ഇന്ന് മുതൽ നമ്മൾ ഒരു പുതിയ ജീവിതം തുടങ്ങുകയാണ് നീയും ഞാനും മോളും…

Uncategorized

രചന: നിഷാ മനു

❤️ പുനർവിവാഹം❤️

ക്യാൻസർ എന്നിലെ സ്ത്രീത്വത്തെ. വിഴുങ്ങിയപ്പോൾ എനിക്ക്. നഷ്ടമായത്. ഞങ്ങളുടെ സ്വപ്നങ്ങളെയാണ്. വീണ്ടും ഒരു കുഞ്ഞിനെ പ്രസവിക്കനുള്ള ഭാഗ്യം എനിക്കില്ല എന്ന് ഞാൻ അറിഞ്ഞപ്പോൾ തീരുമാനിച്ചതാണ് അദ്ദേഹമായുള്ള വേർപിരിയൽ. അതിന്. അദ്ദേഹം സമ്മതിക്കാതെ വന്നപ്പോൾ ആത്മഹത്യ ചെയും എന്ന് വരെ പറഞു. ഒടുവിൽ അദ്ദേഹം അതിന് സമ്മതിക്കുകയായിരുന്നു രണ്ടു വർഷത്തെ പ്രവാസ ജീവിതം എന്ന ഒളിച്ചോട്ടത്തിന് ശേഷം ദേവേട്ടൻ നാട്ടിലേക്ക് തിരികെ വന്നു. അച്ചുവിനേ കാണണം എന്ന് പറഞ്ഞത് കൊണ്ടാണ് കുഞ്ഞിനെയും കൂട്ടി. ഞാൻ പാർക്കിലേക്ക് വന്നത്..

ചെടികൾക്ക് നടുവിലുള്ള ബെഞ്ചിൽ ഞാനും മോളും ഇരുന്നു. അച്ഛൻ വരുന്നു എന്നറിഞ്ഞപ്പോ തൊട്ട് നല്ല സന്തോഷമായിരുന്നവൾക്ക് കവാടം കഴിഞു ദേവേട്ടൻ വരുന്നത് ഞാൻ കണ്ടൂ അദ്ദേഹം ഒരു പാട് മാറിയിരിക്കുന്നു. മെലിഞ്ഞ് താടിയിലാകെ നര പിടിച്ചിരിക്കുന്നു പണ്ട് ഉണ്ടായ ചുറു ചുറുക്ക് നഷ്‌ട്ട പെട്ടത് പോലെ അദ്ദേഹത്തെ. ഇങ്ങനെ ഒരവസ്ഥിൽ കണ്ടത് കൊണ്ടാവാം എൻ്റെ ഉള്ളിൽ. ഒരു തീ ചൂള കത്തുന്നത് പോലെ എനിക്ക് തോന്നി…

അദ്ദേഹം അടുത്തേക്ക് വന്നത് കണ്ടപ്പോൾ ഞാൻ അവിടെ നിന്നും പതിയെ എഴുന്നേറ്റ്. കുറച്ചു ദൂരെ മാറി ഒരു മരചുവട്ടിൽ പോയി ഇരുന്നു. ഉമ്മവെപ്പും ഫോട്ടോ എടുപ്പും. തകർത്തു നടക്കുന്നു അച്ഛനും മോൾക്കും കുറെ. വിശേഷങ്ങൾ. പറയാനുണ്ടാവും. ഞാൻ ഇവിടെ ഉണ്ടെന്നുള്ളകാര്യം പോലും രണ്ടാളും ഓർക്കുന്നില്ല. നേരം ഒരുപാട് കഴിഞു പോയിരിക്കുന്നു…അപ്പോഴാണ് അച്ചു എന്നരികിലേക്ക് ഓടി വന്നത്

അമ്മേ അച്ഛൻ ചോക്ലേറ്റും. കളി പാട്ടങ്ങളും വാങ്ങിട്ട് കാറിൽ വച്ചിട്ടുണ്ട് ഞാനും കൂടെ പൊയ്ക്കോട്ടേ അതെടുക്കൻ..?

പോയിട്ട് വാ അമ്മ ഗേറ്റിനടുത്ത് കാത്ത് നിൽക്കാട്ടോ.

അവർ പോയതിനു പിറകെ ഞാനും നടന്നു വണ്ടിയിൽ നിന്നും വലിയ ഒരു സമ്മാന പൊതിയാണ്. അവൾക്ക് കൊടുത്തിരിക്കുന്നത് അച്ചുവിനെ ഒരു കയ്യിൽ എടുത്ത് ദേവേട്ടൻ ഞാൻ നിൽക്കുന്നിടത്തേക്ക്. വന്നു. അദ്ദേഹത്തിൻ്റെ മുഖത്തേക്ക് നോക്കാൻ എന്നെ കൊണ്ട് കഴിയുന്നില്ല

അച്ചുമോളെ. അച്ഛൻ പറഞ്ഞത് ഓർമയുണ്ടല്ലോ. പത്താം തിയതി. കല്യാണത്തിന് വരുമ്പോൾ അച്ഛൻ വാങ്ങി തന്ന ഉടുപ്പ് ഇട്ടോണ്ട് വേണം വരാൻ..

ഉവ്വ് അച്ഛാ. അച്ചു മറക്കില്ല

എന്നാലേ ശെരി. അച്ഛന് കുറച്ച് തിരക്കുണ്ട് അച്ഛനോരു ഉമ്മ തന്നേ…..

ഉമ്മാ…..

അവളുടേ നെറുകയിൽ ഒരു ഉമ്മയും കൊടുത്ത് ദേവേട്ടൻ. വണ്ടിയെ ലക്ഷ്യമാക്കിനടന്നു

അച്ചു. ആരുടെ കല്യാണത്തിൻ്റെ കാര്യമാ. അച്ഛൻ പറഞ്ഞെ…?

അയ്യോ. അപ്പോഅച്ഛൻ്റെ കല്യാണത്തിന്. അമ്മയെ വിളിച്ചില്ല?

അഞ്ച് വയസുകാരിയുടെ ചോദ്യത്തിന് മുൻപിൽ ഞാൻ വെന്ത് ഉരുകി പൊയി… എൻ്റെ ദേവേട്ടൻ്റെ കല്യണമോ? ഒരു വാക്ക്. എന്നോട് പറയാമായിരുന്നില്ലെ അനുസരണയില്ലാത്ത കണ്ണുകൾ പരിസരം മറന്ന് നിറഞ്ഞൊഴുകി തുടങ്ങി.കണ്ണുകൾ തുടച്ച് ഓട്ടോയിൽ കയറി വീട്ടിൽ എത്തി

മനസ്സിനാകെ ഒരു മരവിപ്പ് അയിരുന്നു… അല്ലാ ഞാൻ എന്തിന് ഇങ്ങനെ വിഷമിക്കുന്നത്… ഈ ഒരു കല്യാണത്തിന് വേണ്ടിയല്ലേ ഇതൊക്കെ ഞാൻ കാട്ടി കൂട്ടിയത്. വിളിക്കാത്ത കല്യാണത്തിന്പോണം അവസാനമായി അദ്ദേഹത്തെ കണ്ട് മാപ്പ് ചോദിക്കണം .അവരുടെ പുതിയ ജീവിതത്തിന് ആശംസകൾ നേർന്ന് എല്ലാവരോടും യാത്ര പറഞ്ഞു തിരികെ പോരണം. നാട്ടുകാരും വീട്ടുകാരും കളിയാക്കുകയായിരിക്കും. അതൊന്നും എനിക്ക് ഒരു പ്രശ്നവും അല്ല.

കല്ല്യാണ ദിവസം. അച്ചു. നേരത്തെ എഴുന്നേറ്റിരുന്നു അച്ഛൻ വാങ്ങി തന്ന ഉടുപ്പ് ഇട്ടു കണ്ണാടിക്കു മുൻപിൽ തിരിഞ്ഞും മറിഞ്ഞും നിന്നു നോക്കുന്നുണ്ട്

അമ്മേ ഇത് കണ്ടോ അമ്മക്കും എനിക്കുംഒരേ. കളർ ഡ്രസാണ് അച്ഛൻ വാങ്ങി തന്നേ…. നോക്കിക്കേ

കയ്യിലുള്ള കവർ എനിക്ക് മുന്നിലേക്ക് നീട്ടി കൊണ്ട് അവൾപറഞു…

സത്യത്തിൽ എൻ്റെ ഉള്ളൊന്നു പിടഞ്ഞു.. എനിക്ക് ഏറ്റവും ഇഷ്പ്പെട്ട മയിൽ പീലി പച്ച സാരി…. എന്നെയും എൻ്റെ ഇഷ്ട്ടങ്ങളെയും. അദ്ദേഹം മറന്നിട്ടില്ല അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞു ഞാനും മോളും അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് യാത്ര തിരിച്ചു.

കല്ല്യാണ ഒരുക്കങ്ങൾ ഒന്നും തന്നെയില്ല പക്ഷേ. അടുത്ത ബന്ധുക്കൾ. എല്ലാരും വന്നിട്ടുണ്ട്. ഗേറ്റ് തുറന്ന്. അച്ചു അകത്തേക്ക് ഓടി. അദ്ദേഹത്തിൻ്റെ അച്ഛനും അമ്മയും അച്ചുമോളെ എടുത്ത് സ്നേഹ പ്രകടനങ്ങൾ നടത്തുന്നു… എന്നെ കണ്ടതും അച്ഛൻ അച്ചുവിനെയും കൊണ്ട് അകത്തേക്ക് പോയി. അമ്മ കരഞ്ഞു കൊണ്ടാണു എന്നരികിലേക്കു വന്നത്….

അമ്മഎൻ്റെകയ്യിൽ പിടിച്ചു പക്ഷെ ഒന്നും മിണ്ടുന്നില്ല എന്നെ അകത്തേക്ക് കൊണ്ട് പോയി. ഒരു വിരുന്നുകാരിയെ പോലെ സൽക്കരിച്ചു അച്ചുവിനെഅവിടെ എങ്ങും കാണാനും ഇല്ല. പതിയെ ഞാൻ അവളെ തിരക്കി മുകളിലേ മുറിയിലേക്ക് നടന്നു .

ഞാൻ ഉണ്ടാവുമ്പോൾ ഉള്ള അതേ അടുക്കും ചിട്ടയും ഒരു മാറ്റവും വരുത്തിയില്ല . ഞാനും മോളും അദ്ദേഹവും കൂടെ ഉള്ള ഒരു നല്ല ചിത്രം. വലുതായി ഫ്രൈം ചെയ്തു വെച്ചിരിക്കുന്നു അത് കണ്ടപ്പോൾ. മനസിലെവിടെയോ എൻ്റെ പ്രിയ പെട്ടവനെ ഞാൻ നഷ്ട പെടുത്തിയോ എന്ന കുറ്റബോധം. മുറിയിൽ നിന്നു പുറത്തേക്ക് നടക്കാൻ നിൽക്കുമ്പോഴേക്കും ദേവേട്ടൻ. അകത്തേക്ക് വന്നു. മയിൽ പീലി പച്ച ഷർട്ട് അണ് വേഷം.

നിനക്കെന്താ എൻ്റെ മുറിയിൽ കാര്യം. എൻ്റെ. രണ്ടാം കെട്ട് കാണാൻ വന്നതവുംലെ?? കെട്ട് എൻ്റെ മുറിയിലല്ല പുറത്താ . ഒരു നിമിഷം പോലും നീ ഇവിടെ നിൽക്കരുത് പൊയ്ക്കോ അദ്ദേഹത്തിൽ നിന്നും ഒരിക്കലും ആവാക്കുകൾഞാൻ പ്രതിക്ഷിച്ചിരുന്നില്ല…

ഇല്ലാ ദേവേട്ടാ ഇനി ഞാൻ ഒരു നിമിഷം പോലും ഇവിടെ നിൽക്കില്ല. ചിലപ്പൊ ഇത് നമ്മുടെ അവസാന കൂടികാഴ്ചയായിരിക്കും ഇനി ഒരിക്കലും നിങ്ങൾ എന്നെയോ ഞാൻ നിങ്ങളെയോ കണ്ടെന്ന് വരില്ല… എൻ്റെ ജീവൻ്റെ ജീവനായ എൻ്റെ മാത്രം ദേവേട്ടൻ വേറൊരു ജീവിതത്തിലേക്ക്. കാലെടുത്ത് വയ്ക്കുമ്പോൾ നിങ്ങളെ. മനസ്സ് കൊണ്ട് അനുഗ്രഹിക്കണം എന്ന് കരുതിയ ഇങ്ങോട്ട് വന്നത്. ഇന്നല്ലങ്കിൽ നാളെ എൻ്റെ തീരുമാനങ്ങൾ ആയിരുന്നു ശെരി എന്ന തോന്നലുണ്ടാവുമ്പോൾ ചിലപ്പൊ ഞാൻ. ഈ ലോകത്ത് തന്നെ ഉണ്ടായെന്ന് വരില്ല….

ജീവനാണ് പ്രണനാണ് എന്നൊക്കെ നീ വെറും വാക്ക് പറയുന്നതാ സ്നേഹത്തിൻ്റെ ഒരു കണിക എന്നിൽ നിനക്ക് ഉണ്ടായിരുന്നെങ്കിൽ എന്നെയും സ്വന്തം മോളെ പോലെ. നിന്നെ സ്നേഹിക്കുന്ന എൻ്റെ വീടുകാരെയും പാതി വഴിയിൽ ഉപേക്ഷിച്ചു പോവില്ലയിരുന്നു എന്നിട്ട് എൻ്റെ കല്യാണം കൂടാൻ വന്നിരിക്കുന്നു….. നാണം ഉണ്ടോനിനക്ക് ?

ഒരു തർക്കത്തിന് ഞാൻ ഇല്ല ദേവേട്ടാ. അവസാനമായി എൻ്റെ ദേവെട്ടനെ ഒന്ന് കെട്ടി പിടിച്ചോട്ടെ. ഇനി ഒരിക്കലും കണ്ട് മുട്ടില്ല എന്ന ഉറപ്പോടെ… അത് പറയുമ്പോഴേക്കും ഞാൻ.തിരിഞ്ഞു നിന്ന ദേവേട്ടനെ. കെട്ടിപിടിച്ചു കഴിഞു… അദേഹത്തിന് ആകെ ഒരു മരവിപ്പ് ആയിരുന്നൂ

മോനെ ദേവാ. വരൂ സമയമായി. അച്ഛൻ്റെ വിളി കെട്ട് ഞാൻ. അദ്ദേഹത്തിൽ നിന്നും അകന്നുമാറി ദേവേട്ടൻ തിരിഞ്ഞു നോക്കാതെ നടന്നു… പുറകെ ഞാനും.

ഒരു താമ്പോലത്തിൽ സ്വർണമാലയും. ഹാരങ്ങളും വച്ചിട്ടുണ്ട്. പൂജാമുറിയിലെ കർപ്പുരത്തിൻ്റെയും ചന്ദനതിരിയുടെയും സുഗന്ധം അവിടമാകെ ഒഴുകി നടക്കുന്നുണ്ട്. ദേവൻ്റെ മുഖത്ത് നല്ല സന്തോഷ മായിരുന്നു. അച്ഛൻ്റേയും അമ്മയുടേും മുഖത്ത് സന്തോഷം മാത്രം

ദേവേട്ടൻ പൂജാ മുറിയിലേക്ക് നോക്കി പ്രാർത്ഥിക്കുന്നു.

ഞാനും കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു

ഈശ്വരാ. ദേവേട്ടന്എന്നും നന്മകൾ നൽകണേ ഒരിക്കൽ പോലും എന്നെ ഓർമിക്കാനിടവരരുതെ

പെട്ടന്നാണ് എൻ്റെ കഴുത്തിലേക്ക് ദേവേട്ടൻ താലി ചാർത്തിയത് കണ്ണ് തുറന്നു നോക്കിയപ്പോൾ അദ്ദേഹം എന്നെനോക്കിനിൽക്കുന്ന കാഴ്ചയായിരുന്നു ഞാൻകണ്ടത്

നിന്നേയല്ലതെ. വേറെ ഒരളെ എനിക്ക് ഭാര്യ യായി സങ്കൽപ്പിക്കാൻ കൂടെ കഴിയുന്നില്ല അത്രക്കും ഇഷ്ട്ടാ എനിക്ക് നിന്നെ .

അങ്ങനെ പറയരുത് ദേവേട്ടാ എൻ്റെ അവസ്ഥ …. സന്തോഷകരമായ ഒരു ദാമ്പത്യം നമ്മുക്കിനി ഉണ്ടാവില്ല എന്നറിയാലോ?. ഒരവയവത്തിൽ നിന്നും മറ്റൊന്നിലേക്ക് പടർന്ന്കൊണ്ടിരിക്കുന്നു ഈ രൂപത്തിൽ നിന്നും ഞാൻ മാറിയേക്കാം കൂടെ കൊണ്ട് നടക്കാൻ എന്തിന് മനസമാധത്തോടെ ജീവിക്കാനോ. കഴിഞെന്ന് വരില്ല ഒരുപക്ഷെ ഞാൻ എന്ന ബാധ്യത വീണ്ടും തലയിൽ എടുത്ത് വേക്കണ്ടി വന്നല്ലോ എന്ന് ചിന്ത നിങ്ങടെ മനസ്സിലും വന്നെന്നും വരാം. ചിലപ്പൊ ഉറങ്ങി കിടന്ന ഞാൻ പുതിയ പുലരി കണ്ടെന്ന് വരില്ല മരണം എനിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്. എൻ്റെ ജീവിത യാത്രാ എപ്പോ അവസാനിക്കും എന്ന് ആർക്കും ………. ഞാൻ വാക്കുകൾ മുഴുവനാക്കും മുൻപ് ദേവേട്ടൻ എൻ്റെ വായ പൊത്തി പിടിച്ചു…..

വേണ്ടാ നീ ഒന്നും പറയണ്ട ഇത് എൻ്റെ തീരുമാനം മാത്രമല്ല. നിന്നെ സ്വന്തം മോളെ പോലെ സ്നേഹിക്കുന്ന നമ്മുടെ അച്ഛനും അമ്മയ്ക്കും വേണ്ടി .നിന്നെ സ്നേഹിക്കുന്ന. ഈ നിൽക്കുന്ന. ഓരോ മനസ്സുകൾക്ക് വേണ്ടി ആരോഗ്യവും അഴകും ഉള്ളപ്പോൾ മാത്രം കൂടെ നിൽക്കുന്ന ഒരാളാണ് ഞാൻ എന്ന് നിനക്ക് തോന്നിയെങ്കിൽ അവിടെ നിനക്ക് പിഴച്ചു. സെക്സ് മാത്രമാണ് ഒരു കുടുംബ ജീവിതത്തിലെ പ്രധാന ഘടകം എന്ന്ചിന്തിക്കുന്ന പുരുഷൻ മരെ കുറിച്ച് നീ കേട്ടിട്ടും ഉണ്ടാവാം പക്ഷെ അതിനൊക്കെ. അപ്പുറത്ത്. പവിത്രമായ ഒരു ബന്ധമുണ്ട് ഭാര്യ ഭർതൃ ബന്ധം. സ്നേഹത്തിനേയും കരുതലിനേയും ചങ്ങല കണ്ണി കളെ പോലെ ചേർത്ത് വെച്ച് ഒരു നിമിഷം കാണാതാവുമ്പോൾ ഇടനെഞ്ച്പിടക്കുകയും തളർന്ന് പോവുമ്പോൾ. ഞാനില്ലെ എന്ന്പറഞു കൂടെ നിക്കുന്ന എന്നെ മനസ്സിലാക്കാൻ നീ ശ്രെമിച്ചതുമില്ല .ഇന്ന് മുതൽ നമ്മൾ ഒരു പുതിയ ജീവിതം തുടങ്ങുകയാണ് നീയും ഞാനും മോളും. അവിടേക്ക് ആർക്കും പ്രവേശനം ഇല്ലാ എൻ്റെ മരണം വരെ നീ വേണം എൻ്റെ കയ് പിടിക്കാൻ നീ മാത്രം…..

ദേവൻ്റെ വാക്കുകൾ എൻ്റെ മനസ്സിൽ ഒരു കുളിർ മഴയായി പെയ്തു തുടങ്ങി ഈശ്വരൻ ദേവൻ്റെ രൂപത്തിൽ ഇറങ്ങി വന്നിരിക്കുന്നു .എൻ്റെ തീരുമാനങ്ങളാണ് തെറ്റി പോയത്. ഞാനാണ് ഈ ലോകത്തിലെ. ഏറ്റവും. ഭാഗ്യമുള്ള. ഭാര്യ താങ്ങായും തണലായും അദേഹവും കുടുംബവും ഉള്ളപ്പോൾ. മരണം പോലും എന്നിൽ നിന്നും മാറി നിൽക്കും. ജീവിക്കണം എനിക്ക് നല്ലരു ഭാര്യയായി അമ്മയായി. മകളായി….. മനസ്സിനെ എല്ലാം പറഞ്ഞു പാകപെടുത്തി പുതിയൊരു ജീവിതത്തിലേക്ക് ഞ്ഞങ്ങൾകാലെടുത്തു വെച്ചു

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: നിഷാ മനു

Leave a Reply

Your email address will not be published. Required fields are marked *