അമ്മയ്ക്കും ഉണ്ടായിരുന്നു എന്നെ പോലെ കുറെ സ്വപ്നങ്ങൾ…

Uncategorized

രചന: നന്ദൂട്ടി നന്ദു

തേങ്ങ ചിരകുമ്പോഴാണ് ഹാളിൽ നിന്നും ബഹളം കേട്ടത്…അച്ഛൻ വഴക്കു പറയുന്നതാണ്…കാലത്ത് എണീറ്റു വരാൻ വൈകി…8.30 കഴിഞ്ഞിരിക്കുന്നു…തേങ്ങാ ജാറിലേക് ഇട്ട് മിക്സിയുടെ സ്വിച്ച് ഓൺ ചെയ്തു.എന്ന വഴക്ക് കേൾകണ്ടല്ലോ…രണ്ടു കൈകൾക് പകരം നാലു കൈകൾ വന്നോ…വളരെ പെട്ടെന്നു കൊഴകട്ടയും കടലകറിയും ഉണ്ടാക്കി…അപ്പോഴും വഴക്ക് കഴിഞ്ഞിട്ടില്ല…ഇന്നലെ രാത്രിയിൽ കഴിക്കാതെ കിടന്നതിനാൽ വിശപ്പ് കൂടുതൽ ആണ്…അതുകൊണ്ട് അച്ഛന്റെ ദേഷ്യത്തിന്റെ കാഠിന്യവും കൂടുതൽ ആണ്…

കാലത്ത് കുളി കഴിഞ്ഞു അടുക്കളയിൽ വന്നാൽ എനിക് ഒരു ചായ നിർബന്ധം ആണ് …ആ ചായ കുടിയുടെ കൂടെ ഒന്നു ഫോണിൽ കുത്തും…ഇന്ന് അതുണ്ടായില്ല….വഴക്കിന്റെ അതിപ്രസരം …ചായ വേണ്ട എന്നു വച്ചു….അച്ഛൻ കഴിച്ചു കഴിയുമ്പോഴേക്കും പാത്രങ്ങൾ കഴുകി എടുത്തു വയ്ക്കുമ്പോൾ അടുത്ത വഴക്…പിള്ളേരെ വിളിച്ചില്ല…ഉച്ചവരെ ഉറക്കും…പിള്ളേരുടെ ഒരു കാര്യത്തിലും ശ്രെദ്ധ ഇല്ല …..ഇങ്ങനെ നീണ്ടു പോകുന്നു….പിള്ളേരെ വിളിക്കാൻ ഓടി മേലെ കയറിയപ്പോഴേക്കും കുടിക്കാൻ നീ വെള്ളം തിളപ്പിച്ചില്ലേ എന്ന പതിവ് ചൊദ്യം….അതു എടുത്തു കൊടുക്കാൻ വീണ്ടും അടുക്കളയിലേക്ക് ….തിളച്ച വെള്ളമാണോ കുടിക്കേണ്ടത്…ചൂടാറ്റി കൂടെ…..അച്ഛന്റെ ദേഷ്യത്തിനു ഒരു കുറവും ഇല്ല…

പിള്ളേരെ വിളിക്കാൻ തുടങ്ങിയപ്പോ ഉണർന്നത് കെട്യോൻ…. “ഡി…ഇവിടെ വാ…കുറച്ച കിടക്കാം”…

“പിന്നെ….മണി പത്തായി മനുഷ്യ എണീക്ക്….”

അലക്കാൻ ഉള്ള തുണികൾ പെറുക്കി ബക്കറ്റിൽ ഇട്ടു…

“എടി ലോക്ക് ഡൗണ് അല്ലെ എണീറ്റിട്ടു എന്തു ചെയ്യാനാ….”

എന്ന നിങ്ങൾ അവിടെ കിടക്ക് ..പിള്ളേരെ വിളിച്ചില്ലേൽ ഇനിയും കേൾക്കണം…. അപ്പോഴേക്കും താഴെ വിളി തുടങ്ങിയിരുന്നു… എന്താണാവോ അടുത്ത അങ്കം….. പിള്ളേരെ പൊക്കി എടുത്തു ഒരാളെ ബാത്റൂമിലാക്കി മറ്റേ ആളെ എടുത്ത് താഴേയ്ക്കിറങ്ങി… “എന്താ അച്ഛാ …..”

“ദാ രണ്ടു psc വിളിച്ചിട്ടുണ്ട്….ഇന്ന് തന്നെ കൊടുക്കണം .അതെങ്ങനെയ….പേപ്പർ ഒന്നു കൈകൊണ്ട് തൊട്ടു പോലും നോക്കില്ല… ഒന്നും അറിയേണ്ട….ലോകവിവരം പോലും അറിയണ്ട. ”

ഞാൻ അടുക്കളയിലേക്ക് നടന്നു….അവിടെ വഴക്ക് തുടർന്നു….

മോനെ പല്ലു തേപ്പിച്‌ ഒരു പ്ലേറ്റിൽ കൊഴകട്ടയും ഇട്ടു കൊടുത്തു അവിടെ ഇരുത്തി….പിള്ളേർക് പോഷകം ഉള്ള ഭക്ഷണം കൊടുക്കാൻ പേപ്പറിൽ കണ്ടിട് അത് ഉറക്കെ വായിക്കുന്നുണ്ട് അച്ഛൻ.

അപ്പോഴേക്കും മനു ഏട്ടൻ എഴുന്നേറ്റു…അങ്ങേർക് കൊഴകട്ട ഇഷ്ടമല്ല…വേഗം പുട്ട് ഉണ്ടാക്കി….ചായ കുടിക്കാൻ ഇരിക്കുമ്പോ ” ഇന്നും പുട്ടാണോ” എന്ന പല്ലവി…

മോൾക് പുട്ടും വേണ്ട കുഴകട്ടയും വേണ്ട…അവൾക് ബ്രഡ് റോസ്റ്റ് ഉണ്ടാക്കി കൊടുത്തു.. അയ്യോ സമയം 11 കഴിഞ്ഞു.. ചോറിനു വെള്ളം വച്ചു…വിറകില്ല…ഇന്നലെ മഴ പെയ്തു വിറക്കൊക്കെ നനഞ്ഞു..ഒരു വിറകുപുര കെട്ടാൻ പറഞ്ഞു പിറകെ നടന്നു എന്റെ വായിലെ വെള്ളം വറ്റി. കുറച്ചുണങ്ങിയ വിറക് എടുത്തു അടുപ്പിൽ വച്ച് ഊതൻ തുടങ്ങിയപ്പോഴേക്കും അടുത്ത വിളി വന്നിരുന്നു..

അപ്പുറത്തെ തറവാട്ടിൽ അച്ഛന്റെ രണ്ടു പെങ്ങമാർ ഉണ്ട് .രണ്ടു പേരു വയ്യാതെ കിടക്കുകയാണ്.. ഒരാൾക് ആണേൽ കൊറോണ വന്ന് നെഗറ്റീവ് ആയി ഇപോ വീട്ടിൽ വന്നിട്ടെ ഉള്ളു…മറ്റേ ആൾക് കണ്ണു രണ്ടും കാണില്ല….ഒരു ചേച്ചി സഹായത്തിനുണ്ടെങ്കിലും രണ്ടുപേരേം കൊണ്ട് അവരും അത്യാവശ്യം ബുദ്ധിമുട്ടുന്നുണ്ട് .

“അവർക് കഞ്ഞി വച്ചു കൊടുത്തോളു….പൊടിയരി കഞ്ഞി മതിയെന്നാണ് പറഞ്ഞത്…”

അച്ഛൻ ആണ്..അപ്പുറത് പോയി ചേച്ചിമാരെ കണ്ട് ഇപോ വന്നതാ… അവർക്കുള്ള ഭക്ഷണം ഇവിടെ റെഡി ആക്കണം.

“കഞ്ഞി കുക്കറിൽ വയ്‌ക്കേണ്ട…” അകത്തേക്ക് കയറുമ്പോൾ അച്ഛൻ നീട്ടി വിളിച്ചു പറഞ്ഞു…”

ആലക്കാൻ ഉള്ള തുണി വാഷിംഗ് മെഷീനിൽ ഇട്ടു…ദൈവമേ ഇനി കഞ്ഞി കുക്കറിൽ വച്ചാൽ അതും കേൾക്കണം….വിറകില്ലാതെ ഞാൻ എന്തു ചെയ്യും ദൈവമേ….രണ്ടു അടുപ്പിലായി ചോറും കഞ്ഞിയും വച്ചു…പച്ച വിറക് വച്ചു കുറെ ഊതി….

അപ്പോഴേക്കും മോൻ ചിണുങ്ങി വന്നു…അമ്മേ അപ്പി ഇടണം…. മനുവേട്ടനെ ദയനീയമായി നോക്കി…

“എനിക് വയ്യ….ലാസ്റ്റ് റൌണ്ട് കളിയാണ് …ഇതിൽ ജയിക്കും…”

പിന്നെ ഇങ്ങേരു വേൾഡ് കപ്പ് വാങ്ങിക്കാൻ പോവുകയല്ലേ…. മൊബൈലിൽ കുത്തുന്ന അങ്ങേരെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി…

മോള് കുറെ ദിവസമായി ഡാൻസ് പടിപ്പിച്ചു കൊടുക്കാൻ പിറകെ നടക്കുന്നു..അടുത്ത ആവശ്യവുമായി അവളും സമീപിച്ചു…അവളെ സമാധാനിപ്പിച്ചു വിട്ടു തുണി ഉണക്കാൻ ഇട്ടു കറിയുടെ പരിപാടികൾ തുടങ്ങി …ലോക്ക് ഡൗണ് പ്രമാണിച്ചു ഇന്നും ചക്ക കുരു തന്നെ ശരണം …ചക്കക്കുരു ശരിയാക്കി സാമ്പറിന് കഷ്ണവും അരിഞ്ഞപ്പോൾ ആണ് നമ്മുടെ ചങ്ക് വിളിച്ചത്…..ഫോൺ ചെവിയിൽ തിരുകി കയറ്റി..തേങ്ങ ചിരവി വറുത്തു….അവളോട് സംസാരിച്ചു ..അവിടേം ഇതു തന്നെ….അടുക്കള യുദ്ധം..അവള് പഴയ സ്കൂൾ ലൈഫ് ഓർമിപ്പിച്ചു…എന്തൊരു നല്ല രസമായിരുന്നു…വലുതാവേണ്ടായിരുന്നു… ഒരു മിനിറ്റ് നേരം അതും ആലോചിച്ചു നിന്നപ്പോൾ പെട്ടെന്നൊരു വിളി…മനുവേട്ടൻ ആണ്

ഏതു സമയവും ഫോണും പിടിച്ചു നിൽക്കും..എന്നിട്ട് പണി ഒന്നും കഴിയുന്നില്ല എന്ന ഡയലോഗും…അതോന്നു താഴെ വയ്ക്…ഉപദേശം വാരി വിതറി ..അങ്ങേര് വീണ്ടും ഗെയിം കളിക്കാൻ മുകളിലേക്ക് കയറി.. കറിയും എലിശ്ശേരിയും ഒരു വിധത്തിൽ റെഡി ആക്കി….കഞ്ഞി അപ്പുറത്തെക്ക് കൊണ്ടു കൊടുത്തു …സമയം 1 30.. ഡൈനിങ്ങ് ടാബ്‌ളിന് ചുറ്റും ഇരുന്നു കൊട്ട് തുടങ്ങിയിരുന്നു മനുവേട്ടനും പിള്ളേരും …അച്ഛനേം വിളിച്ചു ചോറു കൊടുത്ത് കഴിക്കാൻ ഇരിക്കുമ്പോൾ ആണ്‌ രാവിലെ കഴിക്കാത്തതിന്റെ വയറു വിളിച്ചു തുടങ്ങിയത്….ഇന്നും ചക്ക കുരു ആണോ എന്ന സ്ഥിരം പല്ലവി പ്രതീക്ഷിച്ചു…പക്ഷെ വനില്ല….കഴിച്ചു കഴിഞ്ഞു പലരും പലഭാഗത്തേക്ക് പോയി.പാത്രം ഒക്കെ കഴുകി വച്ചു ഒന്നു തുടച്ച് കുറച്ചു കിടക്കാം എന്നു വിചാരിച്ചപ്പോൾ മോളുടെ ആവശ്യവും കൊണ്ട് അവൾ ഓടി വന്നു …അവൾക് കുറച്ച സ്റ്റെപ്പ് പറഞ്ഞു കൊടുത്തു….സമയം 3 മണി …അരമണിക്കൂർ കിടക്കാം എന്നു കരുതി ആണ് മോളെ കളിക്കാൻ പറഞ്ഞു വിട്ടത്.

അപ്പോഴേക്കും അപ്പുറത് നിന്നു വല്യച്ഛൻ വിളിച്ചു….ഫോണും എടുത്ത വന്നു ഉമ്മറത് ഇരിക്കുന്നുണ്ട് ..വാക്സിനെഷൻ ബുക് ചെയ്തു കൊടുക്കണം. .വാക്‌സിൻ കുറവായത് കാരണം സൈറ്റ് തുറന്നിട്ടില്ല…എങ്കിലും സൈറ്റ് തുറന്നു വച്ച അരമണിക്കൂർ ഇരിക്കണം. .വല്യച്ഛന് നിർബന്ധ…അങ്ങനെ കോവിഡ സൈറ്റിൽ കേറി ഇരുന്നു…ഇടയിൽ വല്യച്ഛൻ കാണാതെ ഫ്ബി ഓണാക്കി…മെസ്സെനജറിലേക് കയറിയപ്പോഴേക്കും ചോദ്യം വന്നു..

“ആഹാ സ്റ്റിക്കർ ജാനു വന്നോ..?…”

ഒരു ചങ്കിന്റെ ചോദ്യം ….നമ്മുടെ അവസ്ഥ നമുക്കറിയാം…ചാറ്റ് ചെയ്യാൻ സമയം ഇല്ലത്തെ സ്റ്റിക്കർ അയക്കുന്ന എനിക് അവൻ നല്ലൊരു പേരും നൽകി സ്റ്റിക്കർ ജാനു.

മറുപടി സ്റ്റിക്കറിൽ ഒതുക്കി… ഗ്രൂപ്പിൽ ഇന്നലെ പോസ്റ്റ് ചെയ്ത കഥയുടെ ലൈകും കമന്റും കണ്ടു ആത്മ നിർവൃതി കൊണ്ട് നിൽക്കുമ്പോൾ ആണ് വല്യച്ഛൻ വിളിച്ചത്…..

“നോക്കുന്നുണ്ടോ?”

“ഉണ്ട്…നോക്കുന്നുണ്ട്.”

വേഗം ഫ്ബി മാറ്റി…അല്ലേൽ വല്യച്ഛൻ വടിവാൾ എടുക്കും.

അങ്ങനെ ആ ഉദ്യമം അവസാനിപ്പിച്ചു കിടക്കയിലേക് ഫോണും കൊണ്ട് വീണു…അപ്പോഴേക്കും വിളി വന്നു.. അപ്പുറത് അമ്മായിമാർക്ക് ചുക്ക് കാപ്പി വച്ചു കൊടുക്കണം….

അച്ഛൻ വന്നു പറഞ്ഞപ്പോൾ വേഗം എണീറ്റു…കാപ്പി ഉണ്ടാക്കി അവർക്ക് രണ്ടുപേർക്കും കൊണ്ടുകൊടുത്തു…അപ്പോഴേക്കും മനുവേട്ടനും അച്ഛനും ചായക്ക് വന്നിരുന്നു….പഴം പൊരി ഉണ്ടാക്കി ചായ കൊടുക്കുമ്പോൾ രണ്ടു പേരും രാഷ്ട്രീയ ചർച്ചയിൽ സജീവമായിരുന്നു.

അടുക്കളയിലെ രാത്രിയിലത്തെ ഭക്ഷണവും ഒരുക്കി മുറ്റവും അകവും തൂത്തവാരി തുടച്ചു പിള്ളേരേം കുളിപ്പിച്ചു എന്റെ കുളിയും കഴിയുമ്പോഴേക്കും വീണ്ടും സമയം വൈകിയിരുന്നു..സമയം 7.30 കഴിഞ്ഞിരിക്കുന്നു…ഇന്നും psc ക്ലാസ്സിലെ സാർ ന്റെ വായിലെ തെറി മുഴുവൻ കേൾക്കണം…ഒരു മണിക്കൂർ ക്ലാസ് ആണ്….പിള്ളേരെ അച്ഛന്റടുത്ത് ആക്കി വാതിൽ അടച്ചു…അപ്പോഴേക്കും ഇന്നലെ എടുത്തതിന്റെ ചോദ്യം ചോദിച്ചു തുടങ്ങിയിരുന്നു….ഓണ്ചെയ്തപ്പോഴേക്കും അടുത്ത ചോദ്യം എന്നോടയി…ഇന്നലെ എടുത്തത് ഓർക്കാൻ പോയിട് ശ്വാസം വിടാൻ സമയം ഉണ്ടായിരുന്നില്ല…ഓർമയില്ല സാറേ എന്നു പറഞ്ഞപ്പോഴേക്കും ഇമ്പോസിഷന്റെ കാഠിന്യം കൂടി വന്നു.. സന്തോഷമായി… അരമണിക്കൂർ കഴിയുമ്പോഴേക്കും വാതിലിൽ കൊട്ട് തുടങ്ങി… “അമ്മേ ഉറങ്ങണം ….”

“മനുവേട്ടാ”…..കുറച്ചു ദേഷ്യത്തോടെ തന്നെ ആണ് വിളിച്ചത്.കുറച്ചു സമയം…. ഞാൻ ഇപ്പൊ വരാം …അവനെ ഒന്നുറക്കാൻ നോക്കു”

എന്റടുത് അവൻ കിടക്കില്ലെടി… ന്നാൽ ഫോൺ ഒന്നു കൊടുക്ക്… അത് കേട്ടപ്പോഴേക്കും അവൻ മനുവേട്ടന്റെ പുറകെ ഓടി… ക്ലാസ് കഴിഞ്ഞു ഇറങ്ങി …എല്ലാവർക്കും ഭക്ഷണം കൊടുത്തു …

“എന്നും നേരം വൈകി ഭക്ഷണം കഴിക്കാൻ പാടില്ല…ഇതൊക്കെ കുറച്ച നേരത്തെ ആവണം…എങ്കിലേ ദഹിക്കുള്ളൂ…നിനക് ഒരു 7 -7.30 ആകുമ്പോഴേക്കും ഫുഡ് തന്നുടെ…”

അച്ഛൻ പറയുന്നത് കേൾക്കാൻ നിന്നില്ല..ഞാൻ അടുക്കളയിലേക്ക് പോയി..അവിടെ നിന്നാൽ വീണ്ടും അരമണിക്കൂർ ഉപദേശം കേൾക്കണം… പാത്രങ്ങളൊക്കെ കഴുകി വയ്ക്കുമ്പോൾ അച്ഛൻ പിറകിൽ നിന്നു ചോദിച്ചു…ഇന്ന് നിനക് കുറെ പണി ഉണ്ടായിരുന്നോ?

“ഹേയ് …ഇല്ലച്ഛാ….അച്ഛൻ കിടന്നോളൂ…

അപ്പോഴും അച്ഛൻ മനുവേട്ടനെ വഴക്കു പറഞ്ഞു കൊണ്ട് റൂമിലേക് കയറി…

ഒരുപാട് സ്നേഹം ആണ്‌ പക്ഷെ പ്രകടിപ്പിക്കാൻ അറിയില്ല…എന്നും വഴക്ക് പറഞ്ഞ ശീലം….

പാത്രം കഴുകി കഴിഞ്ഞു അടുക്കളയൊക്കെ വൃത്തിയാക്കി വെള്ളം തിളപ്പിക്കാൻ ഗ്യാസിന്റെ മേലെ വച്ചു…ജനലിലൂടെ പുറത്തേക്ക് നോക്കി…,

അമ്മ വച്ച ഒരു നെല്ലി മരം നില്പുണ്ട്…ഇടയ്ക്കൊക്കെ തോന്നും അമ്മ അവിടെ എല്ലാം നോക്കി നിൽപ്പുണ്ടെന്നും .എന്നെ സ്നേഹത്തോടെ നോക്കി സങ്കടപെടുന്നുണ്ടെന്നു തോന്നും… അമ്മയ്ക്കും ഉണ്ടായിരുന്നു എന്നെ പോലെ കുറെ സ്വപ്നങ്ങൾ…അമ്മയുടെ മരണശേഷം അമ്മ യുടെ ഡയറി ഞാൻ വായിച്ചതാണ്…അതിനു ശേഷമാണ് ഞാനും ഡയറി എഴുതി തുടങ്ങിയത്.അമ്മയുടെ സ്വപ്ങ്ങൾ എല്ലാം നടക്കും ആയിരുന്നു എന്നു എനിക് പല ദിവസങ്ങളിലും തോന്നിയിട്ടുണ്ട… കാരണം എന്റെ ഓർമയിൽ ഉള്ള അച്ഛനും അമ്മയും ഭയങ്കര സ്നേഹവും തമാശയും കളി ചിരിയും ആയിരു ന്നു… അമ്മയുടെ മരണ ശേഷം ആണ് അച്ഛന് ദേഷ്യം കൂടി കൂടി വന്നത്..അച്ഛന്റെ വിഷമങ്ങൾ കേൾക്കാൻ ആരുമില്ലാത്തയത്തിന്റെ സങ്കടം ആണെന്നു എനിക് പലപ്പോഴും തോന്നിയിട്ടുണ്ട…””

എടി…നീ വരുന്നില്ലേ… പിറകിൽ നിന്നുള്ള സൗണ്ട് കേട്ടപ്പോഴാണ് തിരിഞ്ഞു നോക്കിയത്… മനുവേട്ടൻ ആണ്…വെള്ളം തിളച്ചു കഴിഞ്ഞിരുന്നു…

“ഡി ഒരു രണ്ട് ബുൾസൈ കിട്ടയാൽ നന്നായിരുന്നു”…

ഒരു കള്ള ചിരി ഇല്ലേ മുഖത്ത്…ഉണ്ട്…ബുൾസൈ ഉണ്ടാക്കി കൊടുത്തു അതും കഴിച്ചു വെള്ളവും എടുത്തു കെട്യോന്റെ പിന്നാലെ ഞാനും സ്റ്റെപ് കയറി…മോനെ മോള് ഉറക്കിയിരുന്നു…ചിലപ്പോഴൊക്കെ അവൾ അവനെ ഒരു അമ്മയെ പോലെ സ്നേഹിക്കുന്നുണ്ട്…അവളെ കെട്ടിപിടിച്ചു ഒരു മുത്തം നൽകി.കുളി കഴിഞ്ഞു വന്നു അവളെ ഉറക്കി..സമയം നോക്കി 11 ആയിരിക്കുന്നു… താഴേക്കിറങ്ങി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഫ്ബിയിൽ ഒന്നു കേറി….ഒരു കഥ ഓപ്പൺ ചെയ്തു വായിച്ചു തുടങ്ങിയപ്പോഴേക്കും ഫ്ബി ആങ്ങളമാരുടെ ഇടിച്ചു കയറ്റം…

“ഉറങ്ങാറായില്ലേ കുഞ്ഞി….”

“ആ ഏട്ടാ ഉറങ്ങുവ… ” റിപ്ലൈ കൊടുത്ത ലോഗൗട്ട് ചെയ്തു കൈകഴുകി തിരിച്ചു റൂമിലേക്ക്….

Psc book തുറന്നു ഇമ്പോസിഷൻ എഴുതാൻ പേന എടുത്തപ്പോൾ പിറകിലൂടെ ഒരു കൈ ചുറ്റിപിടിച്ചിരുന്നു….മതിയെടോ നാളെ ആവാം… ആ അങ്കവും കഴിഞ്ഞു പുള്ളിക്കാരൻ ഉറങ്ങിയപ്പോൾ എഴുന്നേറ്റു വന്നു ബുക് തുറന്നു ഇരുന്നു….ഒന്നും പഠിക്കാൻ ഇല്ല…അക്ഷരങ്ങൾ തെളിഞ്ഞു കാണുന്നില്ല….ഫോൺ തുറന്നു കഥ യുടെ തലക്കെട്ട് എഴുതി ആദ്യം

“തുടർക്കഥ” ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: നന്ദൂട്ടി നന്ദു

Leave a Reply

Your email address will not be published. Required fields are marked *