വേഴാമ്പൽ – 2

Uncategorized

രചന: നക്ഷത്ര തുമ്പി

അല്ല സർ അതിന്റെ ആവശ്യം ഇല്ല ഞങ്ങൾ തന്നെ പോയി രജിസ്റ്റർ മാര്യേജ് ചെയ്തോളാം സാറിനൊരു ബുദ്ദിമുട്ട് വരരുതല്ലോ …..അഭി

ഇതൊക്ക എന്ത് ബുദ്ദിമുട്ട് നിങ്ങൾ പുറത്തിരുന്നോളു സ്നേഹിക്കുന്നവരെ പിരിക്കാൻ ഞാൻ സമ്മതിക്കില്ല …….. ടI

ഇത് പുലിവാല് ആകുമെന്ന് തോന്നുന്നു ….. (അഭിആത്മ)

ഈ ഐഡിയ ചീറ്റി പോകുമോ അടുത്ത വഴി നോക്കാം

ഞങ്ങൾ 2 പേരും ക്യാബിനിൽ നിന്നും പുറത്തു ഇറങ്ങി ബെഞ്ചിൽ ഇരുന്നു

സർ എന്താണ് ഈ പറയുന്നേ അവരുടെ കല്യാണം നടത്തി കൊടുക്കാൻ പോകേണോ, ഇതുപോലെ പിടിച്ച് എല്ലാവരുടേയും മാര്യേജ് സർ നടത്തി കൊടുക്കുമോ …… ചെറുപ്പക്കാരൻ

അവൾക്കു അങ്ങനെ ഒരു പ്രണയം ഇല്ല അത് അവളുടെ അടവാണ് ഇവിടന്നു രക്ഷപെടാൻ ഉള്ളത് അങ്ങനെ രക്ഷപ്പെട്ടൂടാ….. ഓൾഡ്മാൻ

സർ എന്ത് അറിഞ്ഞിട്ടാണ് അവർ തമ്മിൽ ഒരു ഇഷ്ടവും ഇല്ലെന്ന് എനിക്ക് കണ്ടപ്പോൾ തന്നെ മനസിലായി

ഞാൻ അത് കൊണ്ടല്ലേ അവരുടെ രജിസ്റ്റർ മാര്യേജ് നടത്തി കൊടുക്കാം എന്ന് പറഞ്ഞത്‌

അത് പറഞ്ഞപ്പോൾ അവരുടെ മുഖത്തെ ഞെട്ടൽ ഞാൻ മനസിലാക്കി യതാണ് നാളെ ആവട്ടെ രജിസ്റ്റർ മാര്യേജ് ചെയ്യാൻ ഓഫീസർ വരുമ്പോൾ ഞങ്ങൾ ഇഷ്ടത്തിൽ അല്ല മാര്യേജ് കഴിക്കണ്ട എന്നൊക്കെ പറയും 2 പേരും

അപ്പോൾ നമുക്ക് 2 എണ്ണത്തിൻ്റെയും പേരിൽ കേസ് ഫയൽ ചെയ്തു ലോക്കപ്പിൽ ഇടാം …….. ടI

അതും പറഞ്ഞു എല്ലാവരും ചിരിച്ചു

ഡോ ഇതൊരു ട്രാപ്പ് ആണ് ഞാൻ പറഞ്ഞതൊന്നും അവര് വിശ്വസിച്ചിട്ടില്ല ……… അഭി

അത് കൊണ്ട് അവർ രജിസ്റ്റർ മാര്യേജ് നടത്താൻ തീരുമാനിക്കും

അപ്പോൾ നമ്മൾ സത്യം തുറന്നു പറയുമല്ലോ

നമ്മൾ തമ്മിൽ ഇഷ്ടത്തിൽ അല്ലെന്നു അത് കേട്ടു അവർ കേസ് ഫയൽ ചെയ്യും ചീത്ത പേരു മാത്രം ബാക്കി അതാണ് അവരുടെ ഐഡിയ

അവൾ തലയാട്ടി

എനിക്ക് അതിൽ ഒരു പ്രോബ്ലം ഇല്ല പക്ഷെ തന്റെ കാര്യം അതോടെ അവതാളത്തിൽ ആകും തനിക്ക് ഞാൻ പറയുന്നത് മനസിലാവുന്നുണ്ടോ

മ്മ് …… അവന്തു

അത് കൊണ്ട് അവരുടെ മുൻപിൽ നമ്മൾ ഇഷ്ടത്തിൽ ആണെന്നു വരുത്തി തീർക്കണം

നാളെ അവരുടെ മുൻപിൽ വെച്ചു താലി, കെട്ടുന്നു രജിസ്റ്റർ മാര്യേജ് ചെയ്യുന്നു ഇവിടന്നു പുറത്തിറങ്ങിട്ടു തനിക്ക് തന്റെ വഴി എനിക്ക് എന്‍റെ വഴി

തനിക്ക് സമ്മതം ആണോ

ഇത് കേട്ടു അവൾ ഞെട്ടി അഭിയെ നോക്കി

ആ കണ്ണിൽ നിന്നും കണ്ണുനീർ ധാരാ ധാര ആയി ഒഴുകി

താനിങ്ങനെ കരയല്ലേ, നമുക്ക് രക്ഷപ്പെടാൻ ഉള്ള വഴിയാണ് ഞാൻ പറഞ്ഞത്…… അഭി

അവൾ സമ്മതം എന്നോണം തലയാട്ടി

ആ കണ്ണിൽ അപ്പോഴും നിസ്സഹായ അവസ്ഥ തന്നെ ആയിരുന്നു

അഭിആ ബെഞ്ചിൽ കിടന്നു ഉറങ്ങി

ഒരു പോലീസ് കാരൻ വന്നു വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്

അവളും അഭിടെ അടുത്തു ഇരിപ്പുണ്ട്

സമയം ഇഴഞ്ഞു നീങ്ങി

നേരം വെളുത്ത് കുറച്ച് സമയം ആയപ്പൊഴേക്കും രജിസ്ട്രാർ വന്നു

കൂടെ പൂമാലയും ബൊക്കെയും ഒക്കെയായി ഒരു പോലീസ് കാരനും

എല്ലാം വെൽ പ്ലാൻഡ് ആണ്….. (അഭിആത്മ)

പിന്നെ ഇന്നാലെ കണ്ട ആ ചെറുപ്പ കാരനും മറ്റേ അയാളും

കുറച്ച് കഴിഞ്ഞപ്പോഴേക്കും SI യും വന്നു

പിന്നെ 2,3 മഞ്ഞ പത്രക്കാരും …

SI അവരെ രണ്ടു പേരെയും വിളിപ്പിച്ചു

ഇന്നു ഞങ്ങൾ നിങ്ങളുടെ മാര്യേജ് നടത്താൻ പോകേണു ഇനി നിങ്ങൾക്കു എന്തെകിലും പറയാൻ ഉണ്ടോ ……SI

ഇല്ല സർ എനിക്ക് സമ്മതം ആണ് നിങ്ങൾ നടത്തി തന്നില്ലെങ്കിലും ഞങ്ങൾ രജിസ്റ്റർ ചെയ്യും ……. അഭി

കുട്ടിക്ക് സമ്മതം ആണോ ,…… ടI

സമ്മതം…… അവന്തു

അവൾ പറയുന്ന കേട്ടു അവിടെ ഉള്ളവർ എല്ലാം ഞെട്ടി ഈ ഞാൻ പോലും

അങ്ങനെ S I സർ മഞ്ഞ ചരടിൽ കോർത്ത ഒരു താലി എടുത്തു എനിക്ക് നേരെ നീട്ടി അവളെ കെട്ടാൻ പറഞ്ഞു

അത് കണ്ടപ്പോൾ അഭി അവളെ ഒന്ന് നോക്കി അവൾ കിടന്നു വിറക്കുന്നുണ്ട്

അവൾ അഭി യെ നോക്കിയപ്പോൾ അവൻ കണ്ണ് അടച്ചു കാണിച്ചു

ഇത് പിടിക്ക് ,

ടI യുടെ സൗണ്ട് ആണ് അഭിയെ ചിന്തയിൽ നിന്നും ഉണർത്തിയത് അഭി വേഗം താലി വാങ്ങി അവളുടേ കഴുത്തിൽ കെട്ടി അവൾ ഞെട്ടി നില്പുണ്ട്

കണ്ണിൽ നിന്നും 2 തുള്ളി കണ്ണുനീർ അഭിയുടെ കയ്യിൽ വീണു

അവൾ മാത്രം അല്ല മറ്റുള്ളവരും ഞെട്ടി നിൽക്കേണു

അവരുടെ നിൽപ്പ് കണ്ടാൽ തന്നെ മനസിലാവും

അവർ അത് പ്രതിക്ഷിച്ചില്ല

കൂടുതൽ സമയം എടുത്താൽ അവർ പറഞ്ഞു പറഞ്ഞു ഞങ്ങളുടെ കള്ളം വെളിച്ചതാക്കും

പിന്നെ കേസ് ആയി ആകെ പ്രോബ്ലം ആകും എന്തിനാ വെറുതെ

എന്നാൽ ശരി സർ ഞങ്ങൾ പൊക്കോട്ടേ … അഭി

അങ്ങനെ അങ്ങു പോകാൻ വരട്ടെ …. SI

ഇനി എന്താണാവോ ….. (അഭി ആത്മ)

ഇനി 2 പേരും ഈ ഹാരം പരസ്പരം ചാർത്തു ബൊക്കെയും ഞങ്ങളുടെ കയ്യിൽ തന്നു

രജിസ്റ്റർ ബുക്കിൽ ഒപ്പിടിപ്പിച്ചു സാക്ഷി ആയി 2 പോലീസ്കാർ ഒപ്പിട്ടു

പിന്നെ ആ മഞ്ഞ പത്രക്കാർ ഞങ്ങളെ നിർത്തി ഫോട്ടോ എടുത്തു അതിന്റെ ഒരു കുറവ് മാത്രം ഉണ്ടായിരുന്നുള്ളു അതും ആയി …. (അഭിആത്മ)

ഈ നേരം അത്രയും അവൾ ഇതൊക്ക യാന്ത്രികം എന്നോണം ചെയ്തു

അഭിടെ വീട്ടിലെ ഫോൺ നമ്പർ ഒക്കെ പോലീസുകാർ വാങ്ങി

ഇനി ഞങ്ങൾ അങ്ങോട്ട് പൊക്കോട്ടെ

ശരി ……SI

സർ പിന്നെ കാണാം കാണണം കാണും നമ്മൾ….. അഭി

ഇനി നമ്മൾ കാണാൻ ആണെങ്കിൽ നീ ഇത് പോലെ വേറെ വല്ല വേലത്തരവും എടുത്താൽ മതി….SI

അതൊക്ക പോട്ടെ ഇവളെ നിനക്ക് പോറ്റാൻ പറ്റോ അതിനു നിനക്ക് വല്ല ജോലിയും കൂലി യും ഉണ്ടോടാ

ആ ഒരു ചെറിയ ജോലി ഉണ്ട് അതങ്ങു ഡൽഹി ആയിരുന്നു ഇപ്പൊ ഇങ്ങോട്ടു ട്രാൻസ്ഫർ ആയി ….അഭി

നാളെ മുതൽ ഈ ജില്ലയിൽ ജോയിൻ ചെയ്യും അപ്പോൾ നമുക്ക് കാണാം

അതെന്തു ജോലി ആണെടാ അങ്ങ് ഡൽഹിയിൽ ……SI

അതൊരു ചെറിയ പണിയായിരുന്നു സർ

അവിടത്തെ സിറ്റി”പോലീസ് കമ്മീഷണർ ആയിരുന്നു ”

നാളെ ഇവിടെ ഈ ജില്ലയിൽ ജോയിൻ ചെയ്യേണു ഇവിടത്തെ സിറ്റി പോലീസ് കമ്മീഷണർ ആയി അതിനാണ് നാട്ടിലേക്കു വന്നത്

പിന്നെ എന്‍റെ പേരു മറക്കണ്ട സർ

അഭിമന്യു അഭിമന്യു IPS ലൈക്ക് കമന്റ് ചെയ്യണേ..

(തുടരും )

താങ്ക് യു ഫോർ യുവർ സപ്പോർട്ട്സ്

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *