ആ-ദ്യ രാ-ത്രിയിൽ പാല് കുടിക്കുമ്പോളാണ് വധു പറയുന്നത് ഞാൻ ഗ-ർഭി-ണിയാണെന്ന്…

Uncategorized

രചന: ശ്രീഹരി

ആദ്യ രാത്രിയിൽ പാല് കുടിക്കുമ്പോളാണ് വധു പറയുന്നത്… ഞാൻ ഗർഭിണിയാണ് ഹരിയേട്ടാ എന്ന്.. അത് കേട്ടതോടെ കുടിച്ച പാൽ ഇറക്കണോ അതോ തുപ്പി കളയണോ എന്നറിയാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ ലെച്ചുനെ തന്നെ നോക്കി നിന്നു… “ഹരിയേട്ടനെ ചതിക്കാൻ എനിക്ക് മനസ്സ് വരുന്നില്ല..എന്നോട് ക്ഷമിക്കണം..ഈ വിവാഹത്തിനെങ്കിലും സമ്മതിച്ചില്ലെങ്കിൽ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞത് കൊണ്ടാ ഞാൻ ഈ ചതി ചെയ്തത്” എന്ന് പറഞ്ഞു ലെച്ചു എന്റെ കാലുകളിൽ വീണു മാപ്പ് ചോദിച്ചു കഴിഞ്ഞിരുന്നു..

ഒറ്റ മോന്റെ കല്യാണം നാട് മുഴുവൻ അറിയിച്ചു നടത്തി..ഒടുക്കം കണ്ടു പിടിച്ചത് ഇത് പോലെ ഒരുത്തി ആണെന്ന് അറിഞ്ഞാൽ.. നാട്ടുകാർക്ക് പിന്നെ പറഞ്ഞു ചിരിക്കാൻ ഒരു കാരണം ആകുമല്ലോ എന്നോർത്തപ്പോൾ തല ചുറ്റുന്നത് പോലെയാണ് എനിക്ക് തോന്നിയത്.. വരുന്ന ആലോചനകൾ എല്ലാം പൊരുത്തം കുറവായതിന്റെ പേരിൽ മുടങ്ങി പോകുമ്പോഴാണ് ലെച്ചുന്റെ ആലോചന എനിക്ക് ഇങ്ങോട്ട് വരുന്നത്..

ജാതകം നോക്കിയപ്പോൾ പത്തിൽ എട്ടു പൊരുത്തം കൂടി ആയതോടെ ലെച്ചുനെ പെണ്ണ് കാണാൻ വീട്ടുകാരുടെ കൂടെ സന്തോഷത്തോടെ തന്നെയാണ് ഞാൻ പോയതും പെണ്ണ് കണ്ടു വീട്ടിൽ വന്നതോടെ..ലെച്ചുനെ മുൻപ് പരിചയം ഉള്ളത് പോലെ എനിക്ക് തോന്നുന്നു എന്ന് പറഞ്ഞപ്പോ… വിവാഹം ശരി ആകുമ്പോൾ ഇത് പോലെ പല തോന്നലുകളും തോന്നുമെന്ന്‌ പറഞ്ഞു അച്ഛനും അമ്മയും ചിരിക്കുകയാണ് ചെയ്തത്..

കല്യാണം കഴിയുന്നത് വരെ പരസ്പരം ഫോൺ വിളിക്കുന്നത് വരെ കുറവായിരുന്നു..ഞാൻ അങ്ങോട്ട് വിളിച്ചാൽ തന്നെ അധികമൊന്നും സംസാരിക്കാതെ എന്തെങ്കിലും കാരണം പറഞ്ഞു ലെച്ചു ഫോൺ കട്ട്‌ ചെയ്യുന്നതിന്റെ കാരണം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്… സ്നേഹിച്ച കാമുകൻ എന്നേ ചതിക്കുകയായിരുന്നു.കുറച്ചു നാൾ ഹരിയേട്ടൻ ഇക്കാര്യം ആരോടും പറയരുത്..സമയം ആകുമ്പോൾ ഞാൻ തന്നെ എല്ലാവരോടും തുറന്നു പറഞ്ഞോളാം..അത് വരെ എന്നേ ഉപേക്ഷിക്കരുത് എന്ന് ലെച്ചുവിന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ മറുത്തൊന്നും പറയാൻ തോന്നാതെ ലെച്ചുവിന്റെ കൂടെ നിക്കുകയാണ് ഞാൻ ചെയ്തത്..

അല്ലെങ്കിലും കല്യാണം കഴിഞ്ഞു ആദ്യ ദിവസം തന്നെ ഇക്കാര്യം വീട്ടുകാരെ അറിയിച്ചാൽ അതവർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറം ആയിരിക്കും എന്നറിയാവുന്നത് കൊണ്ട് ലെച്ചു പറഞ്ഞത് പോലെ സാവധാനം അവരെ അറിയിക്കുന്നതാണ് നല്ലതെന്നു എനിക്ക് തോന്നിയിരുന്നു അമ്മയെ അടുക്കളയിൽ സഹായിക്കാനും..അച്ഛന്റെ കാലുകൾ കുഴമ്പിട്ട് സ്നേഹത്തോടെ തടവി കൊടുക്കാനും മടി കൂടാതെ ലെച്ചു ചെയ്യുന്നത് കണ്ടപ്പോൾ ഇങ്ങനെ പോയാൽ കാര്യങ്ങൾ കൈ വിട്ടു പോകുമെന്ന് എനിക്കുറപ്പായിരുന്നു..

മരുമോളായി കാണാതെ സ്വന്തം മോളെ പോലെ ലെച്ചുവിനെ അവർ സ്നേഹിക്കുകയും..മോളുടെ വരവോടെ ആ ഈ വീടിനു ഒരു ഐശ്വര്യം വന്നത് എന്ന് അമ്മ പറയുകയും ചെയ്തതോടെ ഇതിന്റെ ഒക്കെ അവസാനം എന്തായി തീരും എന്നാലോചിച്ചു എനിക്ക് സമാധാനം നഷ്ടപ്പെട്ടിരുന്നു അമ്മയോടും അച്ഛനോടും നീ കൂടുതൽ അടുപ്പം കാണിക്കരുത്..എന്നെങ്കിലും ഒരിക്കൽ സത്യം അറിഞ്ഞാൽ അവർക്ക് അത് സഹിക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ…എല്ലാ സത്യങ്ങളും അറിയുന്നത് വരെ എനിക്ക് അവരെ സ്നേഹിക്കാമല്ലോ എന്നാണ് ലെച്ചു മറുപടി പറഞ്ഞത്.. എല്ലാം വിധി പോലെ വരട്ടെ എന്ന് കരുതി മുൻപോട്ട് പോകുമ്പോഴാണ് ചെക്കപ്പിന് വേണ്ടി ഹോസ്പിറ്റലിൽ പോകണം എന്ന് ലെച്ചു പറയുന്നത്…

കൂടെ വരാൻ പറ്റില്ലെന്ന് ഞാൻ ആദ്യം പറഞ്ഞെങ്കിലും..ഞാൻ കൂടെ ഇല്ലാതെ ലെച്ചു ഒറ്റയ്ക്ക് എങ്ങോട്ടാ പോകുന്നത് എന്ന ചോദ്യം വീട്ടുകാരിൽ നിന്നും പ്രതീക്ഷിച്ചത് കൊണ്ട് മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ലെച്ചുവിന്റെ ഒപ്പം ഞാനും വരാം എന്ന് ഞാൻ മറ്റു വഴികൾ ഇല്ലാതെ സമ്മതിച്ചു.. ലെച്ചുവിന്റെ നിർദ്ദേശപ്രകാരം കൂടെ പഠിച്ച കൂട്ടുകാരി ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെക്കാണ് ഞങ്ങൾ പോയതും… എന്നേ പുറത്തിരുത്തി ഡോക്ടറെ കാണാൻ അകത്തേക്ക് പോയ ലെച്ചു ഒരുപാട് സമയം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി വന്നിട്ട് ഡോക്ടർ ഹരിയെ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടു ഞാൻ ലെച്ചുവിനെ നോക്കുകയാണ് ചെയ്തത്..

കുഞ്ഞിന്റെ അച്ഛൻ ഞാൻ ആണെന്ന് കരുതി..ലെച്ചുവിന് വേണ്ടാ കാര്യങ്ങൾ പറയാനാണ് ഡോക്ടർ എന്നേ വിളിക്കുന്നത് എന്ന് മനസ്സിലാക്കിയ ഞാൻ മനസ്സില്ലാ മനസ്സോടെ ആണ് അങ്ങോട്ട് കേറി ചെന്നതും കല്യാണം കഴിഞ്ഞു ഇത്രേം ദിവസം ആയിട്ടും ശാരീരികമായി ബന്ധപ്പെടാതെ ആണോ ഹരി ഭാര്യയ്ക്ക് വിശേഷം ഉണ്ടെന്ന് പറഞ്ഞു ഇങ്ങോട്ട് വരുന്നത് എന്ന് പറഞ്ഞു ഡോക്ടർ ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചപ്പോൾ കാര്യം എന്താണെന്നു പോലും അറിയാതെ ഞാൻ വാ പൊളിച്ചു നിക്കുകയാണ് ചെയ്തത്.. ഹരി വിശ്വസിച്ചത് പോലെ ലെച്ചു പ്രെഗ്നന്റ് ഒന്നുമല്ല..ഇതെല്ലാം അവളുടെ നാടകം ആയിരുന്നു എന്ന് ഡോക്ടർ പറഞ്ഞപ്പോൾ കേട്ടത് വിശ്വസിക്കാൻ പോലും പറ്റാതെ കസേരയിലേക്ക് ഇരിക്കുകയാണ് ഞാൻ ചെയ്തത്.. ഹരിക്ക് ലെച്ചു ശരിക്കും

ആരാണെന്നു മനസ്സിലായോ എന്നാ ഡോക്ടറുടെ ചോദ്യത്തിന് ഞാൻ ഇല്ലെന്നു തലയാട്ടി.. ഹരിയുടെ കൂടെ പത്താം ക്ലാസ്സ്‌ വരെ പഠിച്ച ലക്ഷിപ്രിയയാണ് അത്..ചുരുക്കി പറഞ്ഞാൽ ഹരി അന്ന് പ്രേമിച്ചു തേച്ച അതേ ലെച്ചു എന്ന് ഡോക്ടർ പറഞ്ഞു തീർത്തപ്പോൾ ചെവിട്ടിൽ കൂടി പുക പോകുന്നത് പോലെയാണ് എനിക്ക് തോന്നിയത് പത്താം ക്ലാസ്സ്‌ കഴിഞ്ഞു ലെച്ചുവിന്റെ അച്ഛന് ട്രാൻസ്ഫർ കിട്ടി പോയതിന്റെ പുറകെ ഹരി അവൾ ആയിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചല്ലോ..ഹരിക്ക് അന്നത്തെ പക്വത ഇല്ലാത്ത പ്രായത്തിൽ തോന്നിയ തമാശ ആയിരുന്നു ആ പ്രണയം. പക്ഷെ അന്ന് മുതൽ ഇന്ന് വരെ അവളുടെ മനസ്സിൽ ഹരി മാത്രമേ ഉണ്ടായിരുന്നുള്ളു..

ഹരി പോലും അറിയാതെ ഹരിയുടെ കൂട്ടുകാർ വഴി ഹരിയുടെ ഓരോ വിശേഷങ്ങൾ അവൾ അറിഞ്ഞിരുന്നു..അങ്ങനെയാണ് അവളുടെ mrge പ്രൊപോസൽ ഹരിക്ക് വരുന്നതും.. പിന്നെ എട്ടാം ക്ലാസ്സ്‌ മുതൽ 2 വർഷം പ്രേമിക്കുകയും..ഒരു സുപ്രഭാതത്തിൽ എല്ലാം ഉപേക്ഷിച്ച ഹരിയെ ചെറുതായി ഒന്ന് ഞെട്ടിക്കണം എന്ന് കരുതി അവൾ ചെയ്തതാ ഇതെല്ലാം എന്ന് ഡോക്ടർ പറയുമ്പോഴും മറുത്തൊന്നും പറയാതെ ഞാൻ അവരെ നോക്കുകയാണ് ചെയ്തത്.. ഒരു ഭർത്താവ് എന്നാ നിലയിൽ ഒരാൾക്കും താങ്ങാൻ കഴിയുന്നതിൽ അപ്പുറം ആണ് അവൾ ഹരിയോട് പറഞ്ഞതെങ്കിലും നീണ്ട 10 വർഷം അവൾ ഹരിയെ ഓർത്തു വേദനിച്ചതിന്റെ പകുതി പോലും ആവില്ല ഇതെന്ന് അവർ പറഞ്ഞപ്പോ മറുപടി ഒന്നും പറയാതെ ഞാൻ കസേരയിൽ നിന്നും എഴുന്നേൽക്കുകയാണ് ചെയ്തത്

ഹരിക്ക് വേണമെങ്കിൽ അവളോട്‌ ഇതിനു പ്രതികാരം തീർക്കാം..പക്ഷെ അവളെ പോലെ ഇത്രയും സ്നേഹിക്കാൻ അറിയാവുന്ന ഒരാളെ ഇനി ഈ ജന്മത്തിൽ കിട്ടില്ല എന്ന് ഡോക്ടർ പറഞ്ഞു തീരുമ്പോൾ അവരുടെ മുഖത്തേക്ക് നോക്കി ചിരിച്ചിട്ട് ഞാൻ പതിയെ തിരിച്ചു നടന്നു.. ലെച്ചു പറഞ്ഞത് എല്ലാം വിശ്വസിച്ചു..അവൾക്ക് പറ്റി പോയ കൈ അബദ്ധത്തിന്റെ പേരിൽ അവളെ സ്വന്തം ഭാര്യയായി കാണാനും..ജനിക്കുന്ന കുഞ്ഞിനെ സ്വന്തം കുഞ്ഞായി കാണും എന്ന് പറഞ്ഞു ലെച്ചുവിനെ സന്തോഷിപ്പിക്കാൻ ഇരുന്ന എന്റെ മനസ്സിനോളം വരില്ലല്ലോ ഇത്രയും നാൾ അവൾ എനിക്ക് വേണ്ടി കാത്തിരുന്നത് അത്രയും..

(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

രചന: ശ്രീഹരി

Leave a Reply

Your email address will not be published. Required fields are marked *