വാക പൂത്ത വഴിയേ – 34

Uncategorized

രചന: നക്ഷത്ര തുമ്പി

ആരോട്,…….. അഖി

ഈ പൊട്ടൻ, ശരിക്കും നീ പൊട്ടനാണോ, അതോ, പൊട്ടനായി അഭിനയിക്കുന്നതോ,….. അജു

പൊട്ടൻ ആയി അഭിനയികുന്നതല്ലാടാ, ഇവൻ്റെ ഒറിജിനൽ ഇത് തന്നെയാ…..കണ്ണൻ

ഓമക്കൾ പെരും എന്നെ ട്രോളാണ്ട് കാര്യം പറയ്, ഇവന് ആരോടാ പ്രേമം…… അഖി

നിൻ്റെ കുഞ്ഞേമ്മേടെ മോളോട്…… അ ജു

അത് ഏത് മോള്, അങ്ങനെ ഒരു മോൾ ഇല്ലല്ലോ,….. നീ എന്തൊക്കെയാ പറയണേ അജു….. അഖി

ഇവനെയൊക്കെ, നിന്നെ ആരാടാ പന്നി പോലിസിൽ എടുത്തത്…… അ ജു

ഡാ ഇവന് പ്രേമം ഇവൻ്റെ ഭാര്യയോടാ മനസിലായോ

ങേ, സത്യം ആണോ, കണ്ണാ ഇവൻ പറഞ്ഞത്….. അഖി

കണ്ണൻ പുഞ്ചിരിച്ചു, മനസറിഞ്ഞിരു പുഞ്ചിരി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ബീച്ചിൽ ഒരറ്റത്തായി, എല്ലാവരും ഇരുന്നു, ജിതി എല്ലാവർക്കും ഐസ്ക്രീം വാങ്ങി കൊടുത്തു

അനു ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, നീ എങ്ങനെയാ അനാഥ ആണെന്ന് അറിഞ്ഞേ…… വിച്ചു

അത്, പറയണോ,

പറയ് ചേച്ചി,…….. മീനു

വീട്ടിൽ അച്ചനും അമ്മയും പറയുന്നത്, അബദ്ധവശാൽ കേട്ടതാ, പക്ഷേ അവർ ഇതുവരെ നേരിട്ട് പറഞ്ഞിട്ടില്ല എന്നോട്, പക്ഷേ അമ്മടെ പെരുമാറ്റത്തിൽ നിന്നു ഇടക്ക് തോന്നിയിട്ടുണ്ട്, പിന്നെ ഇതുപോലെ സന്ദീപ് അറിവെച്ച നാൾ മുതൽ പറഞ്ഞ് പരിഹസിച്ചിട്ടുണ്ട്

ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു, ഇപ്പോ ഒക്കെ ശീലമായി പറയുമ്പോഴും അനുൻ്റ കണ്ണുകൾ നിറഞ്ഞിരുന്നു

അച്ചനും അമ്മയും പറയാൻ കാരണമെന്താ

അനുപറഞ്ഞു തുടങ്ങിഅവരുടെ +2 ലൈഫും, കണ്ണനെ പറ്റിയും, സ്കൂളിലെ പ്രശ്നങ്ങളും, വീട്ടിൽ പ്രശ്നം ആയതും, വീട്ടിൽ അച്ചനും അമ്മയും പറഞ്ഞത് കേട്ടതും,സാറിനോട് ദേഷ്യം തോന്നിയതും, പണി കൊടുത്തതും, സാറിൻ്റെ ഭാര്യയായി വരാൻ ഉണ്ടായ സാഹചര്യവും

എല്ലാം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ വിച്ചുവും, മീനുവും

കാര്യം എന്തൊക്കെ പറഞ്ഞാലും ദേഷ്യത്തിനാകെട്ടിയത് എങ്കിലും, ഇപ്പോ നിന്നോട് മുടിഞ്ഞ പ്രേമമാണെടി നിന്നോട്…. വിച്ചു

ഒന്നു പോട നുണ പറയാതെ,…. അനു

നീ വേണെങ്കിൽ നോക്കിക്കൊ, ഏട്ടൻറ കണ്ണിൽ നിന്നെ കാണുമ്പോൾ, ഒരു പ്രത്യേക തിളക്കം, നിന്നോടുള്ള പ്രണയ’വും ആണ്…….. വിച്ചു

ഞങ്ങൾക്കും തോന്നിയിട്ടുണെടി….’ ജിതി

ഇനി നീ ഏട്ടനെ കാണുമ്പോൾ ശ്രദ്ധിച്ചാൽ മതി……. വിച്ചു അതൊക്കെ പോട്ടെ, നിനക്ക് ഏട്ടനോടുള്ള ദേഷ്യം മാറിയോ, ഇഷ്ടം ഉണ്ടോ

ദേഷ്യം പണ്ടേ മാറിയതാ, ഇഷ്ടം, ഇഷ്ടം ഉണ്ടെടാ, ഈ താലി കഴുത്തിൽ വീണത് മുതൽ ഞാൻ…. ഇഷ്ടപ്പെട്ടു തുടങ്ങി…. അർഹതയില്ലന്നു അറിയാം… പക്ഷേ

എന്താ ചേച്ചിക്ക് അർഹത ഇല്ലാത്തെ… മീനു

ഞാൻ, ഞാനൊരു അനാഥ അല്ലേടാ, എന്തൊക്കെ പറഞ്ഞാലും, എത്രയൊക്കെ ഇഷ്ടം ഉണ്ടായാലും ഇതൊക്കെ അറിയുമ്പോൾ എന്നെ വെറുക്കില്ലേ

ഞങ്ങൾ വെറുത്തോ നിന്നെ, അതുപോലെ ആരും നിന്നെ വെറുക്കില്ല

പിന്നെ ഇതിൽ നിൻ്റെ തെറ്റ് ഒന്നും മില്ല, നീ അനാഥ ആണെന്നു, നിൻ്റെ വീട്ടുകാര് ആ രോടും പറയാത്തതിൽ നിന്നെ എങ്ങനെ കുറ്റക്കാരിയാക്കും

നിൻ്റെ വീട്ടുകാർ ആരോടും അത് പറയാത്തത്, അവർക്ക് നീ അനാഥ ആണെന്ന് ആരും അറിയാതിരിക്കാൻ അല്ലേ, അതു കൊണ്ട് നീ അതൊന്നും ആലോചിക്കണ്ട

പിന്നെ സമയം കിട്ടുമ്പോൾ, ഏട്ടനോട് നീ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണം, വേറെ ആരെങ്കിലും പറഞ്ഞ് അറിയുന്നതിനും നല്ലത് നീ പറഞ്ഞ് അറിയുന്നതാ

മ്മ്

എത്രയും പെട്ടെന്ന് പറയണം, അതിനു ശേഷം എന്നെ വെറുക്കുന്നുണ്ടെങ്കിൽ വെറുക്കട്ടെ, അനു മനസിൽ പറഞ്ഞു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കോളേജിൽ നിന്നും ബീച്ചിൽ പോയി വീട്ടിലേക്ക് വന്നിട്ടും അനുവിന്റെ മനസിലെ സങ്കടം കുറഞ്ഞില്ല, പതിവില്ലാതെ അനു വീട്ടിൽ സൈലന്റ്,ആയതു കൊണ്ട് മായ കാര്യം അന്വേഷിച്ചു

വിച്ചുനു അവളുടെ സങ്കടത്തിന്റെ കാര്യം അറിയാവുന്നത് കൊണ്ട് അവൻ ഒന്നും പറഞ്ഞില്ല

തലവേദന ആണെന്ന് മായയോട് കള്ളം പറഞ്ഞു, മായ പറഞ്ഞതു അനുസരിച്ചു കുറച്ചു നേരം കിടക്കാൻ പോയി

കിടന്നപ്പോഴും, ഇന്ന് നടന്നതും,സന്ദീപ് പറഞ്ഞതൊക്കെയും മനസിലേക്കു ഓടി എത്തി

ഞാൻ ഒരു അനാഥ ആണെന്ന് അറിഞ്ഞാൽ, അമ്മയും, അച്ഛനും എന്നെ വെറുക്കോ, സാറും എന്നെ വെറുക്കുമോ, മനസിൽ അങ്ങനെ പല ചിന്തകളും, വന്നപ്പോൾ കണ്ണുകൾ ഇടതടവില്ലാതെ നിറഞ്ഞു

അങ്ങനെ ഒരു അവസ്ഥ വന്നാൽ പിന്നെ ഞാൻ ഉണ്ടാവില്ല അങ്ങനെ പലതും ആലോചിച്ചു എപ്പോഴോ മയക്കത്തിലേക്കു വീണു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കണ്ണൻ വീട്ടിൽ ചെന്നപ്പോൾ അനുവിനെ കണ്ടില്ല

, സാധരണ അമ്മടേം അച്ഛന്റേം കൂടെ താഴെ ടീവി കാണാൻ ഇരിക്കുന്നതാ

, ഇന്ന് എന്തു പറ്റി ആവോ

മായ :ആ നീ വന്നോ, പോയി ഫ്രഷ് ആയി വാ, ഞാൻ ചായ എടുത്തു തരാം പിന്നെ കുഞ്ഞിക്കു തലവേദന കാരണം കിടക്കേണ്, നീ പോയി അതിനെ ശല്യപെടുത്തരുത്

ഓ ഞാൻ ആരേം ശല്യപെടുത്തുന്നും ഒന്നും ഇല്ലേ ,കണ്ണൻ കുറച്ച് കുശുമ്പോടെ പറഞ്ഞു

കണ്ണൻ മുറിയിൽ ചെല്ലുമ്പോൾ അനു കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്

കണ്ണൻ അനുവിന്റെ അടുത്തേക്ക് ചെന്നു

കിടന്നു ഉറങ്ങുമ്പോൾ മുഖത്തു എന്തൊരു നിഷ്കളങ്കത, കണ്ടാൽ ഒരു വാത്സല്യം ഒക്കെ തോന്നും പക്ഷേ എഴുന്നേറ്റലോ, തനി ഭന്ദ്രകാളി, വായിൽ നിന്ന് വന്നതു കേട്ടാലോ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും അനുൻ്റെ മുഖത്ത് നോക്കി, കണ്ണൻ ചെറുചിരിയോടെ പറഞ്ഞു

എന്നാലും എൻ്റെ പെണ്ണേ നിന്നെ കാണുമ്പോൾ എൻ്റെ ദേഷ്യമൊക്കെ എങ്ങോ പോകുന്നു, സ്നേഹം മാത്രം ആകുന്നു

എന്താ നീ വല്ല കഞ്ചാവും തരുന്നുണ്ടോ എനിക്ക് ഭക്ഷണത്തിൽ നിന്നിൽ ഇത്ര അഡിക്റ്റ് ആകാൻ

കരഞ്ഞതുപോലെ ഉണ്ടെല്ലോ ഇവൾ, കണ്ണുനീർ ഉണങ്ങിയ പാട്, എന്തു പറ്റി ആവോ, എങ്ങനാ അറിയാ

ഇനി തലവേദന കാരണം ആയിരിക്കുമോ, പനി എങ്ങാനും ഉണ്ടോ,

കണ്ണൻ അനുൻ്റ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കി,

ഏയ് പനി ഒന്നും മില്ല,

നിന്നെ എൻ്റെ അടുത്ത് കാണുമ്പോൾ, എൻ്റെ പ്രണയം പറയാനും, എൻ്റെ നെഞ്ചോട് ചേർക്കാനും, നിൻ്റെ മുഖം ചുംബനങ്ങൾ കൊണ്ട് മുടാനും, ,എൻ്റെ ഹൃദയം വെമ്പുകയാ അറിയോ നിനക്ക്

എൻ്റെ ഓരോ ഹൃദയമിടിപ്പും നിൻ്റെ പേരാണ് മന്ത്രിക്കുന്നത്

നമ്മുടെ കല്യാണത്തിൻ്റെ അന്ന് ഞാൻ നിനക്ക് കുങ്കുമം ചാർത്തിയപ്പോൾ , സീമന്തരേഖയിൽ ഒരു ചുംബനം നൽകാൻ കൊതി തോന്നിയിരുന്നു, പക്ഷേ അന്ന് നീയെൻ്റെ ശത്രുവായിരുന്നു,

അതു കൊണ്ട് ആ കടം ഇപ്പോ തീർത്തേക്കാം

കണ്ണൻ അനുൻ്റെ സീമന്തരേഖയിൽ ചുണ്ട് ചേർത്തു,

ഇതൊന്നും അറിയാതെ അനു നല്ല സുഖ നിദ്രയിൽ ലൈക്ക് കമന്റ് ചെയ്യണേ… (കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *