഷ്ണു വിശ്വനാഥൻ My younger brother, ഇനി മുതൽ ഇവനും ഉണ്ടാകും നിങ്ങളുടെ കൂടെ ക്ലാസിൽ

ഇവൻ തന്നെ ഇൻട്രോഡക്ഷൻ പറയും,

ഹായ് ഫ്രണ്ട്സ്, ഞാൻ വിഷ്ണു,വിച്ചു എന്ന് എല്ലാവരും വിളിക്കും, ഞാൻ വേറൊരു കോളേജിൽ ആയിരുന്നു, അവിടെ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം, ഇങ്ങോട്ട് Tc വാങ്ങി പോന്നു, വഴിയേ നമുക്ക് പരിചയപ്പെടാം

അവൻ്റെ സാങ്കേതിക പ്രശ്നം, ഒരാളുടെ തല തല്ലി പൊളിച്ചിട്ട്, പോന്നത് അവിടെ നിന്ന് അനുനിന്നു പിറുപിറുത്തു

വിച്ചു സീറ്റിൽ പോയി ഇരിക്ക്,,…..കണ്ണൻ

ചേട്ടനെയും, അനിയനെയും ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ആളെ അവര് 2 പേരും നോക്കി

യു റ്റു ബ്രൂട്ടസി..:. … അനു ചുണ്ടനക്കി പറഞ്ഞു

അതു കണ്ട് വിച്ചു ഒരു ഇളി നൽകി,

അനുൻ്റ കയ്യിൽ നിന്ന് അവന് നല്ലത് കിട്ടും എന്ന് അറിയാം

അനുൻ്റെ കണ്ണു കൊണ്ടുള്ള ദേഷ്യം കണ്ട് കണ്ണൻചിരിയോടെ നിന്നു

അനുവേഗം ദേഷ്യത്തോടെ മുഖം മാറ്റി

വിച്ചു നേരേ പോയി, ഇരുന്നത്, ജിതിൻ്റെ മിഥുൻ റ അടുത്താണ്

അവരെ പിന്നെ പരിചയം ഉള്ളതുകൊണ്ട്, ഒരു പരിചയപ്പെടുത്തലിൻ്റെ ആവശ്യം ഇല്ലായിരുന്നു

കണ്ണൻ്റെ ക്ലാസ് തുടങ്ങി, ഇടക്കിടക്ക് കടുവടെ കണ്ണുകൾ അനുനെ തേടി വരുന്നുണ്ടായിരുന്നു

അതൊക്കെ കണ്ട് സന്തോഷത്തോടെ വിച്ചുവും,

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഇൻ്റർവൽ ആയപ്പോൾ കണ്ണൻ ക്ലാസിൽ നിന്ന് പോയി, അപ്പോ തന്നെ അനു സീറ്റിൽ നിന്നും എഴുന്നേറ്റു, അതു കണ്ട്, വിച്ചു ഓടി അവന് അറിയാം അവളുടെ കൈയ്യിൽ കിട്ടിയാൽ വെറുതേ വിടില്ലന്നു

പുറത്തേക്ക് ഓടിയ വിച്ചുനു പിന്നാലെ, ഓടിയ അനു, ക്ലാസിലേക്ക് വന്നു കേറിയ ആളുമായി കൂട്ടിയിടിച്ചു, താഴെ വീഴും എന്നു കരുതി അവൾ 2 കണ്ണും മുറുക്കി അടച്ചു

പരിചിതമായ ഗന്ധം, ചുറ്റും പടർന്നപ്പോൾ, അനു കണ്ണു തുറന്നു

അപ്പോഴാണ് അവൾക്ക് മനസിലായത് ആരുടെയോ നെഞ്ചിൽ ചേർന്ന് നിക്കേണു, അയാൾ 2 കയ്യ് കൊണ്ടും ചുറ്റി പിടിച്ചിട്ടുണ്ട് വെറുതെ അല്ല വീഴാഞ്ഞത്, ആരാണ് ഈ കൊന്നതെങ്ങ് പോലെ നിൽക്കുന്നത് ഈ ഗന്ധം നല്ല പരിചയമുണ്ടല്ലോ, ഈ ഷർട്ടും, എവിടെയോ കണ്ടിട്ടുണ്ടല്ലോ, ശേ ഓർമ്മ കിട്ടണില്ലല്ലോ അനുപിറുപിറുത്ത് ആലോചനയോടെ നിൽക്കേണ്

കഴിഞ്ഞോ ആലോചന ? കാതോരം കേട്ട ശബ്ദം തിരിച്ചറിഞ്ഞ് ആളുടെ മുഖത്തേക്ക് നോക്കി

സുഭാഷ് മുറ്റത്തൊരു കടുവ

അനു ഒരു വളിച്ച ചിരി നൽകി, പിറുപിറുത്തത് ഒക്കെ കേട്ടു, അല്ലേ

മ്മ് കേട്ടു….

സാറെന്താ …ഇവിടെ…..

ഞാനൊരു സിനിമ കാണാൻ വന്നതാ എന്ത്യേ,…..?

കളിയാക്കേണ് കടുവ ,അനു നിന്നു പിറുപിറുത്തു

അനു കണ്ണൻ്റ കയ്യിൽ നിന്നും കുതറി മാറി,

നീ എങ്ങോട്ടാ പാണ്ടി ലോറി പായണ പോലെ പോയത്,

അത്, ആ വൃത്തികെട്ടവൻ്റ പുറകെ പോയതാ

എന്താ

അല്ല വിച്ചുൻ്റ ,പുറകെ,

എന്തിനാ,

പിന്നെ ഒരു വീട്ടിൽ നിന്ന് വന്നതാ, നമ്മൾ 3 പേരും, എന്നെയും മീനു നേം, ഇവിടെ കൊണ്ടുവന്ന് ആക്കിയതും, അവനാ, എന്നിട്ടും എന്നോട് പറഞ്ഞില്ല ആരും, അവൻ ഇങ്ങോട്ട് TC വാങ്ങിയെന്ന്, സാറും പറഞ്ഞില്ലല്ലോ,

ഞാൻ എങ്ങനെ പറയും, നീ രാവിലെ മുതൽ എന്നോട് മിണ്ടിയോ, എൻ്റെ മുഖത്തേക്ക് നോക്കിയോ അതാ പറയാഞ്ഞേ കേട്ടോടി അടക്കാ കുരുവി, തലയിൽ ഒരു കൊട്ടും കൊട്ടി കണ്ണൻ നടന്നു

അടക്കാ കുരുവിയോ,??

നീ അടക്കാ കുരുവി ടെ അത്രയേ ഉള്ളല്ലോ നീ എന്നെ കടുവ എന്നല്ലേ വിളിക്കാറ്, അപ്പോ എനിക്കും നിന്നെ, അങ്ങനെ വിളിക്കാം

ആ വന്ന കാര്യം മറന്നു, ഉച്ചക്ക് ബ്രേക്ക് ടൈമിൽ ,ഇംപോസിഷൻ കാണിക്കാൻ വരണം, പിന്നെ ബാക്കി പോർഷൻസ് പറഞ്ഞു തരാം

മ്മ്, ദൈവമേ, ഇനിയും കടുവടെ അടുത്ത് പോണോ, ആലോചനയോടെ അനുനിന്നു

ചെന്നാൽ കണ്ണൻ വീണ്ടും കേറി ഉമ്മിച്ചാലോ പേടിയുണ്ടേ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഡി എന്താ ഏട്ടൻ പറഞ്ഞത്….. വിച്ചു

ഏ……… അനു

എന്താ ഏട്ടൻ പറഞ്ഞത് എന്ന്………

അതോ,…. അനു വിച്ചുൻ്റ നടു പുറംനോക്കി നല്ല അടി വച്ച് കൊടുത്തു

ഓ എടി എൻ്റെ പുറം നീ പള്ളിപുറം ആക്കുമോ

നിൻ്റെ ഏട്ടൻ ഇതാ പറഞ്ഞേ, നീ എന്നെ പറ്റിച്ചത് കൊണ്ട് നല്ല ശിക്ഷ കൊടുത്തോളാൻ

ഒന്നു പോടി അവൻ അങ്ങനെ ഒന്നും പറയില്ല

നീ എന്താ ഇങ്ങോട്ട് വരുന്ന കാര്യം പറയാഞ്ഞേ?

അതോ നിനക്കും, മീനു നും ഒരു സർപ്രൈസ് തന്നതല്ലേ,

ആണോ വല്ലാത്ത ജാതി സർപ്രൈസ് ആയിപ്പോയി

ആ അതു കൊണ്ട് കാൻ്റിനിൽ പോകാം, ഇന്ന് നിൻ്റെ ചിലവ്,, ഞാൻഫ്രണ്ട്സിനെ വിളിക്കട്ടെ,

നീ എൻ്റെ പോക്കറ്റ് കാലിയാക്കോ

തീർച്ചയായും, നിനക്ക് ഉള്ള ശിക്ഷയാണ്

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അങ്ങനെ അനുവും, വിച്ചുവും, ഫ്രണ്ട്സും കാൻ്റിനിൽ ഒത്തുകൂടി,

വിച്ചുനെ മുടിപ്പിക്കൽ അത് തന്നെ കാരണം

പെട്ടെന്നാണ്, വിച്ചുൻ്റ നടു പുറം നോക്കി ഒരാഡാർ തല്ല് കൊണ്ടത്

തിരിഞ്ഞ് നോക്കിയപ്പോൾ മുപ്പത്തിരണ്ട് പല്ലിൽ 2 പല്ല് പുഴു തിന്നത് കൊണ്ട് ബാക്കിയുള്ള 30 പല്ലും കാട്ടി ഇളിച്ച് കൊണ്ട് നമ്മുടെ മീനു

നിങ്ങൾ 2 കൂടി എൻ്റെ പുറം തല്ലി പൊളിക്കോ

പിന്നെ, ഇന്ന് രാവിലെ ഞങ്ങളെ ഇവിടെ കൊണ്ടുവന്ന് ആക്കിയത് അല്ലേ നീ എന്നിട്ട്

ട് ഒരു വാക്ക് ഞങ്ങളോട് പറഞ്ഞോ , …… മീനു

അത് ഏതാ ആ ഒരു വാക്ക്?…… വിച്ചു

കുന്തം…….. ഒന്നു പോടപ്പാ,……. അനു

ഡാ നീയണോ മുൻപ് പഠിച്ച കോളേജിൽ ഉണ്ടായ ഗുണ്ടയെ തല്ലിയത്….., അതിനാണോ നിനക്ക് അവിടന്ന് TC തന്നു വിട്ടത്….. ഹണി

ആ അതെ, എന്ത്യേ…….. വിച്ചു

നിൻ്റെ സ്വഭാവം വച്ച് ഒരാളെ തല്ലി എന്നു വിശ്വസിക്കാൻ പ്രയാസം ……. മിഥുൻ

അത് ചിലപ്പോ, ഈ ചക്ക വീണ് മുയൽ ചത്തു എന്ന് കേട്ടിട്ടില്ലേ അതുപോല വല്ലതും ആവാൻ ആണ് ചാൻസ് ….. മീനു

ഒന്നു പോടി….., ഞാൻ സത്യം ആയിട്ടും തല്ലി അവനെ, 3 ദിവസം ആണ് അവൻ I Cu കിടന്നേ …………..വിച്ചു,

ആ വിശ്വസിച്ച് വിശ്വസിച്ച്,…. മിണ്ടാതെ ഫുഡ് കഴിക്കാൻ…’……. അനു

ഇനിയും എന്തെങ്കിലും പറഞ്ഞാൽ അവൻ അതിൽ പിടിച്ച് തൂങ്ങും എന്ന് മനസിലായി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഉച്ചക്കത്തെ ഇൻ്റർ വെല്ലിന് കണ്ണൻ്റ ക്യാബിനിൻ്റ പുറത്ത് വെപ്രാളത്തോടെ നിൽക്കേണ് അനു, എന്തക്കെയോ പിറുപിറുക്കുന്നും ഉണ്ട് അകത്ത് കേറാൻ പേടിയോടെ നിന്നിട്ട്

ചെവി വട്ടം പിടിച്ചാൽ മനസിലാവും

അർജുനൻ, ഫൽഗുനൻ പാർത്ഥൻ ,……….. ചൊല്ലേണു അനു പേടിച്ചിട്ടാണ്….

എന്താല്ലേ കടുവ ഇനിയും ഉമ്മിച്ചാലോ,

അങ്ങനെ എന്തും വരട്ടെ എന്നു കരുതി അകത്തേക്ക് കേറി

കടുവ ബുക്കിൽ എന്തോ കളഞ്ഞു പോയതുപോലെ ഇരിപ്പുണ്ട് കസേരയിൽ

May I Come in sir

yes

അകത്തു വന്നാണോ കേറിക്കോട്ടേ, എന്നു ചോദിക്കുന്നേ നീ, നീ ഏത് യുണിവേഴ്സിറ്റിലാ പഠിച്ചേ….

വന്ന് വന്ന് ഇങ്ങേര് എന്നെക്കാൾ തറയാണല്ലോ

ആ. അത് പിന്നെ സാർ ഇവിടെ ഉണ്ടോ എന്ന് നോക്കാൻ കേറിയതാ

അയ്യോ ഞാൻ ഉണ്ട് കഴിഞ്ഞ് അനു

എൻ്റെ പൊന്നു സാറേ ഞാൻ ഫുഡ് കഴിച്ചതാ,ചളി പറയല്ലേ, ഞാൻ കഴിച്ചതൊക്കെ ആവിയായി പോകും പ്ലീസ്, എന്നെ വെറുതേ വിട്ടേക്ക്

അങ്ങനെ നിന്നെ വെറുതെ വിടാൻ എനിക്ക് യാതൊരു ഉദ്ദേശം ഇല്ല

ആ പറഞ്ഞതിൽ എന്തോ ഒരു ധ്വനി ഇല്ലേ, അതെ അത് തന്നെ ഒരു പണി വരുന്നുണ്ട് അവറാച്ചാ

(കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *