അ-ഴിഞ്ഞാടി നടന്നത് പോരാഞ്ഞിട്ട് ആണോടി ചേച്ചീടെ കെ-ട്ടിയോനേ വിളിച്ച് റൂ-മിൽ കേ-റ്റിയത്.

Uncategorized

രചന : Josu Joseph

മിഴി

” ഇത്രമാത്രം നിന്നെ സ്നേഹിച്ചതിനുള്ള കൂ-ലി നീ കൊടുത്തല്ലോ, അച്ഛനെ കൊ-ന്ന് അമ്മേടെ സിന്ദൂരം മാ-യ്ച്ച മ-ഹാപാ-പി.. താ-ഴത്തും തറയിലും വെ-ക്കാതെ നിന്നെ കൊണ്ട് നടന്നതല്ലേ… എവിടെ കൊണ്ടോയി ക-ളയുമെടി നീയി മ-ഹാപാ-പമൊക്കെ…”

ഇടവഴി കഴിഞ്ഞ് ടാർപ്പാ വ-ലിച്ച് കെ-ട്ടിയ മുറ്റത്തൂടെ അകത്തേക്ക് കയറിയതും ഈ-യം ഉ-രുക്കി ഒ-ഴിച്ചത് പോലെ ചെവിയിൽ വ-ന്നലച്ചത് വല്യമ്മയുടെ സ്വരമാണ്. ചുറ്റും നിന്ന മുഖങ്ങളിൽ ഒക്കെ പു-ച്ഛം വിരിയുന്നു..

ഇന്നലെ വരെ തന്നെ ചേർത്ത് പി-ടിച്ച് അഭിമാനത്തോടെ ഇവളാ സീതേ ഇൗ വീടിന്റെ വി-ളക്കെന്ന് അമ്മയോട് പറഞ്ഞ ആളാണ്. ഇന്നെത്ര വേഗമാണ് വല്യമ്മയ്ക്ക്‌ താൻ അ-പമാനമായ്‌ മാറിയത്. ഞാനല്ല എന്റച്ചനെ കൊ-ന്നതെന്ന് അ-ലറി വിളിച്ച് പറയാൻ ആഗ്രഹിച്ചിട്ടും ശബ്ദം തൊ-ണ്ടക്കു-ഴിയിൽ നിന്ന് പു-റത്തേക്ക് വന്നില്ല.

പതിവില്ലാതെ രാവിലെ കൂടി വിളിച്ച് വെച്ച അച്ഛനാണ് ത-ണുത്ത് വി-റങ്ങലിച്ച് കി-ടക്കുന്നത്. ചുമർ ചാരി നി-ലത്തേക്കിരുന്നൂ, ഒരിറ്റ് ക-ണ്ണുനീർ പോലുമില്ലാതെ.

കൈ നീട്ടി അമ്മയെ തൊ-ട്ടതും അതിനേക്കാൾ വേഗത്തിൽ ക-ത്തുന്നൊരു നോ-ട്ടത്തോടെ അമ്മ കൈ ത-ട്ടി മാ-റ്റി.

ഇത്ര വേഗം അമ്മയ്ക്കും ഞാൻ അ-ന്യയായ്‌ മാറിയോ..? ആത്മഗതമായ്‌ തന്നെ ആ ചോദ്യവും മനസ്സിൽ അ-വശേഷിച്ചു. പതിയെ അച്ഛന് അരികിലേക്ക് നീങ്ങി. ത-ണുത്ത് മ-രവിച്ച ആ നെറ്റിയിലേക്ക്‌ ചു-ണ്ട് ചേ-ർക്കുമ്പോഴാണ് ആ ശബ്ദം ഉയർന്നു കേട്ടത്.

” തൊ-ട്ടു പോ-കരുതെന്റെ അച്ഛനെ. നീ തൊ-ട്ടാൽ എന്റെ അച്ഛന് പൊ-ള്ളും, ആ ആ-ത്മാവ് പോലുമത് സ-ഹിക്കില്ല.”

അഞ്ച് വർഷം മുൻപ് അച്ഛനെയും അമ്മയെയും വേ-ണ്ടെന്ന് വെച്ച് അതിനും ആറ് മാസം മുൻപ് ക-ണ്ടവനൊപ്പം ഇ-റങ്ങി പോയ ചേച്ചിയാണ് ഈ പറയുന്നത്. കഴിഞ്ഞ വർഷം അവൾ നാട്ടിൽ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ അവൾക്കുണ്ടായ കു-ഞ്ഞിനെ കാണാൻ ഓ-ടി ചെന്ന അച്ഛനെ, വിവാഹത്തിന് സ-മ്മതിക്കാത്തതിന്റെ പേരും പറഞ്ഞ് പ-ട്ടിയെ പോലെ ആ-ട്ടിയിറക്കി വി-ട്ടവളാണ്.

എല്ലാവർക്കും മുൻപിൽ ക-ഠിന ഹൃ-ദയനായ ആ അച്ഛൻ അന്ന് നെ-ഞ്ച് പൊ-ട്ടി തനിക്ക് മുൻപിൽ ഇരുന്ന് ക-രഞ്ഞത് ഇവൾക്ക് വേണ്ടിയാണ്.

ജീ-വിച്ചിരുന്നപ്പോൾ അച്ഛന് ക-ണ്ണീർ മാത്രം നൽകിയവൾ. അച്ഛനരികിൽ നിന്ന് എഴുന്നേൽക്കും മുൻപേ അവൾ പി-ടിച്ച് ത-ള്ളിയിരുന്നു. ബോ-ധം മ-റയും മുൻപേ മിഴി… എന്ന കരച്ചിലോടെ ചേർത്ത് പി-ടിക്കുന്ന ശ്യാമേച്ചിയുടെ മുഖമായിരുന്നു കണ്ണിൽ.

കണ്ണ് തുറക്കുമ്പോൾ പുറത്ത് ഇ-രുട്ട് വീ-ണിരുന്നു.

സ്ഥിരം നിർവി-കാരതയോടെ ശ്യാമേച്ചി അടുത്ത് വന്നിരുന്ന് മു-ടിയിലൂടെ വി-രൽ ഓ-ടിച്ചു. അച്ഛൻ പെങ്ങളുടെ മകൻ സന്ദീപ് ഏട്ടന്റെ ഭാര്യയാണ് ശ്യാമേച്ചി. കല്യാണം കഴിഞ്ഞ് വന്ന അന്ന് മുതൽ താനാണ് ആ പാവത്തിന് കൂട്ട്.

” ശ്യാമേച്ചി എന്റച്ചൻ…??

” രാവിലെ കവലയിലേക്ക് ഇറങ്ങിയതാ, മനുനോട് സംസാരിച്ച് നിൽക്കുന്നത് കണ്ടവരുണ്ട്. അവിടെ നിന്ന് തന്നെ കു-ഴഞ്ഞ് വീ-ണിരുന്നു. രണ്ട് അ-റ്റാക്ക് കഴിഞ്ഞ ആളല്ലെ, കൊണ്ട് ചെന്നപ്പോഴെയ്ക്കും….

പാതിയിൽ ശ്യാമ നിർത്തി.

” മോൾക്ക് കാണണോ…??

വേ-ണ്ടെന്ന അർത്ഥത്തിൽ ത-ലയാട്ടി. പതിയെ കണ്ണടച്ച് കി-ടന്നു. മുറിയിൽ ലൈറ്റ് ഓഫ് ആവുന്നതും ശ്വാമേച്ചി പോകുന്നതും അറിഞ്ഞെങ്കിലും കണ്ണ് തു-റക്കാൻ തോന്നിയില്ല.

മനുവേട്ടൻ..!! അടുത്ത കൂട്ടുകാരി മൃദുലയുടെ മു-റച്ചെക്കൻ. നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ സ-ൽസ്വഭാവിയായ ചെറുപ്പക്കാരൻ, സർവോപകാരി കോളേജ് അധ്യാപകൻ…

എപ്പോഴാണ് തന്നോടുള്ള മനുവേട്ടന്റെ സമീപനത്തിന് മാ-റ്റം വന്നതെന്ന് അറിയില്ല. ആദ്യം അച്ഛനോടാണ് മനുവേട്ടൻ വന്ന് പറഞ്ഞതും. പഠനം കഴിഞ്ഞ് ആലോചിക്കാം എന്ന് അച്ഛൻ പറഞ്ഞത് കൊണ്ടാകാം, പിന്നീട് ഒരിക്കലും അതേ ചൊല്ലി ഒരു സംസാരം ഉണ്ടായതെയില്ല.

ചിന്തകൾക്കൊടുവിൽ എപ്പോഴോ മിഴി ഉറങ്ങി.

രാവിലെ ഉണർന്നതും അച്ഛനാണ് ആദ്യം മനസ്സിലേക്ക് ഓ-ടിയെത്തിയത്. തൊടിയിലെ പച്ച മൺക്കൂനയിൽ മുഖം ചേ-ർത്ത് വെച്ച് അങ്ങനെ കി-ടന്നു. അച്ഛന്റെ സാ-മിപ്യമടുത്തുള്ളത് പോലെ…

” ആരെ കാ-ണിക്കാനാടി നിന്റെയീ പൂ-ങ്കണ്ണീർ.. അച്ഛന്റെ ആ-ത്മാവിന് പോലും മോ-ക്ഷം കൊടുക്കില്ലെന്ന് കച്ച കെ-ട്ടി ഇറങ്ങിയെക്കുവാണോ… എന്തൊക്കെ ആയിരുന്നു… അച്ഛന്റെ ക-ണ്ണ് ആണത്രേ ഇളയ മോൾ, മിഴി… എന്നിട്ടിപ്പോ എന്തായി, അതേ മോള് തന്നെ കൊണ്ടോയി കൊ-ലയ്ക്ക് കൊ-ടുത്തില്ലെ..”

ചേച്ചിയാണ്. വാക്കുകൾ ഓരോന്നും കൂ-രമ്പുകളായ്‌ കു-ത്തി ക-യറുമ്പോഴും തിരിച്ച് ഒന്നും പറയാൻ തോന്നിയില്ല. പറഞ്ഞാലും ഒന്നുമാ ത-ലയിലേക്ക് കേറില്ല, മനപ്പൂർവം കു-ത്തി നോ-വിക്കുന്നതിൽ ഹ-രം കണ്ടെത്തിയവളോട് എന്ത് പറഞ്ഞാലും കാര്യമില്ലെന്ന ഓർമയോടെ മിഴി സ്വന്തം റൂമിലേക്ക് നടന്നു.

” ആ പാവത്തിനെ ഇങ്ങനെ കു-ത്തി നോ-വിക്കാൻ നിനക്ക് എങ്ങനെ തോന്നുന്നു മിയേ.. അവൾടെ കൂടി അ-ച്ഛൻ അല്ലേ ഇത്. നിന്നെക്കാൾ അവളാ മനുഷ്യനെ സ്നേ-ഹിച്ചതല്ലെ… മാമന്റെ ആ-ത്മാവ് വേ-ദനിക്കുക നിന്റെയീ വാക്കുകൾ കേട്ടാക്കും.

ജീവി-ച്ച് ഇരുന്നപ്പോ പോലും നീയാ മനുഷ്യന് ഇത്തിരി സ-മാധാനം കൊ-ടുത്തിട്ടില്ല. മ-രിച്ച്‌ മ-ണ്ണോട് ചേർന്നപ്പോ എങ്കിലും ഇത്തിരി സ്വ-സ്ഥത കൊടുക്ക്…”

പിന്നിൽ നിന്ന് സന്ദീപേട്ടനാണ്. അല്ലെങ്കിലും തനിക്ക് വേണ്ടി ശ-ബ്ദമുയർത്താൻ ഇപ്പൊ സന്ദീപ് ഏട്ടനും ശ്യാമേച്ചിയും മാത്രേ ഉള്ളൂ.

” മോളേ ഇത്തിരി എങ്കിലും നീ ക-ഴിക്ക്‌. ഇങ്ങനെ പ-ട്ടിണി കി-ടന്നിട്ട് എന്തിനാ..?? ജീ-വിക്കണ്ടേ കുട്ടി നിനക്ക്…?? ചെല്ല് ചെന്ന് കു-ളിച്ചിട്ട് വന്ന് എന്തെങ്കിലും ക-ഴിക്ക്…”

രാവിലെ കൊണ്ട് വെച്ച ആഹാരവും അത് പോലെ തന്നെ അ-ടച്ച് വെച്ചിരിക്കുന്നത് കണ്ടാവാം, ശ്യാമേച്ചി വേ-ദന നിറഞ്ഞ ശബ്ദത്തിൽ ശ-കാരിക്കുന്നൂ.

ശ്യാമേച്ചിയുടെ നി-ർബന്ധത്തിന് കു-ളിച്ച് വന്ന് എന്തോ ക-ഴിച്ചെന്നു വരുത്തി. ഇടയ്ക്ക് വരുന്ന ശ്യാമേച്ചി ഒഴികെ മറ്റാരും മി-ണ്ടാൻ ഇല്ലാതെ പറയാൻ ഇല്ലാതെ ആ മുറിയിൽ തന്നെ പിന്നീടുള്ള ദിവസങ്ങൾ ക-ഴിച്ചു കൂ-ട്ടി… ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ ദിവസങ്ങൾ ഓ-ടി പോയി…

അതിനിടയിൽ അച്ഛന്റെ സ-ഞ്ചയനവും കഴിഞ്ഞു..

വല്യമ്മയുടെ ശ-കാരം മാത്രമായ് ആ വീട്ടിൽ ആകെ ഉയരുന്ന ശ-ബ്ദം. ചേച്ചിയുടെ മക്കൾക്ക് പോലും താൻ അ-പരിചിത ആയത് കൊണ്ടാകാം അവരും ആ പരിസരത്തേക്ക് വന്നതേയില്ല.

എന്തിനെന്നറിയാതെ ദിവസങ്ങൾ പിന്നെയും ഓ-ടി പോയി കൊണ്ടിരുന്നു.

വ്യക്തമായൊരു തീരുമാനം എടുക്കാൻ കഴിയാതെ വീണ്ടും ഞാനാ മുറിയിൽ ഒ-തുങ്ങി കൂടി.

ആകെയുള്ള ആശ്രയം ശ്യാമേച്ചി മാത്രമായിരുന്നു.

പതിവ് പോലെ രാത്രി ശ്യാമേച്ചി പോയി കഴിഞ്ഞ് വാതിൽ അ-ടയ്ക്കാൻ തുടങ്ങുമ്പോഴാണ് റൂമിൽ വെള്ളമില്ലെന്ന് ഓർമ വന്നത്. അടുക്കള അ-ടച്ച് അമ്മയും വല്യമ്മയും പോയി കഴിഞ്ഞു.

വെള്ളമെടുത്ത് റൂമിൽ കൊണ്ട് വെച്ച് വാതിൽ ചാരി ഒരു ഗ്ലാസ് വെള്ളം എടുത്ത് കു-ടിച്ച് കൊണ്ട് കട്ടിലിൽ ഇരുന്ന് തന്നെ മിഴി പുറത്തേക്ക് നോക്കിയിരുന്നു.

ദേ-ഹത്ത് എന്തോ ഇ-ഴയുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്. താൻ ഉണർന്നത് അറിഞ്ഞാവണം, ഒരു കൈ വന്നാ വാ പൊ-ത്തി പി-ടിച്ചത്. ത-ള്ളി മാ-റ്റാൻ ശ്രമിച്ചു പ-രാജയമടഞ്ഞതോടെ ജീവിതം ഇവിടെ അ-വസാനിക്കുകയാണ് എന്ന ചിന്തയാണ് ആദ്യം ഓ-ടി എത്തിയത്… ഫോൺ എവിടെ ആണെന്ന് പോലുമറിയില്ല. മിഴിയുടെ ക-ൺകോണിലൂടെ രണ്ട് തു-ള്ളി ബെ-ഡിലേക്ക് വീ-ണു. പ്രതീക്ഷകൾ അ-സ്തമിച്ചിട്ടും കൈകൾ ആ-ത്മരക്ഷാർത്ഥം എന്തിനോ വേണ്ടി പ-രതുന്നുണ്ടായിരുന്നൂ.

കയ്യിൽ പ-തിഞ്ഞത് കു-ടിച്ചിട്ട് വെച്ച ഗ്ലാ-സാണ്, ഒറ്റ അ-ടിയായിരുന്നൂ. പി-ടി അ-യഞ്ഞതും ചാ-ടി എഴുന്നേറ്റ് ലൈറ്റ് ഇട്ടു. ചേച്ചിയുടെ ഭർത്താവ്..!!!

ഒരു നിമിഷം ഞെ-ട്ടിയെങ്കിലും അടുത്ത നിമിഷം വാതിലിന് അരികിലേക്ക് ഓ-ടി. വാതിൽ തുറക്കും മുൻപേ മുടിയിൽ പി-ടുത്തം വീ-ണിരുന്നു.

തൊട്ടടുത്ത നിമിഷം വാതിലിലാരോ ശ-ക്തമായി മുട്ടി.

രൂ-ക്ഷമായോരു നോ-ട്ടത്തോടെ അയാൾ വാതിൽ തുറന്നു. പ്രതീക്ഷിച്ചത് പോലെ ചേച്ചിയും അമ്മയും.

” ബാംഗ്ലൂരിൽ അ-ഴിഞ്ഞാടി നടന്നത് പോരാഞ്ഞിട്ട് ആണോടി പാ-തിരാത്രി ചേ-ച്ചിടെ കെ-ട്ടിയോനേ വിളിച്ച് റൂ-മിൽ കേ-റ്റിയത്..??

മു-ഖമടച്ച് ചേച്ചിയുടെ അ-ടി വീ-ണിരുന്നു. ആ വേ-ദനയെക്കാൾ വലുതായിരുന്നു വാക്കുകളുടെ പ്ര-ഹരം.

പിന്നീട് പറഞ്ഞതൊന്നും കേട്ടില്ല. മ-രവിച്ച മനസ്സിനൊപ്പം കണ്ണീർ വ-റ്റിയ മിഴികളുമായ് എത്ര നേരം അങ്ങനെ ഇരുന്നെന്ന്‌ അറിയില്ല. ഉണരുമ്പോൾ സ്വന്തം റൂമിൽ ശ്യാമേച്ചിക്ക്‌ ഒപ്പമായിരുന്നു.

” ശ്യാമേച്ചി, സത്യം പറ… എന്തിനാ എല്ലാവരും ഇങ്ങനെയെന്നെ വെ-റുക്കുന്നത്..?? ഒരു ദിവസം കൊണ്ട് എന്നെ വെ-റുക്കാൻ മാത്രം എന്താ സം-ഭവിച്ചത്…?? എന്താ എന്റെ അച്ഛൻ മ-രിക്കാൻ കാ-രണം..??

ഇനിയും വ-യ്യെനിക്ക്‌… ജീ-വനോടെ ഇങ്ങനെ ഇ-ഞ്ചിഞ്ച് ആയി കൊ-ല്ലാതെ …”

വാക്കുകൾ ഇടറിയിരുന്നു.

” ഇനിയും നിന്നോട് ഒന്നും മ-റച്ച് വെച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല മിഴി. ഞാൻ സ-ത്യം പറയാം. പക്ഷേ എന്റെ കുട്ടി ഏട്ടത്തിയ്ക്ക്‌ ഒരു വാക്ക് തരണം. അറിയുന്നത് എന്താണെങ്കിലും ഒരിക്കലും ജീ-വൻ അ-വസാനിപ്പിക്കാൻ ശ്രമിക്കരുത്. ഇതൊക്കെ പറഞ്ഞാലും സീതാമ്മായിക്ക്‌ നീ മാത്രേ ഉള്ളൂ…”

നീട്ടിയ കരങ്ങളിലേക്ക് കൈ ചേ-ർത്തതും ശ്യാമേച്ചി ഫോൺ നീട്ടി. ഒന്നേ നോക്കിയുള്ളൂ. ഭൂമി പി-ളർന്ന് പോയിരുന്നെങ്കിൽ എന്നാണ് ആ നിമിഷം ആ-ഗ്രഹിച്ചത്….

” മൃദുലയ്ക്ക്‌ അവിടെ ഉള്ളൊരാളുമായ്‌ പ്ര-ണയത്തിൽ ആണെന്നും ഒ-ളിച്ചോടാൻ പ്ലാൻ ഉണ്ടെന്നും നീ മനുവിനെ വിളിച്ച് പറഞ്ഞ രണ്ടാമത്തെ ദിവസം മനുവിന്റെ ഫോണിലേക്ക് വന്ന ഫോ-ട്ടോസ് ആണിത്.

അവളല്ല നീയാണ് അവിടെ അ-ഴിഞ്ഞാടി നടക്കുന്നത് എന്ന് പറഞ്ഞ് മൃദുല അയച്ചതാണ് ഇൗ ചി-ത്രങ്ങൾ…

അവളുടെ വിവാഹമാണ് നാളെ.. മോ-ർഫിംഗ് എന്താണെന്ന് പോലുമറിയാത്ത വീട്ടുകാർ അതൊക്കെ വി-ശ്വസിച്ചെന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ… കൂടെ മിയയുടെ നാ-ക്കും…

കവലയിൽ വെച്ച് മനുവത് കാണിച്ചപ്പോ മാ-മൻ…

അ-ഗാധ ഗ-ർത്തത്തിൽ നിന്നെന്ന പോലെ ശ്യാമേച്ചിയുടെ ശബ്ദം കേട്ട് കൊണ്ടിരുന്നു. മൃദുല, ഒന്ന് മുതൽ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി. നഴ്സിങ് പഠിക്കാൻ ബാംഗ്ലൂർ എത്തിയപ്പോഴാണ് ആദ്യമായ് അവൾ മ-റ്റൊരാളായി മാറിയത്. ആരുടെയും നി-യന്ത്രണങ്ങൾ ഇ-ല്ലാത്ത ജീവിതം, ചോദിക്കും മുൻപേ പ-ണം കൊടുക്കുന്ന മാതാപിതാക്കൾ…

ഒടുവിൽ ആ സൗഹൃദം അ-വസാനിച്ചു….

ഒരുപാട് പ്ര-ണയങ്ങൾക്ക്‌ ഒടുവിൽ കൂടെ പഠിക്കുന്ന കുട്ടിയുടെ പ്ര-ണയത്തെ തന്നെ മൃദുല സ്വ-ന്തമാക്കിയപ്പോൾ ന-ല്ലതല്ലെന്ന് ഒരുപാട് തവണ അവളെ വി-ലക്കിയതാണ്, പക്ഷേ ഒരിക്കൽ പോലും വീട്ടുകാരെ അ-റിയിക്കാൻ തോന്നിയിട്ടില്ല.

കഴിയാഞ്ഞിട്ടല്ല, അവള് എന്തേലും കൈ-യ്യബദ്ധം കാണിക്കുമോ എന്നൊരു ഭ-യം. ആ അവളാണ്, തന്നെ കുറിച്ച് ഇത്ര മോ-ശമായൊരു ചി-ത്രം മനുവേട്ടന് അ-യച്ചത്..

ഇത് കണ്ടാണ് ഹൃ-ദയം ത-കർന്നു തന്റെ അച്ഛൻ മ-രിച്ചത്…. പ-ണത്തിനു ബു-ദ്ധിമുട്ട് ഉണ്ടെങ്കിലും ക-ഷ്ടപ്പെട്ട് അഭിമാനം ന-ഷ്ടപ്പെടുത്താതെ ഇതുവരെ ജീ-വിച്ച അ-ച്ഛനത് താ-ങ്ങാൻ കഴിഞ്ഞ് കാണില്ല…

പ്രാ-ണനോളം സ്നേഹിച്ച അമ്മ തന്നെ അ-കറ്റി നിർത്തുന്നത്… ഇത്ര വ-ഴി പി-ഴച്ചവൾ ആണ് താനെന്ന് അവരും വി-ശ്വസിച്ചോ….

ഹൃദയം നു-റുങ്ങുന്നു… ആ-ർത്ത് അ-ലച്ച് ക-രയാൻ കണ്ണുകൾ വെ-മ്പുന്നുണ്ട്, പക്ഷേ ഒരു തു-ള്ളി പോലും ഒ-ഴുകാതേ നിശബ്ദയായ് അവളാ ഇരുപ്പ് തുടർന്നു….

” മിഴി മോളേ…”

ആ മാ-റിലേക്ക് വീ-ണ് സങ്കടങ്ങൾ മുഴുവൻ ക-രഞ്ഞ് തീ-ർക്കാൻ കൊ-തിച്ചു.. പക്ഷേ നിശബ്‌ദയായ്‌ ശ്യാമേച്ചിയുടെ ത-ലോടൽ ഏ-റ്റ്‌ അങ്ങനെ ഇരുന്നു…

എത്ര നേരം കടന്ന് പോയെന്നറിയില്ല.

” ശ്യാമേച്ചി.. മൃദുലയുടെ നിശ്ചയത്തിന്റെ ഫോ-ട്ടോ എനിക്ക് ഒന്ന് വേണം. ഞാൻ… ഞാൻ ഒന്ന് കു-ളിക്കട്ടെ…”

മുഖം അ-മർത്തി തു-ടച്ച് എഴുന്നേറ്റതും ശ്യാമേച്ചി കയ്യിൽ പി-ടിച്ചിരുന്നു.

” പേ-ടിക്കണ്ട. ഞാൻ മ-രിക്കാൻ ഒരുക്കമല്ല ചേച്ചി. ജീ-വിച്ച് കാ-ണിച്ച് കൊടുക്കും ഞാൻ.”

കു-ളിച്ച് തിരിച്ചെത്തുമ്പോൾ റൂമിൽ ശ്യാമേച്ചി ഉണ്ടായിരുന്നില്ല. പുറത്ത് ഉ-യരുന്ന സംസാരത്തിൽ നിന്ന് തന്നെ എല്ലാവരും ഹാളിൽ ഉണ്ടെന്ന് മനസ്സിലായി. മേശപ്പുറത്ത് ഇരുന്ന ശ്യാമേച്ചിയുടെ ഫോണും എടുത്ത് ഹാളിലേക്ക് നടന്നു.

” വി-ശ്വസിക്കാൻ ഒരുക്കമല്ലാത്തവരെ എന്ത് പറഞ്ഞു വി-ശ്വസിപ്പിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല…”

” നീയിനി എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ വി-ശ്വസിക്കാൻ പോണില്ല. അച്ഛനെ കൊ-ന്നിട്ടും ഇനി ഇതിന്റെ മേൽ എന്ത് നു-ണ പറയാനാണ് നീ പോകുന്നത് … അല്ലെങ്കിൽ തന്നെ എന്ത് പറയാനാ…

എന്റെ ഹസിനെ വി-ളിച്ച് കേ-റ്റിയവൾ അല്ലേ നീ…”

പറഞ്ഞ് തീരും മുൻപേ ചേച്ചി മിയയുടെ മു-ഖമടച്ച് അ-ടി വീ-ണിരുന്നു. ദേ-ഷ്യം കൊണ്ട് വി-റച്ച് നിൽക്കുന്ന സന്ദീപേട്ടൻ.

” ഇനി നീ ഒ-രക്ഷരം മിണ്ടരുത്… ഇവളെ പറയാൻ എന്ത് യോ-ഗ്യത ഉണ്ടെടി നിനക്ക്. വീട്ടുകാരെ മുഴുവൻ നാ-ണം കെടുത്തി ഇവനെ പോലൊരു വൃ-ത്തിക്കെട്ടവന്റെ കൂടെ പോയതോ… അതോ നാട്ടുകാർക്കും ബന്ധുക്കൾക്കും മുൻപിൽ നാ-ണം കെ-ട്ടിട്ടും നിന്നെ അ-ന്വേഷിച്ച് കണ്ടെത്തി തിരിച്ച് വിളിക്കാൻ വന്ന മാമനെ നാ-ണം കെ-ടുത്തി ആ-ട്ടിയിറക്കി വിട്ടതോ…??? ഇൗ പറഞ്ഞതിൽ എതായിരുന്നെടി നിന്റെ യോ-ഗ്യത….???

അഞ്ച് വ-യസ്സ് മുതൽ നിന്റെ കൺമുന്നിൽ വളർന്നതല്ലെ ഇവൾ, എന്നിട്ടും ഇത്ര മോ-ശമായി ചിന്തിക്കാൻ എങ്ങനെ കഴിഞ്ഞ് നിനക്ക്… ഇനിയും അവളെ പറ്റി മോ-ശമായി എന്തെങ്കിലും നിന്റെ നാ-വിൽ നിന്ന് വീ-ണാൽ മിഴിയുടെ മാത്രം എട്ടനായ്‌ ഞാൻ ഉത്തരം നൽകും, അത് സ-ഹിക്കാൻ നിനക്കോ, നിന്റെ ഇൗ കെ-ട്ടിയോനോ കഴിഞ്ഞെന്ന് വ-രില്ല…”

” സന്ദീപേട്ടാ വേണ്ട. ബ-ന്ധങ്ങളുടെ വി-ല ഇവരേക്കാൾ നന്നായി എനിക്ക് അറിയാം. ഇൗ നിമിഷം വരെ സ-ത്യം എല്ലാവരും അറിയണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ എന്റച്ഛന്റെ മ-രണത്തെക്കാൾ വലിയൊരു ന-ഷ്ടം എനിക്കിനി ഉണ്ടാവാനില്ല എന്ന് ഞാൻ മറന്നു പോയി…”

പറഞ്ഞ് തീർന്നതും മിഴി അകത്തേക്ക് പോയി.

❄️❄️❄️❄️❄️❄️❄️

ഫോണും കയ്യിൽ പി-ടിച്ച് ചിന്തിച്ച് ഇരിക്കുന്ന മിഴിയെ കണ്ട് കൊണ്ടാണ് ശ്യാമ മുറിയിലേക്ക് ചെന്നത്.

” എല്ലാവരും പോയോ ശ്യാമേച്ചി..??

” മനുവും സന്ദീപ് ഏട്ടനും പുറത്തേക്ക് പോയി. മിയയോട് കെ-ട്ടിയോനേ ഇന്ന് തന്നെ തിരിച്ച് വിടാൻ പറഞ്ഞിട്ടുണ്ട് ഏട്ടൻ… അവരെല്ലാം അപ്പുറത്തുണ്ട് ”

പറയുമ്പോൾ ശ്യാമേച്ചിയുടെ തല താ-ണിരുന്നൂ.

” മൃദുലയെ വിളിച്ചിരുന്നോ നീ….??

” മ്മ്… വിളിച്ചിരുന്നു. അവളുടെ കാര്യങ്ങൾ ഒക്കെ ആരോ വിളിച്ച് പറഞ്ഞെന്ന് അറിഞ്ഞപ്പോൾ അത് ഞാൻ ആവുമെന്ന് കരുതി അപ്പോഴത്തെ ദേ-ഷ്യത്തിന് ചെയ്ത് പോയത് ആണത്രേ. ന-ഷ്ടം എനിക്കല്ലേ ശ്യാമേച്ചി. അച്ഛൻ പോയി, എല്ലാവരാലും വെ-റുക്കപ്പെട്ടവൾ ആയി…”

” മനസ്സ് വി-ഷമിപ്പിക്കണ്ട, കി-ടന്നോ..”

” ഞാൻ ഉറങ്ങി കഴിഞ്ഞ് പോകാവൂ ട്ടോ..”

ശ്യാമേച്ചിയുടെ മുഖം കണ്ടിരിക്കേ എപ്പോഴോ ഉ-റക്കം പി-ടിച്ചു…

❄️❄️❄️❄️❄️❄️❄️❄️❄️❄️

പിറ്റേന്ന് വൈകിട്ട് ശ്യാമേച്ചി കി-തച്ച് കൊണ്ട് ഓ-ടി വന്നപ്പോഴെ കാര്യമായി എന്തോ നടന്നിട്ടുണ്ട് എന്നുറപ്പായിരുന്നൂ.

” മൃദുല…. അവളുടെ കല്യാണം മു-ടങ്ങി. ബാംഗ്ലൂർ നിന്നവളുടെ കാ-മുകൻ വന്നു, അവരോപ്പം ഉള്ള ഫോ-ട്ടോസും വീ-ഡിയോസും ഒക്കെ കാ-ണിച്ചതോടെ കല്യാണ ചെക്കനും വീട്ടുകാരും ആ ബ-ന്ധത്തിൽ നിന്ന് പി-ന്മാറി. അതോടെ എല്ലാവർക്കും മുൻപിൽ നാ-ണം കെട്ടു…. നീയെന്താ ചെയ്തത്.?

” അവളുടെ കല്യാണത്തിന് ആ-ശംസ നേർന്ന് കോളേജ് ഗ്രൂപ്പിൽ പി-ക് ഷെ-യർ ചെയ്തു… അത് ഞാൻ പ്രതീക്ഷിച്ചത് പോലെ അവന്റെയടുത്ത് എത്തി.. അവൻ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

എന്റച്ഛനേ എന്നിൽ നിന്ന് എ-ന്നേയ്ക്കുമായി ന-ഷ്ടപ്പെടുത്തിയവൾക്ക് വേണ്ടി അത്രയെങ്കിലും ഞാൻ ചെ-യ്യണ്ടേ…???”

പറഞ്ഞ് തീരും മുൻപേ നാളുകൾക്ക് ശേഷം അമ്മയുടെ വിളിയെത്തി. ഇതെന്താപ്പോ…

അ-തിശയത്തോടെയാണ് ഉമ്മറത്തേക്ക് ചെന്നത്.

ഉമ്മറത്ത് ഇരിക്കുന്ന സാൽവിന്റെ മുഖത്തേക്ക് ആണ് ആദ്യം നോക്കിയത്…. സാൽവിൻ സെബാസ്റ്റ്യൻ…

മൃദുലയുടെ കാ-മുകൻ…!!!!

” മിഴി… ഇത്രനാൾ മൃദുവിൻറെ വാക്കുകൾ കേട്ടാവണം, എനിക്ക് തന്നോട് ദേ-ഷ്യമായിരുന്നു…. പക്ഷേ അവൾ ഇവിടെ ഉള്ളവർക്ക് മുന്നിൽ വൃ-ത്തിക്കെട്ടവളായി ചി-ത്രീകരിച്ചെന്ന് ഞാൻ അറിഞ്ഞില്ല…

അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാനത് അ-നുവദിക്കില്ലായിരുന്നു. അവൾക്ക് വേണ്ടി തന്നോട് ഞാൻ ക്ഷ-മ ചോദിക്കുന്നു… എനിക്കറിയാം എന്നെയും ആ-ത്മാർത്ഥമായല്ല അവള് സ്നേഹിക്കുന്നത് എന്ന്…

പക്ഷേ ഇത്രേം നാൾ സ്നേ-ഹിച്ച് പോയതല്ലേ… വിവാഹം എന്നൊരു റി-സ്ക് കൂടി എടുക്കുകയാണ് ഞാൻ… സത്യം എല്ലാവരോടും ഞാൻ തു-റന്ന് പറഞ്ഞിട്ടുണ്ട്.”

യാത്ര പറഞ്ഞവൻ പോയിട്ടും അമ്മയുടെ തെ-ളിഞ്ഞ മുഖം കണ്ടിട്ടും അച്ഛൻ നൽകി പോയ മ-രവിപ്പ്‌ മാറിയില്ല. അന്ന് രാത്രി വീണ്ടും മനുവേട്ടൻ വീട്ടിലൊരു ചർച്ചാ വി-ഷയമായി…. മനുവേട്ടന് സ-മ്മതമാണെന്ന്‌ പറഞ്ഞിട്ടും സന്തോഷം ഒന്നും തോന്നിയില്ല. പകരം മനസ്സിൽ തെ-ളിഞ്ഞ് നിന്നത് മുഴുവൻ മ-രിച്ചു കി-ടക്കുന്ന അച്ഛന്റെ മുഖമാണ്….

❄️❄️❄️❄️❄️❄️❄️❄️❄️

“” അന്ന് രാത്രി സന്ദീപ് ഏട്ടൻ വന്നത് എനിക്കൊരു ജോബ് ഓക്കേ ആക്കിയിട്ട് ആണ്. അവരോട് യാത്ര പറഞ്ഞൊരു ഒ-ളിച്ചോട്ടമായിരുന്നു, ആ ജീ-വിതത്തിൽ നിന്ന് തന്നെ… അതിനു വേണ്ടിയുള്ള എല്ലാ സ-ഹായവും ചെയ്തു തന്നതും അവരായിരുന്നു…

ഇപ്പൊ എന്റെ മനസ്സ് ത-നിച്ചുള്ള ജീ-വിതവുമായി പൊ-രുത്തപ്പെട്ടു കഴിഞ്ഞു..

ഇന്നെനിക്ക് സ്വപ്നങ്ങൾ ഒ-ന്നുമില്ല… ഉണ്ടായിരുന്നു , പക്ഷേ യാത്രയിൽ എവിടെയോ അതൊക്കെ എനിക്ക് ന-ഷ്ടമായി… ഇത്രനാൾ തനിച്ച് ആയത് കൊണ്ടാകും, ഇനി അങ്ങോട്ടും ഒരു തു-ണ വേണമെന്ന് ഇന്നെനിക്ക് തോന്നാറില്ല….

ഞാൻ പറഞ്ഞത് ഡോക്ടർക്ക്‌ മനസ്സിലായി കാണുമെന്ന് കരുതുന്നു…”

ട്രാവൽ ഏജൻസിയുടെ മുന്നിലെ വെയ്റ്റിംഗ് ഏരിയയിൽ ബസ്സിനായി കാത്തിരിക്കുമ്പോൾ പെ-യ്തൊഴിഞ്ഞ ആകാശം പോലെ ശാന്തമായിരുന്നു മിഴിയുടെ മനസ്സും…. ഡോക്ടർ ഗൗതം മേനോൻ.

രണ്ട് വർഷങ്ങൾക്ക് മുൻപ് ഇൗ മ-ഹാനഗരത്തിൽ വന്നിറങ്ങി ഹൃദയാർദ്രയിൽ ജോലിക്ക് കേ-റുമ്പോൾ ആദ്യമായ് കണ്ട മുഖം..

എപ്പോഴൊക്കെയോ ആ കണ്ണുകൾ തന്നെ തേ-ടി എത്തുന്നത് അറിഞ്ഞിരുന്നു. എപ്പോഴോ താനും ഇഷ്ടപ്പെട്ടു തുടങ്ങി. പക്ഷേ അ-ർഹതയില്ലെന്ന് ഉള്ളിൽ നിന്നാരോ മന്ത്രിക്കും പോലെ… ഒടുവിൽ ഒ-ഴിഞ്ഞ് മാ-റ്റം ഒരു ശീലമായി… അതിന്റെ ഏറ്റവും അവസാനത്തെ നീ-ക്കമാണ് ഇൗ ജോലി രാ-ജി വെച്ചത് പോലും….

” നാട്ടിൽ ചെന്നിട്ട് എന്താ പ്ലാൻ…?? തിരിച്ച് വരുന്നില്ലെന്ന് ഉറപ്പിച്ചോ…???

” തിരിച്ച് വരവില്ല. അമ്മയ്ക്ക് വ-യ്യെന്ന് പറഞ്ഞ് ശ്യാമേച്ചി വിളിച്ചത് കൊണ്ട് മാത്രമാണ് ഇപ്പൊ ഇങ്ങനെയൊരു മടക്കം. എന്റെ അച്ഛൻ അ-പമാനിതനായി നിൽക്കേണ്ടി വന്ന, ഹൃദയം പൊ-ട്ടി മ-രിച്ച ആ നാട്ടിൽ ഇനിയും ജീ-വിക്കാൻ വയ്യ. എവിടെ ആയാലും അച്ഛന്റെ ആ-ത്മാവ് ഞങ്ങളുടെ കൂടെ ഉണ്ടാകും…

അമ്മയെയും കൂട്ടി ഏതേലും ഒരു നാ-ട്ടിലേക്ക് പോകണം. എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും മാത്രമായി എവിടേലും… ”

ബസ് കണ്ടതും മിഴി എഴുന്നേറ്റു…

” യാത്ര പറയുന്നില്ല… ഇനി എന്നെങ്കിലും കാണുമെങ്കിൽ ഡോക്ടർക്ക്‌ ഒപ്പം ഒരു പെ-ൺകു-ട്ടി കൂടെ ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു…”

പതിവ് പുഞ്ചിരി തൂകി മിഴി നടന്നകലുന്നതും നോക്കി ഗൗതം നിന്നു.

❄️❄️❄️❄️❄️❄️❄️❄️❄️❄️

അടുക്കളയിൽ ഉച്ചക്കത്തേക്കുള്ള ഭക്ഷണം തയ്യാറാക്കി നിൽക്കവേ പിന്നിൽ നിന്ന് പു-ണർന്ന കൈകൾ കണ്ടതും സീതയുടെ കണ്ണ് നി-റഞ്ഞ് രണ്ട് തു-ള്ളി ആ കയ്യിലേക്ക് ഇ-റ്റു വീ-ണു…

” പോയി കു-ളിക്ക്‌ പെണ്ണേ, അ-ലഞ്ഞ് തി-രിഞ്ഞ് വന്നാൽ ആ പതിവ് ഒന്നും ഇല്ലാതെ ആയോ…”

” രണ്ട് വർഷങ്ങൾക്ക് ശേഷം മകളെ കാണുന്ന അമ്മ പറയേണ്ട ഡയലോഗ് ആണോ അമ്മേ ഇതൊക്കെ… കെ-ട്ടിപ്പി-ടിച്ച് ഒരു ക-രച്ചിൽ, മുഖം നിറച്ച് ഉ-മ്മ…. ഹോ… എന്തൊക്കെ പ്രതീക്ഷ ആയിരുന്നു… എല്ലാം ന-ശിപ്പിച്ചു…”

കുസൃതിയോടുള്ള മിഴിയൂടെ സംസാരം കേട്ടതും കണ്ണ് തു-ടച്ച് സീത അവൾക്ക് അഭിമുഖമായി തിരിഞ്ഞു.

” അതൊന്നും എന്റെ പൊന്നുമോൾക്ക്‌ കിട്ടാത്ത സ്ഥിതിക്ക് അമ്മ വേറൊരു സൂ-ത്രം തരാം…”

ച-ട്ടുകത്തിന് നേരെ നീ-ളുന്ന കണ്ണ് കണ്ടതും മിഴി ഓ-ടി. കുസൃതിയും കു-റുമ്പുമായി ഓ-ടി നടക്കുന്ന ആ പഴയ മിഴിയാണ് മുന്നിലെന്ന് തോന്നി സീതയ്ക്ക്‌…

” എന്റമ്മേ…. ഇതെന്തോക്കേയാ…??? ഇതാർക്ക്‌ ക-ഴിക്കാനാ ഇത്രേം…???

കു-ളി കഴിഞ്ഞ് എത്തിയ മിഴി മേശപ്പുറത്ത് നിറഞ്ഞിരിക്കുന്ന വിഭവങ്ങൾ കണ്ട് അ-മ്പരന്നു.

” എല്ലാം നിനക്ക് വേണ്ടി മാത്രാ… ശ്യാമയെ വിളിക്കുമ്പോൾ പറയാറില്ലേ അമ്മ ഉണ്ടാക്കുന്ന ഫുഡ് മി-സ്സ് ചെയ്യുന്നു എന്ന്… അതോണ്ട് വ-യറു നിറയെ കഴിച്ചോ…”

” ഞാൻ കണ്ടില്ലെങ്കിലും എന്നെ കാണുന്നുണ്ടായിരുന്നു അല്ലേ ക-ള്ളിയമ്മാ.. ഇത്രേം ക-ഷ്ട്‌പ്പെട്ട്‌ ഉണ്ടാക്കിയ സ്ഥിതിക്ക് വാ-രി കൂടി താ..”

നിറഞ്ഞ സന്തോഷത്തോടെ വർഷങ്ങൾക്ക് ഇപ്പുറം അമ്മ ഉണ്ടാക്കിയ ഫുഡ് കഴിച്ച് അമ്മയുടെ മ-ടിയിൽ കി-ടന്ന് ശാന്തമായ മനസ്സോടെ മിഴി ഉറക്കത്തെ പു-ണർന്നു.

” മിഴി മോളേ…”

കണ്ണ് തുറന്നതും മുന്നിൽ ശ്യാമെച്ചി… വൈകാതെ സന്ദീപ് ഏട്ടനും എത്തി. വിശേഷങ്ങളും പരിഭവങ്ങളും ആയി സംസാരം മുന്നോട്ട് പോകുമ്പോഴാണ് ശ്യാമേച്ചി ആ സ-ത്യം പറഞ്ഞത്…

അന്ന് എന്നെ ഇവിടെ നിന്നു പറഞ്ഞ് വി-ട്ടത് അമ്മ പറഞ്ഞിട്ട് ആണെന്ന്…. കേ-ട്ടപ്പോ വി-ശ്വാസം തോന്നിയില്ല…

” ഭർത്താവ് മ-രിച്ച്, സ്വന്തമായി വ-രുമാനം പോലുമില്ലാതേ മറ്റുള്ളവരെ ആ-ശ്രയിക്കേണ്ടി വന്നോരു സ്ത്രീയ്ക്ക് സ്വന്തമായി തീ-രുമാനങ്ങൾ എടുക്കാൻ പോലുമുള്ള സ്വാ-തന്ത്രം ഇന്നുമില്ല മോളെ… അത് കൊണ്ടാണ് അന്ന് മനുവുമായുള്ള വിവാഹത്തിന് നിനക്ക് താൽ-പര്യം ഇ-ല്ലെന്ന് അറിഞ്ഞിട്ടും അമ്മായിക്ക് ബ-ന്ധുക്കളുടെ തീരുമാനത്തിന് ഒപ്പം നിൽക്കേണ്ടി വന്നത്…

അമ്മാവൻ നിന്റെ വിവാഹത്തിനായി കരുതിയ പ-ണം നിനക്ക് തരാനും, നിനക്കൊരു ജോലി ശരി ആക്കാൻ എന്നെ ഏൽപ്പിച്ചതും അമ്മായി ആണ്…. കഴിഞ്ഞ രണ്ട് വർഷവും നീ കാ-ണാതെ നിന്നെ കണ്ടിരുന്നു അമ്മായി… നിന്റെ വിശേഷങ്ങൾ എല്ലാം ഞങ്ങളിൽ നിന്ന് അറിഞ്ഞിരുന്നു..”

” സന്ദീപ് ഏട്ടാ… എനിക്കിത് ഒന്നും വി-ശ്വസിക്കാൻ കഴിയുന്നില്ല…”

” വി-ശ്വസിക്കണം… നിന്റെ ചേച്ചിയുടെ കെ-ട്ടിയോൻ പിറ്റേന്ന് തന്നെ തിരിച്ച് പോയത് അമ്മായിയുടെ വക അവന്റെ ക-രണത്ത് ഒന്ന് കി-ട്ടിയത് കൊണ്ടാണ്…. നീ പോയി ഒരു വർഷം മിയ മിക്കവാറും ഇവിടെ തന്നെ ആയിരുന്നു… വീടും സ്ഥലവും ക-ടത്തിൽ ആണെന്ന് മനസ്സിലായപ്പോൾ ആണ് അവൾക്കും അമ്മായി ഒരു ഭാ-രമായത്… അതോടെ അവളും സ്ഥലം വി-ട്ടു… ക-ടവും അമ്മായിയുടെ ഒരു അ-ടവ് മാത്രമായിരുന്നു.. പിന്നെ സു-ഖമില്ലേന്നു പറഞ്ഞത് നിന്നെ ഇവിടെ വ-രുത്താൻ വേണ്ടി മാത്രമാണ്…”

എല്ലാ അർത്ഥത്തിലും മനസ്സിലെ ഭാ-രങ്ങൾ ഒ-ഴിഞ്ഞ് പോകുന്നത് അറിഞ്ഞ് മിഴി. അമ്മയ്ക്ക് സു-ഖമില്ലെന്ന്‌ പറഞ്ഞ് ശ്യാമേച്ചി തിരിച്ച് വിളിച്ചപ്പോ പോലും അമ്മയുടെ അ-കൽച്ച മനസ്സിലൊരു വി-ങ്ങൽ ആയി കി-ടന്നിരുന്നു… ഇപ്പോഴാണ് അമ്മയ്ക്കും ഞാനും എനിക്ക് അമ്മയും മാത്രമായത്‌.. മിഴി ഹൃദയം തു-റന്നൊന്നൂ ചിരിച്ചു…

❄️❄️❄️❄️❄️❄️❄️❄️

അമ്മയെ കണി കണ്ടാണ് ഇൗ ദിനം പുലർന്നത്….

“എന്നെ നോക്കി കി-ടക്കാതെ പോയി കു-ളിച്ചിട്ട് വാ മിഴി… നമുക്ക് ഒരിടം വരെ പോകാനുണ്ട്..”

അലമാരയിൽ നിന്നൊരു സാരി എടുത്ത് അവൾക്ക് കൊടുത്ത് സീത തിരിച്ച് പോയി. സാരി ഉ-ടുത്ത് കു-ളിപ്പിന്നൽ ഇ-ട്ട് മു-ടി അ-ഴിച്ചിട്ടു, കണ്ണെഴുതി കുഞ്ഞ് പൊ-ട്ട് വെച്ചതും മിഴിയുടെ ഒരുക്കം തീ-ർന്നു…

ഹാളിലേക്ക് ഇറങ്ങിയതും കണ്ടത് മനുവേട്ടനെയാണ്…

കുസൃതി ഒ-ളിപ്പിച്ച കണ്ണുകളിൽ പ്രസരിപ്പ് മ-ങ്ങി സ-ങ്കടങ്ങളുടെ ഒരു സാഗരം ഒ-ളിപ്പിച്ച് വെച്ചത് പോലെ തോന്നി…. അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു മനുവും… ഋതുക്കൾ മാറി മ-റിഞ്ഞിട്ടും മാറ്റങ്ങൾ ഒന്നുമില്ലാതെ, ഇത്രനാൾ താൻ കാത്തിരുന്നവൾ തനിക്ക് മുന്നിൽ…

” മനുവേട്ടൻ എപ്പോ വന്നു…??

” കുറച്ച് നേരമായി…”

” ഞാൻ ചായ എടുക്കാം, മനുവേട്ടൻ ഇരിക്ക്..

കൂടുതൽ സംസാരത്തിനിട നൽകാതിരിക്കാൻ മിഴി അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞു. പക്ഷേ പ്രതീക്ഷിച്ചത് പോലെ ആ വിളിയെത്തി….

” മിഴി…. ഞാൻ… എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്…”

” മനുവേട്ടൻ പറഞ്ഞോ. ഞാൻ കേൾക്കാം..”

തിരിഞ്ഞ് അതേപടി സോഫയിലേക്ക് ഇരുന്നവൾ.

” മിഴി… കഴിഞ്ഞതോക്കെ നമുക്ക് മറക്കാം.. നിന്നെ കുറിച്ച് അ-പവാദം പ്ര-ചരിപ്പിച്ച മൃദുല പോലും ഇന്ന് നന്നായി ജീവിക്കുന്നു… നിനക്കും വേണ്ടേ ഒരു ജീ-വിതം…??

” മനുവേട്ടൻ പറഞ്ഞ് വരുന്നത് എനിക്ക് മനസ്സിലായി… ഇൗ നാട്ടുകാരും നമ്മുടെ ബന്ധുക്കളും എല്ലാം മ-റന്നിരിക്കാം… പക്ഷേ ചങ്ക് ത-കർന്നു എ-ന്റച്ഛൻ പോയത് മ-റക്കാൻ എനിക്ക് ആവില്ല….

നാട്ടുകാരുടെ മുഖത്തെ പു-ച്ഛം മ-റക്കാൻ എനിക്കാവില്ല… അവർ പറഞ്ഞ് പ-രത്തിയ മ-സാല കഥകൾ മ-റക്കാനും എനിക്ക് കഴിയില്ല…

മനുവേട്ടന്റെ സ്നേഹം സ-ത്യമായിരുന്നു എങ്കിൽ യാ-ഥാർഥ്യം എന്നോട് ആയിരുന്നു ആദ്യം ചോദിക്കേണ്ടി ഇരുന്നത്.. വി-ശ്വാസം ത-കർന്നിടത്ത് ബന്ധങ്ങൾക്ക് പിന്നെ വി-ല കാണില്ല….

കുട്ടിക്കാലം മുതൽ ആ കൺമുന്നിൽ വ-ളർന്ന എന്നെ സം-ശയിച്ച ഒരാൾക്കൊപ്പം ജീവിതം പ-ങ്കിടാൻ എനിക്ക് കഴിയില്ല… മനുവേട്ടന് പോകാം…”

അമ്മ ചായയുമായ്‌ വരുന്നത് കണ്ടതും മിഴി അടുക്കളയിലേക്ക് നടന്നു. അടുക്കള യിൽ നിന്ന് പുറത്തേക്കുള്ള വാതിൽക്കൽ ചാരി നിന്ന് പുറത്തേക്ക് ക-ണ്ണോടിക്കവെ എന്തിനെന്നറിയാതെ മിഴിയുടെ കണ്ണുകൾ നി-റഞ്ഞു.

ഇതായിരുന്നു അച്ഛന്റെ ഇഷ്ടമെന്ന് എനിക്കറിയാം അച്ഛാ. പക്ഷേ ഇനി ഒരിക്കൽ കൂടി ഒരു പ-രീക്ഷണം…

അതിനെനിക്ക് വ-യ്യ… ക്ഷമിക്ക്‌ ഇൗ മോളോട്….

” തന്റെ അച്ഛൻ ഇപ്പൊ സന്തോഷിക്കുന്നുണ്ടാകും ഡോ..”

പരിചയമുള്ള ശബ്ദം കേട്ടതും മിഴി ഞെ-ട്ടി തിരിഞ്ഞു.

” ഡോക്ടർ…. ഡോക്ടർ എന്താ ഇവിടെ…??

” അമ്മയ്ക്കും മോൾക്കും ഒപ്പം ഒരു അമ്മയെയും മകനെയും കൂടെ കൂ-ട്ടാമോ എന്ന് ഇവിടുത്തെ അമ്മയോട് വിളിച്ച് ചോദിച്ചപ്പോ ഇൗ വഴി ഒന്നിറങ്ങാൻ പറഞ്ഞു തൻറെ അമ്മ… കുറച്ച് അധികം ക-ഷ്ടപ്പെട്ടു കണ്ട് പി-ടിച്ച് ഇവിടം വരെ എത്താൻ…”

അത് കേട്ടതും ആ മിഴികൾ വി-ടർന്നു….

” എന്നിട്ട് ഇപ്പൊ അമ്മ എന്ത് പറഞ്ഞു..??

കുസൃതി നിറഞ്ഞ പുഞ്ചിരിക്ക് അപ്പുറം അവളുടെ മിഴികളിൽ ഒരു പ്രണയ സാ-ഗരം തനിക്കായവൾ ഒ-ളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് തോന്നി ഗൗതമിന്…

” ഒരു നു-ള്ള് സിന്ദൂരം ഇൗ നെറ്റിയിൽ ചാർത്തി, താലി കെ-ട്ടി സ്വ-ന്തമാക്കിക്കോളാൻ… പറയാതെ ഞാൻ അറിഞ്ഞ എന്റെ പെണ്ണിന് എന്നോടുള്ള പ്രണയത്തെ എന്നും നെ-ഞ്ചോട് ചേർത്ത് പി-ടിച്ചോളാൻ…. അപ്പോ എങ്ങനെയാ… വരുന്നുണ്ടോ എന്റെ കൂടെ, ഇൗ ഗൗതം മേനോന്റെ നല്ല പാ-തിയാവാൻ…??? അതോ അവസാനം പറഞ്ഞത് പോലെ ഞാൻ മറ്റൊരാളെ ത-പ്പി പി-ടിക്കണോ…???

അവന്റെ ക-വിളിൽ അ-മരുന്ന അ-ധരങ്ങളുടെ ത-ണുപ്പിൽ അവൻ അറിയുന്നുണ്ടായിരുന്നു അവളുടെ പ്രണയത്തെയും, അതിനുള്ളിൽ ഒ-ളിപ്പിച്ച അവളുടെ മറുപടിയും….

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Josu Joseph

Leave a Reply

Your email address will not be published. Required fields are marked *