വാക പൂത്ത വഴിയെ- 30

Uncategorized

രചന: നക്ഷത്ര തുമ്പി

ഇംപോസിഷൻ എഴുതി തീർത്തോ

മ്മ് കഴിഞ്ഞു

നോക്കട്ടെ,

അനു ബുക്ക് കൊടുത്തു

പഠിച്ചോ നീ,

മ്മ്‌,

ഇരിക്ക്, ബുക്ക് താ ബാക്കി പോർഷൻസ്, പറഞ്ഞു തരാം

മ്മ്

വായിൽ എന്താ നിൻ്റെ

എന്താ,

നിൻ്റെ വായിൽ എന്താന്നു?

ഒന്നുമില്ല,

അല്ല കിടന്നു മൂളുന്നത് കൊണ്ട് ഞാൻ കരുതി വായിൽ വല്ലതും ഉണ്ടാവും എന്ന്?

ഓ തമാശിച്ചതാണെല്ലേ,

ഞാൻ കാര്യത്തിൽ പറഞ്ഞതാ

കണ്ണൻ ക്ലാസ് എടുത്തു കൊടുക്കുവാൻ തുടങ്ങി, അനു ശ്രദ്ധയോടെ, കണ്ണൻ പറഞ്ഞത് കേട്ടുകൊണ്ടിരുന്നു

പലപ്പോഴും, കണ്ണൻ അനുനെ, ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു,

അനു അതൊന്നും ശ്രദ്ധിക്കാതെ പഠിത്തത്തിൽ മുഴുകി ഇരുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

എൻ്റ മനസ് ഓരോ ദിവസവും നിന്നോട് അടുക്കുകയാണല്ലോ പെണ്ണേ

നിൻ്റ, നോട്ടവും, കളിയും, ചിരിയും ഞാൻ പോലുമറിയാതെ ആസ്വദിച്ച് തുടങ്ങി

നീ എൻ്റെ ഹൃദയത്തിൽ എത്ര പെട്ടെന്ന് ആണ് വേരുന്നിയത്

എത്ര ദേഷ്യത്തോടെയാ നിന്നെ ഞാൻ, കല്യാണം, കഴിച്ചത്,

വിവാഹം കഴിഞ്ഞ ദിവസങ്ങളിലൊക്കെ, ഞാൻ എത്ര മാത്രം നിന്നെ വെറുത്തു, വേദനിപ്പിച്ചു,

പക്ഷേ എത്ര പെട്ടെന്ന് ആണ് എല്ലാം മാറി മറിഞ്ഞത്, എനിക്ക് നിന്നോടുള്ള വെറുപ്പിൻ്റെ സ്ഥാനത്ത്, നിന്നോട് സ്നേഹമായി

നിൻ്റെ,ചിരിക്കുന്ന മുഖം കണ്ടില്ലെങ്കിൽ സങ്കടമായി തുടങ്ങി,

നിൻ്റെ കളി ചിരികളിൽ ഞാനും പങ്കാളിയായി

നിൻ്റെ നിറഞ്ഞ കണ്ണുകൾ എന്നെയും വേദനിപ്പിക്കുന്നു,

നിൻ്റെ ചെറിയ ഒരു അവഗണന പോലും എന്നെ ,ദേഷ്യക്കാരൻ ആക്കുന്നു

ഗൗരിടെ സ്ഥാനത്ത് ഇനി ഒരിക്കലും വേറേ ഒരാളെയും കാണാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല, എന്നിട്ടും നിന്നെ കല്യാണം കഴിച്ചത്, നിനക്ക് ഞാൻ ഒരിക്കലും എൻ്റെ മനസിൽ സ്ഥാനം ഉണ്ടാവില്ല എന്നു കരുതിയാ

പക്ഷേ എന്ത് കൈവിഷം ആണ് പെണ്ണേ നീ എനിക്ക് തന്നത്, എൻ്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും നിന്നിലൂടെയാണ്,

നീ ഇല്ലാതെ ഇനി ഞാനില്ല, എൻ്റെ ഇഷ്ടം ഞാൻ നിന്നോട് പറയും, നിനക്ക് എൻ്റെ കാര്യത്തിൽ ഒരു പാട് സംശയം ഉണ്ടെന്ന് അറിയാം ,ഞാൻ എല്ലാം പറയാം ,അന്നേ നീ എന്നെ മനസിലാക്കിയാൽ മതി

നീ എൻ്റേതാ എൻ്റെ മാത്രം, ഇനി ഒരിക്കലും കൈവിടില്ല ഞാൻ

കണ്ണൻ അനുനെ നോക്കി ആലോചനയോടെ ഇരുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

സാർ…. സാർ…

എവിടെ

ഈ കടുവക്ക് എന്താ ഇത്ര ആലോചന,

ഇയാൾടെ എത് മോളുടെ കല്യാണത്തെ കുറിച്ചാണാവോ ഇത്ര ചിന്തക്കാൻ ഉള്ളത്

സാർ, അനു കണ്ണൻ്റെ കൈയിൽ അടിച്ച് വിളിച്ചു

എ…ന്താ…. എന്താ അനു

ഞാൻ എത്ര നേരം ആയി വിളിക്കുന്നു, സാർ എന്താ ഇത്ര ആലോചന?

ഞാൻ എൻ്റെ പെണ്ണിനെ പറ്റി ആലോചിച്ചതാ, അതിന് നിനക്ക് എന്താ?

ഓ ആ ഗൗളിയെ കുറിച്ച് ആയിരിക്കും ഇയാൾടെ ആലോചന, അനു പിറുപിറുത്തു

എന്താടി നിന്ന് പിറുപിറുക്കുന്നേ, ഉറക്കെ പറഞ്ഞുടെ നിനക്ക്

സാറിൻ്റെ ഏത് മോളെ കല്യാണം കഴിപ്പിക്കാൻ ആണ് ചിന്തിക്കുന്നേ ,

മോളോ,😳

ആലോചന കണ്ടാൽ അങ്ങനെ തോന്നും

ഓ ഈ കുരുപ്പ്, കളിയാക്കുകയാണ്

,ആഹാ, നീ സഹകരിച്ചാൽ അല്ലേ. നമുക്ക് മോൾ ഉണ്ടാവു

ദേ വൃത്തികേട് പറയരുത്

ഞാൻ എന്ത് വൃത്തികേട് പറഞ്ഞു, നീ എൻ്റെ ഭാര്യ അല്ലേ, ഒരു ഭാര്യയും ഭർത്താവ് സംസാരിക്കുന്ന കാര്യം അല്ലേ ഞാൻ പറഞ്ഞുള്ളു അതിന് നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ

ഓ ശരിയാണല്ലോ, ഞാൻ കടുവടെ ഭാര്യ ആണല്ലോ, അനുനിന്നു പിറുപിറുത്തു

ദേ പിന്നെം, നിന്നോട് ,ഞാൻ പറഞ്ഞു നിന്ന്‌ പിറുപിറുക്കരുത് എന്ന്,

sorry ,അനു നന്നായി ഇളിച്ചു കൊടുത്തു

അതേ ഞാൻ ഒരു നിമിഷം മറന്നു പോയി സാറിൻ്റെ ഭാര്യ ആണെന്നുള്ളത്

ഓഹോ അങ്ങനെയാണോ, എന്നാൽ മോൾക്ക് ചേട്ടൻ ഓർമ്മിപ്പിച്ചു തരാം എന്ത്യേ

ഓ വേണ്ടാ വേണ്ടാ ത്തോണ്ടാ

അങ്ങനെ പറയല്ലേ, എനിക്ക് ഓർമ്മിപ്പിച്ചു തന്നേ പറ്റു, ഞാൻ നിൻ്റെ ഒരേ ഒരു ഭർത്താവ് അല്ലേ?

കണ്ണൻ കസേരയിൽ നിന്ന് എഴുന്നേറ്റു

എനിക്കിത് എന്തിൻ്റെ കേടായിരുന്നു, ഈ കാമദേവനെ ഉണർത്തണ്ട വല്ല കാര്യം ഉണ്ടായിരുന്നോ

അനുൻ്റ വെപ്രാളം കണ്ട് കണ്ണൻ്റ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു

കണ്ണൻ അനു ഇരിക്കുന്ന കസേരയുടെ ഫ്രണ്ടിലായി, മേശയിൽ ഇരുന്നു

എന്തിനാ എൻ്റെ അനുകുട്ടി ഇത്ര പേടിക്കുന്നേ എന്നെ

അനുൻ്റെ താടിയിൽ കൊഞ്ചിച്ചാണ്, കണ്ണൻ ചോദിക്കുന്നത്,

ദൈവമേ കടുവക്ക്‌ ഭ്രാന്ത് ഉണ്ടോ, (ആത്മ)

പണ്ടെങ്ങോ ഉമ്മ കിട്ടാതെ മരിച്ച് പോയ ആത്മ ക്കൾ കടുവടെ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടെന്നാ എൻ്റെ ബലമായ സംശയം, എത്രയും പെട്ടെന്ന് പണിക്കരെ കണ്ട്, ചരട് കെട്ടിക്കാൻ അമ്മനോട് പറയണം (ആത്മ)

അനു നോക്കിയപ്പോൾ അനുൻ്റ മുഖത്തിനോട് അടുത്ത് കണ്ണൻ്റ മുഖം

ഇത്ര അടുത്ത് അവൻ്റെ മുഖം കണ്ടതും, അവളിൽ വെപ്രാളം തോന്നി തുടങ്ങി, അവൻ്റെ കാപ്പി കണ്ണുകളിലേക്ക് നോക്കും തോറും, അവളിൽ പല മാറ്റങ്ങളും, വന്നു,

അവൻ്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല, അവളെ നെഞ്ചോട് ചേർക്കാൻ, അവളെ വാരി പുണരാൻ അവനും കൊതിച്ചു

അവർ പരിസരം മറന്ന് പരസ്പരം നോക്കിയിരുന്നു, അവൾക്ക്, അവൻ്റെ കാപ്പി കണ്ണുകളിൽ അമർത്തി ചുംബിക്കാൻ വെമ്പി

ഏതോ ഉൾപ്രേരണയിൽ അനുകണ്ണൻ്റെ കണ്ണിലും മാറി മാറി ചുംബിച്ചിരുന്നു

ചുറ്റും ഒന്നും അറിയാതെ, അവൻ ആ ചുംബനത്തിൽ ലയിച്ചു

(കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *