വീട്ടിൽ അടുത്ത് ഉള്ള ചേച്ചി ഇടക്ക് വരാറുണ്ട്,,,

Uncategorized

രചന: Sanu kka

വീട്ടിൽ അടുത്ത് ഉള്ള ചേച്ചി ഇടക്ക് വരാറുണ്ട്,,,

വീടിന്റെ അടുത്ത് ഉള്ള ഒരു വില്ലയിൽ ആണ് ആ ചേച്ചിയുടെ വീട്,

ഒരു വലിയ പറമ്പിൽ പുതിയ വീടുകൾ പണിത് വിൽക്കുന്ന ആളുടെ കയ്യിൽ നിന്നും വാങ്ങിയതാണ് അവർ,,,

നമ്മുടെ മദറും, ആ ചേച്ചിയും വലിയ ചങ്ക് ആണ്,,

അങ്ങിനെ ഒരു ദിവസം ഞാൻ വീട്ടിൽ വരുമ്പോൾ രണ്ട് പേരും ഉമ്മറത്തു ഇരുന്ന് മനസ്സ് തുറക്കുന്നു,,

എന്തോ ആ ചേച്ചിയുടെ മോളുടെ കല്ല്യാണം ശരിആവുന്നില്ല, കല്ല്യാണ തടസ്സങ്ങൾ എന്നൊക്ക ഇരുന്ന് പറയുന്നുണ്ട്,

ഞാൻ അത് ശ്രദ്ധിക്കാതെ വീട്ടിലേക്ക് കയറി പോയി,,

കുറച്ച് കഴിഞ്ഞപ്പോൾ ആ ചേച്ചി അവിടെ നിന്നും പോയി, അപ്പോൾ ഞാൻ റൂമിൽ നിന്ന് പുറത്ത് വന്ന് മദർ നോട്‌ ചോദിച്ചു?? ,,എന്താ ആ ചേച്ചി പറഞ്ഞത്?? , അപ്പോൾ അവർ പറഞ്ഞു,

അവരുടെ മോൾക്ക് കല്യാണആലോചനകൾ ഒന്നും ശരിയാവുന്നില്ല എന്ന്,,

ഭയങ്കര തടസ്സങ്ങൾ,

അതിനു എന്താ ആകുട്ടി നല്ല അടക്കവും ഒതുക്കവും ഉള്ള കൊച്ചല്ലേ സമയം ആവുമ്പോൾ ശരിയാവും,,

ഞാൻ പറഞ്ഞു,,

അതല്ല, ടാ ,,

ആ വീട്ടിൽ എന്തോ ഗന്ധർവ്വൻ ശല്ല്യം ഒക്കെ ഉണ്ടെന്ന് ഏതോ പണിക്കർ പറഞ്ഞു എന്ന്,,,

ഞാൻ അത് മൂളി കേട്ട്,,

പിറ്റേന്ന് ആ ചേച്ചി വീട്ടിൽ വരുന്നതും കാത്ത് ഞാൻ വീട്ടിൽ ഇരുന്നു,,

അങ്ങിനെ ആ ചേച്ചി വീട്ടിൽ വന്നു, അപ്പോൾ ഞാൻ ആചേച്ചിയോട് ചോദിച്ചു,

ആ വീട്ടിൽ വല്ല ബുദ്ധിമുട്ട് തോന്നാറുണ്ടോ എന്ന് ചോദിച്ചു,,

അതെ മോനെ ആ വീട്ടിൽ ഒരു സ്വസ്ഥത കുറവ് ഉണ്ട്,,

പ്രശ്നം വച്ചു നോക്കിയപ്പോൾ ഗന്ധർവശാപം ആണെന്ന്,,

കുറെ വഴിപാടുകൾ ഒക്കെ ചെയ്തു,,

ഞാൻ പറഞ്ഞു എല്ലാം ശരിയാവും,,

മകളുടെ കല്യാണം അത് സമയം ആവുമ്പോൾ നടക്കും ടെൻഷൻ ആവണ്ട,,

എന്തായാലും ഉച്ച കഴിഞ്ഞു ഞാനും എന്റെ അമ്മയും ചേച്ചിയുടെ വീട്ടിലേക്ക് ഒന്ന് വരുന്നുണ്ട്,,

അത് കേട്ടപ്പോൾ ആ ചേച്ചിക്ക് വലിയ സന്തോഷം ആയി,

വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു,,,

അങ്ങിനെ ഒരു 5മണിയോടെ ഞങ്ങൾ ആ വീട്ടിലേക്കു പോയി ഞങ്ങളെ കണ്ടപ്പോൾ അവർക്ക് വലിയ സന്തോഷം ആയി,,

ആ പെൺകൊച്ചും അവിടെ ഉണ്ട് ഞാൻ ആ കൊച്ചിന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു അവൾ തിരിച്ചുo,,

അവളുടെ മുഖത്തു ഒരു, വിഷാദം തളം കെട്ടിനിൽക്കുന്നു കണ്ണ് തടങ്ങളിൽ ഒരു വാട്ടം,,

ചിലപ്പോൾ ടെൻഷൻ ആയിരിക്കും,,

അങ്ങിനെ ഞാൻ ആ വിട്ടിൽ വെറുതെ കണ്ണോടിച്ചു..

അപ്പോൾ പുതിയ വീട് ആണ്..

പക്ഷെ അങ്ങിങ് ആയി മാറാല കെട്ടിയിരിക്കുന്നു,,

ജനൽ പാളികളിൽ വരെ,,

അത് തന്നെ ഒരു അപലക്ഷണം ആണ്,,

പ്രകൃതിയുടെ കോപം ആ വീടിനു ഏറ്റിട്ട് ഉണ്ട് എന്റെ മനസ്സ് പറഞ്ഞു,,

ഞാൻ അവരോടു ചോദിച്ചു മാറാല അടിച്ചു വൃത്തി ആക്കാറില്ലേ,??

അവർ പറഞ്ഞു മോനെ ഞങ്ങൾക്ക് ഇത് തന്നെ നേരം,,

ഇന്ന് തൂത്താൽ, നേരം വെളുക്കുമ്പോൾ വീണ്ടും അവിടെ ഉണ്ടാവും എന്ന് പറഞ്ഞു,,

ഞാൻ അത് മൂളി കേട്ടു,,

അങ്ങിനെ ഞാൻ ഒറ്റക്ക് വീടിനു പുറത്ത് ഇറങ്ങി,,.

അവർ അവിടെ സംസാരിച്ചു ഇരുന്നു,, ഞാൻ അങ്ങിനെ ആ വീടും പരിസരവും വീക്ഷിക്കുന്നതിനു ഇടയിൽ ഒരു മരം കണ്ടു ആ വീടിന്റെ കിഴക്ക് ഭാഗത്തു ഒരു വലിയ ഇലഞ്ഞി മരം,

ആഹാ അപ്പോൾ ഈ മരത്തിൽ നിന്നും ആണ് ആ മദിപ്പിക്കുന്ന ആ സുഗന്ധം എന്റെ മുറികളിലേക്ക് വന്നിരുന്നത് ,

ആഹാാ ഭാഗ്യം ചെയ്ത വീട്ടുകാർ,,

എന്നിട്ട് ആണോ ഈ വീട്ടിൽ അസ്വസ്ഥതയും, തടസ്സംങ്ങളും,,??

പക്ഷെ ഞാൻ കണ്ട ഇലഞ്ഞിമരത്തിന്റെ പ്രൗഢി ഒന്നും അതിനു കാണുന്നില്ല,, അതിന്റെ കൂമ്പിലെ ഇലകൾ ഉണങ്ങി നിൽക്കുന്നു,,

വർഷങ്ങൾ പഴക്കം ഉണ്ടാവും അതിന്,,

ആ വീട് പണിയുമ്പോളും അതിനെ മുറിക്കാതെ നിലനിർത്തിയ ആ വീട് കച്ചവടക്കാരനോട് മനസ്സിൽ ഒരായിരം നന്ദി ഞാൻ പറഞ്ഞു,,

ഞാൻ അതിന്റെ അടുത്തേക്ക് ചെന്ന് ആ മരത്തെ ഒന്ന് തൊട്ടു നോക്കി,, എന്നിട്ട് ചോദിച്ചു എന്ത്‌ പറ്റി,,??

കണ്ടില്ലേ ഈ വീട്ടുകാർ നിന്റെ ചുറ്റും തടം എടുത്ത് ഭക്ഷണ മാലിന്യവും, മീൻ കഴുകിയ വെള്ളവും, അടുക്കളയിൽ നിന്നും, ബാത്‌റൂമിൽ നിന്നും പുറത്ത് വരുന്ന വെള്ളവും, നിനക്ക് വേണ്ടി ഇവർ ചാലു വഴി എത്തിച്ചു തരുന്നുണ്ടല്ലോ,?? പിന്നെ എന്താ ഒരു വാട്ടം?? അവർ ചെയ്തത് അവരുടെ ഭാഗത്തെ ശരി,,

കാര്യങ്ങൾ ഏകദേശം എനിക്ക് പിടികിട്ടി,,

ഞാൻ പുറകു വശത്തു പോയി അവിടെ നിന്നും ഒരു തൂമ്പ, (മൺവെട്ടി )എടുത്തു കൊണ്ട് വന്നു,,

അതിന് ചുറ്റും ഉള്ള മാലിന്യങ്ങളെ നീക്കം ചെയ്തു,,,

അയൽവാസികളെ സഹായിക്കൽ നമ്മുടെ കടമ ആണ്,,

അങ്ങിനെ ഞാൻ ആ മരത്തിന്റെ തടം വൃത്തി ആക്കുന്നതിനു ഇടക്ക്, എന്റെ ഉമ്മയും, ആ ചേച്ചിയും, മകളും എന്റെ അടുത്ത് വന്ന്,

മോൻ ഇവിടെ എന്താ ചെയ്യുന്നേ എന്ന് ചോദിച്ചു,,

ഞാൻ അവരോടു പറഞ്ഞു, ഇലഞ്ഞി മരം ഉള്ള വീട്ടിൽ താമസിക്കുന്ന നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ്,,

എല്ലാം വീട്ടിലും ഈ മരം കാണില്ല,, നിങ്ങൾ ഇതിന്റെ ചുവട്ടിൽ മാലിന്യങ്ങൾ, ഇട്ടും, അടുക്കള വെള്ളം ഒഴിച്ച് കൊടുത്തില്ലെങ്കിലും ഈ മരം വളരും, നല്ല ആരോഗ്യത്തോടെ,,

മീൻവെള്ളവും, ഭക്ഷണ വേസ്റ്റും ഒക്കെ നിങ്ങളുടെ അടുക്കള തോട്ടത്തിൽ ഉപയോഗിക്കൂ തീർച്ചയായും ഉപകാരപ്പെടും,,

ഈ ഇലഞ്ഞി മരത്തിനു പ്രകൃതി നൽകുന്ന മഴവെള്ളം തന്നെ ധാരാളം,,ഈ മരത്തിനു ഒരു മഹത്വവും ബഹുമാനവും ഉണ്ട്,,

ഞാൻ ഇലഞ്ഞിയുടെ മഹത്വം അവരോടു പറഞ്ഞു കൊടുത്തു,, ഒരുപാട്പിടികിട്ടാത്ത രഹസ്യങ്ങൾ ഉള്ള ഒരു മരം ആണ് ഇലഞ്ഞി,,

അതിൽ ഉണ്ടാവുന്ന പഴങ്ങൾ വളറെ രോഗപ്രതിരോധം ഉള്ള പഴം ആണ്,,

പിന്നെ അതിന്റെ പൂക്കളുടെ, ഇലയുടെ ആ മരത്തിന്റെ വിശ്വാസ കഥകൾ,, എല്ലാം പറഞ്ഞു കൊടുത്തു,,

അതൊക്കെ കേട്ടപ്പോൾ അവരുടെ മുഖത്തു ഒരു വല്ലാത്ത പ്രസരിപ്പ്,,

ഞാൻ ആ മരത്തിന്റെ തടം മുഴുവൻ വൃത്തി ആക്കി,,

അവിടേക്ക് വിട്ട വെള്ളം വേറെ വഴി തിരിച്ചു വിട്ടു,

എന്നിട്ട് കിണറ്റിൽ നിന്നും രണ്ട് ബക്കറ്റ് വെള്ളം അതിന്റെ ചുവട്ടിൽ കൊണ്ട് പോയി ഒഴിച്ചു,,

പിന്നെ അവരോടു പറഞ്ഞു ഒരു ബക്കറ്റിൽ, കുറച്ചു ചാണകം, മഞ്ഞൾ പൊടി കലക്കി അതിന്റെ ചുവട്ടിൽ ഒഴിക്കുക,,

ഒരു വട്ടം പിന്നെ വേണ്ട,

പിന്നെ നിങ്ങൾക്ക് തോന്നുമ്പോൾ അതിന് ശുദ്ധവെള്ളം കൊടുക്കുക,,

ഞാൻ പെൺകൊച്ചിനോട് പറഞ്ഞു നാളെ മുതൽ കഴിയും എങ്കിൽ കല്യാണം ശരിയാവുന്നതു വരെ സന്ധ്യനേരംകുളിച്ചു വൃത്തി ആയി ആ മരത്തിന്റെ ചുവട്ടിൽ ഒരു ദീപം കത്തിച്ചു വെച്ച് ആ മരത്തെ തൊട്ട് വന്ദിക്കുക,,

എല്ലാo ശരിയാവും,

അവർ അത് ചെയ്യാം എന്ന് വാക്ക് തന്നു,,

ഞാൻ അവളോട് പറഞ്ഞു സമയം ആവുമ്പോൾ എല്ലാം നടക്കും അതിനു വേണ്ടി ടെൻഷൻ അടിച്ചു നടന്നിട്ട് ഒരു കാര്യവും ഇല്ല,,

ആയുസ്സ്, മുടി, സൗന്ദര്യം നഷ്ട്ട പെട്ടാൽ തിരിച്ചു കിട്ടില്ല നന്നായി നോക്കി പരിപാലിക്കുക എന്ന് ഒരു ഉപദേശവും കൊടുത്തു,,

ഞങ്ങൾ ആവീട്ടിൽ അവരോട് യാത്ര പറഞ്ഞു ഇറങ്ങി,,

സംഭവം കഴിഞ്ഞു 2മാസം ആയിട്ടേ ഉള്ളു,,

അവർ അച്ഛനും അമ്മയും മകളും വീട്ടിൽ വന്നിരുന്നു..

മകളുടെ കല്യാണ കുറി പ്രത്യേകം ക്ഷണിക്കാൻ,, വരൻ ദുബായിൽ ഉള്ള ഒരു എൻജിനിയർ ആണത്രേ,, ദൈവാനുഗ്രഹം ,, അവളുടെ മുഖം ഞാൻ ഒന്ന് ശ്രദ്ധിച്ചു,, വളറെ ഐശ്വര്യം നിറഞ്ഞു നിന്നിരുന്നു,, ശുഭം,, 🤗🤗

രചന: Sanu kka

Leave a Reply

Your email address will not be published. Required fields are marked *