സൺഡേ നിശ്ചയം മതിയോ അതോ കല്യാണം തന്നെ വേണോ…

Uncategorized

രചന: വിജിത അജിത്

“രാഹുലേട്ടാ..പ്ലീസ്.. എന്നെ ഒന്ന് കൊണ്ടു വിടുമോ? ഒത്തിരി ലേറ്റ് ആയി പോയി.. ഇനി ബസ് കിട്ടി കോളേജിൽ എത്തുമ്പോഴേക്കും ക്ലാസ്സ് തുടങ്ങിയിട്ടുണ്ടാകും.. രാഖിയുടെ കീറി വിളിച്ചുള്ള ചോദ്യം കേട്ടാണ് അവൻ ഉറക്കമുണർന്നത്.. രാഹുലിന്റെ രണ്ട് വയസ്സ് ഇളയ അനുജത്തിയാണ് രാഖി.. കോളേജിൽ ബി.എ ആദ്യവർഷം പഠിക്കുന്നു.. “നിനക്ക് കാലത്ത് നേരത്തേ ഉറക്കമുണർന്ന് റെഡിയായാൽ എന്തായിരുന്നു പ്രശ്നം?..” ചോദിച്ച് കൊണ്ട് അവൻ എഴുന്നേറ്റ് വന്നു.. “അമ്മ ഇന്ന് നേരത്തേ ജോലിക്ക് പോയി, ചേച്ചിയെ സഹായിക്കാൻ അടുക്കളയിൽ കേറേണ്ടി വന്നു.. അതാ വൈകിയത്..”രാഖി തന്നെ ന്യായീകരിച്ചു.. “ചേച്ചി ജോലിക്ക് പോയോ?..” അവൻ ചോദിച്ചു.. രാഹുലിന്റെ മൂത്ത സഹോദരിയാണ് രാധിക.. ഒരു തുണക്കടയിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്നു.. അമ്മ അടുത്തുള്ള രണ്ട് വീടുകളിൽ അടുക്കളജോലിക്ക് പോകുന്നുണ്ട്.. അങ്ങിനെയാണ് ആ കുടുംബം കഴിഞ്ഞുകൂടുന്നത്.. രാഹുലിന്റെ അച്ഛൻ കുമാരൻ തെങ്ങുകയറ്റക്കാരൻ ആയിരുന്നു.. രണ്ട് വർഷം മുമ്പാണ് അദ്ദേഹം തെങ്ങിൽ നിന്നും വീണ് മരിച്ചത്.. അതുവരെ അല്ലലില്ലാതെ കഴിഞ്ഞ കുടുംബം ദാരിദ്ര്യം എന്തെന്നറിയാൻ തുടങ്ങി.. അമ്മ അടുത്ത വീടുകളിൽ ജോലിക്ക് പോയിതുടങ്ങി.. അമ്മയുടെ വരുമാനം കൊണ്ട് മാത്രം തന്റെയും,രാഹുലിന്റെയും ,രാഖിയുടെയും പഠനവും വീട്ടുകാര്യങ്ങളും മുന്നോട്ട് പോകില്ല എന്ന് മനസ്സിലാക്കിയ രാധിക പഠിത്തം നിർത്തി ജോലിക്ക് പോയി തുടങ്ങുകയായിരുന്നു.. രാഹുലും രാഖിയും നന്നായി പഠിക്കുന്നവരാണ്.. ആ നാട്ടിൽ ‘കുമാരന്റെ മക്കളെ കണ്ട് പഠിക്ക്’ എന്ന് ചിലരെങ്കിലും മക്കളെ ഉപദേശിക്കാറുണ്ട്.. അത്രക്ക് മര്യാദയും പരസ്പര സ്നേഹവും ഉള്ളവരാണ് കുമാരന്റെ മക്കൾ.. രാഹുൽ എൻജിനീയറിംഗിൽ മികച്ച വിജയം നേടി നല്ല ഒരു ജോലിയും പ്രതീക്ഷിച്ച് നിൽക്കുകയാണ്.. തലേദിവസം ഒരു ഇന്റർവ്യൂ കഴിഞ്ഞ് എറണാകുളത്ത് നിന്ന് വളരെ വൈകിയാണ് വീട്ടിൽ തിരിച്ചെത്തിയത്.. ക്ഷീണം കാരണം ഉറങ്ങി പോയതായിരുന്നു.. രാഹുലിന് ബൈക്ക് ഉണ്ട്.. പ്ലസ് ടു വിന് സ്ക്കൂൾ ഫസ്റ്റ് ആയതിന് അച്ഛൻ കുമാരൻ ആരിൽ നിന്ന് ഒക്കെയോ കടം വാങ്ങി വാങ്ങിച്ച് കൊടുത്തതാണ്.. പക്ഷെ രാഖിയെ കോളേജിൽ കൊണ്ട് വിടാൻ രാഹുലിന് മടിയാണ്.. പെൺകുട്ടികൾ മാത്രമുള്ള കോളേജ് ആണ്.. രാഹുൽ പൊതുവെ പെൺകുട്ടികളെ നോക്കാറില്ല.. കൂട്ടുകാർ അവരെ കമന്റ് അടിക്കുന്നതു പോലും അവന് ഇഷ്ടമല്ല..

മനസ്സില്ലാമനസ്സോടെ രാഹുൽ രാഖിയെ കോളേജിൽ എത്തിച്ചു.. ബൈക്ക് തിരിച്ച് കോളേജിന്റെ ഗേറ്റ് കടന്നതും ഗേറ്റിന് അരുകിൽ കിടന്ന കല്ലിൽ തട്ടി ബൈക്ക് ഒരു വശത്തേക്ക് ചരിഞ്ഞു.. രാഹുൽ മറുവശത്തേക്ക് ചാടുകയും.. കോളേജ് സമയം താമസിച്ചതുകൊണ്ട് ഓടി വന്നു കയറിയ അശ്വതിയുടെ ദേഹത്ത് ഇടിച്ച് രണ്ട്പേരും കൂടെ താഴെ വീഴുകയും ഒപ്പമായിരുന്നു.. കോളേജിന്റെ പടികൾ കയറിയ രാഖി ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച്ച ചേട്ടനും ഒരു പെൺകുട്ടിയും വീണ് കിടക്കുന്നതാണ്.. അവൾ ‘ചേട്ടാ’ എന്ന് ഉറക്കെ വിളിച്ച് കൊണ്ട് അടുത്തേക്ക് ഓടി.. “ചേട്ടാ എന്താ പറ്റിയത്?” അവൾ ആകാംക്ഷയോടെ ചോദിച്ചു.. “ഏയ്,എനിക്ക് ഒന്നും പറ്റിയില്ല..” അവൻ കൈയ്യും കാലുമൊക്കെ ഒന്നു കുടഞ്ഞ് എണീറ്റ് കൊണ്ട് പറഞ്ഞു.. രാഖി ആ പെൺകുട്ടിയുടെ നേരെ തിരിഞ്ഞു.. “അയ്യോ! അച്ചൂ, നീയായിരുന്നോ? കൈയ്യിൽ നിന്നും ചോര വരുന്നുണ്ടല്ലോ? ആശുപത്രിയിൽ പോയാലോ?..” അവളെ പിടിച്ചെഴുന്നേൽപ്പിച്ച് കൊണ്ട് രാഖി ചോദിച്ചു.. “വേണ്ട രാഖീ കുഴപ്പമില്ല.. കൈമുട്ട് ചെറുതായി ഒന്ന് ഉരഞ്ഞതേ ഉള്ളൂ..” അശ്വതി മറുപടി പറഞ്ഞു.. “ചേട്ടാ ഇത് എന്റെ കൂട്ടുകാരി അശ്വതിയാണ്.. ഞങ്ങൾ അച്ചു എന്നാ വിളിക്കണെ” പിന്നെ തിരിഞ്ഞ് അശ്വതിയോടായി പറഞ്ഞു..”അച്ചൂ, ഇത് എന്റെ ചേട്ടൻ രാഹുൽ..” അശ്വതി അവനെ നോക്കി ചിരിച്ചു.. കൈയ്യുടെ വേദന ആ ചിരിയിൽ അവൻ കണ്ടു.. അവൻ പതിയെ പറഞ്ഞു..”സോറി”.. “സാരമില്ല ചേട്ടാ.. ഞാനും ശ്രദ്ധിക്കാത്തതുകൊണ്ടല്ലേ?..” അശ്വതി മറുപടി പറഞ്ഞു.. അവളുടെ സൗന്ദര്യവും മധുരമായ ശബ്ദവും അവനെ വല്ലാതെ ആകർഷിച്ചു.. പിന്നീടുള്ള ദിവസങ്ങളിൽ അവൻ എന്നും രാഖിയെ കൊണ്ട് വിടാൻ തുടങ്ങി.. മിക്കപ്പോഴും അശ്വതിയെ കാണുകയും, സംസാരിക്കുകയും ചെയ്ത് തുടങ്ങി.. ആദ്യമാദ്യം സുഖ വിവരങ്ങളിൽ തുടങ്ങിയ സംസാരം പിന്നീട് പിന്നീട് വളരെ അടുപ്പമുള്ളവരുടെ സംസാരമായി മാറി.. അവർ അറിയാതെ അവരുടെ മനസ്സുകൾ തമ്മിൽ അടുക്കുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *