അവൾ ഒരു കൊച്ചു കുട്ടിയുടെ സന്തോഷത്തോടെ അയാളുടെ മാ–റിലേക്ക് ചാഞ്ഞു.

Uncategorized

രചന: Jayareji Sree (ശ്രീ)

പുതുമ തേടുന്നവർ…

അയാൾക്ക് എന്നും അഭിനിവേശം പുതുമ തേടുന്നതിനോടാണെന്ന സത്യം അവൾ അറിയാതെ പോയി.

അത് കൊണ്ടാവും ഇത്ര കണ്ടു സ്നേഹവും, വിശ്വാസവും അർപ്പിച്ചതും.

തന്റെ ഒറ്റപ്പെടലിനെ എത്ര സമർഥമായിട്ടാണ് അയാൾ ചുഷണം ചെയ്തത്.

മോള് ഹൈ സ്കൂളിൽ പോവാൻ തുടങ്ങിയത് മുതൽ ആണ് തന്റെ ജീവിതത്തിൽ ഏകാന്തത കടന്നു വന്നത്.

അത് വരെ അവളെ പഠിപ്പിക്കലും മറ്റുമായി സമയം കുറെ പോയിരുന്നു.

ഇപ്പോൾ അവൾ തനിയെ എല്ലാ കാര്യവും ചെയ്യാൻ പ്രാപ്തി നേടിയിരിക്കുന്നു.

തിരക്കുള്ള മെട്രോ സിറ്റിയിലെ അഞ്ചു നില ഫ്ലാറ്റിലെ നാലാം നിലയിലെ താമസക്കാരി.

ഒരു സർക്കാർ ജോലിക്കാരന്റെ ഭാര്യ. ഹൈ സ്കൂളിൽ പഠിക്കുന്ന ഒരു മോളുടെ അമ്മ.

ഇതല്ലേ തന്റെ ഇന്നറിയുന്ന ലേബൽ. അല്ലാതെ താനായി എവിടെയും അറിയപ്പെടാൻ പോകുന്നില്ല.

ഇവിടുത്തെ ജീവിതം മടുപ്പ് ആയി തുടങ്ങിയ നാൾ ആണ്. അയാളുമായി പരിചയം ആകുന്നത്.

ആദ്യമൊക്കെ സംസാരിക്കാൻ അയാൾക്കും നല്ല താല്പര്യം ആയിരുന്നു. പിന്നെ പിന്നെ ഫ്രണ്ട്സിന്റെ എണ്ണം കുടിയപ്പോൾ…….

അതാവും, അത് തന്നെ ആവും സംസാരങ്ങൾക്ക് ഇടവേള കൂടി തുടങ്ങിയത്. തന്നോട് സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വന്നത്.

ഒരു ജോലിക്ക് ശ്രമിച്ചാൽ തന്റെ ഈ ഒറ്റപ്പെടൽ മാറും. പക്ഷെ താൻ ജോലിക്ക് പോകുന്നതിനോട് ഭർത്താവിന് തീരെ താല്പര്യം ഇല്ല.

അത് മറ്റൊന്നും കൊണ്ടായിരുന്നില്ല പ്ലസ് റ്റു യോഗ്യത ഉള്ള തനിക്ക് ഒരു സെയ്ൽസ് ഗേൾ ജോലി മാത്രേ കിട്ടു. അത് വളരെ പാട് പിടിച്ച ഒന്നാണെന്നു പറയും.

അവൾ ഒന്ന് നെടുവീർപ്പ് ഇട്ടു. തനിക്കും വേണമെങ്കിൽ പുതുമ തേടാൻ സാധിക്കും.

മനസ്സ് അതിന് അനുവദിക്കുന്നില്ല എന്ന സത്യം ആ മോഹത്തിന് ശവക്കല്ലറ തീർത്തു.

എങ്ങനേം ഒന്ന് നാട്ടിൻ പുറത്തേക്ക് പോകാൻ അവളുടെ മനസ്സ് തുടിച്ചു.

അന്ന് ഉറങ്ങാൻ നേരം കേട്ടിയോനോട് ഈ കാര്യം സൂചിപ്പിച്ചു.

മോളുടെ പഠിപ്പ് കഴിഞ്ഞിട്ട് ജോലിക്ക് മാറ്റം വാങ്ങി നമ്മുക്ക് തറവാട്ടിലേക്ക് പോവാം. അയാൾ സമ്മതിച്ചു.

ഇപ്പൊ എന്താ പെട്ടെന്ന് ഇങ്ങിനെ തോന്നാൻ കാരണം അയാൾ അവളെ നോക്കി.

മടുത്തു ഏട്ടാ ഈ തനിച്ചാകൽ നിങ്ങൾ രണ്ടാളും വരും വരെ. അവൾ പൊട്ടിക്കരഞ്ഞു.

എല്ലാ ദുഖവും ആ കണ്ണീരിൽ ഉരുകി താഴേക്ക് വീണു കൊണ്ടിരുന്നു. ആയാൾ ഒന്നും മിണ്ടാതെ കുറച്ചു നേരം ചിന്തിച്ചിരുന്നു.

പിറ്റേന്ന് ഓഫീസിൽ നിന്ന് വന്ന അയാളുടെ കയ്യിൽ ഒരു ആപ്ലിക്കേഷൻ ഫോം.

അത് അവളുടെ നേരെ നീട്ടി കൊണ്ട് അയാൾ പറഞ്ഞു. ഡിഗ്രിക്ക് ചേരാൻ ഉള്ള ഫോം ആണ്.

B A മലയാളം തന്നെ ആയിക്കോട്ടെ നിനക്ക് ഇഷ്ടവും അത് തന്നെ അല്ലെ. പൂരിപ്പിച്ചു വയ്ക്ക്.

നാളെ ഞാൻ ലീവ് ആണ് നിന്നെ നാളെ അവിടെ കൊണ്ട് പോയി ചേർക്കാം.

അവൾ ഒരു കൊച്ചു കുട്ടിയുടെ സന്തോഷത്തോടെ അയാളുടെ മാറിലേക്ക് ചാഞ്ഞു. ലൈക്ക് കമന്റ് ചെയ്യണേ…

രചന: Jayareji Sree (ശ്രീ)

Leave a Reply

Your email address will not be published. Required fields are marked *