ജിത്തുവിന്റെ സ്വന്തം അമ്മു…

Uncategorized

രചന: കല്യാണി

“നിനക്ക് പരാതി പറയാനല്ലാതെ വേറെ ഒന്നിനും അറിയില്ലേ അമ്മു ”

ജിത്തു ദേശ്യത്തിലാണ്.

“ഇതാണ് പ്രേമിച്ചു കെട്ടിയാൽ ഉള്ള കുഴപ്പം. എത്ര സ്നേഹിച്ചാലും ഒരു വിലയും കാണില്ല. നിനക്ക് ഇവിടെ എന്തു കുറവാ ഉള്ളത്. നീ എന്തു ചോദിച്ചാലും ഞാൻ വാങ്ങി തരുന്നില്ലേ. എന്റെ വീട്ടുകാർ നിന്നെ പൊന്നുപോലെ നോക്കുന്നില്ലേ. പിന്നെ എന്തിനാ നീ എന്നോട് വഴക്കിടാൻ വരുന്നത്. എന്റെ കൂട്ടുകാരന്റെ അനിയത്തിയുടെ കല്യാണം ആയതുകൊണ്ടല്ലേ ഞാൻ പോകുന്നത്. അതിനു നീ എന്തിനാ ഭദ്രകാളി ആകുന്നത് ”

“അല്ല ചേട്ടാ, എന്റെ പിറന്നാളിന്റെ അന്ന് തന്നെ പോകണോ. കല്യാണത്തിന് സമയം ആകുമ്പോൾ പോയാൽ പോരെ. നാളെ എന്നെ അമ്പലത്തിൽ കൊണ്ട് പോകാമെന്നു പറഞ്ഞതല്ലേ. ”

അമ്മു പരിഭവിച്ചു.

“എടി ഉണ്ടക്കണ്ണി, നമ്മുടെ കല്യാണത്തിനും എന്റെ ഏട്ടന്റെ കല്യാണത്തിനും അജീഷ് all in all ആയി നിന്നതല്ലേ. എനിക്ക് പോകാതെ ഇരിക്കാൻ പറ്റില്ല. അവന്റെ അനിയത്തി എനിയ്ക്കും അനിയത്തി അല്ലെ. നീ അമ്മയെയും കൂട്ടി പൊയ്ക്കോ അമ്പലത്തിൽ. ”

“അമ്മയ്ക്ക് പനി മാറി വരുന്നതല്ലേ ഉള്ളു. അമ്മയെ കൂട്ടി ഞാൻ എങ്ങനെ പോകും. അല്ലെങ്കിലും ചേട്ടന് എന്നോട് ഒരു സ്നേഹവും ഇല്ല. കൂട്ടുകാരുടെ കാര്യം വരുമ്പോൾ ഞാൻ ആരും അല്ലല്ലോ. കല്യാണത്തിന് മുന്പും ഇങ്ങനെ തന്നെ ആണല്ലോ. ഓണത്തിനും ക്രിസ്മസിനും എല്ലാം കൂട്ടുകാരോടൊപ്പം അടിച്ചു പൊളിച്ചിട്ടു എനിക്ക് ഒരു മെസ്സേജ് പോലും അയക്കാതെ അവസാനം നോക്കി ഇരുന്നു കാണാതെ വരുമ്പോൾ ദേശ്യം വന്നു ഞാൻ വല്ലതും പറഞ്ഞുപോയാൽ പിന്നെ അത് മതിയല്ലോ വഴക്കിനു. മൂഡ് ഇല്ല എന്ന് പറഞ്ഞു പിന്നെ സംസാരിക്കാനും വരില്ലല്ലോ. എല്ലാം സഹിക്കാൻ ഞാൻ ഉണ്ടല്ലോ. നിങ്ങൾക്ക് കൂട്ടുകാരും പാർട്ടിയും കല്യാണവും എന്നൊക്കെ പറഞ്ഞു ഇറങ്ങി പോകാം. നിങ്ങൾ ഫുഡ്‌ കഴിച്ചു കാണുമോ, ഇപ്പോൾ തിരിച്ചു വരും എന്നൊക്കെ ഓർത്തുകൊണ്ട് ഇവിടെ ഒരാൾ ഇരിക്കുന്നതിനെ പറ്റി വല്ല വിചാരവും ഉണ്ടോ. ”

“ഒന്ന് നിർത്തേടി. എന്തെങ്കിലും കിട്ടാൻ കാത്തു ഇരുന്നോളും. നിന്റെ ഈ പ്രഭാഷണം കേൾക്കാൻ എനിക്ക് വയ്യ. ജന്മ നാൾ അല്ലെ നാളെ. ഡേറ്റ് ഓഫ് ബിർത്തിനു ഞാൻ നിന്റെ കൂടെ തന്നെ ഇരിക്കാം. പോരെ. ”

“അങ്ങനെ എനിക്ക് വേണ്ടി ആരും വല്യ ത്യാഗം ഒന്നും ചെയ്യണ്ട. എന്നെ വേദനിപ്പിക്കാൻ അല്ലാതെ സ്നേഹിക്കാൻ അറിയില്ലല്ലോ നിങ്ങൾക്ക്. ”

പെട്ടെന്ന് ദേശ്യംവരുന്ന സ്വഭാവക്കാരാണ് ജിത്തു. അവനു ഇതൊക്കെ താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. മുഖം അടച്ചു അവൾക്കു ഒന്ന് കൊടുത്തിട് ഇറങ്ങി പോകുമ്പോൾ അവൻറെ മനസ്സിൽ കുറ്റബോധം തീരെ ഇല്ലായിരുന്നു. അമ്മുവിനെ താൻ ഒരുപാട് വിഷമിപ്പിച്ചു എന്ന് അവനു അറിയാമായിരുന്നു എങ്കിലും മനപ്പൂർവം അവൻ അത് അവഗണിച്ചു. അമ്മു കരഞ്ഞു തളർന് ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു ******* കല്യാണ തിരക്കുകൾക്കിടയിൽ അവന്റെ ഫോണിൽ അമ്മുവിന്റെ കാൾ വന്നു. പിറന്നാൾ വിഷ് ചെയ്യാൻ ചെയ്യാൻ പോലും താൻ അമ്മുവിനെ വിളിച്ചില്ല. അവളുടെ കാൾ അറ്റൻഡ് ചെയ്യാമെന്ന് അവൻ കരുതി.

“ഹലോ, ഈ ഫോണിന്റെ ഉടമസ്ഥയുടെ ആരാ താങ്കൾ ?”

“Husband ആഹ്. Ith ആരാ ?”

“നിങ്ങളുടെ വൈഫെയ്ന് ചെറിയ ഒരു ആക്‌സിഡന്റ്. നിങ്ങൾ വേഗം സിംസ് ഹോസ്പിറ്റലിൽ വരണം.”

എന്ന് പറഞ്ഞു ഫോൺ cut ആയി

ജിത്തുവിന്റെ കണ്ണിൽ ഇരുട്ട് കരയുന്നത് പോലെ തോന്നി. അവൻ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തി. ICU ഇന്റെ മുന്നിൽ എത്തി. അപ്പോഴേക്കും ഡോക്ടർ ഇറങ്ങി വന്നു.

ഡോക്ടർ……

“ഇയാളുടെ ആരെങ്കിലും ആണോ ഇപ്പൊ ICU അകത്തു കിടക്കുന്നത് ?”

“അതെ ഡോക്ടർ. ഇപ്പോൾ എങ്ങനെ ഉണ്ട് ഡോക്ടർ ?”

“I am sorry. She is no more. ”

ജിത്തുവിന്റെ ശ-രീരം ത-ളർന്നു. ആശുപത്രി ചെയറിൽ അവൻ ഇരുന്നു. അവന്റെമനസ്സിൽ അമ്മുവിന് ഇന്നലെ കൊടുത്ത കൊടുത്ത അടി തെളിഞ്ഞു വന്നു

എന്നാലും നീ എന്നെ വിട്ടു പോയല്ലോ അമ്മു. വ-ഴക്ക് ഉണ്ടാക്കുമ്പോൾ നീ പറയുമായിരുന്നല്ലോ നീ ഇല്ലാതാകുമ്പോഴേ നിന്റെ വില മനസിലാക്കു എന്ന്. ഒരുപാട് വേ-ദനിപ്പിച്ചിട്ടുണ്ട് എന്റെ അമ്മുനെ. എങ്കിലും നിന്നെ ആയിരുന്നെടി എനിക്ക് ഈ ലോകത്തു ഏറ്റവും ഇഷ്ടം. അത് നീ മനസ്സിലാക്കേലല്ലോ. നീ ഇനി എന്റെ ജീവിതത്തിൽ ഇല്ല എന്ന കാര്യം എനിക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല അമ്മു. തിരികെ വാ എന്റെ പെണ്ണെ. എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല. അത്രയ്ക് ഇഷ്ട എനിക്ക് നിന്നെ.

“നിങ്ങൾ എന്തിനാ മനുഷ്യ ഇവിടെയിരുന്ന് കരയുന്നേ. ”

ജിത്തു മുഖം ഉയർത്തി നോക്കി. അമ്മു !!!!!!!!

കയ്യിൽ പഞ്ഞി വെച്ച് കെട്ടി അമ്മു അതാ അവന്റെമുന്നിൽ. അവൻ ഓടി പോയി അവളെ കെ-ട്ടിപ്പി-ടിച്ചു

“ചേട്ടാ viduu. ”

“എന്റെ ജീവൻ പോയിട്ട് തിരികെ വന്നത് പോലെ ഉണ്ട്. പിന്നെ ആ ഡോക്ടർ എന്തിനാ അങ്ങനെ പറഞ്ഞെ ???”

“ചേട്ടൻ എന്തോക്കെയാ ഈ പറയുന്നേ. Doctor എന്താ പറഞ്ഞെ ??” “ഒന്നുമില്ല. നീ വാ. എനിക്ക് നിന്നെ ഒന്ന് നന്നായി സ്നേഹിക്കണം. ”

അവൻ അവളെ ചേർത്ത് പിടിച്ചു നടന്നു.

“ഹലോ മിസ്റ്റർ. IC-U il ഇപ്പോൾ മ-രിച്ച മുത്തശ്ശിയുടെ റിലേറ്റീവ് അല്ലെ. ഇയാളെ ഡോക്ടർ വിളിക്കുന്നു. ”

ഒരു നേഴ്സ് ജിത്തുവിനോട് പറഞ്ഞു.

“സോറി.സിസ്റ്റർ. ആളുമാറി പോയതാ.”

“എന്താ ചേട്ടാ കാര്യം ”

“ഒന്നുമില്ല പെണ്ണെ. നീ വാ. ”

“ഇനി നേരെ കല്യാണ മണ്ഡപത്തിലോട്ട് ആണോ ”

“ഇല്ല. എന്റെ അമ്മായി അച്ഛനെ കാണാൻ ”

“പോടാ. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്. കള്ളാ.. ” അവൻ അവളെ ചേർത്ത് പിടിച്ചു ദൈവത്തോട് നന്ദി പറയുകയായിരുന്നു

ശുഭം

രചന: കല്യാണി

Leave a Reply

Your email address will not be published. Required fields are marked *