വിനു അവളുടെ അടുത്ത് നിന്നും എഴുന്നേറ്റ് ലൈറ്റ് ഇട്ടു ടേബിളിൽ നിന്ന് വെള്ളം എടുത്ത്…

Uncategorized

രചന: ChrisMaria.

നീ എൻ്റെ അടുത്ത് വരുമ്പോൾ നീയൊരു പുരുഷൻ ആണെന്ന് തോന്നുന്നു ,വിനു അറപ്പോടെ പറയുന്നത് കേട്ട്, നിമിഷ തൻ്റെ താടിയിൽ വളർന്ന് നിന്ന രോമങ്ങളിൽ തൊട്ട് നോക്കി,മേൽ ചുണ്ടിന് മുകളിലും രോമങൾ ഉണ്ട് , ഇന്നു മാത്രമല്ല പലപ്പോളും ഒളിഞ്ഞും തെളിഞ്ഞും തന്നോട് ഇങ്ങനെ വിനു പറയുന്നു,

നിമിഷ കട്ടിലിലേക്ക് ഇരുന്നു , നമ്മുക്ക് ലേസർ ട്രീറ്റ്മെൻ്റ് എടുത്താലോ ഏട്ടാ.. അത് ചോദിച്ചതും,

ഇതൊന്നും മാറാൻ പോവുന്നില്ലട വെറുതെ നിൻ്റെ കാശ് കളയാൻ ആണ്, അടുത്ത മുറിയിൽ നിന്നും ഉള്ള ശബ്ദം കേട്ട് നിമിഷ ബാത്ത്റൂമിലെയ്ക്ക് കയറി ,. വസ്ത്രങ്ങൾ ഊരി മാറ്റുമ്പോൾ അവള് അവളെ തന്നെ നോക്കി ,തനിക്ക് എന്താണ് പ്രശ്നം ,നല്ല നിറം ,ഇടതൂർന്ന മുടി ,ഒക്കെയുണ്ട് ആകെ ഉള്ള കുറവ് ഈ കുഞ്ഞ് രോമങൾ മുഖത്ത് നിൽക്കുന്നതാണ്, ആഴ്ചയിൽ ഒരിക്കൽ പ്ലക്കർ കൊണ്ട് മുഴുവൻ കളയും,വീണ്ടൂം കിളിർത്തു വരും.ഈ അടുത്ത് ഇടയ്ക്കാണ് രോമങ്ങൾ കൂടുതലായി കാണുന്നത്,എന്ന് അവൾ ഓർത്തു.

വിനുവിന് തന്നോട് സ്നേഹം ഉണ്ടെന്ന് തോന്നിയിട്ടേ ഇല്ല, വേണ്ട സ്നേഹിക്കണ്ട കുറ്റപ്പെടുത്താതെ പരിഹസിക്കാതെ ഇരുന്ന് കൂടെ. വിനുവിൻ്റെ അമ്മയ്ക്ക് ഒപ്പം ചേർന്ന് തന്നെ ഒരുപാട് താഴ്ത്തി പരിഹസിച്ച് സംസാരിക്കുമ്പോ ഞെഞ്ച് പൊട്ടിപോകാറുണ്ട്,വെറുതെ കേട്ട് നിൽക്കും. നിമിഷ ആ സംഭവങ്ങൾ ഓർത്തെടുത്തു. കേൾക്കാൻ അറയ്ക്കുന്ന സംസാരങ്ങൾ തന്നെ കുറിച്ച് പറഞ്ഞാലും അതൊക്കെ കേട്ട് ചിരിക്കുന്ന വിനു. വേണ്ട ഒന്നും ഓർക്കണ്ട.

നിമിഷ കുളിച്ച് ഇറങ്ങി വരുമ്പോൾ വിനു ഉറങ്ങി കഴിഞ്ഞിരുന്നു , ലൈറ്റ് ഓഫ് ആക്കി നിമിഷ കിടന്നു,ഉറക്കത്തിൻ്റെ പാതിയിൽ നിമിഷ അറിഞ്ഞു തൻ്റെ വസ്ത്രം ശരീരത്തിൽ നിന്ന് മാറുന്നത് ,അവള് വിനുവിനോട് ചേർന്ന് കിടന്നു ., രണ്ട് ശരീരങ്ങൾ ഒന്നാകുന്ന വേളയിൽ നിമിഷയിൽ നിന്ന് രതിമൂർച്ഛയുടെ ഞെരുക്കങൾ കേട്ട് വിനു അവളുടെ മുഖത്ത് ആഞ്ഞടിച്ച് പറഞു ,മിണ്ടാതെ കിടക്ക് അപ്പുറത്ത് അമ്മയുണ്ട് കേൾക്കും … ച്ചെ ..ശവം .. വിനു അയാളുടെ രതിമൂർച്ഛയുടെ ഉന്മാദത്തിലും അവളെ പുച്ഛിച്ച് കൊണ്ട് ഇരുന്നു.

അതെ ശവം ആണ് ഞാൻ നിമിഷ സ്വയംപറഞു. മുഖത്ത് വളരുന്ന രോമങ്ങൾ കൊണ്ട് ഒരു പുരുഷൻ ആണ് താൻ എന്ന് പരിഹസിക്കുമ്പോൾ പ്രതികരിക്കാറില്ലല്ലോ , കിടപ്പറയിൽ വിനു സ്വന്തം ഇഷ്ട്ടങ്ങൾ മാത്രം തീർത്തു കിടന്ന് ഉറങ്ങുമ്പോൾ ഒന്നും പറയാൻ നിൽക്കില്ല, കയ്യില് ഒന്ന് സ്നേഹത്തോടെ പിടിച്ചാൽ,അറപ്പോടെ തട്ടി മാറ്റും, ഉറങ്ങി ഉണർന്ന് പതിവുകൾ പോലെ എല്ലാം താൻ ചെയ്യും, ചിരിക്കാർ ഇല്ല,തമാശ പറയാർ ഇല്ല, ശവം തന്നെ ആണ് ഞാൻ.

വിനു അവളുടെ അടുത്ത് നിന്നും എഴുന്നേറ്റ് ലൈറ്റ് ഇട്ടു ടേബിളിൽ നിന്ന് വെള്ളം എടുത്ത് കുടിക്കുമ്പോൾ അവളെ നോക്കി പറഞ്ഞു ,നീ ശെരിക്കും ഒരു ആണ് തന്നേയാ അല്ലേ, നാളെ എൻ്റെ ഷേവിങ് ക്രീം എടുത്തോ താടിയും മീശയും ഒക്കെ പോകട്ടെ ..

കണ്ണുകളിൽ നിന്ന് വീണ കണ്ണീർ അവളുടെ ഉടലിനെ പൊള്ളിച്ച് കൊണ്ട് ഇരുന്നപ്പോൾ അത് മറച്ച് അവള് ചിരിച്ച് കൊണ്ട് ചോദിച്ചു. , പിന്നെ എന്തെ വിനുവേട്ടൻ ഈ ഇരുട്ടിൽ ആണോരുത്തൻ്റേ മടികുത്ത് അഴിക്കുന്നു, ഇനി ഞാൻ ഒരു ആൺ തന്നെ എങ്കിൽ, പകൽ പുരുഷൻ ആവുകയും രാത്രി സ്ത്രീ ആവുകയും ചെയ്യുന്ന മാജിക് ഞാൻപഠിച്ചിട്ട് ഇല്ലല്ലോ,.

ശെരിക്കിനും ഇനി നിങൾ പുരുഷൻ തന്നെയാണോ ,അതോ മൃഗമോ..അത്രയും ചോദിച്ച് ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിലെയ്ക്ക് കയറി..

വിനു സിഗരറ്റ് കത്തിച്ച് ആഞ്ഞ് പുക എടുത്ത് കൊണ്ടിരുന്നു, നിമിഷ ഇറങ്ങി വന്നതും, എന്താടി നീ പറഞ്ഞത് എന്ന് ചോദിച്ച് അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു, വേണ്ട ശബ്ദം പൊങ്ങിയാൽ നിങ്ങളുടെ അമ്മ കേൾക്കും ,വിനുവിൻ്റെ കൈ ശക്തിയിൽ പിടിച് മാറ്റി അവള് പറഞു. .

രോമങ്ങൾ നിറഞ്ഞ എൻ്റെ ഈ മുഖം കണ്ട് നിങൾ എന്നെ പെണ്ണായി കാണാർ ഇല്ലാന്ന് അല്ലേ പറയുന്നത്, എങ്കിൽ ആണിൻ്റെ ശബ്ദവും കട്ടി മീശയും താടിയും ഒക്കെ നിങ്ങൾക്ക് ഇതൊക്കെ ഉണ്ടായിട്ട് യാതൊരു കാര്യവും ഇല്ല ,നിങൾ എൻ്റെ ദേഹത്ത് കാണിക്കുന്ന കരുത്തുമല്ല ആണത്യം, കുറവുകളെ അംഗീകരിക്കാൻ കൂടേ ചേർന്ന ഇണയെ പരിഹാസങ്ങൾക്ക് വിട്ട് കൊടുക്കാതെ ചേർത്ത് പിടിക്കാൻ ഉള്ള കഴിവ് കൂടി ആകുമ്പോൾ മാത്രമേ പുരുഷൻ പൂർണ്ണൻ ആകുക ഉളളൂ.

നിങ്ങളിൽ നിന്ന് ഇന്ന് ഈ നിമിഷം വരെ എനിക്ക് ഇതൊന്നും കിട്ടിയിട്ടില്ല. ഇന്ന് ഞാൻ തീരുമാനം എടുക്കുന്നു ഒന്നിച്ച് ഉള്ള ജീവിതം ഞാൻ അവസാനിപ്പിക്കുന്നു . ബെഡ്റൂമിൽ പോലും എന്നെ അടിച്ചമർത്തുന്ന ഒരുവൻ്റെ ഒപ്പം ഇനി വയ്യ ജീവിക്കാൻ. ഇത്രയും പറഞ്ഞു നിമിഷ കിടന്നു. ആദ്യം ആയി നിമിഷയുടെ പതറാത്ത ഉറച്ച ശബ്ദം കേട്ട് വിനു അൽഭുതപെട്ടിരുന്നു ,

ബെഡ്ഡിൽ കിടന്ന് നിമിഷ പറഞു ഞാൻ ഇന്ന് ഈ നിമിഷം മുതൽ ശവം അല്ല . അത് കേട്ട് വിനുവും അവരുടെ മുറിക്ക് അപ്പുറം മറ്റൊരു നിഴലും ഉണ്ടായിരുന്നു. …

രചന: ChrisMaria.

Leave a Reply

Your email address will not be published. Required fields are marked *