രണ്ടാംകെട്ട്, അച്ഛൻ രണ്ടാമതൊരു വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ ഞാൻ അന്ന് ശക്തമായി എതിർത്തിരുന്നു…..

Uncategorized

രചന: സുധീ മുട്ടം

“രണ്ടാം കെട്ടിലെയാണെന്ന് കരുതി ഞാൻ നിങ്ങളുടെ അനിയത്തി തന്നെയാണ്” അകത്ത് നിന്ന് അവളുടെ വാക്കുകൾ ശക്തമായി പുറത്തേക്കൊഴുകി എന്റെ കാതിൽ തന്നെയാണ് വന്ന് തറച്ചത്…ഒരക്ഷരം പോലും ശബ്ദിക്കാൻ എനിക്ക് കഴിഞ്ഞില്ല… അമ്മ മരിച്ചതിനുശേഷം അച്ഛൻ രണ്ടാമതൊരു വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ ഞാൻ അന്ന് ശക്തമായി എതിർത്തിരുന്നു…

“മക്കളൊന്നുമില്ലാത്ത എത്രയൊ ആൾക്കാരുണ്ട്.അവരെയെങ്ങാനും വിവാഹം കഴിച്ചാൽ പോരേ” മക്കളുളള ഒരുത്തിയെ അച്ഛൻ വിവാഹം കഴിച്ചാൽ ആ സ്നേഹം പങ്കിടേണ്ടി വരുമെന്നു കരുതിയാണ് ഞാനങ്ങനെ പറഞ്ഞത്

പക്ഷേ എല്ലാവരും കൂടിയെന്നെ തെറ്റിദ്ധരിച്ചു..അച്ഛൻ രണ്ടാമത് വിവാഹം കഴിക്കുന്നതിൽ എനിക്ക് എതിർപ്പാണെന്നാണു എല്ലാവരും കരുതിയത്….

എനിക്ക് അങ്ങനെ അല്ലായിരുന്നു..അന്നത്തെ പത്താം ക്ലാസ്കാരനായിരുന്ന എനിക്ക് അറിയാം അച്ഛന്റെ ജീവിതത്തിൽ ഒരു സ്ത്രീ കൂടെ വേണമെന്ന്. അതെനിക്ക് ആരും പറഞ്ഞു തരേണ്ട കാര്യമില്ല… എന്റെ അച്ഛൻ ഒന്നു വീണുപോയാൽ ഭാര്യയോളം ഭർത്താവിനെ നോക്കാൻ മക്കൾക്കൊ മരുമക്കൾക്കോ കഴിയില്ലെന്ന് എനിക്ക് നന്നായിട്ട് അറിയാം….

എന്റെ അച്ഛനെ മറ്റൊരു സ്ത്രീയുടെ മകൾ അച്ഛാന്ന് വിളിക്കാനും ഞാൻ താല്പര്യപ്പെട്ടില്ല…. പക്ഷേ പത്താം ക്ലാസ് കാരന്റെ എതിർപ്പിനെ ആരു വകവെക്കാൻ…എന്റെ എതിർപ്പും മറി കടന്ന് അച്ഛൻ ആ സ്ത്രീയെ വിവാഹം കഴിച്ചത്.കൂടെ അവരുടെ മകളും ഞങ്ങളുടെ കൂടെ താമസത്തിനെത്തി…. അന്നാദ്യമായിട്ട് ഞാൻ അച്ഛനിൽ നിന്ന് അകന്നു.അതിനു കാരണക്കാരിയായ ആ സ്ത്രീയെയും മകളെയും ഞാൻ വെറുത്തു… എനിക്ക് ലഭിക്കേണ്ട സ്നേഹം മാത്രമല്ല അച്ഛൻ എനിക്കായി കൊണ്ട് വന്നതും ആ പെൺകുട്ടിക്ക് കൂടി പങ്കിട്ടു കൊടുക്കേണ്ടി വന്നു….

ഏട്ടായെന്ന് ആ പെൺകുട്ടിയും മോനെയെന്ന് ആ സ്ത്രീയും വിളിച്ചപ്പോൾ വാശിയോടെ ആട്ടിയകറ്റുകയായിരുന്നു ഞാൻ.. പലപ്പോഴും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും ഞാൻ കണ്ടില്ലെന്ന് നടിച്ചു…വളർന്നപ്പോഴും അവസരം കിട്ടുമ്പോൾ അവളെ വേദനിപ്പിക്കാനും മറന്നില്ല… പക്ഷേ ഇന്നാദ്യമായി അവൾക്കൊരു വിവാഹ ആലോചന അച്ഛൻ കൊണ്ട് വന്നതോടെ ഞാൻ എതിർത്തു… എന്റെ ഏട്ടനു ഇഷ്ടപ്പെടുന്നൊരാൾ എന്നെങ്കിലും വന്നാൽ മാത്രം മതി എനിക്കൊരു വിവാഹമെന്ന് അവൾ അച്ഛനു മുമ്പിൽ പറഞ്ഞതോടെ ഞാൻ തിരിച്ചറിയുകയായിരുന്നു അവൾക്ക് എന്നോടുളള സ്നേഹം… എന്നിട്ടും ഞാൻ കുത്തി നോവിക്കാനാണു ശ്രമിച്ചത്….

ഞങ്ങൾ തമ്മിലുള്ള വഴക്കിൽ മൗനം പാലിക്കുന്ന അച്ഛൻ അന്നെന്നെ അടുത്ത് വിളിച്ചു ആ സത്യം പറഞ്ഞത്… “മോനെ അവളുടെ അച്ഛൻ കാരണമാണ് ഞാനിന്നും ജീവിച്ചിരുന്നത്. അച്ഛനനും ഒരുത്തനുമായിളള വഴക്കിൽ അയാളെന്നെ കുത്തിയപ്പോൾ എന്നെ രക്ഷിക്കാനായി അവളുടെ അച്ഛൻ ഇടക്കു കയറി. അദ്ദേഹത്തിനാണു കുത്തേറ്റത്.ആശുപത്രിയിൽ ചെല്ലുന്നതിനു മുമ്പ് മരണപ്പെട്ടു” അച്ഛൻ പറയുന്ന വാക്കുകൾ ഞാൻ അവശ്വസനീയതോടെ കേട്ടു നിന്നു… “ഇനിയെന്റെ മോൻ പറയ്.അച്ഛൻ അവർക്കൊരു ജീവിതം നൽകിയത് തെറ്റാണോ?” “ഒരിക്കലുമില്ലച്ഛാ എന്റെ അച്ഛൻ ചെയ്തതാണ് ശരി”

അച്ഛനോടുളള എന്റെ വെറുപ്പിനു മഞ്ഞുരുകി.എന്റെ അച്ഛൻ എനിക്ക് ശരിക്കും ഹീറോ ആണ്…. “അനിയത്തിക്കുട്ടീന്ന് ഞാൻ പെൺകുട്ടിയെ വിളിച്ചത് വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല. ” ഏട്ടനു തെറ്റുപറ്റിപ്പോയി..എന്റെ അനിയത്തി എന്നോട് ക്ഷമിക്കണം. ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്” “അയ്യോ എന്റെ ഏട്ടനല്ലെ..എന്നെ അംഗീകരിച്ചല്ലൊ അത് മതി” അമ്മയെന്ന് ഞാൻ ആ സ്ത്രീയെ വിളിക്കുമ്പോൾ അവർ കരയുകയായിരുന്നു… “ഇല്ലമ്മേ ഒരിക്കലും അമ്മയെ ഞാൻ ഇനി കരയിക്കില്ല….

അനിയത്തിയെ ചേർത്തു പിടിച്ചു ഞാൻ പറഞ്ഞു… ” ഏട്ടൻ കൊണ്ട് വരും നിനക്കായിട്ടൊരു നല്ലൊരു ചെക്കനെ… ഇതൊക്കെ കണ്ടു അച്ഛൻ നനഞ്ഞ കണ്ണുകളിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു…

വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ വീട്ടിൽ സ്നേഹവും സന്തോഷവും തിരികെ വന്നതിൽ….

രചന: സുധീ മുട്ടം

Leave a Reply

Your email address will not be published. Required fields are marked *