വാക പൂത്ത വഴിയേ – 32

Uncategorized

രചന: നക്ഷത്ര തുമ്പി

അങ്ങേ തലക്കൽ ശബ്ദം കേട്ടു സുമ വിറച്ചു ഞാൻ അറിയാതെ എന്‍റെ മോളുടെ വിവാഹം നടത്തി അല്ലേ എന്റെ അനുവാദം പോലും വാങ്ങാതെ നടത്താൻ നിനക്ക് എങ്ങിനെ ഡേയ്‌റാം ഉണ്ടായി നിന്നോട് ഞാൻ പറഞ്ഞത്‌ ഇനിയും പറയുന്നു നീ എങ്ങിനെ ഒക്കെ എന്നിൽ നിന്നും എന്‍റെ മോളെ അകറ്റാൻ നോക്കിയാലും ഞാൻ എന്റെ മോളെ കൊണ്ട് പോയിരിക്കും നിന്നോട് ഞാൻ പറഞ്ഞതൊക്ക നീ അനുസരിച്ചു അവൾക്കു ഒരു അമ്മടെ സ്നേഹം കൊടുക്കരുത് എന്ന് നിന്നോട് പറഞ്ഞത് നീ സമ്മതിച്ചു അതിനു പകരം നീ അനുവിനെ നിന്നിൽ നിന്നും അകറ്റരുത് എന്ന് പറഞ്ഞു ഞാൻ സമ്മതിച്ചു പക്ഷെ ഇനി അത് പറ്റില്ല എനിക്ക് വേണം എന്റെ മോളെ ഞാൻ വരും അവളെ കൊണ്ട് പോകാൻ ഫോൺ കട്ട് ആയി

സുമ തളർച്ചയോടെ കസേരയിൽ ഇരുന്നു കണ്ണുകൾ നിറഞ്ഞു ഒഴുകി ഇല്ല ഞാൻ വിട്ടു തരില്ല എന്‍റെ മോളെ പ്രസവിച്ചില്ലെകിലും അവൾ എന്‍റെ മോൾ തന്നെയാ ഇത്രെയും നാളും അവളോട് പെരുമാറിയതിനൊക്ക പ്രായശ്ചിത്തം ചെയ്യണം എനിക്ക് അങ്ങനോക്ക് പെരുമാറിയത് അവളുടെ പെറ്റമ്മ കാരണം ആണെന്ന് അവൾ ഒരിക്കലും അറിയരുത് താങ്ങില്ല എന്‍റെ മോൾ , വേണ്ട ആരും ഒന്നും അറിയണ്ട അവർ ഓരോന്നും പുലമ്പി കൊണ്ടിരുന്നു

തുടങ്ങുയാണ്, പെറ്റമ്മയും പോറ്റമ്മയും തമ്മിലുള്ള യുദ്ധം

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനു ഓടി ക്ലാസിൽ കേറി, അവൾ ആകെ വിറച്ചിരുന്നു,

എന്താടി ഓടിയത്…… മേഘ

ഒരു പട്ടി ഓടിച്ചിട്ടു ……അനു

ഇവിടെയോ…… മേഘ

ഞാൻ ചുമ്മാ പറഞ്ഞ താടി നീ വിശ്വസിച്ചോ

പിന്നെ നീയെന്തിനാ ഓടിയത്, എന്തോ ഒരു കള്ളത്തരം ഉണ്ടല്ലോ…… ജാൻ

എന്ത്, …..ഏയ്….. ഒന്നുമില്ല,…… നിങ്ങൾക്ക് വെറുതേ തോന്നിയതാ……

ഞാൻ, ചുമ്മാ ഓടിയതാ…. ഉള്ളിലെ പതർച്ച മറച്ചു വച്ചു കൊണ്ട്, അനുപറഞ്ഞു,

മ്മ്‌, ഞങ്ങൾ കണ്ടു പിടിച്ചോളാം….. ജാൻ

,ഇംപോസിഷൻകാണിച്ചോ….. ഹണി

മ്മ് കാണിച്ചു….

നിൻ്റെ കഴുത്തിൽ എന്തു പറ്റിയതാ, തടിച്ച് ചുമന്നു കിടപ്പുണ്ടല്ലോ,……. മേഘ

ഏ… എവിടെ……

മേഘ തൊട്ട് കാണിച്ചു

ദൈവമേ, ആ കടുവ കടിച്ചതാ, ഇവരോട് എന്ത് പറയും ഞാൻ…… (അനു ആത്മ)

ഓ…. അതോ…. അത് എന്തോ പുഴു ഇഴഞ്ഞതാണന്നു തോന്നുന്നു

ഏയ് ഇത് പുഴു ഒന്നും അല്ല, ആരോ അറിഞ്ഞ് കടിച്ചതു പോലെ തോന്നുന്നല്ലോ, ……. ഹണി

ഒന്നു പോടി

അനു അതും പറഞ്ഞ് ഡെസ്ക്കിൽ തല വെച്ച് കിടന്നു

അവർ ഇനി ഒന്നും ചോദിക്കാതിരിക്കാൻ ഉള്ളസൈക്കോളജിക്കൽ മുവ് മെൻറ

ഞങ്ങൾ കണ്ടു പിടിച്ചോളാം…… മേഘ

അനു ഇന്ന് സ്റ്റാഫ് റൂമിൽ നടന്നത് ഓർത്തു, അത് ഓർക്കുന്തോറും നാണത്താൽ കുതിർന്നൊരു പുഞ്ചിരി വിരിഞ്ഞു അവളിൽ,

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

എന്നിട്ട് നീ അനുനോട് പറയുന്നില്ലേ ഇത്….. അ ജു

പറയണം, ഇത് മാത്രം അല്ല, എല്ലാം…. ചെയ്തതിനൊക്കെ ക്ഷമയും ചോദിക്കണം,. പക്ഷേ,

എന്താ ഒരു പക്ഷേ,….

ഒരു സ്റ്റാർട്ടിങ്ങ് ട്രബിൾ ഉണ്ട്, പിന്നെ, അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടാവോടാ, എനിക്ക് ഉള്ളതുപോലെ, അവളോട് ചെയ്തതൊക്കെ, അവൾ എന്നോട് ക്ഷമിക്കോടാ, അതോർത്ത് എനിക്ക് ഭയങ്കര ടെൻഷൻ, അതാ അവളോട് ഒന്നും പറയാൻ പറ്റാത്തെ, അവൾ എന്നെ തള്ളി പറഞ്ഞാൽ പിന്നെ ഞാൻ ഇല്ലടാ

നീ ഇങ്ങനെ ഡെസ്പ്പ് ആവല്ലേ, അവൾക്കും നിന്നെ ഇഷ്ടം ആയിരിക്കുമെടാ, ,നീ പറയുന്നതും കാത്തിരിക്കേരിക്കും അവളും എല്ലാം ശരിയാകും നീ നോക്കിക്കോ

മ്മ്‌, പിന്നെ എന്താണ് മോനൊരു ചുറ്റിക്കളി,

എന്ത് ചുറ്റിക്കളി

ഉവ്വ, പുച്ച കണ്ണടച്ചു പാൽ കുടിച്ചാൽ ആരും കാണില്ലന്നാ പൂച്ചടെ വിചാരം, മോൻ അത് മറക്കണ്ട

ഒന്നു പോടാ

നീ അനുൻ്റെ കൂട്ടുകാരിയെ നോക്കുന്നത്, ഞാൻ അറിയുന്നുണ്ടെ ട്ടാ

ഈ കണ്ടാരുന്നല്ലേ.

ചെറിയ സംശയം തോന്നി, ചുമ്മാ തള്ളി നോക്കിയതാ അപ്പോ സത്യം ആണല്ലേ

പോടാ,

ഞാൻ അഖിനെ വിളിച്ച് പറയട്ടെ വൈകുന്നേരം കൂടാം, അപ്പോ മോൻ തത്ത പറയും പോലെ എല്ലാം പറഞ്ഞേര്, അവൻ്റെ മുൻപിൽ ഈ അവർ എനിക്ക് ക്ലാസുണ്ട്, ഞാൻ പോണ്

കണ്ണൻ നടന്നു നീങ്ങി, ചെറുചിരിയോടെ അജുവും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ക്ലാസ് കഴിഞ്ഞ്, അനുവും, മീനുവും, വിച്ചു വും , ഫ്രണ്ട്സും, ഇറങ്ങി

അനു, കണ്ണനെ ചുറ്റുപാടും നോക്കി പക്ഷേ കാണുന്നുണ്ടായില്ല

നമുക്ക് ഓരോ ഐസ് ക്രീം കഴിച്ചാലോ,…. മീനു

നിനക്ക് എപ്പോഴും തീറ്റടെ വിചാരം ഉള്ളോ…. വിച്ചു

ഈ…… മീനു

ഞാൻ റെഡി….., വിച്ചു ൻ്റ ചെലവ്…… അനു

എൻ്റെയോ…. വിച്ചു

നീയല്ലേ ഇന്ന് എന്നോട് പറയാതെ കോളേജിലേക്ക് വന്നത് ,പണിഷ്മെൻ്റ

അത് ഉച്ചക്ക് തീർന്നില്ലേ,…. വിച്ചു

No, ഇങ്ങട് വാ ചെക്കാ….. അനു

അങ്ങനെ എല്ലാം ഐസ്ക്രീം പാർലറിലോട്ട് കേറി

അനുന് തന്നെ ആരോ ഫോളോ ചെയ്യുന്നത് പോലെ തോന്നി, പക്ഷേ നോക്കിട്ട് ആരേം കണ്ടില്ല, പിന്നെ അവൾ അത് വിട്ടു

അങ്ങനെ എല്ലാം ഐസ്ക്രീം ഓർഡർ ചെയ്ത്, ഇരുന്നു

ഐസ് ക്രീ കൊണ്ടുവന്നു വയ്ക്കലും, മീനുൻ്റ കൈ തട്ടി ഐസ്ക്രീം, അനുൻ്റ ടോപ്പിൽ വീണു, അനു അത് വാഷ് ചെയ്യാൻ പോയി

വാഷ് ചെയ്തോണ്ടിരുന്നപ്പോൾ തന്നെ ആരോ നോക്കുന്നതു പോലെ തോന്നി അനുന്,

പക്ഷേ ആരേയും കണ്ടില്ല

പിന്നിൽ ആരോ നിൽക്കുന്നതു പോലെ തോന്നി അവൾക്ക് തിരിഞ്ഞു നോക്കിയ അവൾ ആളെ കണ്ട് ഞെട്ടി

(കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *