വാക പൂത്ത വഴിയേ – 56

Uncategorized

രചന: നക്ഷത്ര തുമ്പി

അവരുടെ പ്രണയം അറിഞ്ഞ മാധവൻ അതു അരുന്ധതി യോട് ചോദിക്കുകയും വലിയ പ്രശ്നം ആക്കുകയും ചെയ്തു

ഇതൊക്ക അറിഞ്ഞ ജിതേന്ദ്രൻ ഗോവിന്ദ് നോട് കയർത്തു സംസാരിക്കുകയും പെങ്ങളോടു ഉള്ള പ്രണയം വേണ്ടാന്ന് വെക്കണം എന്നും ഇല്ലെങ്കിൽ കൊന്നുകളയും എന്നു ഭീഷണി പെടുത്തി

അരുന്ധതി ആണെങ്കിൽ ഗോവിന്ദിൻ്റെ കൂടെ ഇറങ്ങി പോകും എന്നു ഭീഷണി മുഴക്കി

ആ ദേഷ്യത്തിൽ വീട്ടുകാർ അരുന്ധതി യുടെ വിവാഹം ഉറപ്പിച്ചു

ഇതറിഞ്ഞ ഗോവിന്ദും അരുന്ധതിയും, നാടുവിടാൻ തീരുമാനിച്ചു അതിനു പറ്റിയ അവസരം നോക്കി കാത്തിരുന്നു

അരുന്ധതി ദിവസവും കാവിൽ വിളക്കു വെക്കുമായിരുന്നു ഒരു ദിവസം കാവിൽ വെച്ചു ഗോവിന്ദ് അരുന്ധതിയെ താലി കെട്ടി ഭാര്യ ആയി സ്വീകരിച്ചു അന്ന് ആ കാവിൽ അവരുടെ പ്രണയം ഒഴുകുകയായിരുന്നു, എല്ലാ അർത്ഥത്തിലും

പുറം നാട്ടിൽ ജോലി ശരിയാക്കി ഗോവിന്ദും, അരുന്ധതിയും നാടുവിടാൻ തീരുമാനിച്ച അന്ന് ഇതറിഞ്ഞ ജിതേന്ദ്രനും കൂട്ടാളികളും, ഗോവിന്ദിനെ കൊന്നു കളഞ്ഞു

ഗോവിന്ദ് മരിച്ചതറിഞ്ഞ അരുന്ധതി ഒരു മുറിയിൽ തന്നെ അടച്ചിരിക്കാൻ തുടങ്ങി

പുറത്തിറങ്ങാതെ

,പഴയ കളിചിരികൾ നിന്നു പതുക്കെ പഴയ ഓർമ്മകൾ പലതും നഷ്ട പെട്ടിരുന്നു അവരുടെ

തന്റെ വയറ്റിൽ ഒരു ജീവൻ വളരുന്നുണ്ടെന്ന് അറിയാതെ

അരുന്ധതിടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കൊല്ലാൻ ജിതേന്ദ്രൻ പല പ്രാവശ്യം ശ്രമിച്ചു, അതെല്ലാം സാവിത്രിയമ്മ വിദ്ഗധമായി തടഞ്ഞു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

‍‍‍അരുന്ധതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി,

ആ കുഞ്ഞിന്റെ ജീവനെ കരുതി അരുന്ധതിയോടും, ജിതേന്ദ്രനോടും, മാധവനോടും പ്രസവത്തോടെ കുഞ്ഞു മരിച്ചു പോയെന്നു സാവിത്രിയമ്മ കള്ളം പറഞ്ഞു,

അരുന്ധതി പ്രസവത്തോടെ പല കാര്യങ്ങളും മറന്നു തുടങ്ങിയിരുന്നു,

മകൾക്കു നല്ലൊരു ജീവിതം കിട്ടട്ടെ എന്നു കരുതി സാവിത്രിയമ്മ ആ കുഞ്ഞിനെ ഒരു അനാഥാലയത്തിൽ ഏല്പിച്ചു

ആ കുട്ടി ജീവനോടെ ഉള്ളതു അവർക്കു മാത്രമേ അറിവുള്ളായിരുന്നു

കാലങ്ങൾ പോകെ എല്ലാവരും അതിൽ പൊരുത്തപ്പെട്ടു തുടങ്ങി,

അരുന്ധതിയിൽ മാത്രം മാറ്റങ്ങൾ ഇല്ലാതെ തുടർന്നു,

മാധവന്റെ വിയോഗം ആ വീടിനെ ഉലച്ചു

അതോടെ ജിതേന്ദ്രനും ഭാര്യ രമയും തന്നെ അവിടുത്തെ കാര്യങ്ങൾ എല്ലാം തീരുമാനിക്കാൻ തുടങ്ങി

അരുന്ധതിയെ അയാളുടെ കൂട്ടുകാരനെ കൊണ്ട് ബലമായി വിവാഹം കഴിപ്പിച്ചു,,

വീട്ടിലെ ചീത്ത പേര് മാറാൻ,

സാവിത്രി അമ്മയുടേം അരുന്ധതി യുടേം എതിർപ്പുകളെ വകവെയ്കാതെ,

പണത്തിനു അത്യാഗ്രഹം ഉള്ളത് കൊണ്ട് അയാൾ വിവാഹത്തിന് സമ്മതം മൂളി പ്രകാശൻ അതായിരുന്നു അരുന്ധതിയെ കെട്ടിയ ആളുടെ പേര്

ഇഷ്ടം ഇല്ലാതെ കെട്ടിയതാണെങ്കിലും, പതുക്കെ അരുന്ധതിയും മാറി തുടങ്ങി അയാളെ സ്നേഹിക്കാൻ തുടങ്ങി

പണത്തിനു വേണ്ടി ആണ് കെട്ടിയതെങ്കിലും പതുക്കെ അയാളും മാറി തുടങ്ങി അരുന്ധതിയുടെ സ്നേഹത്തിൽ

അതിനിടയിൽ സാവിത്രിയമ്മ അവരെ വിട്ടു പോയി,

പക്ഷെ മരിക്കുന്നതിന് മുൻപേ സ്വത്തിൽ പകുതിയിൽ കൂടുതൽ അരുന്ധതി പ്രസവിച്ച പെൺകുട്ടിക്കു എഴുതി വെച്ചിരുന്നു

അതറിഞ്ഞ ജിതേന്ദ്രനും, ഭാര്യയും ആ കുട്ടിയെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി

അവസാനം അവർ കണ്ടെത്തി ആ കുട്ടി എവിടെ ഉണ്ടെന്നു

അവൾക്കു 18 വയസ് കഴിഞ്ഞാലേ സ്വത്തുക്കൾ അവളുടെ പേരിൽ കിട്ടുകയുള്ളു എന്നറിഞ്ഞവർ കാത്തിരുന്നു അവൾക്ക് 18 തികഞ്ഞ് അവളെ തറവാട്ടിലേക്കു കൊണ്ട് വരാൻ,

എന്നിട്ട് അവരുടെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ

വർഷങ്ങൾ കഴിഞ്ഞു അതിനിടയിൽ പ്രകാശനും ഒരു ആക്‌സിഡന്റെ ഉണ്ടായി, മരിക്കുന്നതിന് മുൻപ് അയാൾ അരുന്ധതിയോട് എല്ലാ കാര്യവും പറഞ്ഞു

പ്രസവിച്ച മകൾ ജീവിച്ചിരിക്കുന്നത് ഉൾപ്പെടെ

തകർന്നു പോയിരുന്നു അവർ, കേട്ടതൊക്ക അവർക്കു ഷോക്ക് നൽകി

പിന്നീട് അവർ ആ കുട്ടിയെ അന്വേഷിച്ചു തുടങ്ങി, ഒന്നു കാണണം അതു മാത്രം ആയിരുന്നു ആഗ്രഹം

ഏട്ടനെ പേടിച്ചവർ രഹസ്യമായി ആണ് അന്വേഷണം, മകളുടെ ജീവന് ആപത്തു ഉണ്ടാവരുത് എന്നു തോന്നി അരുന്ധതിക്ക്

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അരുന്ധതിക്കു വീട്ടിൽ ഏറ്റവും വിശ്വാസം ജിതേന്ദ്രന്റെ മക്കളോട് ആയിരുന്നു അച്ഛനേയും അമ്മയെയും പോലെ അല്ലായിരുന്നു അഭിഷേകും, അഭിരാമിയും

അപ്പച്ചിയോട് സ്നേഹം ആയിരുന്നു

എല്ലാ കാര്യങ്ങളും അവർക്കു 2പേർക്കും അറിയാമായിരുന്നു

അപ്പച്ചിക്ക് വേണ്ടി അഭിഷേക് ആണ് ആ പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചത്

അവൻ കണ്ടെത്തുകയും ചെയ്തു പലതും അവൻ അറിഞ്ഞു

അതിനിടയിൽ ജിതേന്ദ്രൻ അരുന്ധതി എല്ലാം അറിഞ്ഞെന്നു മനസിലാക്കി

അഭിഷേകിനു വേണ്ടി ആ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാം എന്നും അപ്പോൾ ഇനി മുതൽ അവൾ തറവാട്ടിൽ ഉണ്ടാവും എന്നും അരുന്ധതിയെ വിശ്വസിപ്പിച്ചു

അവരുടെ ലക്ഷ്യങ്ങൾ അറിയാതെ അരുന്ധതി അതിനു സമ്മതം മൂളി

ഇതൊന്നും ഇഷ്ടപെടാത്ത വേറെ ഒരാളും കൂടി വീട്ടിൽ ഉണ്ടായിരുന്നു അരുന്ധതിയുടെയും പ്രകാശാന്റേം മകൻ ആലോഖ്,

അഭിഷേക് ആ പെൺകുട്ടിയെ കാണാൻ ചെന്നപ്പോഴാണ് അവളുടെ വിവാഹം കഴിഞ്ഞത് അറിഞ്ഞത് അവൻ അതു വീട്ടിൽ പറയുന്നതിന് മുൻപായി എല്ലാ കാര്യവും ആ പെൺകുട്ടിയെ അറിയിക്കണം എന്നു തോന്നി അതായിരുന്നു അവന്റെ അടുത്ത ലക്ഷ്യം

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കണ്ണേട്ടാ ആ പെൺകുട്ടി ഞാൻ ആണോ, അരുന്ധതി എന്റെ അമ്മയാണോ പറയ്

അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കണ്ണൻ അവളെ നെഞ്ചോട് അടുക്കിപിടിച്ചു

അവൾ വിതുമ്പൽ അടക്കാൻ പാടുപെട്ടു

പറയ് കണ്ണേട്ടാ

എങ്ങലടികൾ മാത്രം

അരുന്ധതി ആണ് നിന്റെ അമ്മ, അച്ഛൻ ഗോവിന്ദ്

അമ്മ എന്നെ പ്രസവിച്ച അമ്മ പതുക്കെ അവളുടെ ശബ്‍ദം

അവൻ അവളുടെ തലയിൽ തലോടി എങ്ങലടികൾ കുറഞ്ഞു വന്നു

കണ്ണേട്ടനോട് ആരാ ഇതൊക്കെ പറഞ്ഞെ

അഭിഷേക് തന്റെ മുറചെക്കൻ, അന്ന് തന്നെ കാണാൻ വന്നത് ഓർമ ഇല്ലേ, ഹണി തല്ലിയത് അയാൾ

മ്മ്, കണ്ണേട്ടൻ എങ്ങനെ കണ്ടു

തറവാട്ടിൽ ഉത്സവത്തിന് പോയപ്പോൾ എന്നെ കാണാൻ വന്നിരുന്നു, ഞാനും അഖിയും ഉണ്ടായിരുന്നു

അപ്പോ സുമാമ്മയെ ഭീഷണി പെടുത്തുന്നതാരാ എന്നെ സ്നേഹിക്കരുത് എന്നെ കൊണ്ട് പോകും എന്നൊക്ക പറഞ്ഞു അരുന്ധതി അമ്മ ആണോ

അല്ല അഭിഷേകിൻ്റെ അമ്മ രമ, അരുന്ധതിയമ്മയുടെ പേരും പറഞ്ഞു

നിനക്ക് 10വയസു ഉള്ളപ്പോഴാണ് നീ ജീവിച്ചിരിക്കുന്ന കാര്യവും,സ്വത്ത് നിന്റെ പേരിൽ ആണെന്നുള്ളതും അവർ അറിഞ്ഞത്

അതിനു ഇങ്ങനൊക്കെ പറഞ്ഞു ഭീഷണി പെടുത്തേണ്ട കാര്യം എന്താ

നിന്നെ സുമാമ്മ സ്നേഹിച്ചാൽ സ്വത്ത് ഒക്കെ നീ അവർക്കു കൊടുക്കും എന്നു ആ പൊട്ടാ ബുദ്ധിയിൽ തോന്നിയിരിക്കും

പൊട്ട ബുദ്ധി ആയാലും ഇത്ര നാളും എന്നിൽ നിന്നും സുമമ്മാനെ അകറ്റിയതിൽ ഞാൻ ക്ഷമിക്കില്ല

നിനക്ക് അമ്മയെ കാണണം എന്നില്ലേ

മ്മ് കാണണം, അരുന്ധതി അമ്മ അറിഞ്ഞോ എന്റെ വിവാഹം കഴിഞ്ഞത്

മ്മ് അതു മാത്രം അല്ല, അരുന്ധതി അമ്മടെ പേരിൽ രമ വിളിച്ചതും അറിഞ്ഞു

ഇതൊക്ക അറിഞ്ഞ അരുന്ധതി അമ്മ സുമാമ്മനെ കാണാൻ വന്നിരുന്നു

എപ്പോൾ

2 ദിവസം മുൻപ് എല്ലാത്തിനും ക്ഷമ പറഞ്ഞു,അതിലുപരി നന്ദിയും നിന്നെ വളർത്തി വലുതാക്കിയതിനു

അവർ പരസ്പരം ഒരു പാട് കാര്യങ്ങൾ പറഞ്ഞു ഒരുപാടു കരഞ്ഞു പറയാൻ ഒരുപാടു ഉണ്ടായിരുന്നു 2പേർക്കും

സത്യം പറഞ്ഞാൽ നിൻ്റെ രണ്ട് അമ്മമാരും പാവങ്ങൾ ആണ്, സാഹചര്യം ആണ് ഇങ്ങനെയൊക്കെ അവരെ കൊണ്ട് ചെയ്യിച്ചത്

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

നിനക്ക് രണ്ട് അമ്മമാരോടും ദേഷ്യം ഉണ്ടോ മോളെ

ഏയ് എന്തിന് കണ്ണേട്ടാ, ജനിച്ചപ്പോൾ തന്നെ കൊന്നുകളഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങനെ സംസാരിക്കാൻ ഉണ്ടാവോ, അങ്ങനെ ചെയ്തില്ലല്ലോ, നല്ലൊരു അച്ചനും അമ്മയും എടുത്തു വളർത്തി, നല്ലൊരു വീട്ടിൽ കല്യാണം കഴിപ്പിച്ചു വിട്ടു, നല്ലൊരു ഭർത്താവിനെ കിട്ടി ഇതിൽപരം സന്തോഷം വേറേ എന്തുണ്ട്?

പിന്നെ ചെറിയ പരിഭവം ഉണ്ട് രണ്ടു അമ്മമാരോടും അത് നേരിട്ട് കാണുമ്പോൾ തീർക്കാം

കണ്ണേട്ടൻ കണ്ടോ അരുന്ധതി അമ്മയെ,

മ്മ് അഭി വിളിച്ചിരുന്നു എന്നെ, ഞാൻ പോയി കണ്ടിരുന്നു,

എങ്ങനെയാ കാണാൻ സുന്ദരിയാണോ, അവളിൽ ആകാംക്ഷ

മ്മ് സുന്ദരി നിന്നെ പോലെ തന്നെ, അമ്മയുടെ അതേ രൂപമാണ് നിനക്ക്

മ്മ്, കാണാൻ കൊതി തോന്നുന്നു, ഏട്ടൻ പറഞ്ഞപ്പോൾ, ആരോരുമില്ലന്നു കരുതിയതാ ഇപ്പോൾ ആരെക്കെയോ ഉണ്ടെന്നു തോന്നുവാ

സുമാമ്മയുടെ വീട്ടിൽ ഉണ്ട്, നാളെ രാവിലെ തന്നെ പോകാം

അമ്മ എന്തു പറഞ്ഞാ ഇങ്ങോട്ട് പോന്നത്, അഭിടെ അച്ചൻ അന്വേഷിക്കില്ലേ,

അമ്മ ഏതോ അമ്പലത്തിൽ പോകുന്നെന്നു പറഞ്ഞാണ് വന്നത്

മ്മ്, കണ്ണേട്ടാ എനിക്ക് സ്വത്ത് ഒന്നും വേണ്ടാ, എല്ലാം എഴുതി കൊടുത്തേക്കാം വെറുതേ എന്തിനാ നമ്മുടെ ജീവിതത്തിൽ ഇനിയും ഒരോ പ്രശ്നങ്ങൾ

ഞാനും അതു പറയാൻ ഇരിക്കേണു,

എൻ്റെ ഏറ്റവും വലിയ സ്വത്ത് നിങ്ങളാണ് കണ്ണേട്ടാ, നിങ്ങളെ വിവാഹം കഴിച്ചതിനു ശേഷം ആണ്, എനിക്ക് ഈ സൗഭാഗ്യങ്ങൾ ഒക്കെ കിട്ടിയത് നമ്മൾക്ക് നമ്മൾ മാത്രം മതി, എനിക്ക് വേറേ അവകാശികൾ വേണ്ട

കണ്ണൻ അനുവിൻ്റെ നെറുകയിൽ മുത്തി

കണ്ണേട്ടൻ എന്താ ഒന്നും മിണ്ടാത്തത്

എൻ്റെ പ്രണയം നിൻ്റെ ആത്മാവിനോടാണ് വലിച്ചിഴച്ച് അടുപ്പിച്ചതല്ല, ഏച്ചുകെട്ടിയോജിപ്പിച്ചതല്ല, താനേ പടർന്ന മുല്ലവള്ളിപോൽ നീയെന്നോട് ഇഴുകിചേരുകയായിരുന്നു

Love You വാക പെണ്ണേ

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 തുടരും… ഈ പാർട്ട് അത്രക്ക് പോരായിരിക്കും…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *