വാക പൂത്ത വഴിയേ – 33

Uncategorized

രചന: നക്ഷത്ര തുമ്പി

അനു തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ ഒരു വഷളൻ ചിരിയുമായി സന്ദീപ്, ഉള്ളിലെ പതർച്ച മറച്ചു വെച്ച് കൊണ്ട് അനു ചോദിച്ചു നീയോ, നീ എന്താ ഇവിടെ ?

ഞാൻ നിന്നെ കണ്ടിട്ട് വന്നതാ, നിന്നെ ഫോളോ ചെയ്യ്തു നീ കല്യാണം കഴിഞപ്പോൾ ഒന്നും കൂടി മിനിങ്ങിട്ടുണ്ടല്ലോടി

ഛെ

എന്താടി നിനക്ക് ഇഷ്ടപെട്ടില്ലേ ഞാൻ പറഞ്ഞത്, പണ്ടേ ഞാൻ നിന്നെ നോട്ടമിട്ടതാ, പ്രേമം ഒരു കോപ്പും അല്ല, ഒരു ദിവസം,ഒരറ്റ ദിവസം മതി എനിക്ക് നിന്നെ ഒന്ന് സ്നേഹിക്കാൻ അത്രേം മതി നീ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ ഒരു പാട് അവസരം വന്നതാ പക്ഷെ എന്ത് ചെയ്യാം നീ എന്റെ കയ്യിൽ നിന്നും വഴുതി പോയി

അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ

ഞാൻ എന്ത് അനാവശ്യം ആണ് പറഞ്ഞത്, ഞാൻ എന്റെ ആവശ്യം അല്ലെ പറഞ്ഞത് അതിനു നീ എന്തിനാ ഇങ്ങനെ ദേഷ്യപെടുന്നേ, ഒരൊറ്റ ദിവസം അത് മതി ആരും അറിയില്ല

അനു പുറത്തേക്കു ഇറങ്ങി, സന്ദീപ് കയ്യിൽ കേറി പിടിച്ചു

ഡാ കയ്യിൽ നിന്നും വിടാടാ

ഞാൻ വിടാം, ആദ്യം ഞാൻ പറഞ്ഞതിന് നീ സമ്മതിച്ചെന്നു പറയ്

നിന്നെ പോലെ ഒരു കൊടിച്ചി പട്ടിടെ കൂടെ കിടക്കുന്നതിനു പകരം ഞാൻ വല്ല ആറ്റിലും ചാടി ചാകുന്നതാ

ദാ ഇതാണ് എനിക്ക് ഇഷ്ടം നിന്റെ ഈ സ്വഭാവം, ഉരുള ക്കു ഉപ്പേരി പോലുള്ള മറുപടി, ഇതാണ് എന്നെ നിന്നിലേക്കു അടുപ്പിക്കുന്നെ, എന്ത് ചെയ്യാം ഞാൻ മര്യാദ രീതിയിൽ സംസാരിച്ചപ്പോൾ നിനക്ക് ഒടുക്കത്തെ ഡിമാൻഡ് എന്നാൽ പിന്നെ എന്റെ യഥാർത്ഥ സ്വഭാവം എടുക്കാം, എന്നലെ കാര്യം ഉള്ളു

അവൻ അവളെ ബലം ആയി പിടിച്ചു കിസ്സ് ചെയ്യാൻ പോയി

അവൾ അവൻ്റെകരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചു

അല്ല പിന്നെ ക്ഷമിക്കണേനും ഒരു പരിധി ഇല്ലേ കുറെ നേരം ആയി അവന്റെ ഓഞ്ഞ ഡയലോഗ് അടി കേട്ടു പ്രാന്ത് കേറാൻ തുടങ്ങിട്ടു

അവൻ ദേഷ്യത്തിൽ അവളുടെ മുടിക്ക് കുത്തി പിടിച്ചു

വേണ്ട വേണ്ട എന്ന് വെക്കുതോറും ഇവൻ എന്നെ ചീത്ത ആക്കും, (അനു ആത്മ )

ദേ സന്ദീപേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ, എനിയ്ക്ക് നല്ല വേദന ഉണ്ട്

വേദനിക്കടി, നീ, അല്ല നീ ആരാ കണ്ടിട്ടാ ഈ കിടന്നു തുള്ളുന്നെ, ജനിപ്പിച്ചവർക്കോ വേണ്ട, വളർത്തിയവർക്കും വേണ്ട, നിന്നെ പിന്നെ ആരെ കണ്ടിട്ടാ ഡി ഈ നെഗളിപ്പ്

ഞാൻ ആണൊരുത്തന്റെ ഭാര്യയാ, അയാൾ കെട്ടിയ താലി കഴുത്തിൽ ഉള്ളോടത്തോളം കാലം ഞാൻ നെഗളിക്ക് തന്നെ ചെയ്യും, അതിനു നിനക്ക് എന്താ ഡാ

കൊള്ളാം വീറും, വാശിയും നല്ലതാ, നീ അനാഥ ആണെന്ന് അറിയണ വരെ ഉള്ളു ആണോരുത്തന്റെ സംരക്ഷണംവും നിന്റെ ഈ നെഗളിപ്പും അത് നീ മറക്കണ്ട

അനു പിന്നെ മിണ്ടിയില്ല, അവളുടെ കണ്ണ് നിറഞ്ഞു ഒരിക്കൽ പോലും അങ്ങനെ ചിന്തിച്ചിരുന്നില്ല, അതൊക്ക അറിഞ്ഞാൽ കണ്ണേട്ടനും വീട്ടുകാരും തന്നെ വെറുക്കുമോ

എന്താടി നിന്റെ നാവു ഇറങ്ങി പോയോ, ഇതാണ് ഞാൻ പറഞ്ഞത് ഒരു രാത്രി അത് മതി എനിക്ക് ആരും ഒന്നും അറിയില്ല ആരും ഒരു രാത്രി നീ എന്നെ സ്നേഹിച്ചാൽ മതി

ഞാൻ സ്നേഹിച്ചാൽ മതി യോ നിന്നെ

ഡോറിന്റെ അരികെ കയ്യ് കെട്ടി നിൽക്കുന്നു വിച്ചു

ബാക്കിൽ എന്റെ ഫ്രണ്ട്സും, മീനും നിൽപ്പുണ്ട്

ഞാൻ ചോദിച്ചതിന് മറുപടി പറയടാ ഞാൻ സ്നേഹിച്ചാൽ മതിയോ നിന്നെ … വിച്ചു

നീ യോ…….. നീ………എന്താ….. ഇവിടെ ഉള്ളിലെ പേടി യാലേ അവൻ ചോദിച്ചു … സന്ദീപ്

ഞാൻ ഒരു വഴിപോക്കൻ ആണ് എന്ത്യേ …വിച്ചു

ഇതിൽ നീ ഇടപെടേണ്ട, ഇത് നമ്മൾ തമ്മിൽ ഉള്ള പ്രശ്നം അല്ല നമ്മൾ തമ്മിൽ ഉള്ളത് അത് നമുക്ക് പിന്നെ തീർക്കാം നീ ഇപ്പോൾ പോ വിഷ്ണു

അത് എങ്ങനെ ശരിയാവും, നമ്മൾ തമ്മിൽ ഉള്ള പ്രശ്നം കോളേജിൽ തന്നെ തീർന്നില്ലേ, അത് കൊണ്ട് തന്നെ അല്ലെ നമ്മളെ 2 പേരും കോളേജിൽ നിന്നും ടിസി വാങ്ങി പോന്നത്, അതിന്റെ ഫലം ആയിട്ട് അല്ലെ മോൻ 3 ദിവസം icu കിടന്നതു അതും മറന്നു പോയോ നീ പിന്നെ ഈ പ്രശ്നം അതിലും ഞാൻ ഇടപെടും, …..വിച്ചു

അതെന്താ ഇവൾ ഇപ്പോൾ നിന്റെ കൂടെ ആണോ….. സന്ദീപ്

പ്ഫാ പുല്ലേ, അനാവശ്യം പറഞ്ഞാൽ ഉണ്ടെല്ലോ, നിന്റെ തല ഞാൻ തല്ലി പൊളിക്കും………. വിച്ചു

നിനക്ക് എന്താടാ ഇവളെ പറയുമ്പോൾ ഇത്ര പൊള്ളാൻ ….. സന്ദീപ്

ഇത്രേം പറഞ്ഞത് മാത്രെമേ സന്ദീപ് നു ഓർമ്മ ഉള്ളു, സന്ദീപ് നു മാത്രം അല്ല, ബാക്കി ഉള്ളവർക്കും പടക്കം പൊട്ടുന്ന പോലെ ശബ്ദം കേട്ടു നോക്കുമ്പോൾ സന്ദീപ് താഴെ കിടക്കുന്നു, വിച്ചു കൈ കുടയുന്നു ,

വേണ്ട വേണ്ടാന്നു വയ്ക്കുമ്പോൾ നി എന്നെ കൊണ്ടു ചെയ്യിപ്പിക്കും അല്ലേടാ… വിച്ചു

നീ എന്നെ തല്ലിയല്ലേ വിഷ്ണു,……സന്ദീപ്

ദൈവമേ ഇതിൻ്റെ ഇടയിൽ തല്ലും നടന്നോ ഞാൻ കണ്ടില്ലല്ലോ,……. ചിലപ്പോ അതായിരിക്കും സന്ദീപ് താഴെ വീണത്…. (അനു ആത്മ)

ആ അവസ്ഥ തന്നെയായിരുന്നു മീനു ഒഴികെ ബാക്കി എണ്ണത്തിൻ്റെയും, ആരും തല്ല് കണ്ടിട്ടില്ല എന്നു തോന്നി അനുന്

ഞാനും നീയും തമ്മിൽ ഇവളുമായി ഒരു പ്രശ്നം ഇല്ലല്ലോ, വിഷ്ണു പിന്നെ നീ എന്തിനാ ഇവൾടെ കാര്യത്തിൽ ഇടപെടുന്നേ

അതെങ്ങനെ ശരിയാവും, ഇവൾ എൻ്റെ ഒരേ ഒരു ചേട്ടൻറ ഭാര്യ അല്ലേ, അതിലുപരി എൻ്റെ ഫ്രണ്ടും, എൻ്റെ പെങ്ങളെ പോലെയും ആണ്, അപ്പോ പിന്നെ ഞാൻ ഇടപെടും മോനെ സന്ദീപേ

ഓഹോ, അപ്പോ, നിൻ്റെ ചേട്ടൻ ആണെല്ലേ ഇവൾടെ കെട്ടിയോൻ, അപ്പോ നമ്മൾ കുടുംബകാരാണ് അല്ലോ,

കുടുംബ കരോ?

ആ അനു ഒന്നും പറഞ്ഞ് തന്നിട്ടില്ലേ, ഇവൾടെ അമ്മടെ ഒരേ ഒരു സഹോദരൻ്റെ ഒരേ ഒരു മകൻ ആണ് ഞാൻ എന്ത്യേ

വിഷ്ണു പുച്ഛത്തോടെ ചിരിച്ചു ഓ ആ കുടുംബത്തിൽ നിന്നെ പോലുരു ജന്തു എങ്ങിനെ പിറന്നു, അനുൻ്റ സ്വഭാവം പോലെ ഒന്നും അല്ലല്ലേ നിനക്ക്, അതുപോലെ അവൾ നിൻ്റെ, സഹോദരിക്ക് സമം അല്ലേ, പിന്നെ എന്തിനാടാ ചെറ്റേ നീ ഇങ്ങനെ പെരുമാറുന്നേ

നീ എന്താ പറഞ്ഞേ, ഇവൾ എൻ്റെ സ്വഭാവം പോലെ അല്ലന്നോ, എനിക്ക് സഹോദരിക്ക് സമം ആണന്നോ, അതെങ്ങനെ ശരിയാവും

വല്ലവല്ലനും പിഴച്ച് ഉണ്ടായതൊക്കെ, ഞാനായിട്ട് സഹോദര ബന്ധം ഉണ്ടാവുന്നതെങ്ങി നാ

എന്താ എന്താ പറഞ്ഞത്

ആ അതൊന്നും വീട്ടുകാർക്ക് അറിയില്ലേ, അതൊക്കെ അറിയാതെ ആണോ നിൻ്റെ ചേട്ടൻ ഇവളെ കെട്ടിയത്

എന്നാൽ കേട്ടോ, ഇവൾ അനാഥ ആണ്, അച്ചനും അമ്മയും ആരെന്ന് അറിയാത്ത തേർഡ് റൈറ്റ് ആണിവൾ

വിച്ചു അവൻ്റെ നെഞ്ച് കൂട് നോക്കി ചവിട്ടി

അവൻ പുറകിലോട്ട് മറിഞ്ഞു വീണു

, ഇനി ഒരിക്കൽ കൂടി നിൻ്റെ പിഴച്ച നാക്ക് കൊണ്ട് ഇവളെ എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ

ഞാൻ പറഞ്ഞതാണോ കുറ്റം, നീ വേണേ ചോദിക്ക്, നോക്ക്

ഇപ്പോ കൂടെ ഉള്ളത് അവൾടെ വളർത്തച്ചനും, അമ്മയും ആണ്,

അരിക്കൊ പിഴച്ച് ഉണ്ടായ പിഴച്ച സന്തതി, എടുത്ത് വളർത്തി അവർ, ഇനി ഇവളും അങ്ങനെ അല്ലന്നു ആരു കണ്ടു

ഇതൊക്കെ കേട്ട് അനുൻ്റ കണ്ണുകൾ നിർത്താതെ ഒഴുകി കൊണ്ടിരിക്കുകയാണ്

ടേ 💥

അവൻ്റെ കവിളത്ത് ഒന്നുകൂടി പൊട്ടിച്ചു വിഷ്ണു, പിന്നെ അടി നാഭി നോക്കി ചവിട്ടി, എന്നിട്ടും ദേഷ്യം തീരാതെ അവനെ എടുത്ത് തല്ലിക്കൊല്ലാറാക്കി

ഇതൊക്കെ കണ്ട് ഞെട്ടി എല്ലാവരും കണ്ണ് മിഴിച്ച് നിൽക്കേണു

മീനു മാത്രം ഒരു കൂസലും ഇല്ലാതെ

ഇതൊക്കെ എന്ത്, എന്ന്

സലിം കുമാറിൻ്റെ എക്സ്പ്രഷൻ ഇട്ട് നിൽപുണ്ടായിരുന്നു

കുറച്ചു ദിവസം ഹോസ്റ്റലിൽ കിടക്കാൻ ഉള്ള വക ആയിട്ടുണ്ട്, അത് കഴിഞ്ഞ് മോൻ, കോളേജിലേക്ക് വാ ഞാൻ അവിടെ ഉണ്ടാകും ബാക്കി കണക്കുകൾ നമുക്ക് അവിടെ വച്ച് തീർക്കാം

അത്രയും പറഞ്ഞ് ദേഷ്യത്തോടെ വിച്ചു പോയി അതിൻ്റെ പുറകെ മീനുവും

ഹണി വന്ന് എന്നെയും കൂട്ടി കൊണ്ട് പോയി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഞാനും ഫ്രണ്ട്സും ചെല്ലുമ്പോൾ, അവൻ ഒറ്റക്ക്, ഒരു മരത്തിൻ്റെ ചുവട്ടിൽ നിൽക്കേ രുന്നു കൂടെ മീനും വും ഉണ്ടായിരുന്നു

എന്നോട് ദേഷ്യമാണോ 2 ആൾക്കും…. അനു

ഞങ്ങൾ എന്തിനാ ദേഷ്യപ്പെടുന്നെ, ഞങ്ങൾ അതിന് ആരാ അനുചേച്ചിടെ… മീനു

ഞങ്ങൾ കാണിച്ച ആത്മാർത്ഥതയുടെ ചെറിയ അംശം പോലും നിനക്ക് ഉണ്ടായിരുന്നെങ്കിൽ ഇത്രയും വലിയ കാര്യം നീ ഞങ്ങളോട് ഒളിപ്പിക്കില്ലായിരുന്നു, ഇത് വല്ലോടത്തും കിടക്കുന്നവൻ പറഞ്ഞ് അറിയേണ്ടിവന്നു, ഞങ്ങൾടെ അവസ്ഥയെ കുറിച്ച് നീ ആലോചിച്ചോ അനു അത്രയും ബന്ധം ഉള്ളോ നമ്മൾ തമ്മിൽ,

എത്ര സമയം ഉണ്ടായി, എന്നിട്ടും നിനക്ക് ഇത് ഞങ്ങളോട് പറയാൻ തോന്നില്ലല്ലോ

അങ്ങനെ അല്ല വിച്ചു, ഞാൻ…. എനിക്ക്… പേടിച്ചിട്ടാ പറയാതിരുന്നത്…..

എന്തിനാ പേടിക്കുന്നേ….. മീനു

ഞാൻ …. സത്യം പറഞ്ഞാൽ നിങ്ങളൊക്കെ എന്നെ വെറുത്താലോ, എന്നോടുള്ള സ്നേഹം പോയാലോ

എന്നെ ഇതു വരെ ആരും ഇങ്ങനെ സ്നേഹിച്ചിട്ടില്ല, എൻ്റെ ഫ്രണ്ട്സ് അല്ലാതെ, ഞാൻ കണ്ണേട്ടനെ കല്യാണം കഴിച്ച് നിങ്ങളുടെ വീട്ടിൽ എത്തിയതിന് ശേഷം ആണ് സന്തോഷം അറിഞ്ഞത്, അതൊക്കെ കിട്ടിയപ്പോൾ ഒരു നിമിഷം ഞാനും സ്വാർത്ഥ ആയിപ്പോയി

പറയലും അനു വിതുമ്പി കരഞ്ഞു

അയ്യേ നീ ഇത്ര തൊട്ടാവാടി ആയല്ലോ അനുഷെയിം ഷെയിം…….. വിച്ചു

എൻ്റെ ചേച്ചി, ഈ സത്യങ്ങൾ അറിഞ്ഞാൽ, ഞങ്ങൾ ചേച്ചിയെ അകറ്റി നിർത്തും എന്ന് ആരാ പറഞ്ഞേ,… മീനു

നീ അത്രയേ ഞങ്ങളെടെ സ്നേഹത്തെ പറ്റി വിചാരിച്ചോള്ളാ… വിച്ചു

അപ്പോ പിന്നെ എന്നോട് ദേഷ്യപ്പെട്ടെ എന്തിനാ…… അനു

പിന്നെ ഇത്ര വലിയ രഹസ്യം ഞങ്ങളോട് പറയാതെ മറച്ചു വച്ചാൽ ഞങ്ങൾ കെട്ടി പിടിച്ച് ഉമ്മ വയ്ക്കാൻ പോകേല്ലേ…. മീനു

അനുമുഖം വീർപ്പിച്ചു

നീ ഇങ്ങനെ മുഖം വീർപ്പിക്കല്ലേടി, ഞങ്ങൾ ഇത്രയല്ലേ ചെയ്തുള്ളു….. വിച്ചു

ഇനി എങ്കിലും ഒന്ന് ചിരിക്ക്…… മീനു

അനു ചിരിച്ചു ബാക്കി എല്ലാവരും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അല്ല ടാ നീയും സന്ദീപും ആയി എന്താ പ്രശ്നം, നീ നേരത്തേ അറിയോ അവനെ

പിന്നെ അറിയാതെ

എങ്ങനെ….. ജാൻ

അവനാണ് ഞാൻ മുൻപ് പഠിച്ച കോളേജിൽ നിന്ന് പോരാൻ കാരണം

അവനോ…… ജിതി

മ്മ്‌, അവനെയാണ് ഞാൻ തല്ലി 3 ദിവസം ICu കിടത്തിയത്, അതിനാണ് അവർ എനിക്ക് TC നൽകിയത്, എനിക്ക് മാത്രം അല്ല അവനും, അങ്ങനെയാണ് ഞാൻ നിങ്ങളുടെ കോളേജിൽ എത്തിയത്

ഓഅപ്പൊ ഉള്ളതാണല്ലേ ഇതൊക്കെ, ഞങ്ങൾ കരുതിയിരുന്നത് നീ തള്ളിയത് ആയിരിക്കും എന്നാ…. മേഘ …..

ഇപ്പോ വിശ്വാസം ആയില്ലേ….. വിച്ചു

ആയി, അവനെ ഇന്ന് തല്ലണ കണ്ടപ്പോൾ വിശ്വാസം ആയി, അല്ലെങ്കിലേ അവന് 2 തല്ലിൻ്റ കുറവ് ഉണ്ട്….. മിഥു

ഈ സന്തോഷത്തിന് നമുക്ക് ബീച്ചിൽ പോകാം….. മീനു

അയ്യോ അമ്മനോട് പറയണ്ടേ… അനു

അതൊക്കെ ഞാൻ പറഞ്ഞോളാം…. വിച്ചു

അങ്ങനെ അവർ ബീച്ചിലേക്ക് പോയി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അഖിയും, അജുവും, കണ്ണനും കുളപ്പടവിൽ ഒത്തുകൂടിയിരിക്കുകയാണ്

അഖി: എന്താടാ നിനക്ക് പറയാൻ ഉണ്ടെന്ന് പറഞ്ഞത്

ഇവിടെ ചില പൂച്ചകൾ കണ്ണടച്ചു പാൽ കുടിക്കുന്നത്, ആരും അറിയില്ലന്നാ വിചാരം…. അ ജു

നീ ആരുടെ കാര്യം ആണ് പറയുന്നേ അജു

വേറേ ആരുടെ, നമ്മുടെ കണ്ണൻ്റ

അവനോ അവൻ്റെ എന്ത് കാര്യം

അവന് പ്രേമ പനി പിടിച്ചു അളിയാ

ങേ ലൈക്ക് കമന്റ് ചെയ്യണേ… (കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *