നിനക്ക് ഞാൻ ഇല്ലേ ഇവിടെ,എതിർപ്പുകൾ പലതും ഉണ്ടാകുമെന്ന് ഞാൻ അന്നേ നിന്നോട് പറഞ്ഞതല്ലേ…

Uncategorized

രചന: എന്ന് സ്വന്തം ബാസി

“ആ കുട്ടിയും ഊമ തന്നെ ആകും, ഓളെ കെട്ടിയപ്പോഴെ അവനോട് ഞാൻ പറഞ്ഞത്, അതിനു പറഞ്ഞാൽ മനസ്സിലാവില്ലല്ലോ…. ”

ജോലി കഴിഞ്ഞു വരുന്ന അനൂപ് അമ്മയുടെ ഉറക്കെ ഉള്ള സംസാരം കേട്ട് കരഞ്ഞു കൊണ്ട് അകത്തേക്ക് പോകുന്ന ഗർഭിണിയായ ശ്രുതിയെ കണ്ടാണ് വീട്ടിലേക്ക് കയറിയത്.

“ഇത്ര വേദനിപ്പിചിട്ടും അമ്മക്ക് ഇപ്പോഴും മതിയായില്ലേ, അവൾക്ക് മിണ്ടാൻ കഴിയാത്തത് അവളുടെ തെറ്റാണോ… ആ അവസ്ഥ അമ്മക്ക് ആണ് വന്നത് എങ്കിൽ എന്താവും അവസ്ഥ എന്ന് അമ്മ ചിന്തിച്ചിട്ടുണ്ടോ ” ദേഷ്യത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി അത് പറഞ്ഞു കൊണ്ട് അവൻ അകത്തേക്ക് കയറി.

“എന്തേലും ഒന്ന് കേട്ടാൽ കരയാൻ ഒരുങ്ങി ഇവിടെ ഒരാളും ” അവളെ നോക്കി പറഞ്ഞപ്പോൾ അവൾ ദയനീയമായി കണ്ണീർ അവനെ തന്നെ നോക്കി. നിഷ്കളങ്കമായ അവളുടെ നോട്ടം കണ്ട് എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ നിസ്സഹായനായി അവൻ മുണ്ട് എടുത്ത് ബാത്‌റൂമിൽ കയറി.

കുളി കഴിഞ്ഞ് ഇറങ്ങുമ്പോഴും തലയിണയിൽ തല പൂഴ്ത്തി കിടന്ന് തേങ്ങി കൊണ്ടിരിക്കുന്ന ശ്രുതിയുടെ കൈപിടിച്ചു എഴുന്നേല്പിച്ച് ഹൃദയത്തിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു. “നീ എന്തിനാ ഈ കരയുന്നത് പെണ്ണേ.”

“നിനക്ക് ഞാൻ ഇല്ലേ ഇവിടെ,എതിർപ്പുകൾ പലതും ഉണ്ടാകുമെന്ന് ഞാൻ അന്നേ നിന്നോട് പറഞ്ഞതല്ലേ.. പിന്നെ നീ കരഞ്ഞാലോ… അവരൊക്കെ പറയുന്നത് കേട്ട് നീ കണ്ണീർ ഒഴുകുമ്പോൾ എനിക്കത് കണ്ട് നിൽക്കാൻ തീരെ പറ്റുന്നില്ല… ”

മിഴി നിറച്ചു കൊണ്ട് അവനത് പറഞ്ഞപ്പോൾ അവന്റെ കവിൾ തടത്തിൽ ഒഴുകി ഇറങ്ങുന്ന കണ്ണീർ തുടച്ചു കൊണ്ട് അവൾ അവളുടെ കണ്ണിലേക്ക് ചൂണ്ടി കൈ കൊണ്ട് ഇനി കരയില്ല എന്ന് ആക്ഷൻ കാണിച്ചു.

“എല്ലാം ശരിയാകും ടീ, നീ വിഷമിക്കണ്ട, ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കാതെ നിൽക്കില്ല… “ഹ്രദയത്തിലേക്ക് ചാഞ്ഞു കിടക്കുന്ന അവളുടെ മുടി ഇഴകളിൽ തടവി കൊണ്ട് അവൻ പറഞ്ഞപ്പോൾ അവനെ സമാധാനീപ്പിക്കാനായി ഏറെ പ്രയാസപ്പെട്ടു കൊണ്ട് ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർത്തി.

“അതെ നീ ഒരു ചായ എടുത്തേ, ജോലി കഴിഞ്ഞ് വന്നിട്ട് ഒരു തുള്ളി വെള്ളം കിട്ടിയിട്ടില്ല… അല്ലേലും നിനക്കിപ്പോ പഴയ സ്നേഹം ഒന്നും ഇല്ല… ”

ചെറു പുഞ്ചിരിയോടെ എണീറ്റ് ചായ തരില്ല എന്ന് ആക്ഷൻ കാണിച്ചു കുറുമ്പ് കാട്ടി അവൾ അടുക്കളയിലോട്ട് നടന്നു.

പിന്നെയും പരാതിയും പരിഭവങ്ങളും നിറഞ്ഞ ദിനങ്ങൾ പലതു കഴിഞ്ഞു.

10മാസം തികഞ്ഞു അവൾ ഒരു പെൺ കുഞ്ഞിന് ജന്മം നൽകി എങ്കിലും ആ മുഖം അപ്പോഴും തെളിഞ്ഞില്ല. തന്നെപ്പോലെ തന്റെ മോളും സംസാര ശേഷി ഇല്ലാത്തവൾ ആകുമോ… ഞാൻ അനുഭവിച്ച വേദന എന്റെ കുഞ്ഞും അനുഭവിക്കെണ്ടി വരുമോ… ആശുപത്രി കട്ടിലിൽ കിടന്ന് കണ്ണ് നിറക്കുന്ന അവളുടെ കൈ പിടിച്ചു അവൻ ആശ്വാസിപ്പിക്കുമ്പോൾ ഒന്ന് വാവിട്ട് ഉച്ചത്തിൽ കരഞ്ഞു തീർക്കാൻ പോലും ആകാതെ അവൾ അവന്റെ കരങ്ങളിൽ മുറുകെ പിടിച്ചു കുറെ നേരം അങ്ങനെ കിടന്നു.

വർഷങ്ങൾ രണ്ട് കഴിഞ്ഞു, മോൾ ഇപ്പോഴും ഒന്നും സംസാരിചില്ല. കാണുന്നവരും കേട്ടവരും എല്ലാം അവനെ കുറ്റം പറഞ്ഞു കൊണ്ടിരുന്നു.

“അവനോട് കെട്ടുംബോഴേ പറഞ്ഞതാ, ഇനീ അനുഭാവിക്ക്… “കല്യാണ സദസ്സുകളിളും മറ്റും അവനെ പരിഹസിക്കുന്നതു കണ്ട് അവൾ പൊട്ടിക്കരഞ്ഞു. അവളെയും മോളെയും ഉപേക്ഷിക്കാൻ വരെ അവൾ പറഞ്ഞു. അപ്പോഴും നിറഞ്ഞൊഴുകുന്ന അവളുടെ മിഴികൾ തുടച്ചു കൊണ്ട് അവളെ അവനിലേക് ചേർത്ത് പിടിച്ചു. അങ്ങനെ ഒരു സായാഹ്നം, ഗേറ്റിനു പുറത്ത് അനുവിന്റെ രൂപം തെളിഞ്ഞപ്പോഴേക്കും കുട്ടിയേയും പിടിച്ചു അവൾ അങ്ങോട്ടേക്ക് ഓടി. അവനെ കെട്ടി പിടിച്ചു കരഞ്ഞു, അവളുടെ കണ്ണീർ കണ്ട് ഭയത്തോടെ അവൻ ആവർത്തിച്ചു ചോദിച്ചു

“എന്താ എന്ത് പറ്റി…”

കുഞ്ഞിനെ അവന്റെ കയ്യിലെക്ക് നൽകി കൈ കൊണ്ട് താളം കാട്ടി കുട്ടി സംസാരിച്ചത്തിന്റെ സന്തോഷം പങ്ക് വെച്ച് തീരും മുന്നേ അവന്റെ തോളിൽ ഇരുന്ന മോൾ അമ്മയെ നോക്കി പുഞ്ചിരിച്ചു കൈ വീശി വിളിച്ചു.

അമ്മേ. . അമ്മേ… കണ്ണുകളെയും ചെവിയെയും വിശ്വസിക്കാൻ ആവാതെ നിശ്ചലമായി നിൽക്കുമ്പോൾ തന്റെ മോൾ സംസാരിച്ചല്ലോ എന്ന സന്തോഷത്താലും ഭാര്യയുടെ നിസ്സഹയതയിലെ ദുഃഖവും പേറി അവന്റെ മിഴികളും നിറഞ്ഞു ഒഴുകാൻ തുടങ്ങി.

ചുറ്റും കൂടിയ ബന്തുക്കൾക്ക് നടുവിലുടെ അവർ ഇരുവരെയും ചേർത്ത് പിടിച്ചു കൊണ്ട് അവൻ വീട്ടിനകതെക്ക് നടക്കുമ്പോൾ അന്ന് വീണ്ടും അവളുടെ മുഖം സുര്യനെ പോലെ തിളങ്ങാൻ തുടങ്ങിയത് അവൻ കാണാമായിരുന്നു.

രചന: എന്ന് സ്വന്തം ബാസി

😍😍 ഇഷ്ടം ആയാലും ഇല്ലേലും ഒരു വാക്ക് എനിക്കായി കുറി ക്കണേ…

Leave a Reply

Your email address will not be published. Required fields are marked *