വാക പൂത്ത വഴിയേ – 58

Uncategorized

രചന: നക്ഷത്ര തുമ്പി

എന്താ ദീപക്ക് എന്നോട് സംസാരിക്കാൻ ഉള്ളത്

അത് പിന്നെ ,

താൻ ആകെ അസ്വസ്ഥൻ ആണല്ലോ, എന്തു പറ്റി എന്താ കാര്യം

ഞാൻ ഗൗരിയുടെ ഭർത്താവ് ആണ്

മ്മ്അറിയാം

വിവേകിന് എന്നോട് ദേഷ്യം ഉണ്ടോ, ഞാൻ കാരണമല്ലേ, നിങ്ങൾ തമ്മിലുള്ള വിവാഹം നടക്കാതെ ഇരുന്നത്

എനിക്ക് എന്തിന് ദേഷ്യം, ഞങ്ങൾ തമ്മിൽ ഉള്ള വിവാഹം നടക്കാത്തതിൽ ദീപക്ക് എങ്ങനെ കുറ്റക്കാരൻ ആകും, വിവാഹം മുടക്കാൻ ഗൗരി തന്നെ അല്ലെ മുന്നിട്ട് ഇറങ്ങിയത്

പിന്നെ തെറ്റുകാരി ഗൗരി തന്നെയാ, എന്നോട് ഇഷ്ടത്തിൽ ‘ ആയിരുന്നപ്പോൾ തന്നെ ദീപക്കിനെയും ഇഷ്ടപ്പെട്ടു

ഒരേ സമയം 2 പേരേയും പറ്റിച്ചു, എന്നോട് എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ വിവാഹ ത്ത ആലോചന വരെ എത്തില്ലായിരന്നു ഞങ്ങളുടെ കാര്യം, അവളാണ് എല്ലാം ഇത്ര എത്തിച്ചത്, അതൊക്കെ ദീപക്കിനെ നേടാൻ വേണ്ടിയാണ് എന്നത് ഞാൻ പിന്നീട് അറിഞ്ഞത്

മ്മ്, എനിക്ക് എല്ലാം അറിയാം, വിവേക് ,പക്ഷേ അറിഞ്ഞതൊക്കെ ഞങ്ങളുടെ വിവാഹ ശേഷമാണ്, ഗൗരിയുടെ നാവിൽ നിന്നു തന്നെ അറിഞ്ഞോ അറിയാതെയോ, ഞാനും തെറ്റുകാരൻ ആണ്, ക്ഷമ ചോദിക്കാൻ ഉള്ള അവകാശം പോലും ഇല്ല, എന്നാലും റിയലി സോറി

ഏയ് അതിൻ്റെ ആവശ്യം ഒന്നുമില്ല, ഞാൻ എല്ലാം മറന്നു

ഞങ്ങൾ ഡിവോഴ്സ് ആകുവാൻ പോകുകയാണ്, അതിനു വേണ്ടിയാ ഞാൻ നാട്ടിൽ എത്തിയത്

മ്മ്, ഗൗരി പറഞ്ഞിരന്നു

ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, എന്താ പിരിയാൻ കാരണം, തക്കതായ കാരണമില്ലെങ്കിൽ ഒന്നിച്ചു ജീവിച്ചുടേ

പിരിയാൻ ആയിട്ട് പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല, ഗൗരിയുടെ വാശി അതു മാത്രമാണ് കാരണം, അവൾക്ക് എൻ്റെ കൂടെ ജീവിക്കാൻ താൽപര്യമില്ല

അവളുടെ മനസിൽ എനിക്ക് അവളോട് ഉള്ളതുപോലെ ആത്മാർത്ഥ സ്നേഹം ഇല്ല, ഉണ്ടെന്ന് കരുതിയ ഞാനാണ് വിഡ്ഡി

പിരിയാൻ ആയി അവൾ പറഞ്ഞ കാരണം അവളുടെ മനസിൽ ഇപ്പോഴും നിങ്ങൾ ആണെന്നാണു

ഒരു സമയം ഞാനും, അത് വിശ്വസിച്ചിരുന്നു

വിവേക് ഇവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടാണ് അവൾ ഇങ്ങോട്ട് വന്നത്, ആ പഴയ പ്രണയം പറയാൻ, നിങ്ങൾക്കും ആ പ്രണയം ഉണ്ടെങ്കിൽ ‘ വിവേക് വിവാഹിതനെല്ലെങ്കിൽ, ഞാനുമായിട്ട് ഡിവോഴ്സ് വാങ്ങി, നിങ്ങളുമായി വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടായിരുന്നു അവൾക്ക്

അതു കേട്ട് കണ്ണൻ ചിരിച്ചു

എന്താ ചിരിക്കുന്നേ

അല്ല അപ്പോ എൻ്റെ ഇഷ്ടം വേണ്ടേ അവൾക്ക്, അവൾക്ക് തോന്നുമ്പോൾ എന്നെ സ്നേഹിക്കാം, എന്നിട്ട് തോന്നിയപ്പോൾ ഉപേക്ഷിച്ചു പോകാം, വീണ്ടും വന്നാൽ പിന്നെയും സ്വീകരിക്കുമെന്ന് കരുതിയോ

പിന്നെ ഞാൻ വിവാഹം കഴിച്ചു ഒരു വർഷം ആകാറായി, അറിഞ്ഞിരുന്നോ

ഇല്ല, ഗൗരിയും അറിഞ്ഞിരുന്നില്ല

ഇപ്പോൾ അറിഞ്ഞു ഇവിടെ വന്നതിനു ശേഷം

എൻ്റെ പ്രണയം എൻ്റെ ഭാര്യയോട് ആണ് അവിടെ വേറേ ആർക്കും സ്ഥാനമില്ല

പിന്നെ ഗൗരിടെ പ്രശ്നം ഇക്കരെ നിൽക്കുമ്പോൾ അക്കരപച്ച ആയി തോന്നും പണ്ടേ അവളുടെ പ്രശ്നം അതാണ്

ദീപക്കിനും ഗൗരിയമായി ഡിവോഴ്സ് ചെയ്യാൻ താൽപര്യം ഉണ്ടോ

ഇല്ല, എനിക്ക് അവളെ ഇഷ്ടമാടോ ഒരു പാട്

ഇപ്പോ എന്നെ കാണാൻ വന്നതാണോ, അതോ ഗൗരിയെയോ

ഗൗരിയെ, തന്നെയും കാണാണം എന്നുണ്ടായിരുന്നു

മ്മ്, അവളെ കണ്ട് എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ ഒക്കെ പറഞ്ഞ് അവസാനിപ്പിച്ച് ഒരുമിച്ച് ജീവിക്കാൻ നോക്ക് ദീപക്ക്, ഒരു ജീവിതം അല്ലേ ഉള്ളു, അതിങ്ങനെ പാഴാക്കി കളയണ്ടല്ലോ

ഞാനും ഗൗരിയോട് സംസാരിക്കാം

മ്മ്, താങ്ക്സ്

കാണാം

ദീപക്ക് പോകുന്നതും നോക്കി കണ്ണൻ ഇരുന്നു

പാവം

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കണ്ണൻ വൈകിട്ട് അനുവിൻ്റെ വീട്ടിലേക്ക് ചെന്നു, ചായ കുടി കഴിഞ്ഞ് അനുവുമായി സംസാരിച്ചിരിക്കുകയാണ് കണ്ണൻ

കണ്ണേട്ടാ

എന്താ അനു

ദീപക്ക് എന്തിനാ കണ്ണേട്ടനെ കാണാൻ വന്നത്

കണ്ണൻ ദീപക്ക് പറഞ്ഞ കാര്യങ്ങൾ ഒക്കെ അവളോട് പറഞ്ഞു

ങേ, ആ ഗൗളി നിങ്ങളെ കെട്ടാൻ ആണോ നാട്ടിലേക്ക് വന്നത്,

മ്മ്, എൻ്റെ കല്യാണം കഴിഞ്ഞത് അവൾ അറിഞ്ഞിരുന്നില്ല

ഇപ്പോ അറിഞ്ഞല്ലോ, ഇനിയും അങ്ങനെ വല്ല ഉദ്ദേശവും ഉണ്ടോ ഗൗരിക്ക്

അറിയില്ല

നിങ്ങൾക്കോ മനുഷ്യ, അവളെ വേണം എന്നെങ്ങാനും തോന്നുന്നുണ്ടോ

ആ, അവൾ എന്തായാലും ഡിവോഴ്സ് ആകാൻ ഇരിക്കേണു അവൾക്കും കൂടി ഒരു ജീവിതം കൊടുത്താലോ എന്ന് ഞാൻ ആലോചിക്കാതെ ഇരുന്നില്ല, ,

ഇടം കണ്ണിട്ട് അനുനെ നോക്കി കണ്ണൻ

അവളുടെ കുശുമ്പ് നിറഞ്ഞ മുഖം കാൺകെ ഉള്ളിൽ ചിരി പൊട്ടി

എന്താ നീ മിണ്ടാത്തെ, ഞാൻ കെട്ടട്ടെ അവളെ

മ്മ്, കെട്ടിക്കോ,

കുഴപ്പം ഇല്ലേ, നിനക്ക്

ഇല്ല,

അതെന്താ

ഞാനും വേറേ കെട്ടും, ആ അഭിഷേക് ഫ്രീ ആണോ,ആവോ

അനു ആലോചിക്കുന്നതു പോലെ ഇരുന്നു

എന്നാൽ പോയ് കെട്ട് നീ, ഞാൻ പോണു

അവൾ അവൻ്റെ കൈയ്യിൽ പിടിച്ചു നിർത്തി

അതേ, എനിക്ക് ഈ കടുവനെ മതി, വേറേ ആരേയും വേണ്ടാ, പോരെ ഇനി നിങ്ങൾ ഗൗളിടെകാര്യം പറയരുത്, എൻ്റെ അടുത്ത്, എനിക്കത് ഇഷ്ടമല്ല,

മ്മ്, ഓക്കെ

അപ്പോ ഇനി ഗൗളിയെ കെട്ടണോ

അയ്യോ, വേണ്ട, എനിക്ക് നിന്നെ തന്നെ സഹിക്കാൻ പറ്റുന്നില്ല എൻ്റെ കുശുമ്പി പാറു, അപ്പോഴാ വേറൊന്ന്

അയ്യടാ

അറിഞ്ഞതും കേട്ടതും ഒന്നുമല്ല…… ജീവിതം കൊണ്ട് നീ കാട്ടി തന്നതായിരുന്നു യഥാർത്ഥ പ്രണയം

ഈ ജൻമവും, വരും ജൻമങ്ങളിലും എനിക്ക് കൂട്ടായി എൻ്റെ വാക പെണ്ണിനെ തന്നെ മതി

അനു ചിരിച്ചു, കണ്ണൻ്റെ കവിളിൽ ച

ുംബിച്ചു

കണ്ണേട്ടാ, അതില്ലേ

ഏതില്ലേ,

അതേ,

വളച്ചുകെട്ടാതെ കാര്യം പറയ് എൻ്റെ അടക്കാ കുരുവി

അത്, ഞാനിന്ന് ഇവിടെ നിന്നോട്ടെ, അമ്മടെ കൂടെ, അമ്മ നാളെ തറവാട്ടിലേക്ക് പോകില്ലേ,

അപ്പോ ഞാനോ,

പ്ലീസ് കണ്ണേട്ടാ, ഒരു ദിവസം, നാളെ വീട്ടിലേക്ക് വരാം

എൻ്റെ മോളെ, നീ നിന്നോ, ഞാൻ സമ്മതിക്കാതിരിക്കോ, ചുമ്മാ പറഞ്ഞതല്ലേ, നിൻ്റെ സന്തോഷം അല്ലേടാ എൻ്റെയും പിന്നെ എന്താ

താങ്ക്സ് കണ്ണേട്ടാ

കണ്ണൻ അനുൻ്റെ നെറുകയിൽ ചുംബിച്ചു

വൈകിട്ട് ഭക്ഷണം കഴിച്ച് കണ്ണനും വീട്ടുകാരും പോകാൻ ഇറങ്ങി

എന്തോ അവർ പോകാൻ ഇറങ്ങിയപ്പോൾ അനുവിൻ്റെ കണ്ണുകൾ നിറഞ്ഞു, പിരിഞ്ഞ് തിന്നതിനാലാവാം

കണ്ണൻ കണ്ണുകൾ കൊണ്ട് അവളെ സമാധാനിപ്പിച്ചു

അവരുടെ സ്നേഹം നോക്കി കാണുകയായിരുന്നു, അരുന്ധതിയും, സുമയും

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അന്ന് രാത്രി അരുന്ധതിയുടെയും, സുമയുടെയും നടുക്കായി അമ്മമാരുടെ ചൂടിൽ കിടന്നുറങ്ങി, പഴയ കാര്യങ്ങൾ അരുന്ധതി അനുനോട് പറഞ്ഞു, ചില നേരത്തു കരഞ്ഞും സന്തോഷിച്ചും ഗോവിന്ദുമായുള്ള ഓർമ്മകളിൽ മുഴുകി, ഇതൊക്കെ കേട്ട സുമയുടെയും അനുവിൻ്റെയും കണ്ണുകൾ ഈറനണിഞ്ഞു,

അമ്മ എന്തൊക്കെ സഹിച്ചു ആ ചെറുപ്രായത്തിൽ ഓർക്കെ അവളുടെ ഉളളം വിങ്ങി, പാവം

ആ അമമാരുടെ സ്നേഹത്തിൽ അവൾ നിദ്രയെ പുൽകി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനുവില്ലാതെ ഉറക്കം വരാതെ കിടക്കുകയാണ് വേറൊരാൾ ,അവളുടെ ഫോട്ടോ നോക്കിയും അവളെ കുറിച്ചു’ള്ള ഓർമ്മകളിൽ, സമയം കളഞ്ഞു എന്ത് കൈവിഷം ആണ് തരുന്നത് എന്നാവോ കാണാതെ ഇരിക്കാൻ പറ്റില്ലന്നായി, ഇത് വല്ലതും അറിയുന്നുണ്ടോ ആ കുട്ടി പി ശാശ് ഓരോന്ന് ഓർത്ത് എപ്പോഴോ നിദ്രയെ പുൽകി കണ്ണനും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രാവിലെ പോകാൻ ഇറങ്ങി അരുന്ധതി, അഭിഷേക് വന്നിരുന്നു കൊണ്ടുപോകാൻ, കണ്ണനും വീട്ടുകാരും എത്തിയിരുന്നു

അഭിഷേകും അനുവും തമ്മിലുള്ള പ്രശ്നം പറഞ്ഞ് സോൾവ് ആക്കി, അന്ന് അബദ്ധവശാൽ ആണ് ഹണി തല്ലിയത് എന്നും, അവൾക്ക് വേണ്ടി സോറിയും പറഞ്ഞു അഭിഷേക് ചെറുചിരിയോടെ കേട്ടു നിന്നു

അരുന്ധതി എല്ലാവരോടും യാത്ര പറഞ്ഞു അവസാനം അനുവിൻ്റെ അടുത്തെത്തി

തമ്മിൽ പിരിയാൻ ഇരുവർക്കും പ്രയാസം തോന്നി, പക്ഷേ ഒരു ദിവസം കൊണ്ടു തന്നെ ഒരായുസിൻ്റെ സ്നേഹം നൽകിയിരുന്നു അമ്മ എന്നവൾക്കു തോന്നി

പോട്ടെ അമ്മ

മ്മ്

നിന്നെ പിരിഞ്ഞ് പോകണമെന്നില്ല, പക്ഷേ പോകാതെ ഇരിക്കാൻ വയ്യ, കണ്ടും സ്നേഹിച്ചും കൊതി തീർന്നില്ല

ഇനിയും വരുമോ അമ്മ

അധികം വൈകാതെ തിരിച്ചു വരും, മോളെ കാണണം എന്നു തോന്നുമ്പോഴൊക്കെ

എന്നും വിളിക്കോ അമ്മയെ

വിളിക്കാം

ഇനി വരുമ്പോൾ ആലോകും ഉണ്ടാകും, കൂടെ മോൾടെ അനിയൻ അവനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണം അംഗീകരിക്കാൻ കുറച്ച് പ്രയാസം തോന്നിയിരിക്കാം, പക്ഷേ പോകെ പോകെ എല്ലാം ശരിയാവും

എൻ്റെ സ്നേഹം കൈവിട്ട് പോകും എന്നൊരു പേടിയാ അവന്

മ്മ്

അരുന്ധതി അനുവിനെ വാരി പുണർന്നു, നെറുകയിൽ സ്നേഹചുംബനം നൽകി,

രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു

അവർ അവളുടെ കവിളിൽ തട്ടി, എല്ലാവരോടും യത്ര പറഞ്ഞു ഇറങ്ങി

മിഴിനീരോടെ അനുനോക്കി നിന്നു

കണ്ണൻ അവളുടെ തോളിൽ തട്ടി സമാധാനിപ്പിച്ചു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കോളേജിലേക്ക് പോകുന്ന യാത്രയിൽ ആണ് കണ്ണനും അനുവും

അനു പതിവില്ലാതെ സൈലൻ്റ ആണ്

മുഡോഫ് ആണോ നീ

ഏയ് ഇല്ല കണ്ണേട്ടാ, പെട്ടെന്ന് അമ്മ പോയപ്പോൾ കുഞ്ഞു സങ്കടം അത്രയൊള്ളു അതിപ്പൊ മാറും

ഇവിടെ എൻ്റെ സങ്കടം കാണാൻ ആരും ഇല്ല

നിങ്ങൾക്ക് എന്ത് സങ്കടം

എൻ്റെ ഭാര്യ അടുത്തില്ലാത്ത കൊണ്ട് ഞാനിന്നലെ ഒറ്റക്ക് ആയിരുന്നു, അതു കൊണ്ട് തന്നെ ഉറക്കം ഉണ്ടായില്ല, ഒറ്റപ്പെട്ടൊരു ഫീലിങ്ങ് തോന്നി

ങേ,…. ദേ കടുവേ നിങ്ങൾ പറഞ്ഞിട്ടല്ലേ ഞാൻ, വീട്ടിൽ നിന്നത്

അതൊക്കെ ശരിയാ, പക്ഷേ വീട്ടിൽ എത്തിയപ്പോൾ നിന്നെ വീട്ടിൽ നിർത്തണ്ടാന്നു തോന്നിപ്പോയി

അവൾ അവൻ്റെ തോളിലേക്ക് ചാഞ്ഞു

അത്രക്ക് വിഷമം തോന്നിയോ

മ്മ്, നിന്നെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കാൻ വയ്യഡി

അനുകണ്ണൻ്റെ കവിളിൽ ചുണ്ടമർത്തി

എനിക്കും

രണ്ടു പേരുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നു

തോളിൽ കിടക്കുന്ന അനുവിൻ്റെ, തലയിൽ കണ്ണൻ ചുംബിച്ചു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഞാനിന്ന് ഗൗരിയെ കണ്ടു സംസാരിക്കും അനു, അവളുടെ ജീവിതം ഇങ്ങനെ ആയപ്പോൾ ഒരു സങ്കടം നിനക്കതിൽ എന്തെങ്കിലും എതിർപ്പ് ഉണ്ടോ

ഇല്ല, സംസാരിക്ക്, ദീപക്കിൻ്റെ കൂടെ ഒന്നിച്ച് പോകാൻ പറയ്, അതെല്ലാ ഇനിയും നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം ആയി വന്നാൽ, ആ കാലു രണ്ടും ഞാൻ തല്ലിയൊടിക്കും എന്നു പറഞ്ഞേക്ക്, നന്നായാൽ ഗൗളിക്ക് കൊള്ളാം

അനുൻ്റെ സംസാരം കേട്ട്, കണ്ണൻ വാ പൊളിച്ചു

എന്നിൽ ഉറങ്ങി കിടക്കുന്ന ഭീ കരിയെ പുറത്ത് എടുക്കരുത്, നിങ്ങൾ, ഞാൻ ടെറർ ആയാൽ വളരെ മോശമാണ്

ജാഗ്രതെ….. കടുവേ, മനസിലായോ

കണ്ണൻ തലയാട്ടി

അപ്പോ ശരി

കണ്ണൻ അവളുടെ പോക്ക് കണ്ട് അറിയാതെ ചിരിച്ചു പോയി

ഇതിനെ കൊണ്ട്…..

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനു ക്ലാസിൽ ചെന്നപാടെ ഫ്രണ്ട്സി നോട് എല്ലാ കാര്യങ്ങളും പറഞ്ഞു, അവളുടെ സന്തോഷത്തിൽ അവരും സന്തോഷിച്ചു

അപ്പോ നിൻ്റെ മുറചെക്കനെ ആണ് ഹണി അടിച്ചത് അല്ലേ…… മേഘ

മ്മ്, അതെ, ഞാൻ എല്ലാം പറഞ്ഞ് സോൾവ് ആക്കിയിട്ടുണ്ട്, ഇവൾ തല്ലിയതിനും സോറി പറഞ്ഞു, ആളറിയാതെ അല്ലേ

നിനക്ക് കുറ്റബോധം ഒന്നും തോന്നുന്നില്ലേ ഹണി……… ജാൻ

എന്തിന്, ഞാൻ ശരിയെ ചെയ്തുള്ളു, അയാൾക്ക് വന്ന് പറയാമായിരുന്നില്ലേ, ഇവളുടെ മുറചെക്കൻ ആണെന്ന്, അല്ലാതെ കയ്യിൽ കേറി പിടിക്കുകയാണോ വേണ്ടത്

പോട്ടെടി, ആളറിയാതെ അല്ലേ, നീ ക്ഷമിക്ക്, അഭിഷേക് ചെയ്തതും തെറ്റ് തന്നെയാ, നിന്നെ ഞാൻ കുറ്റം പറയില്ല, നീ ചെയ്തത് തന്നെയാ ശരി

മ്മ്,

,🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഗൗരി

എന്താ വിവി

ഫ്രീ ആകുമ്പോൾ ക്യാബിനിലേക്ക് വരണേ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്

മ്മ് ശരി

വിവേകിൻ്റ പോക്കും നോക്കി ഗൗരി നിന്നു, അവളുടെ കണ്ണുകളിൽ ഒരു തിളക്കം തോന്നി

(കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഒരു 10 പാർട്ടിനുള്ളിൽ വാക പൂത്ത വഴിയേക്കുതിരശീല വീഴും

കമൻറ കുറവാണേ, സ്റ്റിക്കർ കമൻ്റഅല്ലാതെ രണ്ടുവരികുറിക്കണേ എനിക്ക് വേണ്ടി

നിറയെ സ്നേഹം,💜

Love you all chakkaramanies #✍

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *