വേഴാമ്പൽ 3

Uncategorized

രചന: നക്ഷത്ര തുമ്പി

പിന്നെ എന്‍റെ പേരു മറക്കണ്ട സർ “അഭിമന്യു,

അഭിമന്യു ips

ഇത് പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടി അവളുടെ അവസ്ഥ അതുതന്നെയാണ് SI യും അവിടെ ഉള്ള എല്ലാ പോലീസ് കാരും ഉടനെ വന്നു സല്യൂട്ട് അടിച്ചു SI : സർ ഞാൻ ആൾ അറിയാതെ സോറി സർ

എന്നെയും അവളേയും റെയ്‌ഡിൽ പിടിച്ച പോലീസ് കാരും വന്നു ഇത് പോലെ ക്ഷമ പറഞ്ഞു

ജോലിക്ക് ജോയിൻ ചെയ്തട്ടില്ല അതുകൊണ്ട് സല്യൂട്ട് ഒക്കെ പിന്നീട് മതി, ഞാൻ എല്ലാവരേം വിശദമായി പരിചയപ്പെടാൻ വരാം ….. അഭി

പിന്നെ നിങ്ങൾ എന്താ പറഞ്ഞത്‌ ആളെ അറിയാത്ത കൊണ്ടാണെന്നോ

അറിയപ്പെടുന്ന ആളുകളെ ആരെങ്കിലും ആണ് റെയ്ഡിൽ പിടിച്ചത് എങ്കിൽ നിങ്ങൾ വെറുതെ വിടുമോ

അത് ശരി …..

അത് പോലെ ഒരു തെറ്റും ചെയ്യാത്ത 2 പേരെ കണ്ടാൽ നിങ്ങൾ അനാശാസ്യത്തിനു കേസ് എടുക്കും അല്ലേ

ഒരു ആണിനേയും പെണ്ണിനേയും ഒരുമിച്ചു കണ്ടാൽ, അവരുടെ ബന്ധം എന്താണെന്ന് പോലും തിരക്കാതെ ഉടനെ അത് അനാശാസ്യം ആകും തന്റെയൊക്കെ കണ്ണിൽ അല്ലെടോ

ഡോ തനിക്ക് എന്നെ മനസിലായില്ലെന്നോ

തനിക്ക് എന്നെ അറിയുകയും ചെയ്യാം തനിക്ക് എന്നെ കണ്ടപ്പോൾ തന്നെ മനസിലാക്കുകയും ചെയ്തു

എന്നിട്ടും താൻ ഒന്നും മിണ്ടിയില്ല

ഞാനും ഇത് എവിടെ വരെ പോകും എന്ന് നോക്കുകയായിരുന്നു

പിന്നെ മന:പൂർവം ഞാൻ ആ ഹോട്ടൽ മുറിയിൽ ഉണ്ടെന്നു വിവരം കിട്ടിയിട്ട് തന്നെ ആണ് താൻ പോലീസിനെ അങ്ങോട്ട് റെയ്ഡിനു വിട്ടതെന്നും എനിക്ക് അറിയാടോ

അതിന്റെ പിന്നിൽ ആരാണെന്നും അറിയാം

താൻ അവരോട് പറഞ്ഞേക്കു

ഞാൻ അവരെ കാണാൻ ചെല്ലുന്നുണ്ടെന്നു

പിന്നെ ഇതിൽ ഇവള് എങ്ങനെ പെട്ടുന്നാ മനസിലാവാത്തത്

പിന്നെ മനസിലായി ഇവളേയും എന്നെ പോലെ ട്രാപ്പിൽ ആക്കിയതാണെന്നു ,

എല്ലാവരേയും ഞാൻ നേരിട്ട് വന്നു കണ്ടോളാം

ആ ചെറുപ്പകാരനേം അയാളേയും നോക്കി കൂടിയാണ് അഭി പറഞ്ഞത്‌

അപ്പൊ പോട്ടെ…. SI സാറേ…..

ഒരു പുച്ഛത്തോടെ പറഞ്ഞ് അഭി പുറത്തേക്ക് ഇറങ്ങി

💜💜💜💜💜💜💜💜💜💜💜💜💜💜

പുറത്തു അഭി വിളിച്ചു പറഞ്ഞതിന് അനുസരിച്ചു അവൻ്റെ 3 ഫ്രണ്ട്‌സ് എത്തിയിട്ടുണ്ടായിരുന്നു

അഭി അവരുടെ അടുത്തേക്ക് ചെന്ന്

അവന്തിക അവിടെ തന്നെ നിൽക്കുകയാണ് , ഇനി എന്താണ് തൻ്റെ അവസ്ഥ എന്നോർത്ത്

ഡാ അഭി നിനക്ക് നല്ല ഒന്നാതരം സ്വീകരണം ആണെല്ലോ അവർ ഒരുക്കിയത്……. വിജയ്

അത് ഞാൻ പ്രതീക്ഷിച്ചിരുന്നതാ പക്ഷെ ഇത്രയും ചീപ്പ് ആയിരിക്കും എന്ന് കരുതി ഇല്ല

അതിൽ ഈ കുട്ടിയും പെട്ട് പോയല്ലോ….. മാർട്ടിൻ

പെട്ടത് അല്ല പെടുത്തിയതാ എന്നെ പോലെ അവളെയും

ആര് ….. കാർത്തിക്ക്

ദേ ആ നിൽക്കുന്ന 2 പേര് ,വേറെ ആരെങ്കിലും അതിനു പിന്നിൽ ഉണ്ടോന്നു എനിക്ക് അറിയില്ല

അത് അവളും ആയിട്ടു അവർ എന്താ കണക്ഷൻ എന്നും അറിയില്ല

അത് അവളോട് തന്നെ ചോദിക്കണം

ഇനി എന്താ പ്ലാൻ നിന്‍റെ ആ കുട്ടീടെ കാര്യത്തിൽ

ആദ്യം ഒന്നും ഫ്രഷ് ആകണം ഒന്നും കഴിച്ചിട്ടില്ല

അവളും അതെ

എന്നിട്ട് ഇവളെ ഇവൾക്കു എവിടെ ആണോ പോകേണ്ടത് അവിടെ കൊണ്ട് ചെന്ന് ആക്കാം

അവളുടെ പേരു മാത്രം പറഞ്ഞിട്ടുള്ളു ഇത്രയും നേരം ആയിട്ടും

ബാക്കി ഡീറ്റെയിൽസ് ഒക്കെ ഞാൻ ചോദിച്ചാൽ പറയില്ല എതെങ്കിലും പെണ്ണ് ചോദിച്ചാൽ പറയുമായിരിക്കും

എന്നാൽ എന്‍റെ വീട്ടിലേക്കു പോകാം അവിടെ ചെന്ന് ഫ്രഷ് ആകാം …..വിജയ്

അവിടെ നിത ഉണ്ടല്ലോ …….

അവള് ചോദിക്കട്ടെ കാര്യങ്ങൾ ഒക്കെ

എന്നാൽ ശരി അവളെ ഞാൻ വിളിക്കാം ,…..അഭി

പിന്നെ കാർത്തി എന്‍റെ വണ്ടി ആ ഹോട്ടലിൽ ഉണ്ട്

നീ അത് പോയി എടുത്തിട്ട് വിജയ് യുടെ വീട്ടിലേക്കു വാ ഇതാ താക്കോൽ

ശരി ഡാ

അഭി അവളുടെ അടുത്തേക്ക് ചെന്നു അവൾ ഈ ലോകത്ത് ഒന്നും അല്ല

എന്തോ ആലോചിച്ചു നിൽക്കേണു….,

അവന്തിക ..

അഭി വിളിച്ചപ്പോൾ അവൾ ഞെട്ടി നോക്കി

ഇനി എന്ത് എന്ന് ഉള്ളതുപോൽ അവളുടെ കണ്ണിൽ ഒരു നിസ്സഹായ അവസ്ഥ

വാ പോകാം

എങ്ങോട്ടു എന്ന രീതിയിൽ അവൾ അ ഭി യെ നോക്കി

അവൾക്കു അവരെ 3 പേരേയും അഭി പരിചയപ്പെടുത്തി കൊടുത്തു

വിജയിൻ്റെ വീട്ടിൽ പോകാം അവിടെ അവന്‍റെ വൈഫ് ഉണ്ട്

അവിടെന്നു ഫ്രഷ് ആയി ട്ട്

തന്നെ ഞാൻ തന്റെ വീട്ടിൽ കൊണ്ടുചെന്നാക്കാം

അവരോട് എല്ലാ കാര്യവും പറയാം പോരെ

, തനിക്ക് വിശ്വാസം ഉണ്ടെങ്കിൽ വന്നാൽ മതി ഞങ്ങളുടെ കൂടെ

അവൾ വരാം എന്ന രീതിയിൽ തലയാട്ടി

വണ്ടിയിൽ കേറി

അവർ പോകുന്നത് ദേഷ്യത്തോടെ കണ്ണുകൾ നോക്കുന്നുണ്ടായിരുന്നു

💜💜💜💜💜💜💜💜💜💜💜💜💜💜

അവന്തു വണ്ടിയിൽ ഉടനീളം സൈലന്റ് ആയിരുന്നു

വിജയിന്‍റെ വീട്ടിൽ എത്തി

ബെൽ അടിച്ചപ്പോൾ നിത വന്നു വാതിൽ തുറന്നു

ആ എല്ലാവരും ഉണ്ടല്ലോ കാർത്തി വന്നില്ലേ …. നിത

അവൻ എൻ്റെ വണ്ടി എടുക്കാൻ പോയി

ഇവൾ ഒന്നും അറിഞ്ഞിട്ടില്ലേ….. അഭി അത്മ)

എന്താ മനുവേട്ടാ ഇങ്ങനെ അന്തം വിട്ടു നോക്കുന്നെ …. നിത

ഞാൻ ഒന്നും അറിഞ്ഞില്ലേ എന്നാണോ സംശയം

ഞാൻ എല്ലാം അറിഞ്ഞു, വിജയ് ഏട്ടൻ പറഞ്ഞു ,

കല്യാണം നടത്തി തന്ന കാര്യം വരെ അറിഞ്ഞു

എന്നിട്ടു നമ്മുടെ കഥ നായികയെ കണ്ടില്ലല്ലോ

അപ്പോഴാണ് അഭിയും നോക്കിയത്

അവൾ വണ്ടിയിൽ നിന്നും ഇറങ്ങിട്ടില്ല

അവൾ വണ്ടിയിൽ ഉണ്ട്

ഞാൻ വിളിക്കാം

അഭി ഡോറിൽ തട്ടിയിട്ടും അവൾ തുറക്കുന്നുണ്ടായില്ല

അഭി ഡോർ തുറന്നു,

ഡോർ തുറന്നപ്പോഴെക്കും അവൾ അവൻ്റെ കയ്യിലേക്ക് ബോധം മറഞ്ഞു വീണു

(തുടരും )

ഈ കഥ ഇഷ്ടം ആകുന്നുണ്ടോ നിങ്ങളുടെ റിപ്ലൈ പ്രതീഷിക്കുന്നു

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *