അവളെ പിന്നീട് അവൻ കൂടുതൽ ഇഷ്ടപെടുകയാണ് ചെയ്തത്…

Uncategorized

രചന: Basil Joy Kattaassery

രാവിലെ മൊബൈലിൽ ഒരു കോൾ …പരിചയമില്ലാത്ത നമ്പർ ആയോണ്ട് അവൻ എടുത്തില്ല …ട്രൂ കോളറിൽ നോക്കി ആരാന്നു …ഇല്ല…അതിലും ഇല്ല … രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും അതെ നമ്പറിൽ നിന്നും കോൾ …

ഫോൺ എടുത്തു …

“ഹലോ …”

അങ്ങേ തലയ്ക്കൽ നിന്നും മറുപടിയില്ല …

വീണ്ടും പറഞ്ഞു – “ഹലോ …”

അപ്പോൾ അവിടെന്നു പതിഞ്ഞ പെൺശബ്ദത്തിൽ -“ഹലോ …”

അവൻ ചോദിച്ചു ,”ആരാ ???”

അവിടെന്നു കുറച്ചു സെക്കൻഡുകൾ കഴിഞ്ഞു പതിഞ്ഞ ശബ്ദത്തിൽ -” ഞാനാ …”

അവൻ ഒന്ന് നിശ്ചലനായി …

അപ്പോൾ അവിടെന്നു അവൾ (വിളിച്ച പെൺകുട്ടി ) – “സുഖല്ലേ ???”

അവൻ ഒന്ന് പതിയെ മൂളി

അവൾ -“എവിടാ ഇപ്പോൾ ???”

അവൻ – “ഞാൻ …വീട്ടിലുണ്ട് …”

അവൾ ഒന്ന് മൂളി …

മൗനം …

അവൾ പിന്നെ ചോദിച്ചു -“പപ്പയും മമ്മയും സുഖമായി ഇരിക്കുന്നോ ???”

അവൻ – “പപ്പാ ചെറുതായിട്ടൊന്നു മരിച്ചു പോയാർന്നു …മമ്മയ്ക്കു കുഴപ്പോന്നൂല …”

അവൾ കുറച്ചു നേരത്തേക്ക് മിണ്ടീല …അവനു ദേഷ്യാന്നു തോന്നി കാണും ആ മറുപടിയിൽ …

അവൾ -“എന്നോടൊന്നും ചോദിക്കണില്ലേ ???”

അവൻ -“നീയിപ്പോ എനാ കാട്ടാനാ വിളിച്ചേ രണ്ടു കൊല്ലം കഴിഞ്ഞു …???”

അവൾ കുറച്ചു നേരത്തേക്ക് മിണ്ടീല …

പിന്നീട് കേട്ടത് കരച്ചിലാണ് …അതിനു ശേഷം അവൾ പറഞ്ഞു -“സോറി ഡാ …എന്താ പറയണ്ടെന്ന്‌ എനിക്കറിയില്ല …”

അവൻ ഒന്നും മിണ്ടീല …

അവൾ -“പെങ്ങളുടെ കല്യാണം കഴിഞ്ഞോ ???”

അവൻ -“ഉവ്വ …”

അവൾ -“നീ കെട്ടുന്നില്ലേ ???”

അവൻ -” ഞാൻ കെട്ടി രണ്ടു പിള്ളേരും ഉണ്ട് ..ഇരട്ടകളാ …”

അവൾ തൊണ്ട ഇടറി കൊണ്ട് -“നിനക്കിപ്പോഴും എന്നോട് നല്ല ദേഷ്യാ ലേ ???”

അവൻ -” ഞാൻ കാര്യമായിട്ട് പറഞ്ഞതാ …എന്റെ കല്യാണം കഴിഞ്ഞു …രണ്ടു പിള്ളേരും ഉണ്ട് …ഒന്ന് ചെറുക്കനും ,ഒന്ന് പെണ്ണും …”

അത് കേട്ടപ്പോൾ അവൾക്കു വിഷമായി …വിഷമത്തോടെ അവൾ ചോദിച്ചു -“കുട്ടി എവിടുന്നാ ???”

അവൻ -“കുട്ടി എന്റെ ..അല്ലാണ്ടിപ്പോ ആരുടേയാ ???”

അവൾ -“അതല്ല …നിന്റെ പെണ്ണ് എവിടെന്നാ ???”

അവൻ -“നിനക്കിഷ്ടമില്ലാതിരുന്ന നിമ്മി ഇല്ലേ …?അവൾ …”

അവൾ പെട്ടെന്ന് -“ഏതു നിമ്മി ??? ആ നിമ്മി പാറേക്കാരനോ ???”

അവൻ -“അത് തന്നെ …”

അവൾ ചൂടായി കൊണ്ട് -“നീയെന്തിനാ അവളെ കെട്ടിയെ ???എനിക്കവളെ ഇഷ്ടം അല്ലാർന്നു എന്നറിയിലേ ???”

അവൻ -“അത് ശെരി …രണ്ടു കൊല്ലം മുന്നേ എന്നെ ഇട്ടേച്ചു പോയവളുടെ ഇഷ്ടം നോക്കി ഞാൻ ഇനി പെണ്ണും കെട്ടാനായിരുന്നോ ???”

അവൾ വീണ്ടും -” എനിക്കവളെ ഇഷ്ടം അല്ലാർന്നു എന്ന് നിനക്കറിയില്ലേ ???”

അവൻ -” എന്നെ ഇട്ടേച്ചു പോയ പെണ്ണിന്റെ ഇഷ്ടം ഞാൻ നോക്കേണ്ട കാര്യം എന്നാ …നീ പോയ വാശിക്ക് അവളെ ഞാൻ പ്രേമിച്ചു കെട്ടി …”

അവൾ -“നിന്നെ ഞാൻ ശെരിയാക്കി തരാം …”

അവൻ -“എന്തൂട്ട് ???”

അവൾ -“യൂ ആർ എ ചീറ്റ് …”

അവൻ -“ആ പഴയ ഓഞ്ഞ സ്വഭാവം …ഇപ്പോഴും ഒരു മാറ്റം ഇല്ലല്ലേ ???”

അവൾ -“ഞാനവളോട് എല്ലാം പറയും … നമ്മൾ പ്രേമത്തിലാർന്നു ന്നു …”

അവൻ -“അവളോടെല്ലാം ഞാൻ പറഞ്ഞിട്ടുണ്ടെടി …നീ ഒരു സുപ്രഭാതത്തിൽ എന്നെ ഇട്ടേച്ചു പോയ കാര്യവും അവൾക്കറിയാം …ഒന്ന് വെച്ചിട്ടു പോയെടി ഒന്ന് …”

അവൾ -“എന്റെ കെട്ട്യോനോട് പറഞ്ഞു നിനക്ക് ഞാൻ കൊട്ടേഷൻ തരുമെടാ പട്ടി …എന്റെ പിള്ളേരാണേ സത്യം …”

അവൻ -” അത് ശെരി …അവൾക്കു കല്യാണം കഴിക്കാം…എനിക്ക് കല്യാണം കഴിക്കാൻ പാടില്ല …എന്തൂട്ട് നിയമാ ഇത് ???”

അവൾ -” ഞാൻ അതിനു കല്യാണം കഴിച്ചിട്ടില്ല …”

അവൻ -“കല്യാണം കഴിക്കാതെ പിള്ളേരുണ്ടായോ ???”

അവൾ കുറച്ചു നേരത്തെ മൗനത്തിനു ശേഷം ചെറിയ പരിഭവത്തിൽ -” ഞാൻ ചുമ്മാ പറഞ്ഞതാ …നീ അവളെ കെട്ടിയെന്നു പറഞ്ഞപ്പോൾ …”

അവൻ -“എന്നാ ഞാനും ചുമ്മാ പറഞ്ഞതാ … ഞാൻ അവളെ കണ്ടിട്ടും കൂടി ഇല്ല നീ പോയെ പിന്നെ …”

അവൾ -“സത്യം ???”

അവൻ -“ആന്നു …”

അവൾ -“ഞാനാണേ സത്യം ???”

അവൻ പെട്ടെന്ന് രണ്ടു മൂന്നു വർഷം പുറകിലേക്ക് പോയി …അവൾക്കൊരു മാറ്റവും ഇല്ല …

അവൻ -“ഇപ്പോഴും എന്നെ ഇഷ്ടാലെ …???”

അവൾ – ” എങ്ങനെ അറിയാം ???”

അവൻ -“അതാ പൊസസ്സീവ്നെസ്സ് കണ്ടപ്പോൾ മനസ്സിലായി …”

അവൾ -” നിന്നെ എനിക്ക് നേരിട്ട് കാണണം …എന്താ സംഭവിച്ചതെന്ന് ഞാൻ പറയാം … ”

അവർ എന്തൊക്കെയോ സംസാരിച്ചു പിന്നീട് ഫോൺ വെച്ചു …നേരിട്ട് കണ്ട ശേഷം അവൾ അവരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞത് കേട്ടപ്പോൾ അവനു കുറ്റബോധം തോന്നി …അവളെ പിന്നീട് അവൻ കൂടുതൽ ഇഷ്ടപെടുകയാണ് ചെയ്തത് … എന്തായാലും ഒന്ന് നഷ്ടമായാൽ മറ്റൊന്നിന്റെ പുറകെ പോകുന്ന ചില ന്യൂ ജൻ പ്രണയങ്ങളിൽ നിന്ന് അവനും അവളും വേറിട്ട് നിന്നു … ഇനി ഒരിക്കലും കാണില്ല ,മിണ്ടില്ല എന്ന് വിശ്വസിച്ചെങ്കിലും ആ രണ്ടു വർഷം അവൻ കാത്തിരുന്നത് അവൾക്കു വേണ്ടിയായിരുന്നു …നഷ്ടപ്പെട്ടെന്ന് കരുതിയെങ്കിലും ആ രണ്ടു വർഷം അവളുടെ ഉള്ളിൽ അവനെ തിരിച്ചു കിട്ടുമെന്ന വിശ്വാസവും ഉണ്ടായിരുന്നു …അതങ്ങനെ തന്നെ സംഭവിച്ചു … ശുഭം !

രചന: Basil Joy Kattaassery

Leave a Reply

Your email address will not be published. Required fields are marked *