കുടുംബ ജീവിതം നയിക്കാൻ റെഡി ആവുന്നത് അതല്ലേ എന്റെ കല്യാണ പ്രായം…

Uncategorized

രചന: JOSEPH ALEXY

നീ നഴ്സ് ആന്ന് അറിഞ്ഞപ്പോൾ കല്യാണത്തിന് വീട്ടുകാർക്ക് തീരെ താല്പര്യം ഇല്ലാ.. ഞാൻ കുറേ പറഞ്ഞു നോക്കി പക്ഷെ..!!! ” തികഞ്ഞ ഔപചാരികതയോടെ ആണ് ശ്രീജിത്ത്‌ സംസാരിച്ചത്.

” താല്പര്യമില്ല എന്ന് വച്ചാൽ ?? ” ഒന്നും മനസിലാവാതെ അവൾ അവനെ നോക്കി കണ്ണ് ചിമ്മി. ” നമ്മുടെ കാര്യം ഞാൻ അച്ഛയോടും അമ്മയോടും ഓക്കേ സംസാരിച്ചു. പക്ഷേ ഇത് നടക്കും എന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവർക്കും ഭയങ്കര എതിർപ്പ് ആണ് ” ശ്രീയുടെ സംസാരത്തിൽ ഒഴിഞ്ഞു മാറലിന്റെ എല്ലാ ഭാവങ്ങളും പ്രെകടമായിരുന്നു.

” ശ്രീ.. നീയെന്താ ഇങ്ങനെ ഓക്കേ പറയുന്നേ !! എന്ത് കൊണ്ട് പറ്റില്ല.. ? അവർ എതിർക്കാൻ കാരണം എന്താ ?? ”

” എനിക്ക് അറിയില്ല അനീ.. !! ഈ കണ്ടവൻമ്മാരെ ഓക്കേ തൊട്ടും പിടിച്ചും നടക്കണ പണി അല്ലെ ?? കുടുംബത്തിൽ പിറന്നവർക്ക് പറ്റിയ പണി ആണോ ഇത് ?? ജെനെറെൽ നേഴ്സ് ആന്ന് ഓക്കേ പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഒന്നും സമ്മതിക്കുന്നില്ല ഞാൻ പിന്നെ എന്ത് ചെയ്യാൻ ആണ് ? ” അവന്റെ വാക്കുകൾ കേട്ടതും അവളിൽ കൂടി ഒരു മിന്നൽ കടന്ന് പോയി. കണ്ണുകൾ നിറഞ്ഞു.. എന്തോക്കെയൊ പറയണം എന്നുണ്ട് പക്ഷെ ഒന്നും മിണ്ടാൻ പറ്റണില്ല.

” ഞാൻ നേഴ്സ് ആണെന്ന് അറിഞ്ഞിട്ട് തന്നെ അല്ല ശ്രീ എന്നെ സ്നേഹിച്ചേ ? ഇപ്പോൾ എവിടുന്നാ ഈ ദുരഭിമാനം പെട്ടന്ന് വന്നേ ?? ” അവളുടെ വാക്കുകൾ ആകെ പതറാൻ തുടങ്ങിയിരുന്നു.

” ഞാൻ ആവുന്നത്ര പറഞ്ഞു നോക്കി ആർക്കും തീരെ താല്പര്യം ഇല്ലാ ഈ ജോലി !! നിനക്ക് വേറെ ഒരു ജോലിയും കിട്ടിയില്ലേ ? ഇത് ചുമ്മാ തൊട്ടും പിടിച്ചും എനിക്ക് അറിയാം കൊറേ ഓക്കേ ഞാൻ പൊട്ടൻ ഒന്നുമല്ല …!! ” അവനും വിട്ട് കൊടുക്കാൻ തയ്യാർ ആയില്ല.

” നിനക്ക് അപ്പോൾ എന്റെ കാര്യത്തിലും വല്ല്യ ഉറപ്പ് ഒന്നുമില്ലാലെ ?? ” അവൾ പുച്ഛത്തോടെ തല തിരിച്ചു.

അവളുടെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയാൻ തുടങ്ങിയിരുന്നു. നാല് കൊല്ലം ജീവന് തുല്യം പ്രണയിച്ച് തന്റെ മനസ്സും ശരീരവും സ്വന്തം ആക്കിയവൻ. ഒരിക്കലും കൈ വിടില്ല എന്ന് ആവർത്തിച്ചു പറഞ്ഞു കൂടെ നിന്നവൻ. ഇപ്പോൾ അവന് താനും തന്റെ ജോലിയും ഒരു ഭാരമായി തുടങ്ങിയിരിക്കുന്നു !!!

” അനീ.. നീയെന്താ ഒന്നും മിണ്ടാത്തേ ? ” അവന്റെ വാക്കുകൾ കേട്ടതും അവൾക്ക് പെട്ടെന്ന് പരിസര ബോധം വീണു.

” എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ലാ ..!! ” അനിറ്റ ഒന്നും മിണ്ടിയില്ല.

” നീ ഈ ജോലി ഉപെക്ഷിക്കാൻ തയ്യാർ ആണെങ്കിൽ ..!! ഞാൻ വീട്ടിൽ പറഞ്ഞു നോക്കാം.. എന്താ നീ ജോലി വിടുമോ ? ” ” എനിക്ക് പറ്റില്ല ” അവൾ തറപ്പിച്ചു പറഞ്ഞു.

” അല്ലേലും എനിക്ക് അറിയാം നീ നിർത്തില്ല എന്ന്.. നീ കണ്ടവൻമാരെ ഓക്കേ തൊട്ടും പിടിച്ചും സുഖിച്ചു നടന്നോ എന്നെ നോക്കണ്ട !! ഒരു വല്ല്യ ജോലിക്കാരി വന്നിരിക്കുന്നു..!! നീയെന്ത് കോപ്പേലും കാണിക്ക് ” അതും പറഞ്ഞു അവൻ എഴുനെറ്റ് പോയി.

ശ്രീജിത്ത്‌ പോയ ശേഷവും അനിറ്റ കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു.. നടന്നത് ഒന്നും വിശ്വസിക്കാൻ പറ്റണില്ല.

അവന് വേണ്ടി ജോലി ഉപെക്ഷിക്കണോ? താൻ എടുത്ത തീരുമാനം തെറ്റ് ആണോ ?

മനസ്സും ശരീരവും ആകെ തളർന്ന് ഇരിക്കുന്നു.. ഫോൺ എടുത്ത് അമ്മയെ വിളിച്ചു. ” ഹലോ വാവേ.. എന്നാടി പറ്റിയെ?? ” അമ്മയുടെ ചോദ്യം കേട്ടിട്ടും ഒന്നും മിണ്ടിയില്ല പിന്നെ പതിയെ എങ്ങൽ അടി ഒരു പൊട്ടികരച്ചിൽ ആയ് മാറി. കുറച്ചു ദിവസം ലീവ് എടുത്ത് വീട്ടിൽ പോയി. അതിനിടയിൽ പല തവണ ശ്രീയെ വിളിച്ചേങ്കിലും അവൻ ഫോൺ എടുത്തില്ല. പല തവണ ആട്ടി വിട്ടിട്ടും പിന്നെയും നാണം കെട്ടും വിളിച്ചു. രാത്രികളിൽ പുലരുവോളം കരഞ്ഞു ജീവിതം അവസാനിച്ച പോലെ ഉള്ളിൽ ഒരു തോന്നൽ വന്ന് തുടങ്ങി..!!!

ലീവ് കഴിഞ്ഞു തിരിച്ച് വന്നപ്പോൾ ആണ് പുതിയ നേഴ്സ് സ്റ്റാഫിനെ പരിചയ പെടുന്നെ ജെന്നിഫെർ.!! ജെന്നി ചേച്ചി രണ്ട് മാസം കഴിഞ്ഞാൽ കാനഡക്ക് പോവാണ്.

പുള്ളിക്കാരി ആയിട്ട് പെട്ടെന്നു കമ്പനി ആയ് ഒരു കൂടെ പിറന്ന ചേച്ചിയുടെ കരുതൽ ..!! ചേച്ചിയോട് സംസാരിച്ചപ്പോൾ ആണ് പോസ്റ്റ്‌ BSC ഏത് പ്രായത്തിലും ചെയ്യാം എന്ന് അറിയൂന്നത് ആദ്യത്തെ വഴി തിരിവ്…

വീട്ടിൽ വിളിച്ചു താല്പര്യം അറിയിച്ചു.. അവർക്ക് നൂറ് വട്ടം സമ്മതം..!!! പിന്നെ അങ്ങോട്ട് വാശിയായിരുന്നു തോറ്റ് പോയ പെണ്ണിന്റെ വാശി.

രണ്ട് വർഷത്തെ ജോലിക്ക് ശേഷം പിന്നെയും പഠിക്കാൻ മംഗലാപുരത്തിന് വണ്ടി കയറി രണ്ട് വർഷത്തെ പോസ്റ്റ്‌ BSC ..!! തോറ്റ് കൊടുക്കാൻ മനസില്ലാത്ത വിധിയെ മാറ്റി എഴുതാൻ തീരുമാനിച്ച ചോര തിളപ്പ്.

കഴിവിന്റെ മാക്സിമം പരിശ്രമം ആയിരുന്നു പിന്നെ അങ്ങോട്ട്.. പഠിക്കാൻ പൊതുവെ കഴിവില്ല എങ്കിലും ജയീക്കാൻ തീരുമാനിച്ചുറച്ച പെണ്ണിന്റെ വാശിക്ക് മുന്നിൽ വഴികൾ താനേ തുറന്നു.

പുറമെ ചിരിച്ചു കളിച്ച നടന്ന അവളുടെ ഉള്ളിൽ അണയാത്ത തീക്കനൽ ആയ് ഒരു ലക്ഷ്യം ഉണ്ടായിരുന്നു..

ക്ലാസ്സും ഡ്യൂട്ടിയും അതിന്റെ കൂടെ അസൈൻമെന്റ്കളും ലാബും വൈവയും തിരക്ക് പിടിച്ച കേസ് സ്റ്റഡിസും, പ്രൊസീജിയർസും അതിനിടയിൽ ഇന്റേണലും എക്സ്റ്റെണലും എക്സാമും ആയ് സമയം ഓടി കൊണ്ടിരുന്നു

ആഘോഷങ്ങൾ..സൗഹൃദങ്ങൾ പുതിയ അന്തരീക്ഷം പുതിയ ലക്ഷ്യങ്ങൾ പതിയെ അവളും പഴയ കാര്യങ്ങളിൽ നിന്നും മോചിതയായി തുടങ്ങി.

ജെന്നി ചേച്ചിയുടെ നിർദേശ പ്രെകാരം അതിനിടക്ക് തന്നെ OET എക്സാമിനെ പറ്റി അന്വേഷണം ആരംഭിച്ചു. മെല്ലെ അതിലെക്കും ശ്രെദ്ധ കൊടുത്തു കിട്ടുന്ന സമയങ്ങളിൽ ഓക്കേ പഠിക്കാൻ തുടങ്ങി.

ഇതിനിടയിൽ പലതവണ നാട്ടിൽ പോയെങ്കിലും ഒരിക്കൽ പോലും ശ്രീക്ക് മുഖം കൊടുക്കാൻ പോയില്ല. പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ ഞാൻ തളർന്ന് പോയേക്കാം. ‘ വേണ്ടാ.. അത് കഴിഞ്ഞ കാലം ആണ് ‘

സമയം ഓടി കൊണ്ടേ ഇരുന്നു മാസങ്ങൾ വർഷങ്ങൾ ഓക്കേ ജീവിതത്തിലേക്ക് കൂട്ടി എഴുതപെട്ടു.

ഇംഗ്ലീഷ് കമ്യൂണിക്കേഷൻ കൂട്ടാൻ വേണ്ടി കൂട്ടൂകാരികൾ തമ്മിൽ ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി.. ആദ്യമൊക്കെ ചിരിയും കളിയും ആയ് തമാശ ആയിരുന്നു എങ്കിലും പതിയെ അതും ഫലം കാണാൻ തുടങ്ങി. .

രണ്ട് വർഷം പെട്ടെന്ന് ഓടി പോയി കോഴ്സ് കഴിഞ്ഞ ഉടൻ അവിടെ ഉള്ള ഹോസ്പിറ്റലിൽ തന്നെ പ്രാക്ടിസിനായി കയറി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആണ് ലക്ഷ്യം. !!!

അങ്ങനെ ആദ്യ തവണ OET എക്സാം അറ്റൻഡ് ചെയ്തു.. തോറ്റ് പോയി..!! പക്ഷെ തോൽവിക്ക് ഒട്ടും തന്നെ തന്റെ ചോരതിളപ്പും ആവേശവും കുറക്കാൻ ആയില്ല.

ജെന്നി ചേച്ചിയെ വിളിച്ചു വിസ കാര്യങ്ങൾ ഓക്കേ അന്വേഷിച്ചു കൊണ്ടിരുന്നു. അപ്പോളെക്കും പാസ്സ് പോർട്ട്‌ അപ്ലൈ ചെയ്തത് കയ്യിൽ കിട്ടിയിരുന്നു.

ഒരു ദിവസം അച്ഛൻ ഫോൺ വിളിച്ചപ്പോൾ കാര്യമായി ചോദിച്ചു. ” ഇങ്ങനെ നടന്നാൽ മതിയോ കല്യാണം പ്രായം ആയില്ലെ?? നോക്കട്ടെ ?? ” ” കല്യാണ പ്രായമൊ? അച്ഛാ ഞാൻ എപ്പോൾ ആണോ മാനസികമായി ഒരു കുടുംബ ജീവിതം നയിക്കാൻ റെഡി ആവുന്നത് അതല്ലേ എന്റെ കല്യാണ പ്രായം..!! കുറച്ച് കൂടി കഴിഞ്ഞു ഞാൻ പറയാട്ടോ !!! ” അച്ഛനോട്‌ വൃത്തിക്ക് കാര്യം പറഞ്ഞു കൊടുത്തപ്പോൾ അതും അംഗീകരിച്ചു തന്നു.

പൂർവ്വാധികം വാശിയോടെ പിന്നേയും പഠിച്ചു..വീണ്ടും OET എക്സാം അറ്റൻഡ് ചെയ്തു… !!! ജയിക്കാൻ ആയ് കരുതി കൂട്ടി ഇറങ്ങിയൾക്ക് മുന്നിൽ ആ വാതിലും തുറക്കപെട്ടു. എല്ലാത്തിനോടും ഒരു തരം വാശി ആയിരുന്നു അഭിമാനത്തിന് മുറിവെറ്റ പെണ്ണിന്റെ വാശി.. സ്നേഹിച്ചു ചതിക്കപെട്ടതിന്റെ വാശി പുതിയ ആകാശങ്ങൾ കാണാൻ ഉള്ള വാശി ഒടുവിൽ അത് വിജയം കണ്ടു.!!!

അധികം താമസിയാതെ തന്നെ ജെന്നി ചേച്ചിയുടെ സ്പോൺസർ ഷിപ്പിൽ കാനഡക്ക് പറന്നു.

ജീവിതം ആകെ മാറി എല്ലാം കൊണ്ടും വേറെ ലെവൽ !! കുറച്ചു ദിവസങ്ങൾ പുതിയ മണ്ണും പരിസരവും ശരിക്ക് ആസ്വദിച്ചു. ഇത്രക്ക് അടി പൊളി ആരുന്നോ ലൈഫ് ഓക്കേ??? എല്ലാം കൊണ്ടും സ്വാതന്ത്ര്യം!!

ശ്രീക്ക് ഇഷ്ടമല്ലാ എന്ന കാരണത്താൽ ഒഴിവാക്കിയ ഫേസ്ബൂക്ക് ഇൻസ്റ്റഗ്രാം ഓക്കേ വീണ്ടും തുടങ്ങി. അറിയുന്നവർക്ക് എല്ലാം Request അയച്ചു.കൂട്ടത്തിൽ ശ്രീയുടെ ഒന്ന് രണ്ട് ഫ്രണ്ട്സിനും അയച്ചു.

പുതിയ കിടിലെൻ നാലഞ്ചു ഫോട്ടോസ് അപ്പോൾ തന്നെ ഷെയർ ചെയ്തു പ്രെതീക്ഷിച്ച പോലെ ഒരു ദിവസം അവന്റെ ഫ്രണ്ട് REQUEST ഉം എത്തി കൂടെ കുറച്ചു മെസ്സേജും

” ഹായ്… ഹലോ എടോ.. സുഖമാണോ ? ” മെസ്സേഞ്ചെർ ശബ്ദിച്ചു കൊണ്ടേ ഇരുന്നു. ” ആം സുഖം ആയിരിക്കുന്നു .. ” വലിയ താല്പര്യം ഇല്ലാതെ മറുപടി കൊടുത്തു.

അതിന് മറുപടി എന്നോണം കുറച്ചു സമയം കഴിഞതും …മെസഞ്ചറിൽ അപ്പോൾ തന്നെ അവന്റെ ഐ ഡിയിൽ നിന്നും കാൾ വന്നു

” ഞാൻ…ഞാൻ ശ്രീജിത്ത്‌ ആണ്…. നീ സുഖമായിരിക്കുന്നൊ ?? ” പഴയ ശബ്ദം അപ്പുറത്തു നിന്നും.

” ആം കുഴപ്പല്ല ! എന്താ വിളിച്ചേ ?? ” ഗൗരവം ഒട്ടും കുറച്ചില്ല.

” പുറത്ത് ഓക്കേ പോയില്ലെ ? ലൈഫ് ഓക്കേ സെറ്റ് ആയല്ലോ അവിടെ തന്നെ നിക്കാണോ ” ആ ശബ്ദം ഇങ്ങോട്ട് ചോദിച്ചു.

” ആം കേറി പൊന്നു..!! താൻ പറഞ്ഞ അന്തസ്സ് ഇല്ലാത്ത പണികൊണ്ട് നമ്മക്കും ജീവിക്കണ്ട? ” ” എടൊ ഞാൻ അത് ചുമ്മാ തമാശക്ക് !! താൻ അതൊക്കെ ഇപ്പോളും മനസ്സിൽ കൊണ്ട് നടക്കുവാണോ ?? ” അപ്പുറത്ത് ശബ്ദം പെട്ടന്ന് പതറി.

” നീയെന്താ വിചാരിച്ചേ ? ഞാൻ എല്ലാം മറന്നെന്നൊ ?.ഹോസ്പിറ്റലിൽ എത്തുന്ന ഓരോ വ്യക്തിയെം അച്ഛനെന്നും അമ്മയെന്നും ഉപ്പയെന്നും വിളിച്ചു കുടുംബത്തിൽ ഉള്ളവരെ പോലെ നോക്കുന്നത് ഞങ്ങളുടെ ആത്മാർത്ഥത കൊണ്ട് ആണ്..!! അതിൽ തൊടുന്നതിന്റെയും പിടിക്കുന്നതിന്റെയും സുഖം കണ്ട നിന്റെ കുഷ്ഠം പിടിച്ച വാക്കും പ്രവൃത്തിയും ഓക്കേ അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ?? ” ഉറച്ച വാക്കുകൾ ആയിരുന്നു അവളുടെത്.

” അത് ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത് അന്ന് എനിക്ക് അത്ര പക്വതയെ ഉണ്ടായിരുന്നുള്ളു..!! അനീ… നമ്മുടെ കാര്യം നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് ”

” എനിക്ക് ഒന്നൂം സംസാരിക്കാൻ ഇല്ല ശ്രീജിത്ത്‌ ..!! ഞാൻ ഇപ്പോളും നീ പറഞ്ഞ നേഴ്സ് തന്നെ ആണ് ഒരു മാറ്റവും വന്നിട്ടില്ല.. ഞങ്ങളെ പോലെ അന്തസ് കുറഞ്ഞ ആളുകളോട് സംസാരിക്കാൻ നിങ്ങളേ വീട്ടുകാർ അനുവദിക്കുമൊ ?? ഇനി ചിലപ്പോൾ നിന്റെ അഭിമാനം നഷ്ടപ്പെട്ടാലൊ? ” തികഞ്ഞ പുച്ഛത്തോടെ ചോദിച്ചു.

” എന്താടി പുറത്ത് പോയതിന്റെ ജാടയും അഹങ്കാരവും ആണോ ?? ” പൊടുന്നനെ അവന്റ ശബ്ദവും മാറി.

” ആണേങ്കിൽ ?? നീ ഇട്ടിട്ട് പോയിട്ടും നിന്റെ പുറകെ ഒരു പട്ടിയെ പോലെ വന്ന… എന്നെ നീ ആട്ടിയത് ഞാൻ മറക്കുമായിരുന്നു..!! പക്ഷെ എന്റെ ജോലിയെ നീ ഒരു തെരുവ് വേശ്യക്ക് സമം ഉപമിച്ചു അതിന് നിനക്ക് മാപ്പില്ല ..!! ” അവൾ തുടർന്നു….. ” കഴിഞ്ഞ നാല് കൊല്ലം ഈ അപമാന ഭാരം ഞാൻ ചുമക്കുവായിരുന്നു.. നീ ആയിട്ട് എന്നെ തേടി എത്തുമ്പോൾ നിന്റെ മുഖത്തു നൊക്കി പറയാൻ വേണ്ടി ഞാൻ കാത്തിരുന്നതാണ്.!! നാണോം മാനൊം ഉണ്ടേൽ മേലാൽ എന്റെ ഫോണിലേക്ക് വിളിച്ചു പോയെക്കരുത്.. ” അനിറ്റ അവസാന താക്കീത് എന്നോണം പറഞ്ഞു. എന്നാൽ അവൻ വക്കാൻ തയ്യാർ ആയില്ല

” എനിക്ക് കിടന്ന് തന്നവളാ നീ.. അതും കൂടി ഓർത്തോ..!! വല്ലാണ്ട് ഞെളിയല്ലെ ”

” ഒരു കറുത്ത അധ്യായം ആയ് ഞാൻ എഴുതി തള്ളിയതാ !! പുല്ലു വില മാത്രം ”

” വേറെ ഒരുത്തനെ കൂടി ചതിക്കാൻ നാണമില്ലെ ?? ” ” ഞാൻ അവിടെ ബോധിപ്പിച്ചോളാം.. നിന്നെ ബോധിപ്പിക്കുന്നില്ല.. !! ”

” നീ പിന്നേം തെറ്റ് ചെയ്യുന്നു.. ” ” എനിക്ക് സൗകര്യം ഉള്ള പോലെ ചെയ്യും. നീ നിന്റെ കാര്യം നോക്ക് ”

” എടി പന്ന.. ” ” വച്ചിട്ട് പോടാ നാറി ” അവൾ ഫോൺ കട്ട്‌ ചെയ്തു അവന്റെ ഐ ഡി ബ്ലോക്ക്‌ ആക്കി. ഫോൺ മാറ്റി വച്ചു

നാല് വർഷങ്ങൾ ആയ് നെഞ്ചിൽ കൊണ്ട് നടന്ന് പക കത്തി തീർന്നു. എന്നെന്നെക്കും ആയ് ഒരു കരട് എടുത്തു മാറ്റിയ പോലെ.. ഇപ്പോൾ ഞാൻ പൂർണ സ്വതന്ത്രയാണ്

സമയം വൈകി ഇരിക്കുന്നു…. അവൾ തന്റെ ഐ ഡി കാർഡ് എടുത്ത് അഭിമാനത്തോടെ കഴുത്തിൽ തൂക്കി ഡ്യൂട്ടിക്ക് ആയ് ഇറങ്ങി. ലൈക്ക് കമന്റ് ചെയ്യൂ…

രചന: JOSEPH ALEXY

Leave a Reply

Your email address will not be published. Required fields are marked *