വാക പൂത്ത വഴിയേ 57

Uncategorized

രചന: നക്ഷത്ര തുമ്പി

അമ്മ, എന്നെ പ്രസവിച്ച അമ്മ, അനുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി, കാഴ്ചയെ മറച്ചു

അരുന്ധതിയും അനുവിനെ നോക്കി കാണുകയായിരുന്നു

രാവിലെ വീട്ടിൽ എത്തിയതാണ് അനുവും കണ്ണൻ്റെ വീട്ടുകാരും അരുന്ധതി അമ്മയെ കാണാൻ

ജനിച്ചിട്ട് തൻ്റെ മകളെ ആദ്യമായി കാണുന്ന ഒരു അമ്മയുടെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല,

കണ്ണുകൾ നിറഞ്ഞു, സന്തോഷത്താൽ

മരിച്ചു പോയി എന്നു പറഞ്ഞ മകൾ ജീവനോടെ തൻ്റെ മുൻപിൽ

അവളുടെ മുഖത്ത് നോക്കാൻ പോലും ഉള്ള അർഹത ഇല്ല

അത്രക്ക് നീചയാണ്, സ്വന്തം മകളെ അറിയാതെ ആണെങ്കിലും അനാഥാലയത്തിൽ ഉപേക്ഷിച്ചത്

പൊറുക്കാൻ ആവാത്ത തെറ്റ്

തൻ്റെ മകൾ തന്നോട് ക്ഷമിക്കുമോ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കണ്ണേട്ടൻ പറഞ്ഞ പോലെ അമ്മയെ പോലെ തന്നെയാണ് ഞാൻ, അമ്മക്ക് എന്നോട് പരിഭവം ഉണ്ടാവുമോ, എന്നോട് സംസാരിക്കുമോ, ദേഷ്യം തോന്നുമോ, എന്നെ അംഗീകരിക്കുമോ

അനുവിൻ്റെ മനസിൽ നിരവധി ചോദ്യങ്ങൾ ഉയർന്നു

എന്തായിരിക്കും അമ്മടെ മനസിൽ

രണ്ടു പേരുടെയും മനസ് പലവിധ ചിന്തകളാൽ ഉഴറി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനു നോക്കി നിൽക്കാതെ അമ്മയോട് സംസാരിക്ക്……. കണ്ണൻ

കണ്ണൻ്റ വാക്കുകൾ അനുവിനെ ഓർമ്മകളിൽ നിന്നും മുക്തയാക്കി

അവൾ കണ്ണനെ നോക്കി

അവൻ ഇരു കണ്ണുകളും ചിമ്മി

അനു അരുന്ധതിയമ്മടെ അടുത്തെത്തി

രണ്ടു പേർക്കും സംസാരിച്ചു തുടങ്ങാൻ എന്തോ ബുദ്ധിമുട്ട് ഉള്ളതുപോലെ

അമ്മേ,,❤️………

അനുവിൻ്റെ ആർദ്രമായ ശബ്ദം, അരുന്ധതിയുടെ കാതുകളിൽ അലയടിച്ചു

നെഞ്ച് വിങ്ങി, കണ്ണുനീർ ഒഴുകിയിറങ്ങി,

തൻ്റെ മകളെ മാറോടണച്ചവർ വാരി പുണർന്നു,

പൊട്ടി കരച്ചിൽ ആയി മാറി മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ടു നിറച്ചു

ഇരുവരുടെയും കണ്ണുകൾ നിലക്കാതെ ഒഴുകുകയായിരുന്നു

ഇത്രയും നാളും നൽകാത്ത ഭ്രാന്തമായ സ്നേഹം പോലെ

ചുറ്റുമുള്ള തെല്ലാം ഇരുവരും മറന്നു

അവർ അമ്മയും മകളും മാത്രമായി അവരുടെ ലോകത്ത്

,🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ആ കാഴ്ച കണ്ട് എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു

മോൾക്ക് എന്നോട് ദേഷ്യമുണ്ടോ, ഞാനൊരു ചീത്ത സ്ത്രീയാണെന്നു തോന്നുന്നുണ്ടോ…… അരുന്ധതി

എന്താ അമ്മേ ഇത്, എനിക്ക് എല്ലാം അറിയാം കണ്ണേട്ടൻ എല്ലാം പറഞ്ഞു തന്നു, അമ്മടെ സാഹചര്യം അല്ലേ, അതൊക്കെ, പിന്നെ എന്നെ കൊന്നുകളഞ്ഞില്ലല്ലോ, അതു തന്നെ നല്ല കാര്യം, ഇന്ന് നല്ലൊരു ജീവിതം കിട്ടിയില്ലേ, മുത്തശി കാരണം

അമ്മക്ക് എന്നോട് പരിഭവം ഉണ്ടാവും എന്നാ കരുതിയത്

എന്തിനാ, ഞാൻ മോളോട് പരിഭവിക്കുന്നേ, എത്ര നാളായി ഞാൻ ഇങ്ങനെ ഒന്നു കാണാൻ കൊതിക്കുന്നതെന്നറിയോ,

ആഗ്രഹങ്ങൾ ഉണ്ടെങ്കിലും അതൊക്കെ മനസിൽ ഒതുക്കി, മോൾക്ക് ഞാൻ കാരണം ഇനിയും ഒരാപത്തും വരരുത്

ഒന്നും ഉണ്ടാവില്ല, അമ്മ വെറുതേ പേടിക്കണ്ട

മോൾക്ക് അച്ചനെ കാണണ്ടേ,

മ്മ്

അരുന്ധതി ഗോവിന്ദിൻ്റ ഫോട്ടോ കാണിച്ചു കൊടുത്തു

അനു ഫോട്ടോയിൽ തലോടി

അമ്മക്ക് അമ്മടെ ഏട്ടനോട് ദേഷ്യം ഒന്നും ഇല്ലേ, അച്ചനെ കൊന്നതിൽ

ഞാൻ, അറിഞ്ഞില്ലടാ ഒന്നും, പ്രകാശേട്ടൻ പറഞ്ഞാ എല്ലാ സത്യവും അറിഞ്ഞത്, സങ്കടം തോന്നി, ഒന്നും എതിർക്കാൻ പറ്റയില്ലല്ലോ

പിന്നെ കുടെ പിറപ്പ് അല്ലേ ഒന്നും ചെയ്യാൻ മനസ് അനുവദിച്ചില്ല, പക്ഷേ ഇനിയും എൻ്റെ മക്കളെ ദ്രോഹിക്കാൻ ആണ് പുറപ്പാടെങ്കിൽ ഞാൻ അതു മറക്കും

ഞാൻ എല്ലാ സ്വത്തുകളും അവരുടെ പേരിലേക്ക് മാറ്റിയേക്കാം, എനിക്ക് ഒന്നും വേണ്ട, എനിക്ക് അമ്മയെ കിട്ടിയതിൽ വലിയ സ്വത്ത് ഒന്നും വേണ്ട

തന്നത് ഒക്കെ മോൾക്ക് അവകാശപ്പെട്ടതാണ് വേറേ ആർക്കും അത് വേണ്ട

ആലോകിനോടും പലതും പറഞ്ഞു മാറ്റി എടുത്തു ഏട്ടൻ, അവന് എന്നോടും മോളോടും ഭയങ്കര ദേഷ്യമാണ്, അവൻ്റെ ഭാവമാറ്റം കണ്ട് എനിക്ക് പേടിയാകാൻ തുടങ്ങി

പറഞ്ഞു മനസിലാക്കണം

ഇവിടന്ന് ചെന്ന് കഴിഞ്ഞിട്ട് വേണം, എല്ലാ കാര്യവും പറയാൻ, അവന് എല്ലാം മനസിലാവും എന്നു തോന്നുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ചായ കുടിക്കാൻ വാ എല്ലാവരും

സുമാമ്മ ചായ എടുത്തു

അനുനെ നോക്കിയ സുമാമ്മയെ കണ്ട് അനു മുഖം തിരിച്ചു

സുമക്ക് അത് വിഷമത്തിനിടയാക്കി, തുളമ്പാൻ നിൽക്കുന്ന കണ്ണുകളെ അവളിൽ നിന്നും മറച്ചു പിടിക്കാൻ തിരിഞ്ഞു നിന്നവർ

പുറകിലൂടെ വന്ന അനു അവരെ ചുറ്റി പിടിച്ചു

എൻ്റെ സുമാമ്മേ, ഞാനൊന്നു പരിഭവിച്ചപ്പോഴേക്കും ഇങ്ങനെ കിടന്നു കരഞ്ഞാലോ, സോറി

എന്തിനാ മോളെ എന്നോട് സോറി പറയുന്നേ തെറ്റ് ചെയ്തതൊക്കെ ഞാനല്ലേ. മോളോട് ദേഷ്യം കാണിച്ചതും, സ്നേഹിക്കാതിരുന്നതും പക്ഷേ അതൊക്കെ സ്നേഹം കൊണ്ടാണ്, മോളെ പിരിയാൻ പറ്റാത്തതുകൊണ്ടാണ്

അതൊക്കെ എനിക്കറിയാം അമ്മേ, പിന്നെ നേരിയ പരിഭവം, രമയുടെ വാക്കുകൾ കേട്ട് എന്നെ അവഗണിച്ചതിന്

ഞാനും അറിഞ്ഞില്ലല്ലോടാ

എന്നോട് എങ്കിലും പറയായിരുന്നില്ലേ അമ്മേ

പറ്റിയില്ലടാ, നീ എന്നെ വെറുത്താലോ, എൻ്റെ മനസിൽ അങ്ങനെ ഒരു പേടി കയറിക്കൂടി

വെറുക്കാനോ, നന്ദി ആണ് എനിക്ക് നിങ്ങളോട് അതിലുപരി എനിക്ക് ഒരു ജീവിതം തന്ന അച്ചനെയും അമ്മയേയും ഞാൻ വെറുക്കുമോ, സ്നേഹം മാത്രം ഉള്ളു എൻ്റെ മനസിൽ നിങ്ങളോട്

സുമയും, അനും കെട്ടി പിടിച്ച് കരഞ്ഞു, അനന്തൻ അവളുടെ നെറുകയിൽ തലോടി

സുമ അനുവിൻ്റെ നെറുകയിൽ മുത്തി

ഇതൊക്കെ കണ്ടാൽ എൻ്റെ മായമ്മക്ക് കുശുമ്പ് കുത്തുമോ

മായ ചിരിച്ചു

അനു ഓടിച്ചെന്ന് മായയെ കെട്ടി പിടിച്ചു

ഇനി അമ്മയെ കെട്ടി പിടിച്ചില്ലെന്ന് പരാതി വേണ്ടാ

പോടി കാന്താരി

അവിടെ കൂട്ടച്ചിരി മുഴങ്ങി

ആരും ഇല്ലന്നു വിചാരിച്ച എനിക്കാ ഇപ്പോ 3 അമ്മമാരെ കിട്ടിയത്, നല്ലൊരു ഫാമിലിയെ കിട്ടിയത് ,നല്ലൊരു പാതിയെ കിട്ടിയത് ഇതിൽപ്പരം എന്ത് പുണ്യമാണ് വേണ്ടത്

അനു നിറകണ്ണാലെ കണ്ണനെ നോക്കി, അവിടെയും കണ്ണുകൾ നിറഞ്ഞിരുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അമ്മ ലോകത്തിലെ ഏറ്റവും മഹത്തായ പദം ….. ഒരിക്കലും അടങ്ങാത്ത വാത്സല്യത്തിൻ്റെ ശോഭയാർന്ന മുഖം…… അമ്മ മരണത്തിനും അപ്പുറം കാവലായ് നിൽക്കുന്ന സാന്നിദ്ധ്യം………..

അനു കണ്ണനോട് പറഞ്ഞു

കണ്ണൻ അനുവിൻ്റെ നെറുകയിൽ ചുംബിച്ചു

അതേ നിങ്ങളുടെ റൊമാൻസ് പിന്നെ ഇത് ബഡ്റൂമല്ല, നിങ്ങളുടെ എന്നെ പോലെ ബാച്ചില്ലേഴ്സ് ഉണ്ടിവിടെ…… വിച്ചു

എല്ലാവരും അതു കേട്ട് ചിരിച്ചു

അപ്പോഴാണ് കണ്ണനും അനുനും ബോധം വന്നത്,

പോടാ, പട്ടി

ചമ്മൽ മറച്ചുകൊണ്ട് കണ്ണൻ ഗൗരവത്തിൽ പറഞ്ഞു

അനുനെയും, അമ്മയെയും, അച്ചനേം അവിടെ നിർത്തി കണ്ണനും വിച്ചും കോളേജിലേക്ക് പോയി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനുനെ കണ്ടതിൽ അമ്മമാരു രണ്ടു പേരും ഭയങ്കര സന്തോഷത്തിൽ ആയിരുന്നു,

അനുന് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും അവളെ ഊട്ടാനും, അരുന്ധതിയമ്മ വളരെ ഉത്സാഹത്തിൽ ആണ്

ഇത്രയും നാളും മകൾക്ക് നൽകാത്ത സ്നേഹം നൽകാൻ രണ്ട് അമ്മമാരും മത്സരിച്ചു

അനു അതൊക്കെ വളരെ കൗതുകത്തോടെ നോക്കി കാണുകയായിരുന്നു

മായയും നിറഞ്ഞ സന്തോഷത്തിൽ തന്നെ,

3 അമ്മമാരും കൂടി അവളെ ഊട്ടി, അതൊക്കെ ആദ്യമായി അനുഭവിക്കുന്നതുകൊണ്ടാവും കണ്ണുകളും ഈറനണിഞ്ഞു അവളുടെ

അച്ചൻമാരു രണ്ടു പേരും സന്തോഷത്തോടെ അതൊക്കെ നോക്കി കണ്ടു

പതുക്കെ അരുന്ധതിയമ്മയുടെ മടിയിൽ കിടന്നവൾ നിദ്രയെ പുൽകി, ലോകത്ത് ഏറ്റവും സുരക്ഷിതമായി ഉറങ്ങാൻ പറ്റുന്നിടത്ത് തന്നെ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അമ്മമാരെ കിട്ടിയപ്പോൾ എന്നെ വേണ്ട പെണ്ണിന്……

ലാസ്റ്റ് അവർ ഫ്രീ ആയപ്പോൾ ക്യാബിനിൽ ഇരിക്കുകയാണ് കണ്ണൻ

ഇത്രയും നേരം ആയിട്ടും ഒന്നു വിളിച്ചു കൂടിയില്ല പെണ്ണ്……

അനുൻ്റെ ഫോണിലുള്ള ഫോട്ടോ നോക്കി കണ്ണൻ പിറുപിറുത്തു

കണ്ണനെ വിളിക്കാത്തതിൽ ചെറിയ കുശുമ്പ് തോന്നിയിരുന്നു അവന്

പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്,

വാക പെണ്ണ് കോളിങ്

പേരു കാൺകെ ഉള്ളിൽ ചിരി വിടർന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

📞ഹലോ

,📞എന്താണ് കടുവേ ഒരു ഗൗരവം

📞ഓ നമ്മൾക്ക് എന്തു ഗൗരവം

അനു ചിരിച്ചു, 📞ക്ലാസ് കഴിയാറായില്ലേ, എപ്പഴാ വരുന്നേ,

📞ഓ ഞാൻ വന്നാൽ എന്ത്, വന്നില്ലെങ്കിൽ എന്ത്, നിനക്ക്, അമ്മമാരെ കിട്ടിയപ്പോൾ എന്നെ വേണ്ടല്ലോ, ഞാൻ പോന്നിട്ട് എന്നെ ഒന്നു വിളിച്ചു പോലും ഇല്ലല്ലോ

📞ഓ അപ്പോ അതാണ് കാര്യം തീര കുശുമ്പ് ഇല്ലല്ലേ എൻ്റെ കടുവക്ക്

📞 പോടി പെണ്ണേ, എനിക്ക് ഒരു കുശുമ്പും ഇല്ലേ…..

📞ഉവ്വ വിശ്വസിച്ചു,, കണ്ണേട്ടൻ്റെ കയ്യിലും ഫോൺ ഉണ്ടായല്ലോ, ഇങ്ങോട്ടും വിളിക്കാരുന്നല്ലോ എന്നെ

📞ഞാൻ മനപൂർവ്വം വിളിക്കാതിരുന്നതാ,

📞എന്തിന്?

📞നീ അമ്മമാരുടെ കൂടെ കുറച്ചു സമയം സ്പെൻ്റ ചെയ്യട്ടേ എന്നു കരുതി, ഞാനായിട്ട് ആ നല്ല നിമിഷങ്ങൾ കളയണ്ടല്ലോ എൻ്റെ വാക പെണ്ണേ

📞മ്മ്, അനു ഇന്നത്തെ കാര്യങ്ങൾ ഒക്കെ അവനോട് പറഞ്ഞു

അതൊക്കെ ഒരു ചിരിയോടെ കണ്ണൻ മൂളി കേട്ടുകൊണ്ടിരുന്നു

അവൾ നിറഞ്ഞ സന്തോഷത്തിൽ ആണെന്ന് തോന്നി അവന് അവൻ്റെ മനസും നിറഞ്ഞു , 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

May I coming

ഡോറിൽ ക്നോക്ക് ചെയ്തു ഒരാൾ ചോദിച്ചു

Yes കണ്ണൻ്റെ മറുപടി വന്നപ്പോൾ അയാൾ അകത്തേക്ക് വന്നു

ഹായ് വിവേക് ഞാൻ ദീപക്ക്

എനിക്കറിയാം? എന്തേ വന്നത്

എനിക്ക് താങ്കളോട് കുറച്ചു സംസാരിക്കണം ,ഫ്രീ ആണോ ഇപ്പോൾ

മ്മ്, വൺ സെക്കൻ്റ, ഈ ഫോൺ വിളിച്ചു കഴിയട്ടെ

ok

📞ആരാ കണ്ണേട്ടാ അവിടെ

📞ദീപക്ക്

📞ആ ഗൗളിടെ ഹസ്ബൻഡ് അണോ

📞മ്മ്

📞എന്തിനാ വന്നത്,

📞അറിയില്ല, എന്നോട് സംസാരിക്കണം എന്നു മാത്രം

📞ശരി കണ്ണേട്ടാ

📞മ്മ് ഞാൻ കുറച്ചു വീട്ടിലേക്ക് വരാം , Love you ❤️

ഫോൺ കട്ടാക്കി കണ്ണൻ ദീപക്കിനെ നോക്കി, അയാൾ അസ്വസ്ഥനാണ് എന്ന് തോന്നി കണ്ണന്

(കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 , തിരക്കിൽ ആണ്

ഇന്നത്തെ പാർട്ട് അത്രക്ക് പോര കാത്തിരിക്കണേ

Love You ഓൾ….

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *