കണ്ടാൽ ഒന്ന് പെറ്റതാണെന്ന് പറയില്ല അല്ലെ അച്ചായാ….

Uncategorized

രചന: ഷാനവാസ് ജലാൽ

കണ്ടാൽ ഒന്ന് പെറ്റതാണെന്ന് പറയില്ല അല്ലെ അച്ചായാ എന്ന് എന്നെ നോക്കിയുള്ള രാഹുലിന്റെ സംസാരം കേട്ട് അച്ചായൻ എന്നെയൊന്നു നോക്കി, കുത്തനെയുള്ള കയറ്റം വണ്ടി പതിയെ കയറിക്കൊണ്ടിരുന്നപ്പോഴേക്കും അച്ചായന്റെ ഒരു കൈ എന്റെ കലുമേൽ വെച്ചിരുന്നു…

എന്താ നിന്റെ പേരെന്നുള്ള അച്ചായന്റെ ചോദ്യത്തിന് രുദ്ര എന്ന് പറഞ്ഞു മുഖം താഴ്ത്തിയപ്പോഴേക്കും, എന്തിനാ പെണ്ണെ നീ നാണിക്കുന്നേ, കുറച്ചൂടെ കഴിഞ്ഞാൽ വണ്ടി എസ്റ്റേറ്റിൽ എത്തും, അപ്പോഴും ഈ നാണം തന്നെയാണെങ്കിൽ ഈ അച്ചായൻ കുറച്ചു കഷ്ടപ്പെടേണ്ടി വരുമല്ലോന്ന് പറഞ്ഞു ഒന്ന് കുലുങ്ങി ചിരിച്ചപ്പോഴേക്കും കമ്പിനിക്ക് രാഹുലും ഒപ്പം കൂടിയിരുന്നു,

വണ്ടി എസ്റ്റേറ്റ് വളപ്പിൽ കടന്നു, പത്തിമൂന്നേക്കർ കാപ്പി തോട്ടത്തിന്റെ നടുക്കാണ് ആ ബംഗ്ലാവ്, വണ്ടി മുന്നോട്ട് കുതിക്കുന്നതിനടിയിൽ അച്ചായൻ ഗ്ലാസ്‌ ഒന്ന് താഴ്ത്തി, കാപ്പിയുടെ മണവും കൊണ്ട് വന്ന ആ ചെറിയ കുളിർക്കാറ്റു എന്നെയാകെയൊന്ന് തണുപ്പിച്ചു, തണുപ്പ് കൂടിയത് കൊണ്ടാകണം അച്ചായൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചിട്ട് ഒന്ന് എനിക്ക് നേരെ നീട്ടി, വേണ്ടായെന്ന് തലയാട്ടിയപ്പോഴേക്കും പുറകിലുരുന്ന് രാഹുൽ ചെറുതായി ഒന്ന് ചുമച്ചു, നീ ഇവിടെ ഉണ്ടായിരുന്നല്ലേ ഞാനങ്ങു മറന്നു, വണ്ടി സൈഡിലേക്ക് ഒതുക്കി നിർതിയിട്ട് നീ ഇവിടെ ഇറങ്ങിക്കോ, ആ കാണുന്നതാണ് ഡ്രൈവറിന്റെ റും, ഇപ്പോൾ ഇവിടെ ആരുമില്ലാത്തതു കൊണ്ട് എല്ലാം ഒഴിഞ്ഞു കിടക്കുവാ, നീ നീ അവിടെ കൂടിക്കോ, ആഹാരമെല്ലാം അവിടെയെത്തും എന്ന് പറഞ്ഞു പഴകിയ താക്കോൽക്കൂട്ടം അവൻ ഏൽപ്പിച്ചു അവിടെ ഇറക്കിയിട്ട് വണ്ടി വീണ്ടും മുന്നോട്ട് കുതിച്ചു..

ഒരു കൈകൊണ്ട് എന്നെ ചേർത്ത്പിടിക്കാൻ ശ്രമിക്കുന്നുണ്ട് അച്ചായൻ, മുഖം അടുത്തേക്ക് വരുമ്പോഴെക്കെ രൂക്ഷമായ മദ്യത്തിന്റെ മണം എന്നെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു, എന്താ നിന്റെ പേരെന്ന് പറഞ്ഞതെന്ന അച്ചായന്റെ ചോദ്യത്തിന് രുദ്രയെന്ന് ഒരിക്കൽകുടി ഞാൻ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും, ഞാൻ മാർട്ടിൻ അങ്ങ് ഇടപ്പള്ളിക്കടുത്താണ് സ്ഥലം, കയ്യിൽ കുറച്ചു പുത്തൻ ഉള്ളത് കൊണ്ട് എല്ലാവർക്കും ഞാൻ അച്ചായനായി എന്ന് പറഞ്ഞു ഒരു പുക പുറത്തേക്ക് വിട്ടപ്പോഴേക്കും എനിക്കറിയാം എന്ന് ഞാൻ അറിയാതെ പറഞ്ഞു പോയിരുന്നു…

ആഹ എങ്ങനെ എന്നെ അറിയാമെന്ന പുള്ളിയുടെ സംശയത്തോടെയുള്ള ചോദ്യത്തിന് ആദ്യം ഞാൻ ചെറുതായി ഒന്ന് പതറിയെങ്കിലും, അത് ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യത്തിന് ഇറങ്ങി തിരിച്ചത്, അതും നാട്ടിൽ ആരും അറിയില്ലെന്നും, കുറച്ചു ദുരമുള്ളത് കൊണ്ട് സേഫാണെന്നുമൊക്കെ കുഞ്ഞിക്ക പറഞ്ഞപ്പോൾ നിങ്ങളെക്കുറിച്ചു ഞാൻ ഒന്ന് തിരക്കിയിരുന്നു, അങ്ങനെ കുഞ്ഞിക്ക പറഞ്ഞതാ നിങ്ങളെക്കുറിച്ചെന്ന എന്റെ മറുപടിക്കെട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട്, എരിഞ്ഞു തീർന്ന സിഗരറ്റ്കുറ്റി പുറത്തേക്കിട്ട് വണ്ടിയുടെ ഗ്ലാസ്‌ ഉയർത്തിയിരുന്നു അച്ചായൻ,,

കുറച്ചു നാളായി കുഞ്ഞിക്ക ഇതൊക്കെ വിട്ടിട്ട്, കറക്ടായി പറഞ്ഞാൽ രണ്ടാമത്തെ മകൾ വണ്ടി ഇടിച്ചു മരിച്ചപ്പോഴേക്കും കുഞ്ഞിക്കക്ക് വല്ലാത്തൊരു മനമാറ്റമുണ്ടായി, സത്യം പറഞ്ഞാൽ ഇന്നലെ രാത്രി കുഞ്ഞിക്ക വിളിച്ചു രുദ്രക്ക് പൈസക്ക് എന്തോ അത്യാവശ്യമുണ്ടെന്നും സഹായിക്കണമെന്നുമൊക്കെ പറഞ്ഞു ഫോട്ടോ എനിക്ക് അയച്ചു തന്നപ്പോഴേ മനസ്സിൽ ഞാൻ ഉറപ്പിച്ചത രുദ്രക്ക് വേണ്ടി ഒരു വിലപെഷൽ ഇല്ലെന്ന്, തളർന്ന കിടക്കുന്ന ഭർത്താവിന്റെ ഓപ്പറേഷന് വേണ്ടിയല്ലേ, അത് മാത്രമല്ല കുഞ്ഞിക്ക പറഞ്ഞ രണ്ട് ലക്ഷമൊന്നും രുദ്രക്ക് ഒന്നുമല്ലെന്ന് പറഞ്ഞു എന്നെയൊന്നു അടിമുടി നോക്കിയപ്പോഴേക്കും വണ്ടി ബാംങ്ഗ്ലാവിന്റെ മുന്നിലേക്ക് എത്തിയിരുന്നു…

വണ്ടിയിൽ നിന്നിറങ്ങി എന്നെയും ചേർത്ത്പിടിച്ചു അകത്തേക്ക് നടക്കുമ്പോഴും നിന്റെ ഈ ശാംമ്പുവിന്റെ മണം എന്നെ മതിപ്പിടിപ്പിക്കുന്നെണ്ടെന്ന അച്ചായന്റെ വാക്ക് കേട്ട് ആ മുഖത്തേക്ക് നോക്കി വശ്യമായി ഒന്ന് ചിരിക്കാൻ മാത്രമേ എനിക്കയുള്ളു,

മുറിയിലേക്ക് കയറി എന്നെ ബെഡിലേക്ക് തള്ളിയിട്ടപ്പോഴേക്കും, അതെ എനിക്ക് നല്ല വിശക്കുന്നുണ്ട്, പിന്നെ ഒന്ന് കുളിക്കുകയും വേണം മൊത്തം വിയർത്തു ഒട്ടിയിരിക്കുവാ എന്നെന്റെ വാക്ക് കേട്ടിട്ട്, അതിനെന്താ എങ്കിൽ ആദ്യം നീ കുളിക്ക് അപ്പോഴേക്കും ഫുഡ് ഞാൻ എത്തിക്കാം പറയാം, അത് കഴിഞ്ഞു മതി ബാക്കിയയെല്ലാം, ഒരാഴ്ച ഉണ്ടല്ലോ ഇവിടെ എന്റെകുടെയെന്ന് പറഞ്ഞു എന്നെ ഒന്നുടെയൊന്ന് ഉഴിഞ്ഞു നോക്കിയിട്ട് അച്ചായൻ പുറത്തേക്ക് റൂമിന്റെ പുറത്തേക്ക് ഇറങ്ങി. ഞാൻ നൈറ്റ് ഡ്രസ്സുമായി നേരെ ബാത്രൂമിലേക്കും…

ഒരു അഞ്ചു മിനുട്ട് കഴിയും മുന്നേ മതി മതി ഭക്ഷണം വന്നിട്ടുണ്ട് എന്നാ അച്ചായന്റെ വക്കിൽ ഭക്ഷണത്തിനോടുള്ള ആർത്തിയല്ലെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു, അച്ചായാ ഒരു രണ്ട് മിനുട്ട് വന്നിട്ട് ഒരുമിച്ച് കഴിച്ചാൽ പോരെന്നുള്ള എന്റെ വാക്കിന് മറുവാക്ക് കാണില്ലെന്ന് എനിക്ക് അറിയാമായിരുന്നു..

പതിയെ കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും എന്നെ നോക്കി വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു അച്ചായൻ, വെള്ളമിറ്റു മുടിയിഴകളിലേക്ക് അച്ചായന്റെ നോട്ടം എത്തിയപ്പോഴേക്കും കഴിക്കല്ലെന്ന് പറഞ്ഞു പതിയെ ശ്രദ്ധ ഞാൻ തിരിച്ചു, അകത്തു വെച്ചിരുന്ന ആഹാരം എടുത്ത് പതിയെ രണ്ട് പാത്രത്തിലാക്കി ഡൈനിങ് ടേബിളിലേക്ക് വെച്ചപ്പോഴേക്കും അച്ചായൻ എന്നോട് ഒട്ടിയിരുന്നിരുന്നു..

ഈ സോപ്പിനു ഇത്രയും മണമുണ്ടെന്ന് എനിക്കിന്നാണ് മനസ്സിലായാതെന്ന അച്ചായന്റെ വാക്കു കേട്ട് ആ കണ്ണുകളിലേക്ക് നോക്കിയിട്ട് ഒരു ഉരുള അച്ചായന് നേർക്ക് നീട്ടിയപ്പോഴേക്കും എനിക്കായി വാ തുറന്ന് തന്നിരുന്നു പുള്ളി, അത് മൂന്നുരുളായോളം കഴിച്ചു കഴിഞ്ഞാണ്, നിനക്ക് വിശപ്പെന്നു പറഞ്ഞു വാങ്ങിയിട്ട് എന്റെ വിശപ്പ് മാറ്റുവാണല്ലോ എന്നാ അച്ചായന്റെ ചോദ്യത്തിന് ഞാൻ കഴിക്കാൻ പോകുവാ, അതിനു മുമ്പ് എനിക്ക് അച്ചായനോട് ഒരു കാര്യം പറയാനുണ്ട്,

എന്റെ മുഖത്തേക്ക് തന്നെ അച്ചായൻ നോക്കി ഇരിക്കുന്നത് കണ്ടിട്ടാ ഞാൻ പറഞ്ഞു തുടങ്ങിയത്, എനിക്ക് അച്ചായനെക്കുറിച്ചു പറഞ്ഞു തന്നത് കുഞ്ഞിക്കായല്ല എന്റെ മോൾ രേവതിയാണ്, അച്ചായന് അറിയുമോ എന്റെ മോളെന്നുള്ള എന്റെ ചോദ്യത്തിന് പുള്ളി അവിടെ നിന്ന് എഴുനേൽക്കാൻ ശ്രമിച്ചെങ്കിലും തട്ടി വീഴാൻ ഒരുങ്ങിയപ്പോഴേക്കും വീണ്ടും അവിടെ തന്നെ ഇരുന്നു, വെറുതെ ശ്രമിക്കേണ്ട അച്ചായാ. ചെയ്തത് ക്രൂരമാണെങ്കിലും ഒരാളെ കൊല്ലാൻ ആഹാരത്തിൽ അൽപ്പം സയനൈഡ് കലക്കിയാൽ മതിയെന്ന് ഞങ്ങൾ വീട്ടമ്മമാരെ പഠിപ്പിച്ചത് ആ ജോളി തന്നെയാ, അച്ചായൻ കഴിച്ച മൂന്നുരുളയിലും അത് ഉണ്ട്, എന്ന എന്റെ വാക്ക് കേട്ട് കസേരയിൽ നിന്ന് ചാടി എഴുനേൽക്കാനുള്ള ഒരു ശ്രമം കുടി നടത്തിയെങ്കിലും അതും വിഫലമായി, ഡി കൊച്ചേ എന്നുള്ള ദയനീയമായ ഒരു വിളി അച്ചായന്റെ നാവിൽ നിന്ന് വീണപ്പോഴേക്കും,

ഒരേയൊരു മോളായിരുന്നു, ഒരുപാട് സ്വപ്നം കണ്ടതാ അവളെക്കുറിച്ചു, കളിയും ചിരിയുമായി നടന്ന എന്റെ മോളെ അന്ന് സ്ക്കുൾ വിട്ട് വരും നേരം ബലമായി വണ്ടിയിൽ കയറ്റി നിന്റെ മദ്യ ലഹരിയിൽ കാമം തീർത്തപ്പോൾ അവളും കരഞ്ഞു കാണില്ലേ, ഇതിനേക്കാൾ ഉപരി രക്ഷിക്കണെന്ന് വിളിച്ചു കൂവിക്കാണില്ലേ…

അന്ന് മണി ആറായിട്ടും വിട്ടിൽ മോൾ എത്തതായപ്പോൾ അന്വേഷിച്ചു ഇറങ്ങിയ ഓളുടെ അച്ഛൻ, കുറ്റിക്കാട്ടിൽ മോളു നഗ്നയായി കിടക്കുന്നത് കണ്ട് മാനസിക നില തെറ്റി ഇന്നും ആ വീട്ടിലുണ്ട്, നിന്റെ ഒരു നിമിഷത്തെ സുഖത്തിന്റെ വില.. കേസ് കൊടുത്തു ,

നീ ബാക്കി വെച്ചിരുന്നഎന്റെ മോളുടെ കുറച്ചു ജീവൻ അതിൽ നിന്ന നിന്നെക്കുറിച്ചു ഞാൻ അറിഞ്ഞത് ആകെ ഒരു അച്ചായൻ എന്നാ പേര് മാത്രമ…

പിഞ്ചു മക്കൾക്ക് കരുതൽ ആകേണ്ട കരങ്ങൾ കൊണ്ട് കാമം തിരഞ്ഞിട്ടും നിന്നെ ഒന്നും ചെയ്യാൻ പോലീസിനോ നിയമങ്ങൾക്കോ ആയില്ല, പീടിപ്പിച്ചവരെ ചൂണ്ടി കാണിച്ചിട്ടും, മുഖം തിരിച്ച നിയമത്തെ കണ്ട് ഭയന്നിട്ട് ഒരു ചെറു കയറിൽ അവൾ ജീവനൊടുക്കുമ്പോഴുംഞാൻ കാത്തിരുന്നത്, ഇനി നീ കാരണം ഒരു അമ്മയുടെയും കണ്ണ് നിറയാതിരിക്കാൻ മാത്രമ, ഒരുപാട് ഞാൻ തിരഞ്ഞു, അവസാനം ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തമെന്ന രീതിയിൽ കുഞ്ഞിക്ക എന്നോട് നിന്നപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇനി ഒരമ്മമാരും നീ കാരണം കരയരുതെന്ന്….

വായിൽ നിന്നും വന്ന നുരയോടൊപ്പമുള്ള ബ്ലഡ് ശർദിച്ചു താഴേക്ക് അവൻ വീഴുന്നതും നോക്കി നിന്നിട്ട് ബാക്കി വന്ന ഒരു ഉരുള കഴിച്ചു മരണവും കാത്തു ആ സോഫയിലേക്ക് ഇരുന്നപ്പോഴേക്കും പാതി മറഞ്ഞ എന്റെ ബോധത്തിൽ എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു എന്റെ മകളുടെ മുഖത്തെ പുഞ്ചിരി, മകളുടെ അടുക്കലേക്ക് എത്തി അവളെ ഒന്ന് ചേർത്ത് നിർത്തിയപ്പോഴേക്കും രണ്ട് പിഞ്ച് മക്കളുടെ കരച്ചിൽ കേട്ടാണ് ഞാൻ അങ്ങോട് നോക്കിയത്,

ഭൂമിയിലേക്ക് നോക്കി നിന്ന് കരയുന്ന അവരെ ചേർത്ത് നിർത്തി ഞാനും ഒന്ന് താഴേക്ക് നോക്കിയപ്പോഴേക്കും എനിക്ക് കാണാൻ കഴിഞ്ഞിരുന്നു വർഷങ്ങൾക്ക് മുമ്പ് ഞാൻ നിന്ന അതെ സ്ഥാനത്ത് മക്കളുടെ നീതിക്ക്‌ വേണ്ടി കരയുന്ന ഒരമ്മയെയും , കണ്ണുകൾ മൂടിക്കെട്ടിയ നീതി ദേവതേയും……

രചന: ഷാനവാസ് ജലാൽ

Leave a Reply

Your email address will not be published. Required fields are marked *