വാക പൂത്ത വഴിയേ – 31

Uncategorized

രചന: നക്ഷത്ര തുമ്പി

കണ്ണനും ആ ചുംബനത്തിൽ മതിമറന്നു,

ആരൊ, നടന്നു വരുന്നത് പോലെ തോന്നിപ്പോൾ ആണ് രണ്ടു പേരും അകന്നു മാറിയത്, അപ്പോഴാണ് താൻ എന്താണ് ചെയ്തത് എന്ന ബോധം അനുന് തോന്നിയത്, അവൾക്ക് കണ്ണനെ നോക്കാൻ ഒരു ചമ്മൽ തോന്നി, കണ്ണൻ അപ്പോഴും, ഒരു കള്ള ചിരി ചിരിച്ച്, അനുനെ തന്നെ നോക്കിയിരിക്കുകയാണ്

സാർ…. ഞാൻ പൊക്കോട്ടോ…. അവനെ നോക്കാതെയാണ് ചോദിക്കുന്നത്,

എങ്ങോട്ട്,

അല്ല …..ക്ലാസിലേക്ക്…..

മ്മ്‌,

നേരേനോക്ക് നീയെൻ്റ, തെറ്റ് ചെയ്ത് എന്ന് ബോധ്യം ഉണ്ടെങ്കിൽ മാത്രമേ തല കുമ്പിട്ട് നിൽക്കേണ്ടതുള്ളു, അല്ലെങ്കിൽ തല ഉയർത്തി തന്നെ നിൽക്കണം

അതു കേട്ട് അനു കണ്ണൻ്റെ നേരേ നോക്കി, അവിടെ ഇപ്പോഴും കുസൃതി ചിരി വിരിഞ്ഞു തന്നെ നിൽക്കുകയാണ്, എന്താ നീ ഇപ്പോ ചെയ്തത് അനു,

അത്…. അത്പിന്നെ…. ഞാൻ…., പെട്ടെന്ന്

ദൈവമേ ഏത് നേരത്താണാവോ, ഇങ്ങേരെ കേറി കിസ്സാൻ തോന്നിയത് എനിക്ക്, ശേ വേണ്ടായിരുന്നു…..എനിക്കത്ര കൺട്രേൾ ഇല്ലന്നു ഈ കടുവ വിചാരിക്കില്ലേ…..

പിന്നെ അത്ര, അടുത്ത് ആ കണ്ണുകൾ കണ്ടാൽ ആർക്കായാലും ഒരു ചാഞ്ചാട്ടം ഉണ്ടാവും…

എനിക്കും ഒരു നിമിഷം അതേ സംഭവിച്ചുള്ളു…… (ആത്മ)

എന്താണ് ഇത്ര ആലോചിക്കാൻ ഉള്ളത് ഈ കുഞ്ഞി തലയിൽ

തലയിൽ തട്ടിയാണ് പറഞ്ഞത്,

എന്താ……

ഞാൻ ചോദിച്ചതിന് നീ മറുപടി തന്നില്ലല്ലോ പെണ്ണേ…..

അത്… പിന്നെ… ഞാൻ …പെട്ടെന്ന്…. അറിയാതെ…. sorry….

അറിയാതെയോ, നീയോ, സത്യം പറഞ്ഞാൽ നീ അറിഞ്ഞു കൊണ്ടല്ലേ എന്നെ കിസ്സിയത്

അയ്യോടാ, അറിയാതെ പറ്റി പോയതാ, ഒരു കൈ യബ്ദം, അല്ലാതെ, അറിഞ്ഞു കൊണ്ട് നിങ്ങളെ ഞാൻ കിസ്സ് ചെയ്യാൻ പോകേല്ലേ, എനിക്ക് വേറേ പണിയില്ലേ,….

രണ്ടു കൈ കൊണ്ട് അരയിലൂടെ ചുറ്റി പിടിച്ച് ചേർത്ത് നിർത്തി അനുനെ….

അപ്പോ, ഒരു അബ്ദം പറ്റിയതാ നിനക്ക്,, അല്ലേ, കാറ്റ് പോലെ ആ ശബ്ദം അനുൻ്റെ കാതോരം കേട്ടു…….

അത്ര അടുത്ത് അവനെ കാണുന്തോറും അവളിൽ വീണ്ടും വെപ്രാളം തോന്നി തുടങ്ങി……

പറ അനു അബദ്ധം പറ്റിയതാണോ നിനക്ക്

അ…. അത്… ആ….. അതേ

മ്മ്‌, അപ്പോ അബ്ദ്ധം ആണ്, പക്ഷേ അബ്ദ്ധം ആയാലും എനിക്കിഷ്ടപ്പെട്ടു,, കാതോരം വീണ്ടും ആ സ്വരം

ആ സ്വരം പോലും അവളിൽ പല വികാരങ്ങൾ ഉണർത്താൻ കഴിയുന്നുണ്ടെന്ന്, തോന്നി

അബദ്ധം ആയാലും ഞാൻ അത് തിരുത്തി തന്നേക്കാം,

ഏ… എന്താ

നീ ഇഷ്ടമില്ലാതെ തന്നത് അല്ലേ, എന്തായാലും, ഞാൻ അത് തിരിച്ച് തന്നേക്കാം, എന്താ…. ഇഷ്ടമില്ലാതെ തരുന്നത് ഒന്നും ഞാൻ കൈയ്യിൽ വെക്കാറില്ല , കണ്ണിൽ കുസൃതി നിറച്ചാണ് പറയുന്നത്

അനു കുതറി മാറാൻ ശ്രമിച്ചു,… വെറുതേ, കാരണം കണ്ണൻ്റ കൈ അഴയില്ലാന്നു അവൾക്ക് അറിയാം

അടങ്ങി നിൽക്ക് പെണ്ണേ,

ഞാൻ…. പോട്ടേ…. പ്ലീസ്…..

പൊക്കോ, പക്ഷേ ഇപ്പോഴല്ല, നീ തന്നത് ഞാൻ തിരിച്ച് തരട്ടെ എന്നിട്ട് പൊക്കോ

വേ… ണ്ടാ….

വേണം മോളെ,

പറയലും കണ്ണൻ്റ ചുണ്ടുകൾ, അനുൻ്റെ ഇരു കവിളിലുംപതിഞ്ഞിരുന്നു,

അവൻ്റെ മീശയും, താടിരോമങ്ങളും, അവളുടെ, കവിളിനെ കുത്തിനോവിച്ചു,

വീണ്ടും അവളിൽ നിന്ന് മാറാതെ ,അവളുടെ കഴുത്തിലും കണ്ണൻ്റ ചുണ്ടുകൾ ഓടി നടന്നു,

അവിടം, പല്ലുകൾ ആഴ്ത്തി അനു ഒന്നു ഏങ്ങി കണ്ണൻ അനു നെ തന്നെ നോക്കി

അനു കണ്ണുകൾ 2 ഉം മുറുക്കെ അടച്ചുപിടിച്ചു നിൽക്കുകയാണ്, അതു കണ്ടപ്പോൾ എന്തോ അവനിൽ വീണ്ടും കുസൃതി നിറഞ്ഞു

കണ്ണൻ അനുൻ്റ കണ്ണിലേക്ക് ഊതി, ആ നിശ്വാസം പോലും അവളിൽ മാറ്റങ്ങൾ സൃഷ്ടിച്ചു,

അവളുടെ ചാമ്പക്ക നിറമുള്ള ചുണ്ടുകൾ, കണ്ടതും, അവൻ വീണ്ടും, അവളിലേക്ക് അടുത്തു

പെട്ടെന്നാണ് ക്യാബിൻ തുറന്ന് ഒരാൾ അകത്തേക്ക്, വന്നത്, 2 പേരും ഞെട്ടിപിടഞ്ഞുമാറി

ആളെ കണ്ട് അനു പുറത്തേക്ക് ഓടി നിരാശയോടെ കണ്ണനും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ക്ലാസിൽ സംസാരിച്ചിരിക്കുകയാണ്, ജിതിനും മിഥുനും, വിഷ്ണുവും

ജിതിൻ ഇടക്കിടക്ക് സൈഡിലേക്ക് നോക്കുന്നുമുണ്ട്,

സൈഡിലായി, ഹണിയും, ജാനും, മേഘയും സംസാരിച്ച് ഇരിക്കേണു,

അനു പോയിട്ടു ഇതുവരെ വന്നില്ലല്ലോ,….. മിഥു

ഏട്ടൻ നല്ല വിശദമായിട്ട് പഠിപ്പിക്കേരിക്കും അവളെ…… വിച്ചു ഒരു ചിരിയോടെ പറഞ്ഞു

നിൻ്റെ സംസാരത്തിൽ എന്തോ ദ്വയാർത്ഥം ഉള്ളതുപോലെ….. ജിതി

ഏയ്, ഞാൻ ,ചുമ്മാ പറഞ്ഞതാ….. വിച്ചു

ഉവ്വാ, സാറിന് മാറ്റങ്ങൾ ഉള്ളതുപോലെ, നിനക്ക് തോന്നിയോ,……. ജിതി

മ്മ്, തോന്നി, ക്ലാസ് ടൈം മിൽ ഇടംകണ്ണിട്ട് അനുനെ നോക്കുന്നത് കാണാം….. മിഥു

മ്മ് ഏട്ടൻ്റെ മനസിൽ അനു ഉണ്ട്, അനു മാത്രമേ ഇപ്പോ ഉള്ളു എന്നു വേണേൽ പറയാം, ആ ഗൗരി പിശാചിനെ മനസിൽ നിന്ന് കളഞ്ഞല്ലോ അത് തന്നെ ധാരാളം…. വിച്ചു

മ്മ് …. മിഥു

ഡാ ജിതി ആരാ കക്ഷി….. വിച്ചു

എന്ത്?

നീ കുറേ നേരം ആയല്ലോ സൈഡിലേക്ക് നോക്കുന്നത്, ആരാ കക്ഷി എന്ന് ആ കുട്ടത്തിൽ

ഒന്നു പോടാ …..ആരും ഇല്ല,….. നിനക്ക് വെറുതേ ….തോന്നുന്നതാ, ഞാൻ….. ഞാൻ ചുമ്മാ നോക്കിയതാ …… ജിതി

ഡാ കിടന്നു ഉരുളണ്ടാ, ഞങ്ങൾ കുറേ നേരം ആയി ശ്രദ്ധിക്കുന്നു,…… വിച്ചു

ഈ…. കണ്ടല്ലേ

കണ്ടു, വേഗം പറയ്

ജിതി, ചിരിച്ചു, കൂടെ വിച്ചുവും, ഇവൻമാര് എന്ത് തേങ്ങയാ പറയുന്നേ എന്ന് വിചാരിച്ച് മിഥുവും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഓ നീ ആയി രുന്നോ, നിന്നെ ആരാടാ പുല്ലേ ഇങ്ങോട്ട് കെട്ടിയെടുത്തത് ഇപ്പോ ,ശേ അവൾ പോയി

ഡാ പട്ടി ഇതൊരു സ്റ്റാഫ് റൂം ആണ്, നിൻ്റെ ബെഡ് റും അല്ല നിനക്ക് വല്ല വിചാരം ഉണ്ടോ,

ഓ അതെനിക്ക് അറിയാം

അറിയാല്ലേ, എന്നിട്ടാണോടാ നീ ഇവിടെ പബ്ലിക്ക് ആയി അവളെ കേറി കിസ്സാൻ പോയത്

ഓ കിസ്സിങ്ങ്സീൻ കണ്ടിട്ടില്ല….. (കണ്ണൻ ആത്മ)

കിസ്സാൻ പോയതല്ലേ ഉള്ളു, കിസ്സില്ലല്ലോ, അതിന് മുൻപ് നിന്നെ കെട്ടിയെടുത്തില്ലേ

ഓ ഞാൻ കെട്ടിയെടുത്തതായി നിൻ്റെ കുറ്റം,

പിന്നെ പറയാതെ, ഒന്ന് അടുത്ത് കിട്ടിയതാ അവളെ, ആ ഒരു ഫ്ലോ യിൽ എല്ലാം നശിപ്പിച്ചപ്പോ നിനക്ക് സമാധാനം ആയല്ലോടാ തെണ്ടി

ഡാ, അവൾ നിൻ്റെ വീട്ടിൽ തന്നെ അല്ലേ, ഉള്ളത് എന്നിട്ടാണോടാ പുല്ലേ ഒരു ഉമ്മക്ക് വേണ്ടി ഇത്ര ആക്രാന്തം,

നിനക്ക് അങ്ങിനെ പറയാം, വല്ലപ്പോഴും ആണ് അവളെ ഒന്ന് അടുത്ത് കിട്ടുന്നത്, വീട്ടിൽ ഫുൾ ടൈം അവൾ അമ്മടെ കൂടെയാ നടപ്പ് ഒന്ന് മനസ് തുറന്ന് സംസാരിക്കാൻ പോലും, അവളെ ഒറ്റക്ക് കിട്ടാറില്ല,, അതാ പോർഷൻ എടുത്ത് തരാംമെന്ന് പറഞ്ഞ് ഇടക്ക് ഇങ്ങോട്ട് വിളിപ്പിക്കുന്നേ,

അവൾ വരാറില്ല, എന്നു പറയ് ഒറ്റക്ക് നിൻ്റെ അടുത്ത് , നീ കേറി കിസ്സുല്ലേ അവളെ , പേടിച്ചിട്ടാ എൻ്റെ പെങ്ങൾ നിൻ്റെ അടുത്തേക്ക് വരാത്തെ

ഒന്നു പോടാ,

ഡാ അവൾ നിൻ്റെ ക്യാബിനിൽ വരുന്നില്ലേ, അപ്പോ നിനക്ക്, സംസാരിച്ചൂടെ മനസ് തുറന്ന്, എന്താ പറ്റില്ലേ

ഡാ അത് പിന്നെ അവളെ ഒറ്റക്ക്, കാണുമ്പോൾ എൻ്റെ കൺട്രോൾ പോ കോടാ, എന്തു ചെയ്യാം, അവളുടെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ തന്നെ ചുംബനങ്ങൾ കൊണ്ട് മൂടാൻ ആണ് തോന്നുന്നത്, എന്തു ചെയ്യാൻ ആണെടാ, മുഖം മാത്രം ഉള്ളു നിഷ്കളങ്ക, വായിൽ വരുന്നത് കേട്ടാൽ കിണറ്റിൽ എടുത്ത് ഇടാൻ തോന്നും

അജു ചിരിച്ചു എന്തോനെടെയ്‌ ഇത്, നീ ഇത്രക്ക്, ഭീകരനാണെന്ന്, അറിഞ്ഞില്ല ആരും പറഞ്ഞില്ല,

എൻ്റെ അജു നീ ആരെപ്രേമിക്കാത്തത് കൊണ്ട് തോന്നുന്നതാ,

മ്മ്,, ഉവ്വ

ഗൗരിയെ ഞാൻ സ്നേഹിച്ചിരുന്നപ്പോൾ പോലും, ഒരു പാട് സാഹചര്യം ഉണ്ടായിരുന്നിട്ടും, തെറ്റായി ഞാൻ ഇതുവരെ അവളെ നോക്കിട്ട് പോലും ഇല്ല, അവളുടെ വിരൽതുമ്പിൽ പോലും ഞാൻ സ്പർശിച്ചിട്ടില്ല, പക്ഷേ അനു, എനിക്കറിയില്ല അവൾ എൻ്റെ അടുത്ത് നിൽക്കുമ്പോൾ ഞാൻ ചുറ്റുമുള്ളതൊക്കെ വിസ്മരിച്ചു പോകുന്നു, എൻ്റെ ലോകം പോലും അവളിലേക്ക് ചുരുങ്ങുന്നു കണ്ണുകൾ കലങ്ങിയിരുന്നു അതു പറയുമ്പോൾ കണ്ണൻ്റ

അവൻ്റെ ആത്മാവിൽ നിന്നാണ് പറയുന്നത് എന്ന് തോന്നി, അജുവിന്

കണ്ണൻ്റ മാറ്റങ്ങൾ നോക്കി കാണുകയായിരുന്നു അജു, അതവനെ സന്തോഷത്താൽ നിറച്ചു, അവൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് സുമ അടുക്കളയിൽ നിന്ന് വന്നത്

ഫോൺ സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അവർ ഞെട്ടി, അവരുടെ ശരീരം മൊത്തം വിറക്കുവാൻ തുടങ്ങി, അകാരണമായ ഒരു ഭയം അവരെ പൊതിഞ്ഞു ‘ ആദ്യം ഫുൾ, ബെൽ അടിച്ചിട്ടും, കോൾ അറ്റൻ്റ് ചെയ്തില്ല,

പിന്നെയും കോൾ വന്നതു കണ്ട് അവർ പേടിയോടെ അറ്റൻ്റ ചെയ്തു

മറു തലക്കൽ നിന്നും ഒരു ഘന ഗാഭീര്യം നിറഞ്ഞ ശബ്ദത്തിനുടമ സംസാരിച്ച് തുടങ്ങി

(കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *