നീ വന്നപ്പോഴാ മനസ്സിലായ് പ്രണയം എന്ന് പ്രണാൻ എന്ന് ഒരു അർത്ഥം കൂടിയുണ്ടെന്ന്….

Uncategorized

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

“അതെ ഇവിടെ കിടന്ന് പിടക്കാനാണ്… ഉദേശമെങ്കിൽ വിവരം അറിയുവേ….!”

” എങ്ങനെയാ ടീ ഒരു പനി വന്നാൽ താങ്ങാത്തവനാ….!”

അവൾ പതിയെ തലയുർത്തി നെറ്റിയിൽ ചുംബിച്ചു…. നിറമിഴികൾ ഞാൻ കാണാതെ പതിയെ തുടച്ച്..!

“അതെ നിങ്ങൾ കരഞ്ഞ് ഞാനും കരയും പിന്നെ പറയണ്ടതില്ലാല്ലോ…. അറിയാം എന്നെ നിന്നെക്കാൾ കൂടുതൽ അറിഞ്ഞവർ ആരും ഇല്ലല്ലോ…. പൊന്നൂ ”

മെല്ലൊ അവൾ കവിൾത്തടങ്ങളിൽ ചുണ്ടുകൾ ചേർത്തു…. കാലിലെ മുറിവ് വേദനക്കൂടുന്നുണ്ട് പുറത്ത് കാണിച്ചാൽ ഞാൻ പിടയുന്നത് സഹിക്കാൻ ആവാത്തിനാൽ മറയ്ക്കുവാണ് അവൾ….

“അതാ കെട്ടിക്കൂടെ കൂട്ടിയെ…. അപ്പനും അമ്മയും അറിഞ്ഞിട്ടുണ്ടോ എന്റെ ത്ര …..! നിന്നെ..!”

കൈകൾ മുറുകെ പിടിച്ചു.. പുറത്തെക്ക് കണ്ണ് ഓടിക്കുന്നുണ്ടായിരുന്നു..!

“ഇല്ലാ….. പലരും പറയുമ്പോലെ വിഢിവേഷമാണ് പ്രണയം എന്ന് ഒക്കെ കരുതിയിരുന്നതാ പക്ഷെ… നീ വന്നപ്പോഴാ മനസ്സിലായ് പ്രണയം എന്ന് പ്രണാൻ എന്ന് ഒരു അർത്ഥം കൂടിയുണ്ടെന്ന്…. നിന്റെ ഓരോ വാക്കും എന്നെ സംരക്ഷണക്കുന്നുണ്ടായിരുന്നു…. അതിനെക്കാൾ ഒന്നും വേണ്ടാടാ… നിന്നെ മറന്ന് എനിക്കായ് ജീവിക്കുന്നില്ലെ…! അതിനോളം ഒന്നും ആഗ്രഹിക്കുന്നില്ലാ…!”

“നല്ലാ വേദനയുണ്ടോ….!”

” ഡോക്ടർക്കാൾ കൂടുതൽ പൊന്നൂവിന് അറിയുന്നില്ലെ….. കൂട്ടിന് ഇങ്ങനെ നീ ഇരിക്കുമ്പോൾ ഒന്നും അറിയുന്നില്ലാ ഞാൻ….!”

“എന്താടോ വേദന കുറഞ്ഞോ….!”

പതിവില്ലാതെ ഡോക്ടർ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു…. ചിരിച്ച് കൊണ്ട് ഞാൻ പതിയെ എഴുന്നേറ്റ്..!

“ഡോക്ടർ അവൾക്ക് അല്ലെ വേദന…. എന്നോട് ചോദിച്ചിട്ട് എങ്ങനെ അറിയാനാ..!”

“ടോ എന്നിട്ടാണോ ഒരു സൂചി കുത്തിയതും… അവൾ അനങ്ങാതെ കിടന്നിട്ടും താൻ കിടന്ന്…. പിടഞ്ഞത്…!”

പതിയെ ചിരിപടർത്തിയവൾ എന്നെ നോക്കുന്നുണ്ടായിരുന്നു….

” അത് പിന്നെ ഡോക്ടർ നമ്മൾ അത്രയും ശ്രേദ്ധയോടെ നോക്കുന്നുകണ്ണിലെ കൃഷമണിയിൽ ഒരു കരട് വീണാലും നിറയില്ലെ കണ്ണ് കുഞ്ഞ് കരട് അല്ലെ നിറയാണ്ടാന്ന് പറഞ്ഞിട്ട് കാര്യമില്ലാല്ലോ…!”

പതിയെ തോളിൽ കൈ ചേർത്ത് ഡോക്ടർ …. ”

“തന്റെ ഈ സ്നേഹവും കരുതലും അതിന് അപ്പുറം ഒരു മരുന്നും… അവൾക്ക് വേണ്ടാടോ..! പ്രണയം അല്ലാട്ടോ പ്രണയലേഖനങ്ങളാ…. അതാ ഇത്രത്തോളം എന്റെ സ്സെത്സോകപ്പി തെളിയാത്തത്യാത്തത് അവൻ അറിയാംപറ്റും അതിനെക്കാൾ വേറെ ഒന്നും ഇല്ലാടോ നിനക്ക് ജീവിതത്തിൽ കിട്ടാൻ കൊണ്ടുപോയക്കോ… അവളെ ഒരു കുഴപ്പവും ഇല്ലാ….!”

ഡോക്ടറുടെ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അവൾ എൻ തോളിൽ മുറുകെ പിടിച്ചിരുന്നു കണ്ണുകൾ എടുക്കാതെ… ഡോക്ടർ വാരന്തയിൽ നോക്കി നിൽക്കുന്നുണ്ടായിരുന്നു പടിയിറങ്ങുവോളം…!

“പൊന്നൂ ഇതിന് ഓക്കെ ഞാൻ എന്താ…. പകരമായി തരാണ്ടാതെ…!”

മിഴികൾ പതിയെ തുളുമ്പി നിൽപ്പായിരുന്നു…!

“ഒരു മോളെ വേണം…!”

” നാണം ഇല്ലാത്ത മനുഷ്യൻ…”

പതിയെ കവിളിൽ ചുംബിച്ച് തോളിൽ ചേർന്നുവൾ… പ്രണയം ചിലത് അങ്ങനെയാണ് ഒട്ടിപ്പിടിക്കും ഉടൽ പിറപ്പ് തന്നവരെക്കാൾ.. വിട്ട് പോകാതെ പ്രണാനിൽ അത്രത്തോളം അലിഞ്ഞിരിക്കും മിണ്ടാതെവരുമ്പോൾ ശ്വാസം കിട്ടാതെ വരും.. പിടയും ഉറക്കം ഇല്ലാതെ രാവുകളിൽ അതായിരുന്നു പ്രണയം….. ഒരാളിലെക്ക് മാത്രം ചുരുങ്ങി അവർക്കായ് ജീവിക്കുക… പ്രണയം എന്ന് ഒറ്റവരികവിതയിൽ പിറന്ന് ഒരു മിടിപ്പായ് പ്രണാനാണ് നമ്മൾ..!”

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Leave a Reply

Your email address will not be published. Required fields are marked *