തലം കവിളിൽ ചേർത്ത് പറഞ്ഞതും പ്രണയം നിറഞ്ഞൊര് പുഞ്ചിരിയുണ്ടായിരുന്നു അവന്റെ മുഖത്ത്…

Uncategorized

രചന: സ്മിത രഘുനാഥ്

❤️ആദിലച്ചൂ.❤️

”’കഴിയില്ല ആതി എനിക്ക് കഴിയില്ല… “”

”’ചിന്നി ചിതറുന്ന കണ്ണീർ തുള്ളികൾ കവിളിന് നനച്ച് താഴേക്ക് പതിക്കുമ്പൊൾ പ്രണയം എന്ന മൂന്നക്ഷരം അവൾക്ക് മരണം എന്ന മൂന്നക്ഷരത്തിലേക്കുള്ള വാതിൽ തുറന്നൂ… !!

”” ഉയിരും ഉടലും എരിച്ചുള്ള പ്രണയത്തിന് വീഴുന്ന കത്രിക പൂട്ടിന് മോബൈൽ സാക്ഷ്യം വഹിക്കൂമ്പൊൾ അവനും അറിയുകയായിരുന്നു അവളെ മറക്കാൻ ഈ ജന്മം തനിക്കാവില്ലന്ന് ”

എന്നാൽ നിറമിഴിയോടെ തന്റെ മുന്നിൽ യാചനയോടെ നിന്നൊര് അമ്മയുടെ മുഖം അവന്റെ ഉള്ളിൽ പ്രകാശം പോലെ തെളിഞ്ഞൂ…

ഓഡിറ്റോറിയത്തിലെ കല്യാണറിസ്പഷ്ന് കാറ്ററിംഗ് സർവ്വിസ് നടത്തൂന്നവർക്കൊപ്പം ഓടിനടന്ന് സെർവ് ചെയ്യൂന്നതിന് ഇടയിൽ ആണ് ലച്ചൂന്റെ അമ്മയിൽ മിഴികൾ ഉടക്കിയത്…

ഒന്ന് രണ്ട് വട്ടം ആ അമ്മയെ കണ്ടിട്ടുള്ളത് കൊണ്ട് പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞൂ..

കഴിച്ച് എഴുന്നേറ്റ് മറ്റുള്ളവർക്കൊപ്പം പുറത്തേക്ക് പോകൂമ്പൊൾ തിരിഞ്ഞ് തന്നെ നോക്കുന്നത് കണ്ടപ്പൊൾ വാടിയെതെങ്കിലും ഒരു പുഞ്ചിരി പകരമായ് ആ അമ്മയ്ക്ക് നൽകുമ്പൊൾ ആത്മനിന്ദയാൽ ഉള്ളുരുകിയവന്റെ നൊമ്പരം ആ ചിരിയുടെ ഒളി കെടുത്തിയിരുന്നു …

പണിയെല്ലാം കഴിഞ്ഞ് വേസ്റ്റ് കൊണ്ട് കളയനായ് പള്ളിയുടെ സെമിത്തേരിയ്ക്കരുകിലെക്ക് നടക്കൂമ്പൊൾ കണ്ട് ചുറ്റ് മതിലാൽ സംരക്ഷണം കെട്ടിയ താന്നി മരത്തി നടുത്ത് നില്ക്കുന്ന ആ അമ്മയെ …!!

തന്നെ വെയ്റ്റ് ചെയ്ത് നിൽക്കുകയാണന്ന് മനസ്സിലായതിനാൽ അടുത്ത് കണ്ട പൈപ്പിൻ ചോട്ടിലേക്ക് നടക്കൂമ്പൊൾ ഹൃദയ മുഖത്ത് തന്റെ ലച്ചു വിറങ്ങലിച്ച് ആ മുഖത്ത് എന്തല്ലാമോ വീണ് ഉടഞ്ഞ് ഭാവമായിരുന്നു പെരുമ്പറ കൊണ്ട് മനസ്സുമായ് അമ്മയ്ക്ക് അടുത്തേക്ക് നടക്കുമ്പൊൾ ഉള്ളിലുള്ള ലച്ചൂ വിന്റെ മുഖം ആർദ്രമായി…

ആതി ല്ലേ ..?..

അവർ പരിചിത മുഖത്തോടെ തിരക്കുമ്പൊൾ

തലയാട്ടാനെ നിക്ക് കഴിഞ്ഞുള്ളൂ…

ആതിയെന്താ ഇവിടെ ?.. തെല്ലു മുഖവുര കൂടാതെ ആ അമ്മ തിരക്കിയപ്പൊൾ തല കുനിച്ച് നിൽക്കാനെ കഴിഞ്ഞൂള്ളൂ…

ആതി ആർദ്രമായ സ്വരത്തോടെ അവർ വിളിച്ചതും അവൻ തലയുയർത്തി നോക്കി ‘.’

പെയ്യാൻ വെമ്പുന്ന നൊമ്പരം നെഞ്ചിൽ അടക്കി വെച്ച് അവൻ അവരെ നോക്കി കൊണ്ട് പറഞ്ഞൂ

ഞാൻ …എനിക്ക് ….

വാക്കുകൾ തൊണ്ടക്കുഴിയിൽ അള്ളി പിടിച്ച് പുറത്തേക്ക് വരാതെ ഇരിക്കൂമ്പൊൾ നിസഹായതയാൽ തളർന്ന് മുഖം ഒളിപ്പിക്കാൻ ഒരിടം ഇല്ലാതെ അവൻ ദൂരെക്ക് മിഴികൾ പായിച്ചൂ iiii

ലച്ചൂന്റെ അമ്മ നിശബ്ദതയെ ദേദിച്ച് കൊണ്ട് പറഞ്ഞൂ

എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല … ലച്ചു എന്നോട് പറഞ്ഞത് നല്ല സാമ്പത്തിക ചുറ്റ് പാടും കുലീനവുമായ ഒരു കുടുംബത്തിലെ അംഗമാണ് നീയെന്ന്. ഞങ്ങടെ കുടുംബവുമായ് ഒത്ത് പോകാൻ കഴിയുന്നൊര് ബന്ധമാണെന്ന് പക്ഷേ… ഇപ്പൊൾ ഞാനിവിടെ കണ്ടത് എനിക്ക് എന്റെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ അവർ കണ്ണ് ചിമ്മി കൊണ്ട് അവനെ നോക്കി…

പാതി വഴിയിൽ തോറ്റ് പോയവന്റെ നിസഹായതയോടെ അവൻ അവരെ നോക്കി..

പതിയെ അവൻ പറഞ്ഞൂ

ലച്ചൂ പറഞ്ഞത് മുഴുവൻ സത്യമായിരുന്നു ആന്റി … പക്ഷേ ചവിട്ടി നിന്ന മണ്ണ് കൂടി കാൽക്കീഴിൽ നിന്നും ഒലിച്ച് പോകാൻ അധികം സമയം വേണ്ട എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ആന്റിക്ക് മുന്നിൽ നില്ക്കുന്ന ഞാൻ ..

അച്ഛന് ബിസിനസ്സ് ആയിരുന്നു അതൂ നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ബിസിനസ് അച്ഛന്റെ വിയർപ്പിന്റെ പുണ്യം എന്ന് തന്നെ പറയാം…ഞാനും, അമ്മയും ,അനിയത്തിയും, പിന്നെ എന്റെ അച്ഛമ്മയും അടങ്ങുന്ന ഞങ്ങളുടെ സ്വർഗ്ഗം എം ബി യെ യ്ക്ക് എനിക്ക് അഡ്മിഷൻ കിട്ടിയത് അറിഞ്ഞ് സന്തോഷത്തോടെ വന്ന എന്റെ അച്ഛനെ ഒരു ടിപ്പർ ലോറിയുടെ രൂപത്തിൽ എത്തിയ അപകടം കട്ടിലിലേക്ക് തളർത്തി കിടത്തുമ്പൊൾ എന്ത് ചെയ്യണം എങ്ങനെ മുന്നോട്ട് പോകണം എന്ന് അറിയാതെ ജീവിതം നോക്കി പകച്ച് നിന്നും ഞാൻ …

കാരണം അത് വരെ ജീവിതം ഒരാഘോഷമായി കൊണ്ടാടിയ എനിക്ക് തീരെ പരിചിതമല്ലാത്ത പരുക്കൻ യാഥാർത്ഥ്യങ്ങൾ എന്റെ മുന്നിൽ വെല്ലുവിളികൾ തീർത്ത് തുടങ്ങിയിരുന്നു …

അച്ഛന്റെ ചികത്സസയ്ക്കായ് ഉള്ള സാമ്പാദ്യങ്ങൾ എല്ലാം വിറ്റ് കളയുമ്പൊൾ ചിരിയോടെയുള്ള എന്റെ അച്ഛന്റെ മുഖം മാത്രമേ എന്റെ മുന്നിൽ ഉള്ളായിരുന്നു …

ചികത്സ എങ്ങും എത്താതെ തിരാ കടങ്ങൾ മാത്രം മുന്നിൽ നിരന്ന് നില്ക്കുമ്പൊൾ ആരുടെയായലും ഏത് എച്ചിലെടുത്തും എന്റെ കുടുംബത്തെ രക്ഷിക്കണമെന്നെ എന്റെ ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ ആന്റി ….

പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ നിന്നാകുമ്പൊൾ ഇടറിയ വാക്കുകൾക്കൊപ്പം നിറഞ്ഞ മിഴികളും തൂകി നിൽക്കുന്ന അവന്റെ മുഖത്തേക്ക് വാൽസല്യത്തോടെയും സ്നേഹത്തോടെയും അവർ നോക്കി…

എന്റെ മോനെ നിന്നെ പോലെ ഒരു കുട്ടി എന്റെ ലച്ചൂന്റെ ഭർത്താവായി വരുന്നതിന് ഈ അമ്മയ്ക്ക് അഭിമാനമേയുള്ളൂ പക്ഷേ…

ഒരു നിമിഷം നിർത്തിയിട്ട് അവർ ദൈന്യതയോടെ അവനെ നോക്കി

മോന് അറിയാമല്ലോ ലച്ചുന്റെ അച്ഛനെ ഒരിക്കലും അദ്ദേഹം സമ്മതിക്കില്ല സമ്പത്തും അഢംബരവും മാത്രം മുന്നിൽ കണ്ട് ജീവിക്കുന്നൊര് മനുഷ്യനാണ് അദ്ദേഹം…!!!

അദ്ദേഹത്തിന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഈയൊര് ബന്ധത്തിന് അവർ കുഴച്ചിലോടെ പടി കെട്ടിലേക്ക് ചാഞ്ഞിരുന്നു…

അവരുടെ മനസ്സിലേക്ക് കുറച്ചായി ലെച്ചുവിന്റെ മുഖത്തെ തെളിച്ചമില്ലായ്മയും ഉത്സാഹക്കുറവും നിറഞ്ഞ പെരുമാറ്റം തെളിഞ്ഞൂ വന്നു…

പുറകെ നടന്ന് അവളൊട് തിരക്കിയപ്പൊൾ ഒക്കെ അവള് പറഞ്ഞത് മമ്മിയുടെ തോന്നലെന്നാണ്… പരീക്ഷ അടുത്തതിന്റെയൊര് പരവേശം ആയിരിക്കുമെന്ന് ഓർത്ത് നിശ്വസിച്ചിരുന്നു പക്ഷേ ഇന്നിപ്പൊൾ ഇതെല്ലാം ചേർത്ത് വായിക്കൂമ്പൊൾ …. അവർ ചിന്താഭാരത്തോടെ തല കുടഞ്ഞൂ …

“”‘ നിസഹായയായ ആ അമ്മയെ നോക്കിയിരിക്കുമ്പൊൾ വാടി തളർന്നൊര് അമ്മയുടെ മുഖം അവന്റെ മനസ്സിലേക്ക് ഓടിയെത്തി..

“” കൈപ്പിടി വിട്ട് പായുന്ന ജീവിതം എന്ന നേർകാഴ്ചയ്ക്ക് നേരെ മനസ്സിന്റെ കട്ടി കണ്ണട ഊർന്ന് പോയപ്പൊൾ തെളിഞ്ഞകാഴ്ച…. അവരെ തെല്ലൊന്നുമല്ല ഭയചകിതയാക്കിയത് ഭർത്താവിന്റെ നിഴല് പറ്റി ആ കുടുംബത്തിന്റെ ചുവരിൻമേൽ മാത്രമായ് ഉഴിഞ്ഞ് വെച്ച ആ ജീവിതത്തിന് പുറം ലോകത്തിന്റെ മായാ കാഴ്ചകൾ താങ്ങാൻ ആവൂ ന്നതിലും അധികം ആയപ്പൊൾ കടുത്ത വിഷാദത്തിലേക്ക് കുപ്പ് കൂത്തി…!!!

കടന്ന് പോകുന്ന മൗനങ്ങളെ കീറിമുറിച്ചിട്ട് എന്നവണ്ണം ലച്ചുവിന്റെ അമ്മ അവനെ വിളിച്ചൂ.!

ആദി …

“‘”മറക്കാമോ എന്റെ ലച്ചൂനെ “”!!

ആമുഖം ഏത് ഇല്ലാതെ ലച്ചൂന്റെ അമ്മ പറഞ്ഞത് കേട്ടതും ഭാവഭേതം ഏതൂ ഇല്ലാതെ അവൻ പിൻതിരിഞ്ഞൂ…!!!

നെഞ്ചിലേക്ക് പാഞ്ഞ് കയറിയ കത്തിയിൽ നിന്ന് ഉതിരൂന്ന രക്ത തുള്ളിയിൽ ലച്ചുവിന്റെ ‘മുഖം … ആളികത്തുന്ന വേദന ഉടലാകെ പൊതിയൂമ്പൊൾ നേർത്ത തേങ്ങൽ പിന്നിൽ നിന്നും കേട്ടതും…!!

ആദി ആ അമ്മയ്ക്ക് നേരെ തിരിഞ്ഞൂ…!!

“”‘ ഇനി അമ്മയുടെ മോളെ ഞാൻ കാണില്ല, വിളിക്കില്ല, മറന്നോളാം ഞാനായിട്ട് ത്രയും പറഞ്ഞതും … നിറഞ്ഞ് വന്ന മിഴികൾ അവർ കാണാതെ ഒളിപ്പിക്കാൻ എന്നവണ്ണം അവൻ വേഗം മുന്നോട്ട് നടന്നു…!’!

നിറഞ്ഞ മിഴികൾ തുടച്ച് കൊണ്ട് ആ അമ്മയും തിരികെ നടന്നു !

❤️❤️❤️❤️

ആദി നീയെന്നെ ചതിക്കുകയായിരുന്നു ല്ലേ

ലച്ചുവിന്റെ ചിലമ്പിച്ച സ്വരമാണ് ആദിയെ തിരികെ എത്തിച്ചത്…

ലച്ചൂ നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..

ഓരോ ദിവസം കഴിയുമ്പൊഴും മുങ്ങി കൊണ്ടിരിക്കുന്നൊര് കപ്പലാണ് ലച്ചു ഞാനിന്ന് ഏത് നിമിഷവും താഴ്ന്ന് പോകും അവിടെക്ക് നിന്നെ ഞാനെങ്ങനെയാ ലച്ചൂ കൂടെ കൂട്ടുന്നത്

എനിക്കറിയാം ഞാൻ നിന്നെ ചതിക്കൂ വാണന്ന്. പക്ഷേ എന്റെ അവസ്ഥ അതാണ് .നിന്റെ ജീവിതം കുടി എനിക്കൊപ്പം ചേർത്ത് വെച്ച് നരകിപ്പിക്കണോ ?.. ഒരു കച്ചി തുരുമ്പ് പോലും കയ്യിലില്ലാത്തവനാണ് ലച്ചൂ ഞാൻ വെറും വട്ടപൂജ്യം …

“അതു കൊണ്ട് മറന്നേക്ക് എന്നെ ”

ഇത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്യൂമ്പൊൾ ആദിയുടെ കയ്യിൽ നിന്നും ഫോൺ വഴുതി താഴെക്ക് പോയി…

മുഖം പൊത്തിപ്പിടിച്ച് കുനിഞ്ഞ് ഇരിക്കൂമ്പൊൾ മൃദുവായ കരതലം തലയിൽ അമർന്നതും ആദി മുഖം ഉയർത്തി നോക്കി അവന്റെ അമ്മയായിരുന്നു അവരുടെ ദേഹത്തേക്ക് ചായൂമ്പൊൾ ആ അമ്മ ചേർത്ത് പിടിച്ചൂ…

❤️❤️❤️❤️❤️❤️

കുറെ നേരമായിട്ടും പുറത്തേക്ക് ഇറങ്ങി വരികയോ? അനക്കമില്ലാതിരിക്കുന്ന മകളുടെ മുറിവാതിൽക്കൽ ചെന്ന് ആ ആധിയോടെ നിന്നൂ

വാതിൽ പാളി തുറക്കാൻ ശ്രമിച്ചതും അത് അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുവാന്ന് അവർക്ക് മനസ്സിലായ്..

അവർ മുട്ടി വിളിച്ചൂ

ലെച്ചു …. ലെച്ചു … വാതിൽ തുറക്ക് മോളെ ലെച്ചു അവർ വീണ്ടും ശക്തിയോടെ കൊട്ടി വിളിച്ചതും …

വാതിൽ പാളി ചെറിയ ശബ്ദത്തോടെ തുറന്നതും അവർ തള്ളി തുറന്ന് അകത്തേക്ക് ചെന്നു

മേശയ്ക്കരുകിലെ കസേരയിൽ തല കുനിച്ചിരിക്കുന്ന മകളെ കണ്ടതും അവർ ഒരു നിമിഷം തറഞ്ഞ് നിന്നൂ..

പിന്നെ പതിയെ അകത്തേക്ക് ചെന്നൂ ഒരു നിമിഷം അവളെ നോക്കി നിന്നൂ

പതിയെ അവർ തലമുടിയിൽ തഴുകി ഒരു പ്രതികരണവുമില്ലാതെ ഇരുന്ന മകളെ കണ്ടിട്ട് അവരുടെ ഹൃദയം നൊന്തു

അലിവോടെ അവർ വീണ്ടും വിളിച്ചൂ ലെച്ചുന്ന്… ഒരനക്കവുമില്ലാതെ ഇരുന്ന വള് ചെറുതായി ഒന്ന് പിടഞത് പോലെ അവർക്ക് തോന്നി…

ശക്തിയോടെ അവർ അവളെ പിടിച്ചേഴ്നേൽപ്പിക്കാൻ ശ്രമിച്ചപ്പൊഴാണ് അവരുടെ ദൃഷ്ടി ആ രക്ത തുള്ളിയിൽ പതിഞ്ഞത് അലർച്ചയോടെ അവർ അവളെ വലിച്ചതും ലെച്ചു അവരുടെ ശരീരത്തേക്ക് ചാഞ്ഞൂ..

❤️❤️❤️❤️❤️❤️

ആശുപത്രി കിടക്കയ്ക്കരുകിൽ വാടിയ ചേമ്പ് തണ്ട് പോലെ കിടക്കുന്ന ലെച്ചുവിനെ കണ്ടതും ആദി പൊട്ടി കരഞ്ഞ് കൊണ്ട് അവളുടെ കാൽചുവട്ടിലേക്ക് വീണും ….

അത് കണ്ട് നിന്ന ലെച്ചുവിന്റെ അമ്മയുടെ ഹൃദയവും ആർദ്രമായി നിർതുള്ളി കാഴ്ച മറച്ച അവർ സങ്കടത്തോടെ പുറത്തേക്ക് വരുമ്പൊൾ ചുമര് ചാരി മറ്റൊര് അമ്മ നിന്നിരുന്നു…

❤️❤️❤️❤️❤️❤️

ഒരു മൾട്ടിനാഷണൽ കമ്പനി ഇന്റാർ വ്യൂ …

ആദിത്യദേവ്’ !!

പുറത്തേക്ക് വന്ന ഓഫീസ് ബോയ് വിളിച്ചതും അവൻ എഴുന്നേറ്റ്.. അയാളുടെ അടുത്തേക്ക് ചെന്നൂ

നിങ്ങളെ അകത്തേക്ക് വിളിക്കൂന്നു …

അവൻ അകത്തേക്ക് ചെല്ലൂമ്പൊൾ ഇന്റർവ്യൂ ബോർഡിലെ എല്ലാരൂ അവനെ സസൂക്ഷ്മം ശ്രദ്ധിച്ചൂ…

അവരെ അഭിവാദ്യം ചെയ്ത് കൊണ്ട് കയ്യിലിരുന്ന് സെർട്ടിഫിക്കറ്റസ് അവർക്ക് കൈമാറുമ്പൊൾ അവർ ഇരിക്കാൻ ആഗ്യം കാട്ടി അവൻ താങ്ക്സ് പറഞ്ഞ് കൊണ്ട് ഇരുന്നു

അവർ ചോദ്യങ്ങൾ ഓരോന്നായ് ചോദിക്കുമ്പൊൾ അതിനുള്ള ഉത്തരങ്ങൾ എല്ലാം അവർക്ക് തൃപ്തിയാകുന്ന രീതിയിൽ തന്നെ അവൻ അവർക്ക് തിരികെ കൊടുത്തു

അവസാനമായ് അവനോട് അവർ ഒരു ചോദ്യം ചോദിച്ചൂ ….

ഈ ജീവിതയാത്രയിൽ ആരോടെങ്കിലും കടപ്പാട് തോന്നിയിട്ടുണ്ടോ ?..

ഒരു നിമിഷം അവൻ അവരെ നോക്കി എന്നിട്ട് പുഞ്ചിരിയോടെ പറഞ്ഞൂ

ഉണ്ട് സാർ…..

ആരോട് ?.

എന്റെ ലെച്ചു ന്റെ അമ്മയോട് ……

അവർ പരസ്പരം നോക്കിയിട്ട്

വാട്ട് യൂ മീൻ ?..

അപ്പൊഴും ആ മുഖത്ത് പുഞ്ചിരി മായാതെ നിന്നൂ…

യെസ് സാർ …

ഞാനൊര് കഥ പറയാം അത് കേൾക്കൂമ്പൊൾ നിങ്ങൾക്ക് മനസ്സിലാവും… അവൻ പതിയെ അവന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു…

❤️❤️❤️❤️❤️❤️.

ആശുപത്രി വരാന്തയിലെ കോറിഡോറിനരുകിൽ നില്ക്കൂമ്പൊൾ ലെച്ചുവിന്റെ അമ്മയുടെ അടുത്ത് മറ്റൊര് ചെറുപ്പക്കാരൻ കൂടി നില്ക്കുന്നത് കണ്ടപ്പൊൾ ആദിയുടെ നെറ്റി ചുളിഞ്ഞൂ…

ആദി ഇത് അശോക് എന്റെ സുഹൃത്താണ് ലച്ചുവിന്റെ അമ്മ അത് പറയുമ്പൊൾ അദ്ദേഹത്തിന്റെ മുഖത്ത് വിഷാദം കലർന്നൊര് പുഞ്ചിരി വിടർന്നിരുന്നു…

ആദിക്ക് പഠിക്കാനുള്ള എല്ലാ സഹായവും അശോക് ചെയ്ത് തരും.. ഇവർക്ക് അതിനൊര് ട്രസ്റ്റ് ഉണ്ട്.. ആതിയുടെ കാര്യങ്ങൾ എല്ലാം ഞാൻ അശോകിനോട് പറഞ്ഞിട്ടുണ്ട് .. പിന്നെ അച്ഛന്റെ ചികൽസയുടെ കാര്യവും ഞാൻ ഏർപ്പാട് ആക്കിയിട്ടുണ്ട് .. പിന്നെ ലെച്ചു ന്റെ അച്ഛൻ ഈ സമയത്ത് ഇവിടെ ഇല്ലാത്തത് നമ്മുടെ ഭാഗ്യം…

ഇനി ആദിയുടെ ലക്ഷ്യം പഠിക്കുക ബാക്കിയെല്ലാം പുറകെ നമുക്ക് ശരിയാക്കാം…

ആന്റി ലെച്ചൂ…

ധൈര്യമായിരിക്കും ആദി ഒരിക്കൽ എന്റെ വാക്ക് കേട്ട് എന്റെ ലെച്ചുനെ പ്രാണൻ പിടയുന്ന നൊമ്പരത്തോടെ വേണ്ടെന്ന് വെയ്ക്കാൻ തയ്യറായവനാ നീ. ഇത്രയും ജീവന് തുല്യം സ്നേഹിക്കുന്ന നിങ്ങളെ അകറ്റിയാ ഈശ്വരൻ പോലും എന്നോട് ക്ഷമിക്കില്ല: ..

“”‘നിനക്കുള്ളതാ ന്റെ മോള് അത് ഈ അമ്മ തരുന്ന വാക്കാ..”.. ”

അരുമയായ് ആ അമ്മ കൈ തലം കവിളിൽ ചേർത്ത് പറഞ്ഞതും പ്രണയം നിറഞ്ഞൊര് പുഞ്ചിരിയുണ്ടായിരുന്നു അവന്റെ മുഖത്ത്…

എല്ലാം കേട്ടിരുന്ന ആ ഓഫീസേഴ്സിന്റെ മുഖത്തും നന്മയുള്ളൊര് പുഞ്ചിരി വിടർന്നു …

അവനെ നിയമിച്ച് കൊണ്ടുള്ള അപ്പോയ്മെന്റ് ലെറ്റർ കൈമാറുമ്പൊൾ മരണത്തിന്റെ പടിവാത്ക്കലോളം എത്തിയ കുറെ ജീവിതങ്ങളുടെ നേർമയുള്ള പ്രാർത്ഥന അതിൽ തെളിഞ്ഞിരുന്നു…

ലൈക്ക് കമന്റ് ചെയ്യണേ…

രചന: സ്മിത രഘുനാഥ്

Leave a Reply

Your email address will not be published. Required fields are marked *