വേഴാമ്പൽ 4

Uncategorized

രചന: നക്ഷത്ര തുമ്പി

അഭി ഡോർ തുറന്നപ്പോഴേക്കും

അവൾ അവന്‍റെ കയ്യിലേക്ക് ബോധം കെട്ടു വീണു ,

എന്താ ഡാ എന്ത് പറ്റി …..വിജയ്

അവൻ അഭിടെ അടുത്തേക്ക് ചെന്നു ,

ഡാ ഈ കുട്ടിയെ അകത്തേക്ക് കിടത്താം …..വിജയ്

നിത നീ പോയി കുറച് വെള്ളം എടുത്തിട്ട് വാ ,…

അഭി അവളെ കൈയ്കളിൽ എടുത്തു മുറിക്കുള്ളിലേക്ക് കേറ്റി

കട്ടിലിൽ കിടത്തി

നിത ആ കുട്ടിടെ ബാഗ് വണ്ടിയിൽ ഉണ്ട് ,നീ അത് പോയി എടുത്തിട്ട് വാ…..വിജയ്

നിതടെ കയ്യിൽ നിന്നും അഭി വെള്ളം വാങ്ങി അവന്തികയുടെ മുഖത്തു തളിച്ച്

ഒരു ചെറിയ ഞരക്കത്തോടെ അവന്തു കണ്ണ് തുറന്നു

പെട്ടെന്ന് ഞങ്ങളെ കണ്ടപ്പോൾ എഴുന്നേൽക്കാൻ നോക്കി

അഭി : വേണ്ട എഴുന്നേൽക്കണ്ട നല്ല ഷീണം കാണും ഇന്നലെ മുതൽ ഒന്നും കഴിച്ചും ഇല്ലല്ലോ. പിന്നെ ടെൻഷൻ ഉണ്ടാവും എന്നറിയാം ഹോസ്പിറ്റൽ പോകണോ തനിക്ക്

വേണ്ട

അഭി: താൻ കുറച് നേരം കിടന്നോ

എന്നിട്ട് ഫ്രഷ് ആയി താഴേക്ക് വന്നാൽ മതി തന്റെ ബാഗ് നിത വിജയിൻ്റെ വൈഫ് കൊണ്ട് തരും

ശരി എന്നാൽ ഞാൻ താഴെ ഉണ്ടാവും

അവൾ ശരി എന്ന രീതിയിൽ തലയാട്ടി

അപ്പോഴേക്കും വിജയ് അവളുടെ ബാഗും ആയി വന്നു

അതിന്റെ പുറകെ നിത എല്ലാവർക്കും ചായകൊണ്ട് ട്രേയും ആയി നിൽകുന്നു

ഞങ്ങൾക്ക് എല്ലാവർക്കും ചായ നൽകി നിത അവളുടെ അടുത്ത് എത്തി

അവളെ കണ്ടപ്പോഴേക്കും നിതയുടെ കണ്ണ് തിളങ്ങി

കണ്ണുകളിൽ ചെറിയ നനവ് വന്നു

ഡി അവന്തു …..

നിതാമ്മ …..

2 പേരും കൂടി കെട്ടിപിടിച്ചു കരഞ്ഞു

അവിടെ ഒരു കണ്ണീർ പുഴ തന്നെ ഒഴുക്കി 😪😪😪😪😪😪😪😪😪😪😪😪

ഇത് കണ്ട ഞങ്ങൾ 2 പേരും

ഇതിപ്പാ എന്താ സംഭവം എന്ന രീതിയിൽ നിൽകേണ്

അവര് 2 പേരും ഞങ്ങൾ അവിടെ നിൽക്കുന്നത് പോലും മറന്നു കരഞ്ഞു തകർക്കെണു ,

അവന്തികയോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ ആണ് നിതനെ റൂമിൽ കൊണ്ട് വന്നേ

അവരുടെ വിളിയും സംസാരവും കരച്ചിലും കണ്ടപ്പോൾ ഞങ്ങൾക്ക് മനസിലായി നിത അവൾ ആയിട്ട് നേരത്തേ പരിചയം ഉണ്ടെന്നു ,

അത് കൊണ്ട് ഞങ്ങൾ പുറത്തേക്കു ഇറങ്ങി അവർ സംസാരിക്കട്ടെ എന്ന് കരുതി

അഭി റൂമിൽ ഫ്രഷ് ആകാൻ കേറി

💛💛💛💛💛💛💛💛💛💛💛💛💛💛

(നിത) അഭി ചേട്ടനേയും ഒരു പെണ്ണിനേയും കൂടി പോലീസ് റെയ്‌ഡിൽ പിടിച്ചെന്ന് വിജയ് ചേട്ടൻ പറഞ്ഞു ആണ് അറിഞ്ഞത്

ആരോ പണി കൊടുത്തതാണ് എന്നും പറഞ്ഞു അറിഞ്ഞു

ആ പെൺകുട്ടിയെ കൂട്ടി ഇങ്ങോട്ടു വരുന്നുണ്ടെന്നു പറഞ്ഞു

,അവളോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ എന്നോട് പറഞ്ഞു

വന്നപ്പോഴേക്കും അവൾ മയങ്ങി

വീണത് കാരണം ചായ എടുത്തിട്ട് ചെന്നത്, കണ്ടപ്പോൾ നല്ല പരിചയ മുഖം അത് എന്‍റെ അവന്തുന്‍റെ ആണെന്ന് തിരിച്ചറിയാൻ അധികം സമയം വേണ്ടി

വന്നില്ല

അവൾക്കും അതെ

ഞങ്ങൾ 2 പേരും കുറെ നാളുകൾക്കു ശേഷം ആണ് കണ്ടു മുട്ടിയത്

കെട്ടിപിടിച്ചു കുറെ നേരം കരഞ്ഞു ഞങ്ങൾ 2 ആളും

കരഞ്ഞു കഴിഞ്ഞപ്പോൾ അവളുടേ ഉള്ളിൽ ഉള്ള ടെൻഷൻ കുറച്ചു കുറഞ്ഞെന്നു തോന്നി എനിക്ക്

അവൾ എന്നോട് എന്തോ പറയാൻ ആയി വന്നു

ഫ്രഷ് ആയിട്ടു വാ നീ എന്നിട്ട് സംസാരിക്കാം ഷീണം ഒക്കെ ഒന്ന് മാറട്ടെ ,

നിന്‍റെ കയ്യിൽ ഡ്രസ്സ് ഉണ്ടോ

ഉണ്ടെടി

മ്മ്, നീ റെഡി ആയി താഴോട്ട് വാ ഞാൻ അവിടെ ഉണ്ടാവും

മ്മ്

നിത താഴേക്ക് പോയി

💜💜💜💜💜💜💜💜💜💜💜💜💜💜

അഭി ഫ്രഷ് ആയി താഴെക്ക് പോയി അവിടെ അവന്തിക ഒഴിച്ച് ബാക്കി എല്ലാവരും ഉണ്ടായിരുന്നു

എന്‍റെ വണ്ടി ആയിട്ട് കാർത്തി വന്നിട്ട് ഉണ്ടായിരുന്നു

അവന്തിക എന്ത്യേ….. അഭി

അവൾ ഫ്രഷ് ആകാൻ കേറി….. നിത

കാർത്തി : ആ കുട്ടി എന്തെങ്കിലും പറഞ്ഞോ എവിടെ ആണ് വീടെന്നോ മറ്റോ

, വിജയ് : അവന്തികടെ ഡീറ്റൈൽസ് ദാ ഇവളോട് ചോദിച്ചു നോക്ക് ഇവൾക്കു അറിയാം ഇവളും അവന്തികയും ഇത്രേം നേരം നല്ല കരച്ചിൽ ആയിരുന്നു

അഭി : നിങ്ങൾക്ക് എങ്ങനെയാ പരിചയം അവളുടെ വീട് എവിടെയാ ആരൊക്കെ ഉണ്ട് അവൾക്കു

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

നിത പറഞ്ഞു തുടങ്ങി എന്‍റെ അച്ഛൻ സ്കൂൾ മാഷ് ആയിരുന്നല്ലോ അച്ഛന് പുത്തൻ കാവ് എന്നൊരു ഗ്രാമത്തിലേക്ക് ട്രാൻസ്ഫർ ആയി

അന്ന് ഞാൻ 10 ത്തിലെ റിസൾട്ട് വന്നു നിൽക്കണ ടൈം ആയിരുന്നു

അതുകൊണ്ട് തന്നെ ഞങ്ങൾ എല്ലാവരും (ഞാൻ ,അമ്മ, അച്ഛൻ ,അനിയൻ ) അങ്ങോട്ട് പോയി

എന്നെ അവിടെ ഹെയർ സെക്കന്ററി ചേർത്താൽ മതി എന്ന് തീരുമാനിച്ചു

ഞങ്ങൾ അവിടെ വാടകക്ക് ഒരു വീട് എടുത്തു താമസിച്ചു

അത് ചെമ്പകശ്ശേരി തറവാട്ട് കാരുടെ വീട് ആയിരുന്നു

അവിടെ തന്നെ എനിക്ക് അഡ്മിഷൻ റെഡി ആക്കി തന്നു

ചെമ്പകശ്ശേരിയിലെ മാധവൻ സർ,

സർ ൻ്റെ കൂടെ എപ്പോഴും ഒരു പെൺകുട്ടി ഉണ്ടാവും ഒരു പാട്ടുപാവാട കാരി എന്‍റെ അതെ പ്രായം

ഒരിക്കൽ മാധവൻ സർ ആണ് പറഞ്ഞത്‌

ഇവളും മോളും ഒരു ക്ലാസ്സിൽ ആണ് ഇനി എന്നും ഒരുമിച്ചു സ്കൂളിൽ പോണം എന്ന്

അവൾ എനിക്ക് നേരെ കൈ നീട്ടി പേര് പറഞ്ഞു”

അവന്തിക ”

ഞാനും പേര് പറഞ്ഞ് അവൾക്ക് കൈ കൊടുത്തു

അന്നു മുതൽ തുടങ്ങി ഞങ്ങളുടെ സുഹൃദ് ബന്ധം

ചെമ്പകശ്ശേരി തറവാട്ടിൽ

3 ആൺമക്കളും, മകളും ആയിരുന്നു

അതിൽ മൂത്തത് കൃഷ്ണൻ ഭാര്യാ സാവിത്രി അവർക്ക് മക്കൾ ഇല്ല

രണ്ടാമത്തെ മകൻ പ്രതാപൻ ഭാര്യ ലക്ഷ്മി അവർക്കും മക്കൾ ഇല്ലായിരുന്നു ,

പിന്നെ ഉള്ളത് വനജ ഭർത്താവ് ശേഖരൻ 3 ആൺമക്കൾ

(നവനീത്, പ്രമോദ് ,മനീഷ്

ശേഖരനും, വനജയും പ്രേമിച്ചു വിവാഹം കഴിച്ചവർ ആയിരുന്നു അത് കൊണ്ട് തന്നെ വീട്ടിൽ കയറ്റി ഇരുന്നില്ല

ശേഖരൻ ഇവരുടെ സ്വത്തു കണ്ടാണ് പ്രേമിച്ചതു എന്ന് അവിടെ നാട്ടിൽ സംസാരം ഉണ്ടായിരുന്നു

അത് കൊണ്ട് തന്നെ ആണ് അവരെ വീട്ടിൽ കയറ്റാതെ ഇരുന്നത്

മാധവൻ സർ ആണ് ആരുടെയും വാക്ക് കേൾക്കാതെ അവരെ വീട്ടിൽ കയറ്റിയതു

ഏറ്റവും ഇളയ മകൻ ആണ് മാധവൻ ഭാര്യ നിർമല അവർക്കു 2 പെണ്മക്കൾ ആയിരുന്നു

മൂത്തത് ഗൗരി ഡിഗ്രി ചെയ്യുന്നു 2 മത്തെ മകൾ അവന്തിക

ആ തറവാട്ടിൽ വേറേ ആർക്കും മക്കൾ ഇല്ലാത്ത കൊണ്ട് ഇവരെ 2 പേരെയും എല്ലാവരും

ഒരുപാടു സ്നേഹിച്ചിരുന്നു

അവിടെത്തെ സ്വത്തുക്കൾ എല്ലാം ഇവരുടെ 2 പേരുടേയും പേരിൽ ആയിരുന്നു

അത് കൊണ്ട് തന്നെ ശേഖരൻ തൻ്റെ മക്കളെ കൊണ്ട് ഇവരെ 2 പേരേയും കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചിരുന്നു

അതൊക്കെ അവന്തു പറഞ്ഞു തന്ന അറിവായിരുന്നു

ഞാനും, അവന്തു, ദിയ ഞങ്ങൾ 3 പേരും ആയിരുന്നു കൂട്ടുകാർ ,

ദിയ യും,അവന്തു വും ചെറുപ്പം തുടങ്ങി ഉള്ള കൂട്ടു ആയിരുന്നു

അത്രേം സ്വത്തു ഒക്കെ ഉള്ള വീട്ടിലെ ആണെങ്കിലും ഒരിക്കലും അവന്തു അഹംങ്കാരി ഒന്നും ആയിരുന്നില്ല

അവളുടെ അച്ഛനെ പോലെ എല്ലാവരോടും സ്നേഹം മാത്രം ആയിരുന്നു അവൾക്കും

അവരുടെ പല ബിസിനസ് കളും നോക്കി നടത്തിയിരുന്നത് ശേഖരനും മക്കളും ആയിരുന്നു

ഒരു മനുഷ്യനോട് പോലും ഒരു ദയയും ഇല്ലാത്തവർ ആയിരുന്നു അവർ

അവളുടെ ചേച്ചി ഡിഗ്രി 2 ഇയർ പഠിക്കുകയായിരുന്നു

ചേച്ചി കോളേജ് ഉള്ള ഒരു ചേട്ടൻ ആയി ഇഷ്ടത്തിൽ ആയിരുന്നു

അവളുടെ അച്ഛനും അമ്മയും എല്ലാവരും അത് സമ്മതിച്ചിരുന്നു

മക്കളുടെ സന്തോഷം ആയിരുന്നു അവർക്ക് വലുത്

പക്ഷെ ശേഖരനും മക്കളും അതിനു എതിരായിരുന്നു

അവർക്കു നവനീതിനെ കൊണ്ട് ചേച്ചിയെ വിവാഹം കഴിപ്പിക്കണം ആയിരുന്നു

അതിനു അവർ കല്യാണം മുടക്കാൻ പല വഴികളും ആലോചിച്ചു ഒടുവിൽ അവർ അതിൽ വിജയം കാണുകയും ചെയ്തു

എല്ലാ കൂട്ടുകാരും ലൈക്ക് കമന്റ് ചെയ്യണേ…

(തുടരും )

💜💜💜💜💜💜💜💜💜💜💜💜💜💜💜

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *